ന്ദ്രന് തനതായ വെളിച്ചമില്ല, അത് സൂര്യന്റെ പ്രകാശത്തെ പ്രതിഫലിപ്പിക്കുക മാത്രമാണ് എന്നത് അതിശയകരമായ കാര്യമാണല്ലോ. എങ്കിലും, രാത്രിയുടെ കൂരിരുട്ടിൽ ശോഭയോടെ പ്രകാശിക്കുന്ന ചന്ദ്രൻ നല്കുന്ന ആശ്വാസത്തിന് തുല്യം മറ്റൊന്നില്ല. മത്തായി 5:16 വെളിച്ചത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “അങ്ങനെ തന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു. സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” നമ്മൾ ഒരിക്കലും പ്രകാശത്തിന്റെ ഉപജ്ഞാതാക്കളല്ല, പ്രതിഫലനങ്ങൾ മാത്രമാണ് എന്നാണ് ഇത് പറയുന്നത്. അതുകൊണ്ട് നമ്മുടെ ചിന്തയിലും വാക്കിലും പ്രത്യേകിച്ച് പ്രവൃത്തികളിലും നാം ക്രിസ്തുവിന്റെ വെളിച്ചം പ്രതിഫലിപ്പിക്കണം. ഔർ ഡെയ്ലി ജേർണി സീരീസിൽ നിന്നുള്ള ഈ ലേഖനങ്ങൾ നമ്മുടെ പ്രവൃത്തികൾ ക്രിസ്തുവിന്റെ വെളിച്ചം പ്രതിഫലിപ്പിക്കുന്ന വിധത്തിൽ ശരിയാക്കുന്നതിനുള്ള ഓർമ്മപ്പെടുത്തലുകളായിരിക്കും. ദൈവ വചനത്തിന്റെ വെളിച്ചം കൂടുതലായി ലഭിക്കാൻ വേണ്ടി തുടർന്നു വായിക്കാം.

അവർ ഡെയിലി ബ്രാഡ് മിനിസ്ട്രിസ്, ഇന്ത്യ

banner image

ദശാബ്ദങ്ങളോളം എനിക്ക് സ്കോട്ട്ലന്റ് ഒരു അഭിനിവേശം ആയിരുന്നു. ചിലപ്പോൾ അത് ബ്രേവ് ഹാർട്ട് എന്ന സിനിമയിലെ വില്യം വാലസിന്റെ നാടകീയ അഭിനയം മൂലമോ അവിടുത്തെ മലമ്പ്രദേശങ്ങളുടെ മനോഹാരിത മൂലമോ ആകാം. അല്ലെങ്കിൽ ചിലപ്പോൾ ഞങ്ങളുടെ പിൻതുടർച്ച ഒരു സ്കോട്ടിഷ് വംശത്തിൽ നിന്നാണെന്ന് എന്റെ പിതാവ് പറഞ്ഞു കേട്ടത് മൂലമാകാം. മിക്കപ്പോഴും ഞാൻ ആ നാടിനെ ഓർക്കുകയും അവിടുത്തെ ആളുകളെക്കുറിച്ച് പല കാര്യങ്ങളും ഭാവനയിൽ കാണുകയും ചെയ്യുമായിരുന്നു. എന്നാൽ ധാരണകളും യാഥാർത്ഥ്യങ്ങളും തമ്മിൽ നല്ല…

banner image

ഞങ്ങളുടെ കുടുംബം ഒരു പുതിയ പട്ടണത്തിലേക്ക് താമസം മാറിയപ്പോൾ അവിടെയുള്ള സഭയിൽ ഡയറക്ടർ ഓഫ് ഡിസൈപ്പിൾഷിപ്പ് എന്ന തസ്തികയിൽ എന്നെ നിയോഗിച്ചു. അതുകൊണ്ട് ഞായറും ബുധനും എനിക്ക് അതീവ തിരക്കായി മാറി. വളരെ വേഗം എന്തെങ്കിലും ഭക്ഷണം തയ്യാറാക്കി , ഭർത്താവിനെയും ചെറിയ പെൺമക്കളെയും കാര്യങ്ങൾ സ്വന്തം ചെയ്യാൻ ഏല്പിച്ച് ഞാൻ പോകുമായിരുന്നു. ഒരു മൈക്രോവേവ് ഉണ്ടായിരുന്നത് വലിയ ഉപകാരമായി. തീരെ സമയം ഇല്ലാത്തപ്പോൾ ഉരുളക്കിഴങ്ങു കൊണ്ട് ലളിതമായ ഒരു ഭക്ഷണമാണ് ഞാൻ ഉണ്ടാക്കിയിരുന്നത്.

banner image

100 വർഷം നീണ്ട തന്റെ ജീവിതത്തിൽ, വിഖ്യാത ഫോട്ടോഗ്രാഫർ ആയ സ്റ്റാൻലി ട്രോട്ട്മാൻ നിരവധി സവിശേഷസംഭവങ്ങൾക്ക് സാക്ഷിയായി. 1945 ൽ, നേവിയുടെ ഫോട്ടോഗ്രാഫർ ആയിരുന്ന ട്രോട്ട്മാനെ ജർമ്മനിയിലേക്കും ജപ്പാനിലേക്കും നിയോഗിച്ചയച്ചു. അവിടെ അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിന്റെ ഹൃദയ ഭേദകമായ നിരവധി ചിത്രങ്ങൾ എടുത്തു. യുദ്ധത്തിന് ശേഷം, ക്രിസ്തു വിശ്വാസിയായിരുന്ന അദ്ദേഹം, പ്രസിദ്ധമായ ഒരു യൂണിവേഴ്സിറ്റിയുടെ സ്പോട്സ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ വിസ്മയകരമായ അത് ലറ്റിക് ഇനങ്ങൾക്ക് സാക്ഷിയാകുകയും അവ ചിത്രീകരിക്കുകയും ചെയ്തു.

