നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് രെമി ഒയെഡെലെ

വിശ്വാസ-നില്‍പ്പ്

ഡെസ്മണ്ട് ഡോസ്സ് രണ്ടാം ലോകമഹായുദ്ധത്തില്‍ പോരാട്ടത്തിനല്ലാതെ നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മതവിശ്വാസം തോക്കു കൊണ്ടുനടക്കുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കിയിരുന്നുവെങ്കിലും അദ്ദേഹം ആതുര സേവകനായി പ്രവര്‍ത്തിച്ചു. ഒരു യുദ്ധത്തില്‍, മുറിവേറ്റ എഴുപത്തിയഞ്ചു പടയാളികളെ കഠിനമായ വെടിവെയ്പിന്റെ നടുവില്‍ അദ്ദേഹം രക്ഷിച്ച് സുരക്ഷിതസ്ഥാനത്താക്കി. അദ്ദേഹത്തിന്റെ കഥ 'ദി കോണ്‍ഷ്യെന്‍ഷ്യസ് ഒബ്ജക്ടര്‍' എന്ന ഡോക്യുമെന്ററിയിലും 'ഹാക്ക്സോ റിഡ്ജ്' എന്ന സിനിമയിലും ചിത്രീകരിച്ചിട്ടുണ്ട്.

ക്രിസ്തീയ വിശ്വാസ വീരന്മാരുടെ ഒരു പട്ടികയില്‍ അബ്രഹാം, മോശെ, ദാവീദ്, ഏലീയാവ്, പത്രൊസ്, പൗലൊസ് തുടങ്ങിയ അത്തരത്തിലുള്ള ധൈര്യശാലികളായ ആളുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അരിമഥ്യയിലെ യോസേഫ്, നിക്കോദേമൊസ് തുടങ്ങി പ്രകീര്‍ത്തിക്കപ്പെടാത്ത വീരന്മാരുമുണ്ട്. അവര്‍ യെഹൂദ പ്രമാണിമാരോടൊപ്പമുള്ള തങ്ങളുടെ സ്ഥാനം വകവയ്ക്കാതെ ക്രിസ്തുവിന്റെ ക്രൂശിത ശരീരം താഴെയിറക്കുവാനും അവനു നല്ലൊരു അടക്കം നല്‍കുവാനും തങ്ങളുടെ ജീവനെ തൃണവല്‍ഗണിച്ചു മുന്നിട്ടിറങ്ങി (യോഹന്നാന്‍ 19:40-42). യേശുവിന്റെ രഹസ്യ ശിഷ്യനും ഭീരുവുമായ ഒരുവന്റെയും രാത്രിയില്‍ മാത്രം യേശുവിനെ സന്ദര്‍ശിക്കാന്‍ ധൈര്യപ്പെട്ട മറ്റൊരുവനായ നിക്കോദേമൊസിന്റെയും (വാ. 38-39) ഭാഗത്തുനിന്നുള്ള ധൈര്യപൂര്‍വ്വമായ ചുവടുവയ്പായിരുന്നു ഇത്. ഇതിനെക്കാളെല്ലാം ശ്രദ്ധേയം യേശു കല്ലറയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്ക്കുന്നതിനു മുമ്പായിരുന്നു അവരിതു ചെയ്തത് എന്നതായിരുന്നു. എന്തുകൊണ്ട്?

ഒരുപക്ഷേ യേശുവിന്റെ മരണവിധവും അതിനെത്തുടര്‍ന്നുള്ള സംഭവങ്ങളും (മത്തായി 27:50-54) ഈ ഭീരുക്കളായ ശിഷ്യന്മാരുടെ ചഞ്ചല വിശ്വാസത്തെ ഉറപ്പിച്ചിരിക്കാം. അല്ലെങ്കില്‍ മനുഷ്യര്‍ക്ക് തങ്ങളോടു ചെയ്യാന്‍ കഴിയുന്ന കാര്യത്തെക്കാള്‍ ദൈവം ആരാണ് എന്നതില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കാം. പ്രേരകം എന്തായിരുന്നാലും, നമുക്ക് അവരുടെ മാതൃക പിന്‍തുടര്‍ന്ന് മറ്റുള്ളവര്‍ക്കുവേണ്ടി നമ്മുടെ ദൈവത്തിലുള്ള വിശ്വാസത്തിനുവേണ്ടി ധൈര്യം കാട്ടുവാന്‍ തയ്യാറാകാം.

