എന്റെ മാതാപിതാക്കളുമൊത്ത് പള്ളിയിൽ ദൈവാരാധനയിൽ പങ്കെടുത്തുകൊണ്ടിരുന്ന ഞങ്ങൾ കർത്താവിന്റെ പ്രാർത്ഥന ചൊല്ലുമ്പോൾ പതിവ് രീതിയനുസരിച്ച് കൈകോർത്തു. ഞാൻ എന്റെ ഒരു കൈ എന്റെ മാതാവിന്റെ കരവുമായും, മറ്റൊന്ന് പിതാവിന്റെയുമായും മുറുകെപ്പിടിച്ചുകൊണ്ടു നിന്നപ്പോൾ, ഞാൻ എപ്പോഴും അവരുടെ മകളായിരുന്നുവെങ്കിൽ എന്ന ചിന്തയാൽ സ്തബ്ധയായി. ഞാൻ ഉറപ്പായും എന്റെ മദ്ധ്യവയസ്സിലായിരുന്നിട്ടും, എനിക്കിപ്പോഴും “ലിയോയുടെയും ഫില്ലിസിന്റെയും മകളെന്ന് വിളിപ്പിയ്ക്കാൻ സാധിക്കും.” ഞാൻ അവരുടെ മകൾ മാത്രമല്ല, ഞാൻ എപ്പോഴും ദൈവത്തിന്റെ മകളും ആയിരിയ്ക്കും എന്നതാണ് ഞാൻ പ്രതിഫലിപ്പിച്ചത്.
അപ്പൊസ്തലനായ പൌലൊസ് റോമിലെ സഭയിലെ ജനങ്ങൾ തങ്ങളുടെ വ്യക്തിത്വം ദൈവത്തിന്റെ കുടുംബത്തിലേക്ക് ദത്തെടുക്കപ്പെട്ടതിൽ അധിഷ്ഠിതമായിരിയ്ക്കുന്നു എന്നു മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നു (റോമർ 8:15). എന്തുകൊണ്ടെന്നാൽ അവർ ആത്മാവിനാൽ ജനിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു (വാക്യം 14), അതുകൊണ്ട് അനാവശ്യമായ കാര്യങ്ങൾക്ക് അവർ മേലാൽ അടിമപ്പെടേണ്ട ആവശ്യമില്ല. വിശേഷാൽ, ആത്മാവിന്റെ ദാനത്തിലൂടെ, അവർ “ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളും തന്നെ” (വാക്യം 17).
ക്രിസ്തുവിനെ അനുഗമിയ്ക്കുന്നവർക്ക്, എന്ത് വ്യത്യാസമാകുന്നു ഇത് വരുത്തുന്നത്? തികച്ചും എല്ലാം! ദൈവത്തിന്റെ മക്കളെന്ന നിലയിൽ നമുക്ക് ലഭിയ്ക്കുന്നത് നമ്മുടെ അടിസ്ഥാനവും നാം നമ്മെയും ലോകത്തെയും എങ്ങനെ വീക്ഷിക്കുന്നു എന്നുള്ളതുമാകുന്നു. ഉദാഹരണത്തിന്, നാം ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമാണെന്ന് അറിഞ്ഞ് തന്നെ അനുഗമിയ്ക്കുന്നത്, നമ്മുടെ സുഖലോലുപ മണ്ഡലംവിട്ട് പുറത്തുവരുവാൻ നമ്മെ സഹായിക്കുന്നു. നമ്മെ മറ്റുള്ളവരുടെ അംഗീകാരം അന്വേഷിയ്ക്കുന്നതിൽനിന്നും സ്വതന്ത്രരാക്കുയും ചെയ്യുന്നു.
ഇന്ന്, ദൈവത്തിന്റെ പൈതൽ എന്നത് എന്താകുന്നു അർത്ഥമാക്കുന്നത് എന്ന് എന്തുകൊണ്ട് വിചിന്തനം ചെയ്തുകൂടാ?
ദൈവത്തെ അനുസരിയ്ക്കുന്നവർ തന്റെ മക്കളാകുന്നു.