യേയേശു തന്റെ ജനനം, മരണം, പുനരുത്ഥാനം എന്നിവയിലൂടെ ഭൂമിയിലേക്ക് കൊണ്ടുവന്ന രോഗശാന്തിയും സമാധാനവും എന്റെ ഓർമ്മയിലേക്ക് പിന്നെയും വന്നു. ആരാധന, വിവാഹം, നീതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു ബൈബിൾ പഠനം ഞങ്ങളുടെ സഭ നടത്തി. അതിലെ അവസാന സന്ദേശം ലോകത്തിലെ അനീതി നീക്കുവാനായി ആദ്യം നമ്മുടെ ഹൃദയത്തിലെ അനീതി നീക്കുന്നതിനെപ്പറ്റി ആയിരുന്നു.

പ്രഭാത ആരാധന കഴിഞ്ഞ്, ഓഡിറ്റോറിയത്തിന്റെ മുൻവശത്ത് ഒരാൾ എന്നെ സമീപിച്ച് എന്നോട് ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ടു. ഞാൻ ഉടനെ അദ്ദേഹവുമായി നടത്തിയ ഇടപെടലുകൾ എന്റെ മനസ്സിൽ അരിച്ചുപെറുക്കി, ഞാൻ അദ്ദേഹത്തെ വ്രണപ്പെടുത്തുവാൻ എന്തെങ്കിലും പറഞ്ഞോ ചെയ്തോ എന്ന് ഓർക്കുവാൻ ശ്രമിച്ചു. ഒന്നും മനസ്സിൽ വന്നില്ല. ഞാൻ ചോദിച്ചു, “ഞാൻ എന്താണ് ചെയ്തത്?” തന്നെ വ്രണപ്പെടുത്തുവാൻ ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, പകരം അദ്ദേഹത്തിന്റെ ഹൃദയത്തിൽ എന്തോ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.

“സീനിയർ ടീച്ചിംഗ് പാസ്റ്ററുടെ സ്ഥാനത്തേക്ക് നിങ്ങളെ സ്ഥാനാർത്ഥിയായി സഭ പരിചയപ്പെടുത്തിയപ്പോൾ, ഞാൻ നിങ്ങൾക്ക് വോട്ട് ചെയ്തില്ല.” അതൊരു വലിയ വെളിപ്പെടുത്തലായിരുന്നില്ല. “ഒരുപാട് ആളുകൾ എനിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.” അപൂർവ്വമായി മാത്രമേ ചിലർക്ക് 100 ശതമാനം വോട്ട് ലഭിക്കൂ; ഒരു ശുശ്രൂഷാസ്ഥാനത്തിനായുള്ള തിരഞ്ഞെടുപ്പിന്റെ സ്വഭാവം അതാണ്. എന്നാലും അദ്ദേഹം പിന്നീട് പറഞ്ഞത് എന്നെ ഞെട്ടിച്ചു.

“ഞാൻ എന്തുകൊണ്ടാണ് നിങ്ങൾക്ക് വോട്ട് ചെയ്യാതിരുന്നതെന്ന് നിങ്ങൾ അറിയണം. മുൻകാലങ്ങളിലെ മുൻവിധികൾ കാരണം, മറ്റു ജാതികളിൽപ്പെട്ട ആളുകളോട് ഞാൻ വെറുപ്പും വംശീയ വിദ്വേഷവും വളർത്തിയെടുത്തിയിരുന്നു. നിങ്ങൾ മറ്റൊരു ജാതിയിൽ നിന്നുള്ളതായതിനാൽ ഞാൻ നിങ്ങൾക്ക് വോട്ട് ചെയ്തില്ല. കവിളിലൂടെ കണ്ണുനീർ ഒഴുകി അദ്ദേഹം ചോദിച്ചു, “ദയവായി എന്നോട് ക്ഷമിക്കുമോ?”

അദ്ദേഹത്തിന്റെ അഭ്യർത്ഥനയുടെ പ്രാധാന്യം മനസ്സിലാക്കാതെ, അത് ഒരു പ്രശ്നമല്ലെന്ന് ഞാൻ നിസ്സംഗതയോടെ പറഞ്ഞു. അദ്ദേഹം എന്റെ തോളിൽ പിടിച്ച് എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു: “കേൾക്കൂ! നിങ്ങൾക്ക് മനസ്സിലാകുന്നില്ല, മുൻവിധിയുടെ ചവര്‍ എന്റെ മകന്റെ ജീവിതത്തിലേക്കും പകരുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല; അതിനാൽ നിങ്ങൾ ശരിക്കും എന്നോട് ക്ഷമിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു; എനിക്ക് തെറ്റുപറ്റി! കഴിഞ്ഞ വർഷം,എന്റെ ജീവിതത്തെ സ്വാധീനിക്കുവാൻ ദൈവം നിങ്ങളെയും നിങ്ങളുടെ പ്രസംഗത്തെയും ഉപയോഗിച്ചു!”ഞാൻ അദ്ദേഹത്തോട് ക്ഷമിച്ചു, ഞങ്ങൾ ഏറെ നേരം പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു.