നിയന്ത്രണം എന്ന മിത്ഥ്യാബോധം

എല്ലെന്‍ ലാംഗെറിന്റെ 1975 ലെ പഠനമായ ദി ഇല്യൂഷന്‍ ഓഫ് കണ്‍ട്രോള്‍ (നിയന്ത്രണം എന്ന മിഥ്യാബോധം), ജീവിതത്തിലെ സംഭവങ്ങളുടെമേല്‍ നാം ചെലുത്തുന്ന നിയന്ത്രണത്തിന്റെ അളവിനെ പരിശോധിച്ചു. മിക്ക സാഹചര്യങ്ങളിലും നമ്മുടെ നിയന്ത്രണത്തിന്റെ അളവിനെ നാം പെരുപ്പിച്ചുകാണിക്കുകയാണെന്ന് അവള്‍ കണ്ടെത്തി. യാഥാര്‍ത്ഥ്യം എങ്ങനെയാണ് നമ്മുടെ മിഥ്യാബോധത്തെ തകര്‍ക്കുന്നതെന്നും അവള്‍ വെളിപ്പെടുത്തി.
പഠനം പ്രസിദ്ധീകരിച്ചശേഷം മറ്റുള്ളവര്‍ നടത്തിയ പരീക്ഷണങ്ങളും ലാംഗെറിന്റെ കണ്ടെത്തലുകളെ സ്ഥിരീകരിച്ചു. എന്നിരുന്നാലും അവള്‍ ആ പേര് ഇടുന്നതിനും വളരെ മുമ്പുതന്നെ ഈ പ്രതിഭാസത്തെ യാക്കോബ് തിരിച്ചറിഞ്ഞിരുന്നു. യാക്കോബ് 4 ല്‍ അവന്‍ എഴുതി, 'ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ടണത്തില്‍ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേള്‍പ്പിന്‍; നാളെത്തേതു നിങ്ങള്‍ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവന്‍ എങ്ങനെയുള്ളത്? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ' (വാ. 13-14).

തുടര്‍ന്ന് സമ്പൂര്‍ണ്ണ നിയന്ത്രണമുള്ളവനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ മിത്ഥ്യാബോധത്തിന് ഒരു പരിഹാരവും യാക്കോബ് നിര്‍ദ്ദേശിക്കുന്നു: 'കര്‍ത്താവിന് ഇഷ്ടമുണ്ടെങ്കില്‍ ഞങ്ങള്‍ ജീവിച്ചിരുന്ന് ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടത്' (വാ. 15). ഈ ചുരുക്കം വാക്യങ്ങളില്‍, മനുഷ്യന്റെ പരാജയപ്പെടുന്ന നിയന്ത്രണത്തെയും അതിന്റെ പരിഹാരത്തെയും സംഗ്രഹിച്ചിരിക്കുന്നു.

നമ്മുടെ ഭാവി നമ്മുടെ കൈയിലല്ലെന്നു നമുക്കു മനസ്സിലാക്കാന്‍ കഴിയട്ടെ. സകലത്തെയും ദൈവം തന്റെ ശക്തിയുള്ള കരങ്ങളില്‍ വഹിച്ചിരിക്കയാല്‍, അവന്റെ പദ്ധതികളില്‍ നമുക്കാശ്രയിക്കാം.

ജീവസ്സുറ്റ വര്‍ണ്ണത്തില്‍

സേവ്യര്‍ മക്കുറി, തന്റെ പത്താം ജന്മദിനത്തില്‍ സെലീന ആന്റി സമ്മാനിച്ച കണ്ണട അണിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞു. വര്‍ണ്ണാന്ധതയുള്ള സേവ്യറിന് ലോകത്തെ ചാര, വെള്ള, കറുപ്പ് നിറങ്ങളില്‍ മാത്രമേ കാണാന്‍ കഴിയൂ. എങ്കിലും തന്റെ പുതിയ എന്‍ക്രോമ കണ്ണാടിയിലൂടെ സേവ്യര്‍ ആദ്യമായി നിറങ്ങള്‍ കണ്ടു. തന്റെ ചുറ്റുമുള്ള സൗന്ദര്യത്തിനു സാക്ഷ്യം വഹിച്ചപ്പോള്‍ അവനുണ്ടായ ആനന്ദം, ഒരു അത്ഭുതം കണ്ടതുപോലെ അവന്റെ കുടുംബത്തിനനുഭവപ്പെട്ടു.

