നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് സൊചിതൽ ഡിക്‌സൺ

ദൈവം കാണുന്നു, മനസ്സിലാക്കുന്നു, കരുതുന്നു

ചിലപ്പോൾ, വിട്ടുമാറാത്ത വേദനയോടും ക്ഷീണത്തോടും കൂടി ജീവിക്കുന്നത് വീട്ടിൽ ഒറ്റപ്പെടാനും ഏകാന്തതയ്ക്കും ഇടയാക്കുന്നു. ദൈവവും മറ്റുള്ളവരും കാണുന്നില്ല എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ സേവന നായയ്‌ക്കൊപ്പം അതിരാവിലെയുള്ള പ്രാർത്ഥനാ-നടത്തത്തിനിടയിൽ, ഈ വികാരങ്ങളോടു ഞാൻ പോരാടുന്നു. അകലെ ഒരു ചൂടുള്ള ബലൂൺ ഞാൻ ശ്രദ്ധിച്ചു. അതിന്റെ കൊട്ടയിലുള്ള ആളുകൾക്ക് ഞങ്ങളുടെ ശാന്തമായ അയൽപക്കത്തിന്റെ ഒരു വിഹഗ വീക്ഷണം ആസ്വദിക്കാൻ കഴിയും, പക്ഷേ അവർക്ക് എന്നെ ശരിക്കും കാണാൻ കഴിയില്ല. അയൽവാസികളുടെ വീടുകൾ കടന്ന് നടക്കുമ്പോൾ ഞാൻ നെടുവീർപ്പിട്ടു. ആ അടഞ്ഞ വാതിലുകൾക്ക് പിന്നിൽ എത്രപേർക്ക് സ്വയം അദൃശ്യരും നിസ്സാരരുമാണെന്ന് തോന്നുന്നുണ്ടാകും? ഞാൻ എന്റെ നടത്തം പൂർത്തിയാക്കിയപ്പോൾ, എന്റെ അയൽക്കാരെ ഞാൻ കാണുന്നുവെന്നും അവരെ പരിപാലിക്കുന്നുവെന്നും അറിയിക്കാൻ എനിക്ക് അവസരങ്ങൾ നൽകണമെന്ന് ഞാൻ ദൈവത്തോട് ആവശ്യപ്പെട്ടു, അതുപോലെ ദൈവവും.

ദൈവം വാക്കിനാൽ സൃഷ്ടിച്ച നക്ഷത്രങ്ങളുടെ കൃത്യമായ എണ്ണം നിശ്ചയിച്ചു. അവൻ ഓരോ നക്ഷത്രത്തെയും ഒരു നാമം കൊണ്ട് തിരിച്ചറിഞ്ഞു (സങ്കീർത്തനം 147:4), ചെറിയ വിശദാംശങ്ങളിൽ പോലുമുള്ള അവന്റെ ശ്രദ്ധയെ കാണിക്കുന്ന ഒരു അടുപ്പമുള്ള പ്രവൃത്തിയായിരുന്നു അത്. അവന്റെ ശക്തി, ഉൾക്കാഴ്ച, വിവേചനം, അറിവ് എന്നിവയ്ക്ക് ഭൂതകാലത്തിലോ വർത്തമാനത്തിലോ ഭാവിയിലോ ''പരിധിയില്ല'' (വാ. 5).

ഓരോ നിരാശാജനകമായ നിലവിളിയും ദൈവം കേൾക്കുന്നു, ഓരോ നിശ്ശബ്ദ കണ്ണുനീരും അവൻ കാണുന്നു. ഒപ്പം സംതൃപ്തിയുടെയും ചിരിയുടെയും ശബ്ദവും അവൻ ശ്രദ്ധിക്കുന്നു. നാം ഇടറിപ്പോകുന്നതും വിജയത്തിൽ നിൽക്കുന്നതും അവൻ കാണുന്നു. നമ്മുടെ അഗാധമായ ഭയങ്ങളും നമ്മുടെ ഉള്ളിലെ ചിന്തകളും നമ്മുടെ വന്യമായ സ്വപ്‌നങ്ങളും അവൻ മനസ്സിലാക്കുന്നു. നാം എവിടെയായിരുന്നെന്നും എവിടേക്കാണ് പോകുന്നതെന്നും അവനറിയാം. നമ്മുടെ അയൽക്കാരെ കാണാനും കേൾക്കാനും സ്‌നേഹിക്കാനും ദൈവം നമ്മെ സഹായിക്കുന്നതുപോലെ, നമ്മെ കാണാനും മനസ്സിലാക്കാനും പരിപാലിക്കാനും നമുക്ക് അവനിൽ വിശ്വസിക്കാം.