അടുത്ത ആഴ്‌ച ഞങ്ങൾ പരമ്പര പൂർത്തിയാക്കിയപ്പോൾ, അതവരുടെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് ഓരോരുത്തരും പങ്കിട്ടു. തലേ ആഴ്‌ച എന്നെ സമീപിച്ചയാൾ എഴുന്നേറ്റുനിന്ന് എന്നോട് പങ്കുവെച്ചത് സഭയോടും പങ്കുവെച്ചു. അപ്രതീക്ഷിതമായി സഭ എഴുന്നേറ്റു നിന്ന് കൈയടിച്ചും വിസിലടിച്ചും അത് ആഘോഷിച്ചു. യേശു ഒരു മതിൽ തകർക്കുകയായിരുന്നു, അവൻ തന്റെ ശരീരത്തിൽ ഏകത്വം സൃഷ്ടിക്കുകയായിരുന്നു.

രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്, അതേ ക്രിസ്തു – ഒരു കന്യകയിൽ ജനിച്ച്, ഒരു പൂർണ്ണതയുള്ള ജീവിതം നയിച്ചു, ഒരു വീണ്ടെടുപ്പിന്റെ മരണം മരിച്ചു, ജീവനിലേക്ക് ഉയിർത്തെഴുന്നേറ്റു – വർഷങ്ങളായി അവരെ വേർപെടുത്തിയിരുന്ന യഹൂദർക്കും വിജാതീയർക്കും ഇടയിലുള്ള മതിൽ തകർത്തു. ഈ മതിൽ ഭൗതികമായ ഒരു തടസ്സമായിരുന്നില്ല, മറിച്ച് ആത്മീയമായിരുന്നു. പരസ്പരവൈരവും   മതവിദ്വേഷങ്ങളും  യഹൂദന്മാരെയും വിജാതീയരെയും വേർപെടുത്തിയിരുന്നു.

“നിങ്ങൾ എന്നോട് ക്ഷമിക്കണം . . .
വംശീയതയുടെ ജങ്ക് എന്റെ മകന്റെ ജീവിതത്തിലേക്ക് പടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”

എന്നാൽ യേശുവിന്റെ മനുഷ്യാവതാരം, പാപരഹിതമായ ജീവിതം, തകർന്ന ഉടൽ, വീണ്ടെടുപ്പിന്റെ മരണം എന്നിവയിലൂടെ അവൻ ആ മതിൽ തകർത്തു, യഹൂദർക്കും വിജാതീയർക്കും ദൈവത്തോടും അതുപോലെ പരസ്‌പരവും സമാധാനത്തിലായിരിക്കുവാൻ സാധിച്ചു (കൊലോസ്യർ 3:11; ഗലാത്യർ 3:28). അവർ ദൈവവുമായും പരസ്‌പരവും സമാധാനവും സൗഹൃദവും യേശുവിന്റെ ശരീരത്തിൽ അനുഭവിച്ചു.

ദൈവത്തോടും മനുഷ്യരോടുമുള്ള നമ്മുടെ ശത്രുത മാറ്റുവാനാണ് ക്രിസ്തു ലോകത്തിലേക്ക് വന്നത്. തന്റെ അവതാരം, മരണം, പുനരുത്ഥാനം എന്നിവയിലൂടെ, പഴയ ശത്രു പാളയങ്ങളിൽ ആയിരുന്നവരിൽനിന്ന് ഒരു പുതിയ ഏകീകൃത ജനതയെ യേശു സൃഷ്ടിച്ചു (യോഹന്നാൻ 17:20-21). അവൻ വ്യക്തിപരമായും മനുഷ്യർ തമ്മിലും സമാധാനം കൊണ്ടുവന്നു എന്ന് മാത്രമല്ല, ക്രിസ്തു തന്നെ നമ്മുടെ സമാധാനമായി. യെശയ്യാവ് സമാധാനപ്രഭുവിന്റെ വരവ് പ്രവചിച്ചു (യെശയ്യാവ്9:6). ദൈവത്തിനും നമുക്കും ഇടയിലുള്ള സമാധാനത്തിനു ആവശ്യം യേശുവിലുള്ള വിശ്വാസം മാത്രമായിരുന്നു.