ദൈവത്തിന്റെ വര്‍ണ്ണാഭവും പ്രഭാപൂരിതവുമായ തേജസ്സ് കണ്ടപ്പോള്‍ അപ്പൊസ്തലനായ യോഹന്നാനില്‍ ശക്തമായ പ്രതികരണം ഉളവാക്കി (വെളിപ്പാട് 1:17). ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമ്പൂര്‍ണ്ണ തേജസ്സ് ദര്‍ശിച്ചപ്പോള്‍ യോഹന്നാന്‍…

പൊങ്ങച്ചം അഗ്‌നിയില്‍

1497 ഫെബ്രുവരിയില്‍, ഗിരോലമ സവോനറോള എന്ന സന്യാസി ഒരു അഗ്‌നി കത്തിച്ചു. ഇതിനു മുമ്പ് അനേക മാസങ്ങള്‍ അദ്ദേഹവും അനുയായികളും ആളുകളെ പാപത്തിലേക്കു നയിക്കുന്നതോ, ആത്മീയ കാര്യങ്ങളില്‍ നിന്നും അകറ്റുന്നതോ ആയ വസ്തുക്കള്‍ ശേഖരിച്ചു കൊണ്ടിരുന്നു.അവയില്‍ കലാരൂപങ്ങള്‍, സൗന്ദര്യ വസ്തുക്കള്‍, ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെട്ടിരുന്നു. നിശ്ചയിച്ച ദിവസത്തില്‍ ആയിരക്കണക്കിനു പൊങ്ങച്ചവസ്തുക്കള്‍ ഇറ്റലിയിലെ ഫ്‌ളോറന്‍സിലെ ഒരു പൊതുസ്ഥലത്ത് കൂട്ടിയിട്ട് തീ കൊടുത്തു. ഈ സംഭവം പിന്നീട് പൊങ്ങച്ചങ്ങളുടെ സന്തോഷ സൂചകാഗ്‌നി എന്നറിയപ്പെട്ടു.

സാവോനറോള തന്റെ തീവ്ര പ്രവൃത്തികള്‍ക്ക് പ്രചോദനം ഉള്‍ക്കൊണ്ടത് ഗിരിപ്രഭാഷണത്തിലെ ചില ഞെട്ടിപ്പിക്കുന്ന പ്രസ്താവനകളില്‍ നിന്നായിരിക്കാം. 'എന്നാല്‍ വലംകണ്ണ് നിനക്ക് ഇടര്‍ച്ച വരുത്തുന്നു എങ്കില്‍ അതിനെ ചുഴന്നെടുത്ത് എറിഞ്ഞുകളയുക' യേശു പറഞ്ഞു. 'വലംകൈ നിനക്ക് ഇടര്‍ച്ചവരുത്തുന്നു എങ്കില്‍ അതിനെ വെട്ടി എറിഞ്ഞുകളയുക' (മത്തായി 5:29-30). എന്നാല്‍ യേശുവിന്റെ വാക്കുകളെ നാം അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചാല്‍ അതിന്റെ സന്ദേശം നമുക്ക് നഷ്ടമാകും. പ്രഭാഷണം മുഴുവനും പുറമെ കാണുന്നതിനേക്കാള്‍ ആഴമേറിയ പാഠങ്ങളാണ്. ബാഹ്യമായ ശ്രദ്ധതിരിക്കലുകളുടെയും പ്രലോഭനങ്ങളുടെയും മേലുള്ള നമ്മുടെ സ്വഭാവത്തെ പഴിക്കുന്നതിന് പകരം നമ്മുടെ ഹൃദയ നിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അതു നമ്മെ പഠിപ്പിക്കുന്നു.