യേശുവിനെപ്പോലെ സ്‌നേഹിക്കുക

ജോർജിയയിലെ അറ്റ്‌ലാന്റയിലുള്ള ഒരു സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുമ്പോൾ, പാന്റും ബട്ടണിടാത്ത ഷർട്ടും ധരിച്ച ഒരു യുവാവ് ഒരു ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു. അയാൾ ടൈയുമായി മല്ലിടുമ്പോൾ, പ്രായമായ ഒരു സ്ത്രീ അവനെ സഹായിക്കാൻ തന്റെ ഭർത്താവിനെ ഉത്സാഹിപ്പിച്ചു. വൃദ്ധൻ കുനിഞ്ഞ് നിന്ന് യുവാവിനെ ടൈ കെട്ടുന്നത് പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ, ഒരു അപരിചിതൻ മൂവരുടെയും ഫോട്ടോ എടുത്തു. ഈ ഫോട്ടോ ഓൺലൈനിൽ വൈറലായപ്പോൾ, നിരവധി കാഴ്ചക്കാർ ഇടയ്‌ക്കൊക്കെ സംഭവിക്കുന്ന ദയയുടെ ശക്തിയെക്കുറിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

യേശുവിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം, മറ്റുള്ളവരോടു കാണിക്കുന്ന ദയ നമ്മെപ്പോലുള്ള ആളുകളോട് അവൻ കാണിച്ച സ്വയത്യാഗപരമായ കരുതലിനെ പ്രതിഫലിപ്പിക്കുന്നു. അത് ദൈവത്തിന്റെ സ്‌നേഹത്തിന്റെ പ്രകടനമാണ്, അവന്റെ ശിഷ്യന്മാർ ജീവിക്കാൻ അവൻ ആഗ്രഹിച്ചതും ഇപ്രകാരമാണ്: "നാം തമ്മിൽതമ്മിൽ സ്‌നേഹിക്കണം" (1 യോഹന്നാൻ 3:11, ഊന്നൽ ചേർത്തിരിക്കുന്നു). ഒരു സഹോദരനെയോ സഹോദരിയെയോ പകയ്്ക്കുന്നത് കൊലപാതകത്തിന് തുല്യമാണെന്നു യോഹന്നാൻ പറയുന്നു (വാ. 15). തുടർന്ന് അവൻ ക്രിസ്തുവിലേക്ക് തിരിയുന്നു, പ്രവർത്തനത്തിലെ സ്‌നേഹത്തിന്റെ ഒരു ഉദാഹരണം (വാ. 16).

നിസ്വാർത്ഥ സ്‌നേഹം ത്യാഗത്തിന്റെ അതിരുകടന്ന പ്രകടനമായിരിക്കണമെന്നില്ല. നിസ്വാർത്ഥ സ്‌നേഹം, ദൈവത്തിന്റെ സ്വരൂപവാഹകരായ എല്ലാ മനുഷ്യരുടെയും ആവശ്യങ്ങളെ നമ്മുടെ ആവശ്യങ്ങളെക്കാൾ മുന്നിൽവെച്ചുകൊണ്ട് അവരുടെ മൂല്യം അംഗീകരിക്കാൻ ആവശ്യപ്പെടുന്നു. അതു പ്രതിദിനം ചെയ്യേണ്ടതാണ്. നമ്മൾ സ്‌നേഹത്താൽ പ്രചോദിതരായിരിക്കുമ്പോൾ മറ്റുള്ളവരുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുകയും സഹായിക്കാൻ കഴിയുംവിധം സഹായിക്കുകയും ചെയ്യുന്ന ആ സാധാരണ നിമിഷങ്ങൾ നിസ്വാർത്ഥമായതാണ്. നമ്മുടെ സ്വകാര്യ ഇടത്തിനപ്പുറത്തേക്കു നോക്കുകയും, മറ്റുള്ളവരെ സേവിക്കുന്നതിനും നൽകുന്നതിനുമായി നമ്മുടെ സുരക്ഷിത ഇടങ്ങൾ വിട്ടു പുറത്തുകടക്കുകയും ചെയ്യുമ്പോൾ - പ്രത്യേകിച്ച് അതിന്റെ ആവശ്യമില്ലാത്തപ്പോൾ പോലും - നാം യേശുവിനെപ്പോലെ സ്‌നേഹിക്കുകയാണു ചെയ്യുന്നത്.

സ്തുതിയുടെ കണ്ണുനീർ

വർഷങ്ങൾക്കുമുമ്പ്, എന്റെ അമ്മ മാരക രോഗത്തിനുള്ള ചികിത്സയിലായിരുന്നപ്പോൾ ഞാൻ അവളെ പരിചരിച്ചു. അമ്മയെ ശുശ്രൂഷിക്കാൻ ദൈവം എന്നെ അനുവദിച്ച നാല് മാസത്തിന് ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു, സങ്കടകരമായ പ്രക്രിയയിൽ എന്നെ സഹായിക്കാൻ അവനോട് ആവശ്യപ്പെട്ടു. എന്റെ സമ്മിശ്രവികാരങ്ങളുമായി മല്ലിടുമ്പോൾ ഞാൻ പലപ്പോഴും ദൈവത്തെ സ്തുതിക്കാൻ പാടുപെട്ടു. എന്നാൽ എന്റെ അമ്മ അവസാന ശ്വാസം എടുക്കുകയും ഞാൻ നിലയ്ക്കാതെ കരയുകയും ചെയ്തപ്പോൾ ഞാൻ മന്ത്രിച്ചു, 'ഹല്ലേലൂയാ.' ആ സങ്കടകരമായ നിമിഷത്തിൽ ദൈവത്തെ സ്തുതിച്ചതിൽ എനിക്ക് കുറ്റബോധം തോന്നി, വർഷങ്ങൾക്ക് ശേഷം, 30-ാം സങ്കീർത്തനം ഞാൻ സൂക്ഷ്മമായി പരിശോധിക്കുന്നതുവരെ ആ കുറ്റബോധം നിലനിന്നു.