banner image

വർഷങ്ങൾക്കുമുമ്പ് ഒരു ജനപ്രതിനിധിയുടെ അസിസ്റ്റന്റ് പെട്ടെന്ന് സഭയിൽ വന്നു തുടങ്ങി. അതിൽ അസ്വാഭാവികത തോന്നിയതിനാൽ ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. അയാൾ പറഞ്ഞു:  “ഞാൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. അതുകൊണ്ട് സഭയിൽ പോകുന്നത് നന്നായിരിക്കും എന്ന് എന്റെ ബോസ് പറഞ്ഞു.” ഇതിന് എതിരായ മറ്റൊരു സംഭവം പറയാം. മാക്സ് ( ശരിയായ പേരല്ല) ജോലി ചെയ്യുന്നത് യേശുവിലുള്ള വിശ്വാസം അറിയിക്കുന്നത് അപകടകരമായ ഒരു രാജ്യത്താണ്. എന്നിട്ടും അയാൾ തന്റെ ഭവനത്തിൽ ഒരു സഭ ആരംഭിച്ച് അയല്ക്കാരോട് ക്രിസ്തുവിനെക്കുറിച്ച് അറിയിക്കുന്നു.

banner image

നിങ്ങൾക്ക് കോപം വരുന്നത് എപ്പോഴാണ്? ട്രാഫിക്ക് ജാം ഉണ്ടാകുമ്പോൾ? കാല് തട്ടുമ്പോൾ? ആരെങ്കിലും ബഹുമാനമില്ലാതെ പെരുമാറുമ്പോൾ? ആരെങ്കിലും വരാമെന്ന് പറഞ്ഞിട്ട് വരാതിരിക്കുമ്പോൾ? അവിചാരിതമായി വന്നിട്ട് പോകാതിരിക്കുമ്പോൾ? കോപം വൈകാരികമായ നിരാശയാണ്. നമ്മുടെ വഴി തടസ്സപ്പെടുമ്പോഴോ ആരെങ്കിലും അല്ലെങ്കിൽ എന്തെങ്കിലും എതിരാകുമ്പോഴോ ആണ് കോപം വരുന്നത്. കോപം എല്ലാ മനുഷ്യർക്കും ദൈവദത്തമായിട്ടുള്ള ഒരു വികാരമാണ്. എന്റെ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ അത് പെട്ടെന്ന് ഉയർന്നു വരും: …

banner image

എല്ലാ ഞായറാഴ്ചയും സഭാഹോളിന്റെ വരാന്തയിൽ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കും. അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങുകയാകും. പെട്ടെന്ന് ഒരു പാട്ടുപോലെ എന്റെ പേര് പറയും, മാർ – ലി – നാ! എന്നിട്ട് വേച്ച് നടന്ന് വരും. ഞങ്ങൾ ആലിംഗനം ചെയ്യും.” കണ്ടതിൽ സന്തോഷം” എന്ന് ഞാൻ പറയുമ്പോഴെല്ലാം ” കാണുന്നതിൽ സന്തോഷം” എന്ന് അവരും പറയും. ” എനിക്ക് നിങ്ങളെ സ്നേഹമാണ്” എന്ന് ഞാൻ പറയുമ്പോൾ ,” എനിക്കത് തീർച്ചയായും അറിയാം” എന്നവൾ പറയും. എന്റെ ഈ പ്രിയ സുഹൃത്ത് 75 വയസ് ആയ , ഡിമെൻഷ്യ രോഗം ബാധിച്ചയാളാണെങ്കിലും…

banner image

സ്പോർട്സ് ചാപ്ളിനും പാസ്റ്ററുമായ ആൻഡി സീഡ്സ് അടുത്തയിടെ എനിക്കും കൂട്ടുകാർക്കും ചിന്തക്കായി നല്ല വിഭവങ്ങൾ നല്കി. അദ്ദേഹം പറഞ്ഞു:” നമ്മുടെ ഇടപെടലുകളിലെല്ലാം നമ്മളെപ്പോഴും എന്തെങ്കിലുമൊക്കെ പ്രചരിപ്പിക്കുകയയോ പ്രതിഫലിപ്പിക്കുകയോ ചെയ്യുന്നുണ്ട് – നമ്മുടെ മൂല്യങ്ങളാകാം, കഴിഞ്ഞ കാലങ്ങളാകാം, പ്രതീക്ഷകളോ അല്ലെങ്കിൽ നാം ഇപ്പോൾ എന്തായിരിക്കുന്നുവോ അതാകാം. യേശുവിനെ അനുഗമിക്കുന്നു എന്ന് അവകാശപ്പെടുന്നവരുടെ പ്രഥമമായ താല്പര്യം സമ്പൂർണ്ണമായത് പ്രചരിപ്പിക്കുകയോ പ്രതിഫലിപ്പിക്കുകയോ ആണ്(തിത്തൊസ് 2:1).

banner image