രണ്ടായിരം വർഷങ്ങൾക്ക് ശേഷവും, ഈ നിത്യരാജാവ് നമ്മെ വേർതിരിക്കുന്ന മതിലുകൾ തകർക്കുന്നു, അവന്റെ ശരീരത്തിൽ ഏകത്വത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു. മറ്റൊരു ഉദാഹരണം പറഞ്ഞാൽ, 2009-ലെ ഒരു കോൺഫറൻസിൽ യേശു യഹൂദർക്കും ജാതീകൾക്കും ഇടയിൽ ചെയ്‌തതുപോലെ ശക്തമായ ഒരു കാര്യം ചെയ്തു. ഒരു കൂട്ടം ചൈനീസ് വിദ്യാർത്ഥികളും ഒരു കൂട്ടം തായ്‌വാനീസ് വിദ്യാർത്ഥികളും ഹോങ്കോങ്ങിൽ

നിന്നുള്ള ഒരു കൂട്ടം വിദ്യാർത്ഥികളും, ഒരു വൈകുന്നേരം ആരാധിക്കാനും ധ്യാനിക്കാനുമായി വലിയ ഹാളിൽ ഒരുമിച്ചുകൂടി. എന്നിരുന്നാലും, വലിയ ഡിവൈഡറുകൾ ഈ വിദ്യാർത്ഥികളെ വേർതിരിച്ചിരുന്നു. ഈ മതിലുകൾ പ്രതിനിധീകരിച്ചത് ചരിത്രപരമായി ഓരോ രാജ്യങ്ങൾക്കും പരസ്പരം ഉണ്ടായിരുന്ന ശത്രുതയെയാണ്; അവരുടെ “സ്വന്തം ആളുകളുമായി” ആരാധിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് അവർ കരുതി.

പ്രാർത്ഥിക്കുമ്പോൾ, മറ്റ് രാജ്യങ്ങളെ തങ്ങളോടൊപ്പം ആരാധിക്കുവാൻ ക്ഷണിക്കുവാൻ ദൈവം ആവശ്യപ്പെടുന്നതായി ചൈനീസ് വിദ്യാർത്ഥികൾക്ക് മനസ്സിലായി. തായ്‌വാൻ, ഹോങ്കോംഗ് വിദ്യാർത്ഥികൾ ക്ഷണം സ്വീകരിച്ചു, ഡിവൈഡറുകൾ നീക്കം ചെയ്തു, ശക്തമായ ആരാധനയ്ക്കായി ചൈനീസ് വിദ്യാർത്ഥികൾക്കൊപ്പം ചേർന്നു. ആ നിമിഷത്തിൽ, അക്ഷരീയ മതിലുകൾ നീങ്ങി, ഈ വിദ്യാർത്ഥികൾ ആരാധനയിൽ ആത്മാവിന്റെ ഏകത്വം അനുഭവിച്ചു.യേശു ഇപ്പോഴും സമാധാനം കൊണ്ടുവരുകയും നമ്മെ വേർതിരിക്കുന്ന മതിലുകൾ തകർക്കുകയും ചെയ്യുന്നു. ക്രിസ്‌തു വന്നത്‌ സമാധാനം കൊണ്ടുവരാനാണെന്ന്‌ ക്രിസ്തുമസ്‌ നമ്മെ ഓർമിപ്പിക്കുന്നു—ദൈവവുമായും പരസ്‌പരവുമായുള്ള നമ്മുടെ ബന്ധം പുനഃസ്ഥാപിക്കുന്ന തരത്തിലുള്ള സമാധാനം. അവനിൽ, എല്ലാ സാംസ്കാരിക വ്യത്യാസങ്ങളും അസൂയയും വിദ്വേഷവും നശിപ്പിക്കപ്പെടുന്നു.

ഒരു ഓസ്ട്രേലിയൻ ക്രിസ്തുമസ്

ക്രിസ്തുമസ് ആഘോഷിക്കുന്ന ഞങ്ങളുടെ ഓസ്‌ട്രേലിയൻ സുഹൃത്തുക്കളുടെ ചിത്രങ്ങൾ എനിക്കിഷ്ടമാണ്. അത്, അവർക്ക് കൂടുതൽ ക്രിയാത്മകമായ അലങ്കാരങ്ങളോ മനോഹരമായ ക്രിസ്തുമസ്ട്രീയോ ഉള്ളതുകൊണ്ടല്ല, മറിച്ച് അവർ ക്രിസ്തുമസ്, ബീച്ചിൽ ആഘോഷിക്കുന്നതിനാലാണ്! തെക്കൻ അർദ്ധഗോളത്തിലെ രാജ്യങ്ങൾ, വേനൽക്കാല മാസങ്ങളിലാണ് ക്രിസ്തുമസ് ആഘോഷിക്കുന്നതെന്ന് വടക്കൻ അർദ്ധഗോളത്തിൽ താമസിക്കുന്ന ആളുകൾക്ക് മനസ്സിലാക്കുവാൻ അത്ര എളുപ്പമല്ല. ക്രിസ്തുമസ്സിന്റെ സമയത്ത് നാം അതല്ല പ്രതീക്ഷിക്കുന്നത്.