ദാവീദിന്റെ 'ഭവന പ്രതിഷ്ഠാ' ഗാനത്തിൽ, അവൻ ദൈവത്തെ അവന്റെ വിശ്വസ്തതയ്ക്കും കരുണയ്ക്കും വേണ്ടി ആരാധിച്ചു (വാ. 1-3). 'അവന്റെ വിശുദ്ധനാമത്തിന്നു സ്‌തോത്രം ചെയ്യാൻ' അവൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു (വാ. 4). ദൈവം കഷ്ടതയെയും പ്രത്യാശയെയും എത്രമാത്രം ഇഴപിരിച്ചു ചേർത്തിരിക്കുന്നു എന്ന് ദാവീദ് വിവരിച്ചു (വാ. 5). ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും സമയങ്ങളെയും സുരക്ഷിതത്വവും നിരാശയും അനുഭവപ്പെട്ട സമയങ്ങളെയും അവൻ അംഗീകരിച്ചു (വാ. 6-7). സഹായത്തിനായുള്ള അവന്റെ നിലവിളി ദൈവത്തിലുള്ള വിശ്വാസത്തോടെയായിരുന്നു (വാ. 7-10). അവന്റെ സ്തുതിയുടെ പ്രതിധ്വനി ദാവീദിന്റെ കരച്ചിലും നൃത്തവും സങ്കടവും സന്തോഷവും നിറഞ്ഞ നിമിഷങ്ങളോടു ചേർത്തു നെയ്തതായിരുന്നു (വാ. 11). കഷ്ടതകൾ സഹിച്ചു നിൽക്കുന്നതിന്റെ രഹസ്യവും സങ്കീർണ്ണതയും അംഗീകരിക്കുന്നതുപോലെ, ദൈവത്തിന്റെ വിശ്വസ്തതയെ പ്രതീക്ഷിച്ചുകൊണ്ട്, ദാവീദ് ദൈവത്തോടുള്ള തന്റെ അനന്തമായ ഭക്തി പ്രഖ്യാപിച്ചു (വാ. 12).

ദാവീദിനെപ്പോലെ നമുക്കും പാടാം, "എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്കു സ്‌തോത്രം ചെയ്യും" (വാ. 12). നാം സന്തുഷ്ടരായാലും വേദനിക്കുന്നവരായാലും, അവനിലുള്ള നമ്മുടെ ആശ്രയം പ്രഖ്യാപിക്കാനും സന്തോഷകരമായ ആർപ്പുവിളികളാലും സ്തുതിയുടെ കണ്ണുനീരാലും അവനെ ആരാധിക്കുന്നതിനു നമ്മെ നയിക്കാനും ദൈവത്തിന് നമ്മെ സഹായിക്കാനാകും.

ദൈവശബ്ദം തിരിച്ചറിയുക

വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്ക് ശേഷം, ചെന്നായ്ക്കൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ സഹായിക്കുന്ന വ്യത്യസ്തമായ ശബ്ദങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ മനസ്സിലാക്കി. ഒരു പ്രത്യേക ശബ്ദ വിശകലന കോഡ് ഉപയോഗിച്ച്, ചെന്നായയുടെ അലർച്ചയിലെ വിവിധ ശബ്ദമാത്രയും പിച്ചുകളും 100 ശതമാനം കൃത്യതയോടെ നിർദ്ദിഷ്ട ചെന്നായ്ക്കളെ തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കുന്നു എന്ന് ഒരു ശാസ്ത്രജ്ഞൻ കണ്ടെത്തി.

ദൈവം തന്റെ പ്രിയപ്പെട്ട സൃഷ്ടികളുടെ വ്യതിരിക്തമായ ശബ്ദങ്ങൾ തിരിച്ചറിയുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ബൈബിൾ നൽകുന്നു. അവൻ മോശെയെ പേരെടുത്ത് വിളിച്ച് നേരിട്ട് സംസാരിച്ചു (പുറപ്പ. 3:4-6). സങ്കീർത്തനക്കാരനായ ദാവീദ് പ്രഖ്യാപിച്ചു, "ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻ തന്റെ വിശുദ്ധപർവതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു" (സങ്കീ. 3:4). അപ്പൊസ്തലനായ പൗലൊസ് ദൈവജനം അവിടുത്തെ ശബ്ദം തിരിച്ചറിയുന്നതിന്റെ മൂല്യം ഊന്നിപ്പറഞ്ഞു.

എഫെസ്യയിലെ അധ്യക്ഷന്മാരോട് വിടപറയുമ്പോൾ, യെരുശലേമിലേക്കു പോകാൻ ആത്മാവു തന്നെ "നിർബന്ധിച്ചു" എന്ന് പൗലൊസ് പറഞ്ഞു. ദൈവത്തിന്റെ ശബ്ദം പിന്തുടരാനുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം സ്ഥിരീകരിച്ചു, എന്നിരുന്നാലും തന്റെ വരവിൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു (അപ്പൊ. പ്രവൃത്തി. 20:22,23). "കൊടിയ ചെന്നായ്ക്കൾ" സഭയ്ക്കുള്ളിൽ നിന്നുപോലും എഴുന്നേല്ക്കുകയും സത്യത്തെ വളച്ചൊടിക്കുകയും ചെയ്യും എന്ന് അപ്പൊസ്തലൻ മുന്നറിയിപ്പു നൽകി (വാ.29-30). എന്നിട്ട്, ദൈവത്തിന്റെ സത്യം വിവേചിച്ചറിയുന്നതിൽ ശുഷ്കാന്തിയുള്ളവരായിരിക്കുവാൻ  അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു (വാ.31).

