Category  |  odb

ദൈവത്തിന്റെ സ്നേഹമുള്ള കൈകളിൽ

എന്റെ ആരോഗ്യം വീണ്ടും വഷളായതിന് ശേഷം, അജ്ഞാതവും അനിയന്ത്രിതവുമായ ഒരു ഭയം എന്നിൽ കടന്നുകൂടി. ഒരു ദിവസം, ഫോബ്സ് മാസികയിലെ ഒരു ലേഖനം വായിക്കുമ്പോൾ, ശാസ്ത്രജ്ഞർ "ഭൂമിയുടെ ഭ്രമണവേഗത" കൂടുന്നതിനെക്കുറിച്ച് പഠിക്കുകയും, ഭൂമി "ചാഞ്ചാടുകയും" "കൂടുതൽ വേഗത്തിൽ കറങ്ങുകയും ചെയ്യുന്നു" എന്ന് പ്രഖ്യാപിക്കുകയും ചെയ്തതായി ഞാൻ മനസ്സിലാക്കി. "ആഗോള സമയത്തിൽ നിന്ന് ആദ്യമായി ഒരു സെക്കൻഡ് ഔദ്യോഗികമായി നീക്കം ചെയ്യുക എന്ന 'ഡ്രോപ്പ് സെക്കൻഡ്' നമുക്ക്   ആവശ്യമായി വന്നേക്കാം എന്ന് അവർ പറഞ്ഞു. ഒരു സെക്കൻഡ് നഷ്ടപ്പെടുന്നത് വലിയ പ്രശ്നമായി തോന്നുന്നില്ലെങ്കിലും, ഭൂമിയുടെ ഭ്രമണം മാറിയേക്കാമെന്ന് അറിയുന്നത് എനിക്ക് ഒരു വലിയ കാര്യമായി തോന്നി. ചെറിയൊരു അസ്ഥിരതപോലും എന്റെ വിശ്വാസം ചാഞ്ചാടുവാൻ ഇടയാക്കും.  നമുക്ക് അറിയാത്ത കാര്യങ്ങൾ ഭയാനകമായിരിക്കാം. നമ്മുടെ സാഹചര്യങ്ങൾ ഉറപ്പില്ലാത്തതായിരിക്കാം. എന്നിരുന്നാലും, ദൈവം എല്ലാം നിയന്ത്രിക്കുന്നു എന്നറിയുന്നത്, അവനെ വിശ്വസിക്കാൻ എന്നെ സഹായിക്കുന്നു.

90-ാം സങ്കീർത്തനത്തിൽ മോശെ പറഞ്ഞു, "പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു." (വാ. 2). എല്ലാ സൃഷ്ടികളുടെയും മേൽ ദൈവത്തിന്റെ പരിധിയില്ലാത്ത ശക്തിയും നിയന്ത്രണവും അധികാരവും അംഗീകരിച്ചുകൊണ്ട്, ദൈവം സമയത്തിന്റെ പരിധിക്കുള്ളിൽ ഒതുങ്ങുന്നവനല്ലെന്ന് മോശെ പ്രഖ്യാപിച്ചു. (വാ. 3–6).

ദൈവത്തെക്കുറിച്ചും, അവൻ സൃഷ്ടിച്ച അത്ഭുതകരമായ ലോകത്തെക്കുറിച്ചും കൂടുതൽ അറിയാൻ ശ്രമിക്കുമ്പോൾ, അവന്റെ സൃഷ്ടികളെയും, സമയത്തെയും അവൻ എങ്ങനെ കൃത്യമായി കൈകാര്യം ചെയ്യുന്നുവെന്ന് നമുക്ക് കണ്ടെത്താനാകും. നമ്മുടെ ജീവിതത്തിൽ അറിയപ്പെടാത്തതും, പുതുതായി കണ്ടെത്തിയതുമായ എല്ലാ സാഹചര്യങ്ങളുടെ മദ്ധ്യത്തിലും ദൈവത്തെ ആശ്രയിക്കാൻ കഴിയും. എല്ലാ സൃഷ്ടികളും ദൈവത്തിന്റെ സ്നേഹനിർഭരമായ കരങ്ങളിൽ സുരക്ഷിതമായി നിലകൊള്ളുന്നു.

യേശുവിൽ വളരുക

കുട്ടിക്കാലത്ത്, മുതിർന്നവർ ബുദ്ധിയുള്ളവരും പരാജയപ്പെടാൻ കഴിയാത്തവരുമാണെന്ന് ഞാൻ കരുതി. എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് എല്ലായ്പ്പോഴും അറിയാം. ഒരു ദിവസം, ഞാൻ വലുതാകുമ്പോൾ, എന്താണ് ചെയ്യേണ്ടതെന്ന് എനിക്കും എല്ലായ്പ്പോഴും അറിയാൻ കഴിയും, എന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. ആ, "ഒരു ദിവസം" വർഷങ്ങൾക്ക് മുമ്പ് വന്നു, അത് എന്നെ പഠിപ്പിച്ചത്, എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല എന്നതാണ്. അത്, കുടുംബത്തിലെ രോഗാവസ്ഥ, ജോലിസ്ഥലത്തെ പ്രശ്നങ്ങൾ, അല്ലെങ്കിൽ ഒരു ബന്ധത്തിലെ സംഘർഷം എന്നിവയിലേതാണെങ്കിലും, അത്തരം സമയങ്ങളിൽ വ്യക്തിപരമായ എല്ലാ കഴിവുകളും പരാജയപ്പെട്ടുപോയി. എന്റെ മുൻപിൽ ഒരേയൊരു വഴി മാത്രമേയുള്ളു—എന്റെ കണ്ണുകൾ അടച്ച് "കർത്താവേ, സഹായിക്കേണമേ" എന്ന് മന്ത്രിക്കുക.