പൊങ്ങച്ചങ്ങളുടെ സന്തോഷ സൂചകാഗ്‌നി, വസ്തുവകകളും കാലാവസ്തുക്കളും നശിപ്പിക്കുന്ന വലിയൊരു പ്രദര്‍ശനമായിരുന്നു എങ്കിലും അതില്‍ ഉള്‍പ്പെട്ടവരുടെ ഹൃദയത്തിനു മാറ്റം വന്നില്ല. ദൈവത്തിനു മാത്രമേ ഹൃദയത്തെ രൂപാന്തരപ്പെടുത്താന്‍ കഴിയൂ. അതിനാലാണ് സങ്കീര്‍ത്തനക്കാരന്‍ പ്രാര്‍ത്ഥിച്ചത്: 'ദൈവമേ, നിര്‍മ്മലമായൊരു ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ' (സങ്കീര്‍ത്തനം 51:10) എന്ന്. നമ്മുടെ ഹൃദയമാണ് എണ്ണപ്പെടുന്നത്.

സകല മനുഷ്യരുടെയും ദൈവം

ന്യൂസ്‌ബോയ്‌സിന്റെ മുന്‍ മുഖ്യ ഗായകന്‍ പീറ്റര്‍ ഫര്‍ലര്‍, ബാല്‍സിന്റെ 'അവന്‍ വാഴുന്നു' എന്ന സ്തുതിഗീതം ആലപിക്കുന്നതിനെക്കുറിച്ചു വിവരിക്കുന്നു. എല്ലാ ഗോത്രങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ ഐക്യതയോടെ ദൈവത്തെ ആരാധിക്കുവാന്‍ ഒരുമിച്ചു കൂടുന്നതിന്റെ ഉജ്ജലമായ ചിത്രം ആ ഗാനം വരച്ചു കാട്ടുന്നു. ന്യൂസ്‌ബോയ്‌സ് ആ ഗാനം ആലപിക്കുമ്പോഴൊക്കെയും കൂടിവന്ന വിശ്വാസികള്‍ക്കിടയില്‍ പരിശുദ്ധാത്മാവിന്റെ ഒരു ചലനം അനുഭവിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഫര്‍ലര്‍ നിരീക്ഷിച്ചു.

'അവന്‍ വാഴുന്നു' എന്ന ഗാനത്തോടുള്ള ബന്ധത്തില്‍ ഫര്‍ലറുടെ വിവരണം, പെന്തെക്കോസ്തു നാളില്‍ യെരുശലേമില്‍ കൂടിവന്ന ജനക്കൂട്ടത്തോട് സാമ്യമുള്ളതാണ്. ശിഷ്യന്മാര്‍ പരിശുദ്ധാത്മാവ് നിറഞ്ഞവരായപ്പോള്‍ (പ്രവൃത്തികള്‍ 2:4). ഏതൊരുവന്റെയും അനുഭവത്തിനപ്പുറമായ കാര്യങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി. തല്‍ഫലമായി, സകല രാജ്യങ്ങളില്‍ നിന്നുമുള്ള യെഹൂദന്മാര്‍ ചിന്താക്കുഴപ്പമുള്ളവരായി ഒരുമിച്ചുകൂടി, കാരണം ഓരോരുത്തരും അവരവരുടെ ഭാഷയില്‍ ദൈവത്തിന്റെ വന്‍ കാര്യങ്ങള്‍ വര്‍ണ്ണിക്കുന്നതാണ് കേട്ടത് (വാ. 5-6, 11). 'സകല ജഡത്തിന്മേലും ഞാന്‍ എന്റെ ആത്മാവിനെ പകരും' (വാ.17) എന്ന് ദൈവം അരുളിച്ചെയ്ത പഴയ നിയമ പ്രവചനത്തിന്റെ നിവൃത്തിയാണിത് എന്ന് പത്രൊസ് പുരുഷാരത്തിന് വിവരിച്ചു കൊടുത്തു.

ദൈവത്തിന്റെ അത്ഭുതാവഹമായ ശക്തിയുടെ ഈ സകലവും ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനം, പത്രൊസിന്റെ സുവിശേഷ പ്രഖ്യാപനം സ്വീകരിക്കുവാന്‍ ജനത്തെ പ്രേരിപ്പിക്കുകയും, ആ ഒറ്റ ദിവസത്തില്‍ മൂവായിരം പേര്‍ സ്‌നാനമേല്‍ക്കുകയും ചെയ്തു (വാ. 41). ഈ ശ്രദ്ധേയമായ തുടക്കത്തെത്തുടര്‍ന്ന്, ഈ പുതിയ വിശ്വാസികള്‍ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് സുവിശേഷ ദൂതുമായി മടങ്ങിപ്പോയി.