ദൈവം നമ്മെ കേൾക്കുകയും ഉത്തരം നല്കുകയും ചെയ്യുന്നു എന്നറിയാനുള്ള വിശേഷാവകാശം യേശുവിലുള്ള എല്ലാ വിശ്വാസികൾക്കും ഉണ്ട്. എല്ലായ്പോഴും തിരുവെഴുത്തിലെ വചനങ്ങളുമായി യോജിക്കുന്ന ദൈവശബ്ദം തിരിച്ചറിയാൻ നമ്മെ സഹായിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയും നമുക്കുണ്ട്.

പാപത്തെ പറിച്ചു കളയുക

ഞങ്ങളുടെ പൂമുഖത്തിനടുത്തുള്ള ഗാർഡൻ ഹോസിന് സമീപം ഒരു ചെറിയ പുല്ല് മുളയ്ക്കുന്നത് ഞാൻ ശ്രദ്ധിച്ചു. നിരുപദ്രവകരമെന്നു തോന്നിപ്പിച്ച ആ കാഴ്ച്ച ഞാൻ അവഗണിച്ചു. ഒരു ചെറിയ കള നമ്മുടെ പുൽത്തകിടിയെ എങ്ങനെ ഉപദ്രവിക്കും? എന്നാൽ ആഴ്ച്ചകൾ കഴിഞ്ഞപ്പോൾ, ആ ശല്യം ഒരു ചെറിയ കുറ്റിച്ചെടിയുടെ വലുപ്പത്തിൽ വളരുകയും ഞങ്ങളുടെ മുറ്റം ഏറ്റെടുക്കുവാൻ  തുടങ്ങുകയും ചെയ്തു. അതിന്റെ നീളമേറിയ തണ്ടുകൾ ഞങ്ങളുടെ നടപ്പാതയുടെ ഒരു ഭാഗത്തേക്ക് വളഞ്ഞ് മറ്റു പ്രദേശങ്ങളിൽ മുളച്ചു പൊങ്ങി. അത് എത്ര വിനാശകരിയാകാമെന്ന്  മനസ്സിലാക്കിയപ്പോൾ, ആ കാട്ടുകളകളെ വേരോടെ പിഴുതെറിയാനും കളനാശിനി ഉപയോഗിച്ച് ഞങ്ങളുടെ മുറ്റത്തെ സംരക്ഷിക്കാനും എന്നെ സഹായിക്കാൻ ഞാൻ എന്റെ ഭർത്താവിനോട് ആവശ്യപ്പെട്ടു.

നാം അതിന്റെ സാന്നിധ്യത്തെ അവഗണിക്കുകയോ നിഷേധിക്കുകയോ ചെയ്യുമ്പോൾ, പാപം അനാവശ്യമായ അമിതവളർച്ച പോലെ നമ്മുടെ ജീവിതത്തെ ആക്രമിക്കുകയും നമ്മുടെ സ്വകാര്യ ഇടം അന്ധകാരമാക്കുകയും ചെയ്യും. പാപരഹിതനായ ദൈവത്തിൽ അന്ധകാരം ഒട്ടുമില്ല. അവിടുത്തെ മക്കൾ എന്ന നിലയിൽ പാപങ്ങളെ മുഖാമുഖം നേരിടാൻ നാം സജ്ജരും കൽപന ലഭിച്ചവരുമാണ്. അതിനാൽ "അവൻ വെളിച്ചത്തിൽ ഇരിക്കുന്നതു പോലെ" (1 യോഹ. 1:7) നമുക്കു വെളിച്ചത്തിൽ നടക്കുവാൻ സാധിക്കും. ഏറ്റുപറച്ചിലിലൂടെയും പശ്ചാത്താപത്തിലൂടെയും നാം പാപമോചനവും പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും അനുഭവിക്കുന്നു (വാ.8-10) കാരണം നമുക്ക് ഒരു വലിയ കാര്യസ്ഥനുണ്ട് - യേശു (2:1). നമ്മുടെ പാപങ്ങളുടെ ആത്യന്തിക വിലയായ അവന്റെ ജീവരക്തം, അവൻ മനഃപൂർവമായി നൽകി. "നമ്മുടേതിനു മാത്രമല്ല, സർവലോകത്തിന്റെ പാപത്തിനുംതന്നെ" (വാ.2).

ദൈവം നമ്മുടെ പാപം നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ, നമുക്കത് നിഷേധിക്കുവാനോ, അതിൽ നിന്ന് ഒഴിവാകുകയോ, നമ്മുടെ ഉത്തരവാദിത്വത്തിൽ നിന്നു വ്യതിചലിക്കുകയോ ചെയ്യുവാൻ കഴിയും. എന്നാൽ പാപം നാം ഏറ്റുപറയുകയും അനുതപിക്കുകയും ചെയ്യുമ്പോൾ, അവനുമായും മറ്റുള്ളവരുമായും ഉള്ള നമ്മുടെ ബന്ധത്തെ ദോഷകരമായി ബാധിക്കുന്ന പാപങ്ങളെ അവൻ നീക്കം ചെയ്യുന്നു. 