അപ്പോസ്തലനായ പൌലോസ് ഈ നിസ്സഹായാവസ്ഥ മനസ്സിലാക്കി. അദ്ദേഹത്തിന്റെ ജീവിതത്തിലെ "ശൂലം," ഒരു ശാരീരിക രോഗമായിരുന്നിരിക്കാം. അത് അദ്ദേഹത്തിന് വളരെയധികം നിരാശയും വേദനയും ഉണ്ടാക്കി. എന്നിരുന്നാലും, തന്റെ ബുദ്ധിമുട്ടുകൾ സഹിക്കാനും അതിജീവിക്കാനും മതിയായ ദൈവത്തിന്റെ സ്നേഹവും വാഗ്ദാനങ്ങളും അനുഗ്രഹങ്ങളും പൗലോസ് അനുഭവിച്ചത് ഈ ശൂലത്തിലൂടെയാണ്. (2 കൊരിന്ത്യർ 12:9). വ്യക്തിപരമായ ബലഹീനതയും നിസ്സഹായതയും പരാജയത്തെ സൂചിപ്പിക്കുന്നില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. വിശ്വാസത്തോടെ ദൈവത്തിന് കീഴടങ്ങുമ്പോൾ, അവ എല്ലാ സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള ഉപകരണങ്ങളായി മാറുന്നു (വാ. 9-10)

നമ്മൾ വളർന്നുവെന്നതിനർത്ഥം നമ്മൾ എല്ലാം അറിയുന്നവരാണ് എന്നല്ല. തീർച്ചയായും, പ്രായത്തിനനുസരിച്ച് നാം ജ്ഞാനമുള്ളവരായി മാറുന്നു, പക്ഷേ ആത്യന്തികമായി നമ്മുടെ ബലഹീനതകൾ പലപ്പോഴും നമ്മൾ എത്രത്തോളം ശക്തിയില്ലാത്തവരാണെന്ന് വെളിപ്പെടുത്തുന്നു. നമ്മുടെ യഥാർത്ഥ ശക്തി ക്രിസ്തുവിലാണ്. "ബലഹീനനായിരിക്കുമ്പോൾതന്നെ ഞാൻ ശക്തനാകുന്നു." (വാ. 10). യഥാർത്ഥത്തിൽ “വളരുക” എന്നാൽ നാം ദൈവത്തിന്റെ ശക്തിയെ അറിയുക, വിശ്വസിക്കുക, അനുസരിക്കുക എന്നതാണ്.

യേശുവിനെപ്പോലെ കോപിക്കുക

വായിക്കുക: എഫെസ്യർ 4:17–5:2

കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ (വാ. 26).

നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്നത് എന്താണ്? ഒരു ഗതാഗതക്കുരുക്ക്, കാൽ എവിടെയെങ്കിലും തട്ടുന്നത്, അനാദരവോടെ അവഗണിക്കപ്പെടുന്നത്, തീരുമാനം…

ശാന്തമാകണമോ അല്ലെങ്കിൽ കൊല്ലണമോ?

വായിക്കുക: സങ്കീർത്തനം 4:1-8

നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൌനമായിരിപ്പിൻ. (വാ.4)

അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കന്റെ യുദ്ധ സെക്രട്ടറി എഡ്വിൻ സ്റ്റാന്റൺ…

ആശങ്കയും ദേഷ്യവും

വായിക്കുക: എഫെസ്യർ 4:17-31

പിശാചിന്നു ഇടം കൊടുക്കരുതു. (വാ. 27)

"നിങ്ങൾ വിഷമിക്കേണ്ട, വിഷമിക്കേണ്ട, ദൈവം ഇതുവരെ നിങ്ങളെ പരാജയപ്പെടുത്തിയിട്ടില്ലെന്ന് നിങ്ങൾക്കറിയാം" എന്ന ഒരു കുട്ടികളുടെ ഗാനമുണ്ട്. യിസ്രായേല്യരെ…

കോപത്തെ മെരുക്കുക

വായിക്കുക: 1 ശമുവേൽ 24:1-22

ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 29:8)

“നിങ്ങളുടെ ദേഷ്യം എനിക്ക് മനസ്സിലാകുന്നുണ്ട്. ഞാൻ നിസ്സഹായനാണ്. നിങ്ങളുടെ ആയുധം എടുക്കുക! നിങ്ങളുടെ എല്ലാ…

കോപനിയന്ത്രണം

വായിക്കുക: എഫെസ്യർ 4:17-29

നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ (സങ്കീർത്തനങ്ങൾ 4:4).

"റോഡിൽ ദേഷ്യപ്പെട്ട് ഒരാളെ ഉപദ്രവിച്ചതായി പാസ്റ്റർക്കെതിരെ ആരോപണം" എന്ന തലക്കെട്ട് വായിച്ചപ്പോൾ ഞാൻ ഉടനെ ചിന്തിച്ചു, "യേശുവിൽ…

കോപമെന്ന ആപത്ത്

വായിക്കുക: മത്തായി 18:21-35

ആ ദാസൻ പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടെക്കു പിടിച്ചു ഞെക്കി: നിന്റെ കടം തീർക്കുക എന്നു പറഞ്ഞു…