സകല ജനത്തിനും പ്രത്യാശ നല്‍കുന്ന ദൈവിക സന്ദേശമായ സുവിശേഷം ഇന്നും അലയടിച്ചുകൊണ്ടിരിക്കുന്നു. നാം ഒരുമിച്ചു ദൈവത്തെ സ്തുതിക്കുമ്പോള്‍, അവന്റെ ആത്മാവ് നമ്മുടെയിടയില്‍ ചലിക്കുകയും എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകളെ അതിശയകരമായ ഐക്യതയില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യും. അവന്‍ വാഴുന്നു!

ദൈവിക രക്ഷപെടല്‍

അഗതാ ക്രിസ്റ്റിയുടെ ഹെര്‍ക്യൂള്‍ പൊയ്‌റോട്ട് നിഗൂഢ നോവല്‍ ദി ക്ലോക്ക്‌സ്, കൊലപാതക പരമ്പര നടത്തുന്ന എതിരാളികളെ ചിത്രീകരിക്കുന്നതാണ്. അവരുടെ പ്രാഥമിക ലക്ഷ്യം ഒറ്റ ഇരയായിരുന്നു എങ്കിലും യഥാര്‍ത്ഥ കുറ്റത്തെ മറയ്ക്കുന്നതിനായി കൂടുതല്‍ ജീവനെടുക്കേണ്ടി വന്നു. പൊയ്‌റോട്ട് ചോദ്യം ചെയ്തപ്പോള്‍ ഒരു ഗൂഢാലോചനക്കാരന്റെ ഏറ്റുപറച്ചില്‍ ഇങ്ങനെ: 'ഒരു കൊലപാതകം മാത്രം നടത്താനാണ് ഉദ്ദേശിച്ചിരുന്നത്.''

ഈ കഥയിലെ ഗൂഢാലോചനക്കാരെപ്പോലെ, മതനേതാക്കള്‍ സ്വന്തനിലയില്‍ ഗൂഢാലോചന നടത്തി. യേശു ലാസറിനെ ഉയര്‍പ്പിച്ച ശേഷം (യോഹന്നാന്‍ 11:38-44) അവര്‍ ഒരു അടിയന്തിര യോഗം വിളിച്ചുകൂട്ടി അവനെ കൊല്ലുവാന്‍ പദ്ധതിയൊരുക്കി (വാ. 45-53). എന്നാല്‍ അവര്‍ അവിടെ നിര്‍ത്തിയില്ല. യേശു ഉയിര്‍ത്തെഴുന്നേറ്റ ശേഷം, കല്ലറയ്ക്കല്‍ സംഭവിച്ച കാര്യത്തെക്കുറിച്ചു മതനേതാക്കള്‍ വ്യാജം പറഞ്ഞു പരത്തി (മത്തായി 28:12-15). തുടര്‍ന്ന് യേശുവിന്റെ ശിഷ്യന്മാരെ നിശബ്ദരാക്കാനുള്ള പദ്ധതി അവര്‍ ആരംഭിച്ചു (പ്രവൃത്തികള്‍ 7:57-8:3). 'കൂടുതല്‍ നന്മയ്ക്ക്'' എന്നു പറഞ്ഞ് ഒരു മനുഷ്യനെതിരായി ആരംഭിച്ച മത ഗൂഢാലോചന, നുണകളുടെയും ചതിയുടെയും എണ്ണമറ്റ മരണങ്ങളുടെയും വലിയൊരു വലയായി മാറി.