പ്രാർത്ഥനാ കാർഡുകൾ

ഞാൻ ഒരു ഫാക്കൽറ്റി അംഗമായി സേവനമനുഷ്ഠിച്ച എഴുത്തുകാരുടെ സമ്മേളനത്തിനിടെ, ടാമി എനിക്ക് ഒരു പോസ്റ്റ്കാർഡ് തന്നു. അതിന്റെ പുറകിൽ കൈകൊണ്ട് ഒരു പ്രാർത്ഥന എഴുതിയിരുന്നു. താൻ എല്ലാ ഫാക്കൽറ്റികളുടെയും ജീവചരിത്രങ്ങൾ വായിക്കുകയും ഓരോ കാർഡിലും പ്രത്യേക പ്രാർത്ഥനകൾ എഴുതുകയും പ്രാർത്ഥിക്കുകയും ചെയ്തുവെന്ന് അവൾ വിശദീകരിച്ചു. അവളുടെ വ്യക്തിപരമായ സന്ദേശത്തിലെ വിശദാംശങ്ങളിൽ വിസ്മയത്തോടെ നോക്കികൊണ്ട്, ടാമിയുടെ ഈയൊരു പ്രവർത്തിയിലൂടെ എന്നെ പ്രോത്സാഹിപ്പിച്ചതിന് ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു. അപ്പോൾ ഞാൻ അവൾക്കുവേണ്ടി തിരിച്ചു പ്രാർത്ഥിച്ചു. സമ്മേളനത്തിനിടെ വേദനയും ക്ഷീണവും കൊണ്ട് മല്ലിട്ടപ്പോൾ ഞാൻ പോസ്റ്റ്കാർഡ് പുറത്തെടുത്തു. ടാമിയുടെ കുറിപ്പ് വീണ്ടും വായിച്ചപ്പോൾ ദൈവം എന്റെ ആത്മാവിനു ഉന്മേഷം നല്കി.  

മറ്റുള്ളവർക്കുവേണ്ടിയുള്ള പ്രാർഥനയുടെ ജീവദായകമായ സ്വാധീനം അപ്പോസ്തലനായ പൗലോസ് തിരിച്ചറിഞ്ഞു. "വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും " (എഫേസ്യർ 6:12) യുദ്ധത്തിന് തയ്യാറെടുക്കാൻ അദ്ദേഹം വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. മദ്ധ്യസ്ഥ പ്രാർത്ഥന എന്ന് നമ്മൾ വിളിക്കുന്ന കാര്യങ്ങളിൽ പരസ്പരം ഇടപെടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതിനിടയിൽ, നടന്നുകൊണ്ടിരിക്കുന്നതും നിർദ്ദിഷ്ടവുമായ പ്രാർത്ഥനകളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. പൗലോസ് “എനിക്കുവേണ്ടിയും പ്രാർത്ഥിക്കുവിൻ” എന്ന് അഭ്യർത്ഥിച്ചു, "ഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമം പ്രാഗല്ഭ്യത്തോടെ അറിയിപ്പാൻ എന്റെ വായ് തുറക്കുമ്പോൾ എനിക്കു വചനം നല്കപ്പെടേണ്ടതിനും ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിൽ പ്രാഗല്ഭ്യത്തോടെ സംസാരിക്കേണ്ടതിനും പ്രാർഥിപ്പിൻ" (വാ. 19-20).

നാം പരസ്പരം പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധാത്മാവ് നമ്മെ ആശ്വസിപ്പിക്കുകയും നമ്മുടെ തീരുമാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നമുക്ക് അവനെയും, അതുപോലെ പരസ്പരവും ആവശ്യമാണെന്ന് അവൻ ഉറപ്പിച്ചു പറയുന്നു. അവൻ നമ്മുടെ എല്ലാ പ്രാർത്ഥനകളും കേൾക്കുന്നുവെന്ന് ഉറപ്പുനൽകുന്നു-നിശബ്ദമായോ, ഉറക്കെയോ, അല്ലെങ്കിൽ ഒരു പ്രാർത്ഥനാ കാർഡിൽ എഴുതിയതോ ആയ- എല്ലാ പ്രാർത്ഥനകൾക്കും അവന്റെ പൂർണമായ ഹിതത്തിനനുസരിച്ച് ഉത്തരം നൽകുന്നു.

