അവസാനം, 1964 ജനുവരി 8 ന്, പതിനേഴു വയസ്സുകാരനായ റാൻഡി ഗാർഡ്നർ, താൻ 11 ദിവസങ്ങളും ഇരുപത്തഞ്ചു മിനിറ്റുകളും ചെയ്യാതിരുന്ന ഒരു കാര്യം ചെയ്തു: അവൻ ഉറങ്ങുവാൻ തീരുമാനിച്ചു. ഒരു മനുഷ്യന് എത്ര കാലം ഉറങ്ങാതിരിക്കാമെന്ന ഗിന്നസ് ബുക്ക് ലോക റെക്കോർഡ് നേടിയെടുക്കണമെന്ന് അവൻ ആഗ്രഹിച്ചിരുന്നു. ശീതള പാനീയങ്ങൾ കുടിച്ചും, ബാസ്കറ്റ്ബോൾ കോർട്ടിൽ അടിച്ചും, പന്തെറിഞ്ഞും ഗാർഡ്നർ ഒന്നര ആഴ്ച ഉറക്കത്തെ തടഞ്ഞുനിർത്തി. അവസാനം, തളർന്നു വീഴുന്നതിനു മുമ്പെ അയാളുടെ രുചിബോധം, വാസന, കേൾവിശക്തി എന്നിവ പ്രവർത്തനക്ഷമമല്ലാതെയായി. ദശാബ്ദങ്ങൾക്കുശേഷം, ഗാർഡനർ നിദ്രാവിഹീനത അനുഭവിച്ചു. റെക്കോർഡ് സ്ഥാപിച്ചതു പോലെ മറ്റൊരു സുവ്യക്തമായ വസ്തുതയും അവൻ സ്ഥിരീകരിച്ചു: ഉറക്കം അനിവാര്യമായ ഒന്നാണ്.
നമ്മിൽ പലരും മാന്യമായൊരു രാത്രിവിശ്രമം ആസ്വദിക്കുവാൻ പോരാടുന്നു. മനഃപൂർവ്വം മാറിനിന്ന ഗാർഡ്നറെപ്പോലെയല്ലാതെ, നമുക്ക് മറ്റനേകം കാരണങ്ങളാൽ ഉറക്കമില്ലായ്മ അനുഭവപ്പെടാറുണ്ട്- പർവതാരോഹക സമമായ ആവലാതികൾ, പൂർത്തീകരിക്കുവാൻ ഉള്ളതിനെക്കുറിച്ചുള്ള ഭയം, മറ്റുള്ളവരുടെ പ്രതീക്ഷകളെക്കുറിച്ചുള്ള ഭയം, ഒരു ഉന്മത്തമായ വേഗത്തിൽ ജീവിക്കുന്നതിന്റെ ക്ലേശങ്ങൾ. ചിലപ്പോൾ ഭയത്തെ അകറ്റി വിശ്രമിക്കാൻ കഴിയുന്നത് വളരെ കഠിനമായ ഒരു കാര്യമാണ്.
സങ്കീർത്തനക്കാരൻ പറയുന്നത് “യഹോവ ഭവനം പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു” (സങ്കീർത്തനം 127:1). നമുക്കാവശ്യമായത് ദൈവം നൽകുന്നില്ലെങ്കിൽ നമ്മുടെ “അദ്ധ്വാനശീലവും” കഠിനാധ്വാനവും ഉപയോഗശൂന്യമാണ്. ദൈവം നമുക്ക് ആവശ്യമുള്ളതു നൽകുന്നതിനാൽ നന്ദി. “തന്റെ പ്രിയനോ അവൻ ഉറക്കം നൽകുന്നു” (വാക്യം 2). ദൈവസ്നേഹം നമുക്കെല്ലാവരിലേക്കും നീട്ടപ്പെട്ടിരിക്കുന്നു. നമ്മുടെ ഉത്കണ്ഠകളെ അവനു വിട്ടുകൊടുത്ത് അവന്റെ വിശ്രമത്തിലും കൃപയിലും നിമഗ്നരാകുവാൻ അവൻ നമ്മെ ക്ഷണിക്കുന്നു.
ദൈവത്തിലുള്ള ആശ്രയം, നമ്മുടെ ആശങ്കകളെ ദൂരീകരിച്ച് നമ്മെ സ്വസ്ഥതയിലേക്ക് നയിക്കുന്നു.