പലപ്പോഴും അവസാനം കാണാത്ത ഒരു പാതയിലേക്കാണ് പാപം നമ്മെ തള്ളിവിടുന്നത്. എങ്കിലും ദൈവം എല്ലായ്‌പ്പോഴും രക്ഷപെടാനൊരു വഴി നല്‍കുന്നുണ്ട്. 'ജനം മുഴുവനും നശിച്ചു പോകാതവണ്ണം ഒരു മനുഷ്യന്‍ ജാതിക്കുവേണ്ടി മരിക്കുന്നത് നന്ന്'' എന്ന് മഹാപുരോഹിതനായ കയ്യഫാവ് പറഞ്ഞപ്പോള്‍ (യോഹന്നാന്‍ 11:50) തന്റെ വാക്കുകളുടെ കാതലായ സത്യം അവന്‍ ഗ്രഹിച്ചിരുന്നില്ല. മതനേതാക്കളുടെ ഗൂഢാലോചന മനുഷ്യന്റെ വീണ്ടെടുപ്പിനുള്ള വഴിയൊരുക്കി.

പാപത്തിന്റെ കരാളഹസ്തത്തില്‍ നിന്ന് യേശു നമ്മെ രക്ഷിക്കുന്നു. അവന്‍ വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം നിങ്ങള്‍ പ്രാപിച്ചിട്ടുണ്ടോ?

വിശുദ്ധന്മാരുടെയും പാപികളുടെയും

ഈജിപ്തിലെ മേരി (എ.ഡി. 344-421) യോഹന്നാന്‍ സ്‌നാപകന്റെ കാല്‍ച്ചുവടുകളെ പിന്തുടര്‍ന്ന് മരുഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങുന്നതിന് മുമ്പ്, അവിശുദ്ധ സുഖങ്ങള്‍ അന്വേഷിച്ചും പുരുഷന്മാരെ വശീകരിച്ചും ആയിരുന്നു തന്റെ യൗവനം ചിലവഴിച്ചിരുന്നത്. തന്റെ നീചമായ തൊഴിലിന്റെ ധാര്‍ഷ്ട്യത്തില്‍ തീര്‍ത്ഥാടകരെ മലിനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അവള്‍ യെരുശലേമിലേക്കു യാത്ര ചെയ്തു. എന്നാല്‍ അവിടെ വച്ച് തന്റെ പാപത്തെക്കുറിച്ച് ആഴമായ ബോധ്യം അവള്‍ക്കുണ്ടാകുകയും അതിനെത്തുടര്‍ന്ന് മരുഭൂമിയിലേക്ക് പോയി അനുതാപത്തിന്റെയും ഏകാന്തതയുടെയും ജീവിതം നയിക്കുകയും ചെയ്തു. ദൈവത്തിന്റെ കൃപയുടെ വ്യാപ്തിയെയും ക്രൂശിന്റെ യഥാസ്ഥാപന ശക്തിയെയും ആണ് മേരിയുടെ സമൂല പരിവര്‍ത്തനം വെളിവാക്കുന്നത്.

ശിഷ്യനായ പത്രൊസ് യേശുവിനെ മൂന്ന് പ്രാവശ്യം തള്ളിപ്പറഞ്ഞു. തള്ളിപ്പറയലിനു ചില മണിക്കൂറുകള്‍ക്കു മുമ്പ് യേശുവിനോടൊപ്പം മരിക്കാനുള്ള തന്റെ ഒരുക്കം അവന്‍ പ്രഖ്യാപിച്ചിരുന്നു (ലൂക്കൊസ് 22:23). അതിനാല്‍ തന്റെ പരാജയത്തെക്കുറിച്ചുള്ള ബോധ്യം കനത്ത പ്രഹരമായിരുന്നു (വാ. 61-62). യേശുവിന്റെ മരണത്തിനും ഉയിര്‍ത്തെഴുന്നേല്‍പ്പിനും ശേഷം, ശിഷ്യന്മാരില്‍ ചിലരോടൊപ്പം പത്രൊസ് മീന്‍ പിടിച്ചുകൊണ്ടിരുന്നപ്പോള്‍, യേശു അവര്‍ക്ക് പ്രത്യക്ഷനായി, മൂന്ന് പ്രാവശ്യം തന്നോടുള്ള അവന്റെ സ്‌നേഹം പ്രഖ്യാപിക്കുവാന്‍ പത്രൊസിന് യേശു അവസരം നല്‍കി - ഓരോ തള്ളിപ്പറയലിനും ഓരോ ഏറ്റുപറച്ചില്‍ വീതം (യോഹന്നാന്‍ 21:1-3). തുടര്‍ന്ന് ഓരോ പ്രഖ്യാപനത്തിനുമൊപ്പം, തന്റെ ജനത്തെ പരിപാലിക്കാന്‍ യേശു പത്രൊസിനെ ചുമതലപ്പെടുത്തുന്നു (വാ. 15-17). കൃപയുടെ ഈ ഞെട്ടിപ്പിക്കുന്ന പ്രദര്‍ശനത്തിന്റെ ഫലം, സഭയുടെ പണിയില്‍ പത്രൊസ് നിര്‍ണ്ണായക സ്ഥാനം വഹിച്ചു എന്നതാണ്; ഒടുവിലായി ക്രിസ്തുവിനു വേണ്ടി അവന്‍ തന്റെ ജീവന്‍ കൊടുത്തു.

