Category  |  odb

കൃപയും മാറ്റവും

കുറ്റകൃത്യം ഞെട്ടിക്കുന്നതായിരുന്നു, അത് ചെയ്തയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തുടർന്നുള്ള വർഷങ്ങളിൽ, ഏകാന്തതടവിൽവെച്ച് ആ മനുഷ്യനിൽ മാനസികവും ആത്മീയവുമായ രോഗശാന്തിയുടെ ഒരു പ്രക്രിയ ആരംഭിച്ചു. അത് മാനസാന്തരത്തിലേക്കും യേശുവുമായുള്ള പുനഃസ്ഥാപിതമായ ബന്ധത്തിലേക്കും നയിച്ചു. ഈ ദിവസങ്ങളിൽ മറ്റ് തടവുകാരുമായി പരിമിതമായ ആശയവിനിമയം അനുവദിച്ചിട്ടുണ്ട്. കൂടാതെ, ദൈവകൃപയാൽ, അവന്റെ സാക്ഷ്യത്താൽ ചില സഹതടവുകാർ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുകയും അവനിൽ പാപമോചനം കണ്ടെത്തുകയും ചെയ്തു.

മോശെ, ഇപ്പോൾ വലിയ വിശ്വാസവീരനായി അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും, ഞെട്ടിക്കുന്ന ഒരു കുറ്റകൃത്യം ചെയ്തവനായിരുന്നു. 'തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നതു കണ്ടു. അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ടു ആരും ഇല്ലെന്നു കണ്ടപ്പോൾ മിസ്രയീമ്യനെ അടിച്ചു കൊന്നു മണലിൽ മറവുചെയ്തു' (പുറപ്പാട് 2:11-12). ഈ പാപം ചെയ്തിട്ടും, ദൈവം തന്റെ കൃപയാൽ തന്റെ അപൂർണ ദാസനെ ഉപേക്ഷിച്ചില്ല. പിന്നീട്, തന്റെ ജനത്തെ അവരുടെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കാൻ അവൻ മോശയെ തിരഞ്ഞെടുത്തു (3:10). റോമർ 5:14-ൽ നാം വായിക്കുന്നു, 'ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.' എന്നാൽ പിൻവരുന്ന വാക്യങ്ങളിൽ പൗലൊസ് പ്രസ്താവിക്കുന്നത് നമ്മുടെ മുൻകാല പാപങ്ങൾ പരിഗണിക്കാതെ തന്നെ, നമുക്കു മാറ്റം വരുത്തുവാനും അവനുമായി നിരപ്പുപ്രാപിക്കുവാനും 'ദൈവകൃപ' നമ്മെ സഹായിക്കുന്നു (വാ. 15-16).

നാം ചെയ്ത കാര്യങ്ങൾ ദൈവത്തിന്റെ ക്ഷമയെ അറിയുന്നതിനും അവന്റെ മഹത്വത്തിനായി ഉപയോഗിക്കപ്പെടുന്നതിനും നമ്മെ അയോഗ്യരാക്കുന്നു എന്ന് നാം ചിന്തിച്ചേക്കാം. എന്നാൽ അവന്റെ കൃപ നിമിത്തം, യേശുവിൽ നാം രൂപാന്തരപ്പെടുകയും മറ്റുള്ളവരെ നിത്യതയിലേക്ക് നയിക്കുന്നതിനു സഹായിക്കുകയും ചെയ്യുവാൻ തക്കവണ്ണം നമ്മെ സ്വതന്ത്രരാക്കുന്നു.

വാടാത്ത പൂക്കൾ

banner image

വാടാത്ത പൂക്കൾ

വായിക്കുക: യെശയ്യാവ് 40:1-8
പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനിലക്കും. —യെശയ്യാവു 40:8

എന്റെ മകൻ സേവ്യർ അവൻ ചെറുതായിരിക്കുമ്പോൾ എനിക്ക് കൃത്രിമ പൂക്കൾ…

സിംഹങ്ങൾക്കൊപ്പം വസിക്കുന്നു

banner image

സിംഹങ്ങൾക്കൊപ്പം വസിക്കുന്നു

വായിക്കുക: ദാനിയേൽ 6:19-28
"അവിടുന്നാണ് നിത്യനും ജീവിക്കുന്നവനുമായ ദൈവം; അവിടുത്തെ രാജ്യം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ല. അവിടുത്തെ ആധിപത്യത്തിന് അവസാനമില്ല." -ദാനിയേൽ 6:26.