എനിക്ക് സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂ

പള്ളിയിലെ ആരാധനാ സംഘം "എനിക്ക് സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂ" എന്ന പാട്ട് പാടാൻ തുടങ്ങിയപ്പോൾ ഞാൻ ആ സ്ത്രീയുടെ പുറകിലെ കസേരയിൽ ഇരുന്നു. ആ സ്ത്രീയുടെ മധുരസ്വരം എന്റേതുമായി ഇണങ്ങിച്ചേർന്നപ്പോൾ, ഞാൻ കൈകൾ ഉയർത്തി ദൈവത്തെ സ്തുതിച്ചു. പിന്നീട് അവളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് എന്നോട് പറഞ്ഞപ്പോൾ, അവളുടെ വരാനിരിക്കുന്ന കാൻസർ ചികിത്സകളിൽ ഒരുമിച്ച് പ്രാർത്ഥിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

കുറച്ച് മാസങ്ങൾക്ക് ശേഷം, ലൂയിസ് എന്നോട് പറഞ്ഞു, അവൾ മരിക്കുമെന്ന് ഭയപ്പെടുന്നു. അവളുടെ ആശുപത്രി കിടക്കയിൽ ചാരികൊണ്ട് ഞാൻ അവളുടെ തലയുടെ അരികിൽ തലചായ്ച്ച് ഒരു പ്രാർത്ഥന മന്ത്രിച്ചു, നിശബ്ദമായി ഒരു പാട്ട് പാടി. ഏതാനും ദിവസങ്ങൾക്കുശേഷം ലൂയിസ് യേശുവിനെ മുഖാമുഖം ആരാധിക്കുമ്പോൾ അത് എങ്ങനെയായിരിക്കുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂ.

മരണത്തെ അഭിമുഖീകരിക്കുന്ന തന്റെ വായനക്കാർക്ക് അപ്പോസ്തലനായ പൗലോസ് ആശ്വാസകരമായ ഉറപ്പ് നൽകി (2 കൊരിന്ത്യർ 5:1). നിത്യതയുടെ ഇപ്പുറത്ത് അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഞരക്കത്തിന് കാരണമായേക്കാം, എന്നാൽ നമ്മുടെ പ്രത്യാശ നമ്മുടെ സ്വർഗ്ഗീയ വാസസ്ഥലത്ത് നങ്കൂരമിട്ടിരിക്കുന്നു. അത് യേശുവിനൊപ്പമുള്ള നമ്മുടെ നിത്യമായ വാസത്തെ കാംക്ഷിക്കുന്നു (വാ. 2-4). അവനോടൊപ്പമുള്ള നിത്യജീവിതത്തിനായിട്ടാണ് ദൈവം നമ്മെ രൂപകല്പന ചെയ്തതിരിക്കുന്നെങ്കിലും (വാ. 5-6), അവന്റെ വാഗ്ദാനങ്ങൾ, നാം ഇപ്പോൾ അവനുവേണ്ടി ജീവിക്കുന്ന രീതിയെും സ്വാധീനിക്കുന്നതാണ് (വാ. 7-10). 

യേശുവിനെ പ്രസാദിപ്പിക്കുന്നവരായി നാം ജീവിക്കുമ്പോൾ, അവൻ മടങ്ങിവരുന്നതിനോ നമ്മെ അവന്റെ ഭവനത്തിലേക്ക് വിളിക്കുന്നതിനോ നാം കാത്തിരിക്കുമ്പോൾ, അവന്റെ നിരന്തരമായ സാന്നിധ്യത്തിന്റെ സമാധാനത്തിൽ നമുക്ക് സന്തോഷിക്കാം. നമ്മുടെ ഭൗമിക ശരീരങ്ങൾ ഉപേക്ഷിച്ച് നിത്യതയിൽ യേശുവിനോട് ചേരുന്ന നിമിഷം നമുക്ക് എന്ത് അനുഭവപ്പെടും? നമുക്ക് സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂ!

ജയാളികളേക്കാൾ അധികം

എന്റെ ഭർത്താവ് ഞങ്ങളുടെ മകന്റെ ലിറ്റിൽ ലീഗ് ബേസ്ബോൾ ടീമിന്റെ പരിശീലകനായിരുന്നപ്പോൾ, ടീമംഗങ്ങൾക്കായി ഒരു വർഷാന്ത്യ പാർട്ടി സംഘടിപ്പിക്കുകയും, ആ വർഷത്തെ അവരുടെ പുരോഗതിയെ പ്രഖ്യാപിക്കുകയും ചെയ്തു. ഞങ്ങളുടെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിലൊരാളായ ഡസ്റ്റിൻ പരിപാടിക്കിടെ എന്നെ സമീപിച്ചു. "ഇന്നത്തെ കളിയിൽ നമ്മൾ തോറ്റതല്ലേ?"

 

“അതെ,” ഞാൻ പറഞ്ഞു. "എന്നാൽ നിങ്ങളുടെ പരമാവധി ചെയ്തതിൽ ഞങ്ങൾ അഭിമാനിക്കുന്നു."

 

"എനിക്കറിയാം," അവൻ പറഞ്ഞു. “എന്നാൽ നമ്മൾ തോറ്റു. ശരിയല്ലേ?”

 

ഞാൻ തലയാട്ടി. 

 

"പിന്നെ എന്തുകൊണ്ടാണ് എനിക്ക് ഒരു വിജയിയായി തോന്നുന്നത്?" ഡസ്റ്റിൻ ചോദിച്ചു.

 

പുഞ്ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു, "കാരണം നീ ഒരു ജയാളിയാണ്."

 

മികച്ച പ്രകടനം കാഴ്ചവെച്ചപ്പോഴും ഒരു കളി തോറ്റാൽ താൻ ഒരു പരാജയമാണെന്ന് ഡസ്റ്റിൻ കരുതിയിരുന്നു. യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ നമ്മുടെ പോരാട്ടം ഒരു കായികമേഖലയിൽ മാത്രം ഒതുങ്ങുന്നില്ല. എന്നിരുന്നാലും, ജീവിതത്തിന്റെ കഠിനമായ ഒരു കാലഘട്ടത്തെ നമ്മുടെ ജീവിത മൂല്യങ്ങളുടെ പ്രതിഫലനമായി  കാണുവാൻ നാം പ്രലോഭിതരാകുന്നു.