നമ്മിലാരുടെയും ജീവചരിത്രം ആരംഭിക്കാന്‍ കഴിയുന്നത് വീഴ്ചയുടെയും പരാജയത്തിന്റെയും കഥയിലൂടെയായിരിക്കും. എന്നാല്‍ ദൈവത്തിന്റെ കൃപ എല്ലായ്‌പ്പോഴും വ്യത്യസ്തമായ ഒരു അന്ത്യത്തിന് അനുവദിക്കുന്നു. അവന്റെ കൃപയാല്‍ അവന്‍ നമ്മെ വീണ്ടെടുക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു.

സൃഷ്ടിയുടെ ഗീതം

ശബ്ദസംബന്ധമായ ജ്യോതിർശാസ്ത്രം ഉപയോഗിച്ച്, ശാസ്ത്രകാരന്മാർക്ക് ബഹിരാകാശത്തിലുള്ള ശബ്ദങ്ങളും മിടിപ്പുകളും നിരീക്ഷിക്കുവാനും ശ്രദ്ധിക്കുവാനും സാധിക്കുന്നു. നിഗൂഢമായ രാവിൽ ആകാശ ഭ്രമണപഥത്തിൽ നക്ഷത്രങ്ങൾ മൂകമായിരിയ്ക്കുന്നില്ല, എന്നാൽ അവ വിശേഷാൽ സംഗീതം ഉല്പാദിപ്പിക്കുന്നു എന്ന് അവർ കണ്ടെത്തി. എന്നാൽ കൂനൻ തിമിംഗലം ശബ്ദിക്കുന്നതുപോലെ, ശബ്ദതരംഗ ദൈർഘ്യത്തിലോ തരംഗ ദൈർഘ്യത്തിലോ സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങളുടെ മാറ്റൊലി മനുഷ്യന്റെ കാതുകളിൽ ധ്വനിക്കുകയില്ലായിരിക്കാം. എങ്കിലും, നക്ഷത്രങ്ങളും, തിമിംഗലങ്ങളും മറ്റു ജീവികളും സംയോജിച്ച് ദൈവത്തിന്റെ മഹത്വം വിളംബരംചെയ്യുവാനുള്ള മേളക്കൊഴുപ്പുണ്ടാക്കുന്നു.

 സങ്കീർത്തനം 19:1–4 പറയുന്നു, “ആകാശം ദൈവത്തിന്റെ മഹ്വത്തെ വർണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. പകൽ പകലിനു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്ക് അറിവുകൊടുക്കുന്നു. ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല. ഭൂമിയിൽ എല്ലാടവും അതിന്റെ അളവു നൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു.”

പുതിയനിയമത്തിൽ, അപ്പൊസ്തലനായ പൌലൊസ്, “സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും…സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു” എന്നെഴുതിയിരിയ്ക്കുന്നു (കൊലൊസ്സ്യർ 1:16). പ്രത്യുത്തരമായി, പ്രകൃത്യാ ഉള്ള ലോകത്തിന്റെ ഉയരവും ആഴവും തങ്ങളുടെ സൃഷ്ടാവിനായി പാടുന്നു. നാമും സൃഷ്ടിയോട് ചേർന്ന് “തന്റെ ഉള്ളം കൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ട് ആകാശത്തിന്റെ പരിമാണമെടുക്കുകയും” (യെശയ്യാവ് 40:12) ചെയ്യുന്നവന്റെ മഹത്വത്തെ പാടാം.