 

എല്ലാവർക്കും ഒരു മേശ

വരാനിരിക്കുന്ന ക്രിസ്തുമസ് അവധി സ്കോട്ടിന് നിരാശാജനകമായിരുന്നു. ഒറ്റയ്ക്ക് മിച്ചം വന്ന ഭക്ഷണം ചൂടാക്കി ടെലിവിഷൻ കണ്ടുകൊണ്ടിരിക്കാമെന്ന് അദ്ദേഹം കരുതി. എന്നാൽ, ഒറ്റപ്പെടലിനെ ഭയന്ന്, ഒറ്റപ്പെട്ട മറ്റ് ആളുകളെ അത്താഴത്തിന് ക്ഷണിച്ചുകൊണ്ട് ഒരു പരസ്യം പേപ്പറിൽ ഇടാൻ സ്കോട്ട് തീരുമാനിച്ചു. പന്ത്രണ്ടിൽ കുറയാത്ത ആളുകൾ ഹാജരായി! അത് 1985-ൽ ആയിരുന്നു, അതിനുശേഷം എല്ലാ വർഷവും സ്കോട്ട് സമാനമായ ഒരു പരസ്യം നൽകി, 100 പേരെ വരെ സ്വാഗതം ചെയ്യുന്നു, ഇപ്പോൾ അവർ ഒരു പ്രാദേശിക പള്ളി കെട്ടിടത്തിൽ കൂടിവരുന്നു. വീടില്ലാത്ത അയൽക്കാർ, കുടുംബം നഷ്ടപ്പെട്ടവർ, വീട്ടിലേക്ക് പോകുവാൻ കഴിയാത്ത അപരിചിതർ – സ്കോട്ട് എല്ലാത്തരം ആളുകൾക്കും മതിയായ ഒരു മേശ തയ്യാറാക്കി.

ജോയ് ടു ദ വേൾഡ് (ലോകത്തിന് സന്തോഷം)

“ജോയ് ടു ദ വേൾഡ്. . .” അമ്മയെക്കുറിച്ചുള്ള വേദനിക്കുന്ന ഓർമ്മകൾ അവളുടെ മനസ്സിൽ നിറഞ്ഞപ്പോൾ മെയ്ഫാംഗ് വാചകം പകുതിയിൽ നിർത്തി ഒരു കരച്ചിൽ ഇറക്കി. കഴിഞ്ഞ വർഷം ഇതേ സമയം, ഇതേ പാട്ട് പാടി അവളുടെ അമ്മ അവളുടെ തൊട്ടടുത്ത് നിന്നിരുന്നു. എന്നാൽ ഇപ്പോൾ അവളുടെ അമ്മ പോയി, ഒരു അപകടത്തിൽ അവളുടെ ജീവിതം ദാരുണമായി തകർന്നു. മെയ്ഫാംഗിന്, ക്രിസ്തുമസ് ഇനിയൊരിക്കലും പഴയപോലെയാകില്ല. ആകെ സങ്കടവും ദുഖവും മാത്രം ബാക്കി ഉള്ളപ്പോൾ ആഘോഷിക്കുന്നത് അവൾക്ക് ബുദ്ധിമുട്ടായി തീർന്നു.

ക്രിസ്തുമസ്സിലെ സ്വപ്നം

ഇർവിംഗ് ബെർലിനെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് സന്തോഷമല്ല, സങ്കടമായിരുന്നു. 1928-ലെ ക്രിസ്തുമസ് ദിനത്തിൽ “വൈറ്റ് ക്രിസ്തുമസ്” എന്ന ഗാനത്തിന്റെ രചയിതാവിന് തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടു. കഴിഞ്ഞനാളുകളിലെ അവധിക്കാലത്തെ സന്തോഷങ്ങൾക്കായി കൊതിക്കുന്ന അദ്ദേഹത്തിന്റെ തീവ്രമായ ഗാനം, രണ്ടാം ലോകമഹായുദ്ധസമയത്ത് വൻജനപ്രീതി നേടി, നാട്ടിൽ ക്രിസ്തുമസ് സ്വപ്നം കാണുന്ന വിദേശ സൈനികർക്കിടയിൽ അത് പ്രതിധ്വനികൾ സൃഷ്ടിച്ചു.

