ഞാൻ എന്റെ പ്രതിവാര തീവണ്ടി സവാരിയ്ക്കായി കാത്തിരിയ്ക്കുമ്പോൾ, സവാരിചെയ്യുന്നവർ തീവണ്ടിയിൽ കയറുവാൻ നിരനിരയായി നിൽക്കുന്നതുപോലെ നിഷേധാർത്ഥകമായ ചിന്തകൾ എന്റെ മനസ്സിൽ തള്ളിക്കയറി – കടങ്ങളുടെ സമ്മർദ്ദം, എന്നെക്കുറിച്ച് പറഞ്ഞിട്ടുള്ള നിർദ്ദയമായ അഭിപ്രായപ്രകടനങ്ങൾ, ഒരു കുടുംബാംഗത്തോട് സമീപകാലത്ത് കാണിച്ച അനീതിയോടുള്ള നിസ്സഹായത പോലുള്ളത്. ആ സമയത്ത് തീവണ്ടി വന്നു, ഞാൻ ഒരു വല്ലാത്ത അവസ്ഥയിലുമായി.
തീവണ്ടിയിലിരുന്നപ്പോൾ, മറ്റൊരു ചിന്ത മനസ്സിൽ വന്നു: ദൈവത്തിന് എന്റെ വിലാപങ്ങളുടെ ഒരു കുറിപ്പെഴുതുക. എന്റെ പരാതികൾ ദിനസരിക്കുറിപ്പുകളിൽ കുടഞ്ഞിട്ടു കഴിഞ്ഞയുടനെ, ഞാൻ എന്റെ ഫോൺ വലിച്ചെടുക്കുകയും എന്റെ ശേഖരത്തിലുള്ള ക്രിസ്തീയ സ്തുതി ഗീതങ്ങൾ കേൾക്കുകയും ചെയ്തു. ഞാൻ അറിയുന്നതിന് മുമ്പേ, എന്റെ എല്ലാ മോശമായ മാനസ്സീക അവസ്ഥകളും പൂർണ്ണമായി മാറിപ്പോയി.
94-ം സങ്കീർത്തനത്തിന്റെ രചയിതാവ് വച്ചിരിയ്ക്കുന്ന മാതൃകയാണ് ഞാൻ പിന്തുടരുന്നതെന്ന് എനിയ്ക്ക് അല്പമേ അറിയാമായിരുന്നുള്ളു. സങ്കീർത്തനക്കാരൻ ആദ്യം തന്റെ പരാതികൾ കുടഞ്ഞിട്ടു: “ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേൽക്കേണമേ; ഡംഭികൾക്ക് നീ പ്രതികാരം ചെയ്യേണമേ. …ദുഷ്ക്കർമികളുടെ നേരെ ആർ എനിക്കുവേണ്ടി എതിർത്തു നില്ക്കും?” (സങ്കീർത്തനം 94:2, 16.) താൻ ദൈവത്തോട് സംസാരിച്ചപ്പോൾ വിധവമാരോടും അനാഥരോടും ചെയ്ത അനീതിയോ മറ്റെന്തെങ്കിലുമോ പറയാതിരുന്നില്ല. ഒരിയ്ക്കൽ താൻ ദൈവത്തോടു വിലപിച്ചത്, സങ്കീർത്തനം അതിനെ സ്തുതിയായിട്ട് പരിവർത്തനം വരുത്തി: “എങ്കിലും യഹോവ എനിക്ക് ഗോപുരവും എന്റെ ശരണശൈലമായ എന്റെ ദൈവവും ആകുന്നു.” (വാക്യം 22).
ദൈവം നമ്മെ നമ്മുടെ വിലാപങ്ങളുമായി തന്റെയടുക്കൽ ചെല്ലുവാൻ നമ്മെ ക്ഷണിക്കുന്നു. അവിടുന്നു നമ്മുടെ ഭയവും, വിഷാദവും, നിസ്സഹായതയും സ്തുതിയായി മാറ്റും.
നമ്മുടെ ഏറ്റവും വലിയ ഭാരം ലഘൂകരിയ്ക്കുവാനുള്ള ശക്തി സ്തുതിയ്ക്കുണ്ട്.