 

നമ്മുടെ ഇന്നത്തെ കഷ്ടപ്പാടുകളും ദൈവമക്കൾ എന്ന നിലയിലുള്ള നമ്മുടെ ഭാവി മഹത്വവും തമ്മിലുള്ള ബന്ധം അപ്പോസ്തലനായ പൗലോസ് സ്ഥിരീകരിച്ചു. നമുക്കുവേണ്ടി തന്നെത്തന്നെ സമർപ്പിച്ചുകൊണ്ട്, പാപവുമായുള്ള നമ്മുടെ പോരാട്ടത്തിൽ യേശു നമുക്കുവേണ്ടി പ്രവർത്തിക്കുന്നത് തുടരുകയും അവന്റെ സാദൃശ്യത്തിലേക്ക് നമ്മെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു(റോമർ 8:31-32). നാമെല്ലാവരും ബുദ്ധിമുട്ടുകളും പീഡനങ്ങളും അനുഭവിക്കുമെങ്കിലും, സഹിച്ചുനിൽക്കാൻ ദൈവത്തിന്റെ അചഞ്ചലമായ സ്നേഹം നമ്മെ സഹായിക്കുന്നു (വാ. 33-34).

 

അവന്റെ മക്കളെന്ന നിലയിൽ, നമ്മുടെ മൂല്യം നിർവചിക്കാൻ പോരാട്ടങ്ങളെ അനുവദിക്കാൻ നാം  പ്രലോഭിതരാകുന്നു. എന്നിരുന്നാലും, നമ്മുടെ ആത്യന്തിക വിജയം ഉറപ്പാണ്. വഴിയിൽ നമ്മൾ ഇടറിയേക്കാം, പക്ഷേ നമ്മൾ എപ്പോഴും "ജയാളികളേക്കാൾ അധികം" ആയിരിക്കും. (വാ. 35-39).

രക്ഷാദൗത്യം

ഓസ്‌ട്രേലിയയിലെ ഒരു ഫാം ആനിമൽ റെസ്‌ക്യൂ ഓർഗനൈസേഷനിലെ സന്നദ്ധപ്രവർത്തകർ വൃത്തികെട്ടതും കട്ടപിടിച്ചതുമായ 34 കിലോഗ്രാമിൽ അധികം കമ്പിളി രോമമുള്ള അലഞ്ഞുതിരിയുന്ന ഒരു ആടിനെ കണ്ടെത്തി. അഞ്ച് വർഷമെങ്കിലും ആയിട്ടുണ്ടാവണം ആ ആട് അവിടെ കുറ്റിക്കാട്ടിൽ ഒറ്റപ്പെട്ടിട്ട് എന്ന് രക്ഷാപ്രവർത്തകർ സംശയിച്ചു. അവന്റെ ഭാരമേറിയ രോമങ്ങൾ നീക്കം ചെയ്യുന്ന ഒട്ടും സുഖകരമല്ലാത്ത പ്രക്രിയയിലൂടെ കടന്നു പോകുമ്പോൾ സന്നദ്ധപ്രവർത്തകർ അവനെ ആശ്വസിപ്പിച്ചു. തന്റെ ഭാരത്തിൽ നിന്ന് മോചിതനായ ശേഷം, ബരാക്ക് ഭക്ഷണം കഴിച്ചു. അവന്റെ കാലുകൾ ശക്തി പ്രാപിച്ചു. തന്റെ രക്ഷകരോടും സങ്കേതത്തിലെ മറ്റ് മൃഗങ്ങളോടും ഒപ്പം സമയം ചെലവഴിച്ചതിനാൽ അവൻ കൂടുതൽ ആത്മവിശ്വാസവും സംതൃപ്തനുമായി.

 

സങ്കീർത്തനക്കാരനായ ദാവീദ് ആഴമായ ദുഃഖഭാരത്തിന്റെ വേദന അറിയുകയും, തിരസ്കരിക്കപ്പെട്ടവനായും, നഷ്ടപെട്ടവനായും തീരുകയും ഒരു രക്ഷദൗത്യത്തിനായി ആഗ്രഹിക്കുകയും ചെയ്തു. സങ്കീർത്തനം 38-ൽ ദാവീദ് ദൈവത്തോട് നിലവിളിച്ചു. അവൻ ഏകാന്തതയും വിശ്വാസവഞ്ചനയും നിസ്സഹായതയും അനുഭവിച്ചിട്ടുണ്ട് (വാ. 11-14). എന്നിട്ടും അവൻ ആത്മവിശ്വാസത്തോടെ പ്രാർത്ഥിച്ചു: “യഹോവേ, നിങ്കല്‍ ഞാന്‍ പ്രത്യാശ വെച്ചിരിക്കുന്നു; എന്റെ ദൈവമായ കര്‍ത്താവേ, നീ ഉത്തരം അരുളും” (വാക്യം 15). ദാവീദ് തന്റെ വിഷമാവസ്ഥയെ നിഷേധിക്കുകയോ ആന്തരിക അസ്വസ്ഥതകളും ശാരീരിക അസ്വസ്ഥതകളും കുറയ്ക്കുകയോ ചെയ്തില്ല (വാ. 16-20). പകരം, ദൈവം സമീപസ്ഥനായിരിക്കുമെന്നും തക്ക സമയത്തു ശരിയായ വഴിയും വാതിലും തുറന്നു കൊടുക്കുമെന്നും അവൻ വിശ്വസിച്ചു (വാ. 21-22).