 

നവോന്മേഷം നൽകുന്ന ഒരു സമ്മാനം

ക്രിസ്തുമസ്സിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, എന്റെ ഭാര്യ കാരി സൂപ്പർമാർക്കറ്റിൽ പണമടയ്ക്കുന്ന വരിയിൽ നിൽക്കുകയായിരുന്നു. അവളുടെ മുന്നിൽ ഒരു ചെറുപ്പക്കാരിയായ അമ്മ തന്റെ സഞ്ചിയിലെ സാധനങ്ങൾ ശ്രദ്ധാപൂർവ്വം വിലയിരുത്തുകയും സാവധാനം ഓരോന്നായി മാറ്റിവെക്കുകയും ചെയ്തുകൊണ്ടിരുന്നു. നീക്കം ചെയ്ത വസ്തുക്കളുടെ വർദ്ധിച്ചുവരുന്ന കൂമ്പാരം കണ്ടപ്പോൾ, യുവതിയുടെ പക്കൽ അവ വാങ്ങാൻ മതിയായ പണമില്ലെന്ന് മനസ്സിലാക്കിയ കാരിയുടെ അക്ഷമ അനുകമ്പയായി മാറി.

 

ക്രിസ്തുമസ്സിന്റെ യഥാർത്ഥ സമ്മാനം

“ചിലപ്പോൾ ഞാൻ ഏകാന്തത അനുഭവപ്പെടുന്നു, അവരിവിടെ എത്രമാത്രം ഏകാന്തത അനുഭവിച്ചിട്ടുണ്ടാകുമെന്ന് അത് എന്നെ അത്ഭുതപ്പെടുത്തുന്നു” എന്ന് ആസ്റ്റീരിയ പറഞ്ഞു. മയക്കുമരുന്നിന് അടിമകളായ നിരവധി ആളുകൾ താമസിക്കുന്ന താൽക്കാലിക കൂടാര നഗരമായ എൽ കാമ്പമെന്റോയിലേക്ക് ക്രിസ്തുമസ് കൊണ്ടുവന്ന ഒരു വിശ്വാസാധിഷ്ഠിത കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ ഡയറക്ടർ ആയിരുന്നു അവർ. തെരുവിലുള്ളവർക്ക് അവധിക്കാലം എത്ര ബുദ്ധിമുട്ടാണെന്ന് അവർ ശ്രദ്ധിച്ചു. അങ്ങനെ, ഉപേക്ഷിക്കപ്പെട്ട സൂചികൾക്കിടയിൽ ഒരു ക്രിസ്തുമസ് ട്രീ സ്ഥാപിക്കാനും; അവർക്ക് സമ്മാനങ്ങളും ചൂട് ഭക്ഷണ പാനീയങ്ങളും കൊണ്ടുവന്ന് നൽകിയും, ക്രിസ്തുമസ് കരോൾ ഗാനങ്ങൾക്ക് അവൾ നേതൃത്വം നൽകിയും ക്രിസ്തുവിന്റെ സ്നേഹം പ്രകടിപ്പിക്കുവാൻ അവൾ തീരുമാനിച്ചു. പ്രതികരണം ഹൃദ്യമായിരുന്നു, ഭവനരഹിതരായ പലരും അവരുടെ കുടുംബാംഗങ്ങൾ അവരോട് ക്ഷമിക്കാൻ ആഗ്രഹിക്കുകയും പ്രാർത്ഥനയ്ക്കായി ആവശ്യപ്പെടുകയും ചെയ്തു.

 

ഒരു വൈവിധ്യമാർന്ന ഗ്രൂപ്പിന്റെ തലവൻ

കുട്ടിക്കാലത്ത്, ക്രിസ്തുമസ് രാവ് വർഷത്തിലെ ഏറ്റവും ആവേശകരമായ ദിവസങ്ങളിലൊന്നായി ഞാൻ കരുതി. രാവിലെ സമ്മാനങ്ങളും രാത്രി വിരുന്നും പള്ളിയിൽ മെഴുകുതിരി ശുശ്രൂഷയും ഉണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. അത് ആവേശകരമാകാൻ കാരണം ആരാണ് അത്താഴത്തിന് ഞങ്ങളുടെ വീട്ടിൽ എത്തുവാൻ പോകുന്നതെന്ന് എനിക്കറിയാത്തതുകൊണ്ടായിര