ചിക്കാഗോയിലെ ഒരു മ്യൂസിയത്തിൽ, 'ബാബിലോണിയൻ സ്ട്രൈഡിംഗ്…

"ബാലനെ എന്റെ അടുക്കൽ കൊണ്ടുവരിക"

banner image

"ബാലനെ എന്റെ അടുക്കൽ കൊണ്ടുവരിക"

വായിക്കുക: മർക്കോസ് 9:14-27
അപ്പോൾ യേശു, “അവിശ്വാസമുള്ള തലമുറയേ, ഞാൻ എത്രകാലം നിങ്ങളോടുകൂടെ വസിക്കും? എത്രകാലം നിങ്ങളെ വഹിക്കും? ബാലനെ എന്റെ അടുക്കൽ കൊണ്ടുവരിക”…

നോസോമി എന്നാൽ പ്രതീക്ഷ

banner image

നോസോമി എന്നാൽ പ്രതീക്ഷ

വായിക്കുക: 2 കൊരിന്ത്യർ 4: 7-18
എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്ന് വരേണ്ടതിന് ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ…

വളരാനുള്ള സമയം

banner image

വളരാനുള്ള സമയം

വായിക്കുക: ഗലാത്യർ 6:1–10
നന്മ ചെയ്കയിൽ നാം മടുത്തുപോകരുത്; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും. —ഗലാത്യർ 6:9

ഡെബി തങ്ങളുടെ പുതിയ വീട്ടിലേക്കു താമസം മാറിയപ്പോൾ അവിടെ, ഉപേക്ഷിക്കപ്പെട്ട…

മേഗന്റെ ഹൃദയം

banner image

മേഗന്റെ ഹൃദയം

വായിക്കുക: യാക്കോബ് 1:19–27
എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെത്തന്നെ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.—യാക്കോബ്‌ 1:22

മേഗൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ, തണുപ്പുകാലത്തു ഉപയോഗിക്കുന്ന അവളുടെ…

ശ്രദ്ധ പതറാതെ സേവനം ചെയ്യുക

banner image

ശ്രദ്ധ പതറാതെ സേവനം ചെയ്യുക

വായിക്കുക: ലൂക്കോസ് 10:38-42
“മാർത്തയോ വളരെ ശുശ്രൂഷയാൽ കുഴങ്ങീട്ടു അടുക്കെവന്നു: കർത്താവേ, എന്റെ സഹോദരി ശുശ്രൂഷെക്കു എന്നെ തനിച്ചു വിട്ടിരിക്കുന്നതിൽ നിനക്കു വിചാരമില്ലയോ?…

പ്രാർത്ഥനയോടെ പ്രവർത്തിക്കുക

എന്റെ മകന് ഓർത്തോപീഡിക് ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോൾ, ഓപ്പറേഷൻ നടത്തിയ ഡോക്ടറോട് ഞാൻ നന്ദിയുള്ളവനായിരുന്നു. വിരമിക്കാറായ ഡോക്ടർ, ഇതേ പ്രശ്‌നമുള്ള ആയിരക്കണക്കിന് ആളുകളെ താൻ സഹായിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകി. എന്നിരുന്നാലും, നടപടിക്രമത്തിന് മുമ്പ്, അദ്ദേഹം പ്രാർത്ഥിക്കുകയും ഒരു നല്ല ഫലം നൽകണമെന്ന് ദൈവത്തോട് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹ ചെയ്തതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്.

അനുഭവപരിചയമുള്ള ഒരു ദേശീയ നേതാവായ യെഹോശാഫാത്തും ഒരു പ്രതിസന്ധി ഘട്ടത്തിൽ പ്രാർത്ഥിച്ചു. മൂന്നു ജാതികൾ അവനെതിരെ ഒന്നിച്ചുകൂടി അവന്റെ ജനത്തെ ആക്രമിക്കാൻ വരികയായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ അനുഭവപരിചയമുണ്ടെങ്കിലും എന്ത് ചെയ്യണമെന്ന് ദൈവത്തോട് ചോദിക്കാൻ അവൻ തീരുമാനിച്ചു. അവൻ പ്രാർത്ഥിച്ചു, 'ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും' (2 ദിനവൃത്താന്തം 20:8). 'എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു' (വാ. 12) എന്നു പറഞ്ഞുകൊണ്ട് അവൻ മാർഗ്ഗനിർദേശവും ആവശ്യപ്പെട്ടു.

വെല്ലുവിളിയോടുള്ള യെഹോശാഫാത്തിന്റെ എളിയ സമീപനം, പ്രോത്സാഹനത്തിന്റെയും ദൈവികപ്രവൃത്തിയുടെയും രൂപത്തിൽ വന്ന ദൈവത്തിന്റെ ഇടപെടലിലേക്ക് അവന്റെ ഹൃദയം തുറന്നു (വാ. 15-17, 22). ചില മേഖലകളിൽ നമുക്ക് എത്രമാത്രം അനുഭവപരിചയം ഉണ്ടെങ്കിലും, സഹായത്തിനായി പ്രാർത്ഥിക്കുന്നത് ദൈവത്തിലുള്ള ഒരു വിശുദ്ധ ആശ്രയം വളർത്തിയെടുക്കുന്നു. നമ്മളെക്കാൾ കൂടുതൽ അവനറിയാമെന്നും ആത്യന്തികമായി അവനാണ് നിയന്ത്രിക്കുന്നതെന്നും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. അത് നമ്മെ ഒരു താഴ്മയുടെ സ്ഥാനത്ത് നിർത്തുന്നു - ഫലം എന്തുതന്നെയായാലും, പ്രതികരിക്കാനും പിന്തുണയ്ക്കാനും അവൻ ഇഷ്ടപ്പെടുന്ന ഒരിടത്ത്.