 

ശാരീരികമോ മാനസികമോ വൈകാരികമോ ആയ ഭാരങ്ങളാൽ നാം വിഷമിക്കുമ്പോൾ, ദൈവം നമ്മെ സൃഷ്ടിച്ച ദിവസം മുതൽ അവൻ ആസൂത്രണം ചെയ്ത രക്ഷാദൗത്യത്തിൽ പ്രതിജ്ഞാബദ്ധനായിരിക്കും. “എന്റെ രക്ഷയാകുന്ന കര്‍ത്താവേ, എന്റെ സഹായത്തിന്നു വേഗം വരേണമേ” (വാക്യം 22) എന്ന് നാം അവനോട് നിലവിളിക്കുമ്പോൾ നമുക്ക് അവന്റെ സാന്നിധ്യത്തിൽ ആശ്രയിക്കാം.

ദൈവവചനത്തിന്റെ ശക്തി

1968 ലെ ക്രിസ്മസ് രാവിൽ, അപ്പോളോ 8 ബഹിരാകാശയാത്രികരായ ഫ്രാങ്ക് ബോർമാൻ, ജിം ലോവൽ, ബിൽ ആൻഡേഴ്‌സ് എന്നിവർ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ആദ്യ മനുഷ്യരായി. ചന്ദ്രനെ പത്ത് തവണ വലംവെച്ചുകൊണ്ട് ചന്ദ്രന്റെയും ഭൂമിയുടെയും ചിത്രങ്ങൾ അവർ പങ്കുവെച്ചു. ഒരു തത്സമയ സംപ്രേക്ഷണ വേളയിൽ, അവർ ഉല്പത്തി 1 ൽ നിന്ന് മാറിമാറി വായിച്ചു. നാൽപ്പതാം വാർഷിക ആഘോഷത്തിൽ, ബോർമാൻ പറഞ്ഞു, “ക്രിസ്മസ് രാവിൽ, ഇതുവരെ മനുഷ്യശബ്ദം ശ്രവിച്ചിട്ടില്ലാത്ത ഏറ്റവും വലിയ പ്രേക്ഷകഗണം ഞങ്ങൾക്കുണ്ടാകുമെന്ന് ഞങ്ങളോട് പറഞ്ഞു. നാസയിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച ഒരേയൊരു നിർദ്ദേശം ഉചിതമായ എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു.’’ അപ്പോളോ 8 ബഹിരാകാശയാത്രികർ പറഞ്ഞ ബൈബിൾ വാക്യങ്ങൾ ചരിത്രപരമായ റെക്കോർഡുകൾ കേൾക്കുന്ന ആളുകളുടെ ഹൃദയത്തിൽ സത്യത്തിന്റെ വിത്തുകൾ പാകുന്നു.

യെശയ്യാ പ്രവാചകനിലൂടെ ദൈവം പറയുന്നു: “നിങ്ങൾ ചെവി ചായിച്ചു എന്റെ അടുക്കൽ വരുവിൻ!; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊൾവിൻ!’’ (യെശയ്യാവ് 55:3). രക്ഷയുടെ സൗജന്യ വാഗ്ദാനത്തെ വെളിപ്പെടുത്തിക്കൊണ്ട്, നമ്മുടെ പാപത്തിൽ നിന്ന് തിരിഞ്ഞ് അവന്റെ കരുണയും ക്ഷമയും സ്വീകരിക്കാൻ അവൻ നമ്മെ ക്ഷണിക്കുന്നു (വാ. 6-7). അവന്റെ ചിന്തകളുടെയും പ്രവർത്തനങ്ങളുടെയും ദൈവിക അധികാരം അവൻ പ്രഖ്യാപിക്കുന്നു, അത് നമുക്ക് ശരിക്കും മനസ്സിലാക്കാൻ കഴിയാത്തത്ര വിശാലമാണ് (വാ. 8-9). എന്നിരുന്നാലും, യേശുവിലേക്ക് വിരൽ ചൂണ്ടുന്നതും തന്റെ ജനത്തിന്റെ ആത്മീയ വളർച്ചയ്ക്ക് ഉത്തരവാദി താനാണെന്ന് സ്ഥിരീകരിക്കുന്നതുമായ, ജീവിതത്തിനു രൂപാന്തരം വരുത്തുന്ന തിരുവെഴുത്തുകളുടെ വാക്കുകൾ പങ്കിടാൻ ദൈവം നമുക്ക് അവസരം നൽകുന്നു (വാ. 10-13).

പിതാവ് തന്റെ എല്ലാ വാഗ്ദാനങ്ങളും അവന്റെ പരിപൂർണ്ണ പദ്ധതിക്കും വേഗതയ്ക്കും അനുസരിച്ച് നിറവേറ്റുന്നതിനാൽ, സുവിശേഷം പങ്കുവെക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു.