Month: മാർച്ച് 2019

ഏറ്റവും ശ്രേഷ്ഠമായ ദാനം

എന്‍റെ സുഹൃത്ത് ബാർബറ, എനിക്ക് അനേക വർഷങ്ങളായി, എണ്ണമറ്റ പ്രോത്സാഹന കാർഡുകളും ചിന്തോദ്ദീപകമായ സമ്മാനങ്ങളും നൽകിയിട്ടുണ്ട്. ഞാൻ യേശുവിനെ എന്‍റെ രക്ഷകനായി സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞുകഴിഞ്ഞപ്പോൾ,  അവൾ എനിക്ക് ഇതുവരെ നൽകിയിട്ടുള്ളതിൽ ഏറ്റവും മഹത്തായ സമ്മാനം - എന്‍റെ ആദ്യ ബൈബിൾ - നൽകി. അവൾ എന്നോട് ഇങ്ങനെ പറഞ്ഞു, "ദൈവത്തോട് കൂടുതൽ അടുത്തു വളരുവാനും, അനുദിന കൂടിക്കാഴ്ച, വേദവായന, പ്രാർത്ഥന, അവനിലുള്ള ആശ്രയം, അനുസരണം എന്നിവയിലൂടെ ആത്മീക പക്വത  പ്രാപിക്കുവാനും നിങ്ങൾക്കു കഴിയും. ദൈവത്തെ കൂടുതൽ അറിയുന്നതിനായ് ബാർബറ, എന്നെ ക്ഷണിച്ചപ്പോൾ എന്‍റെ ജീവിതത്തിന് മാറ്റം ഉണ്ടായി.

ബാർബറ, അപ്പൊസ്തലനായ ഫിലിപ്പോസിന്‍റെ സ്മരണ, എന്നിൽ ഉരുവാക്കുന്നു. തന്നെ അനുഗമിക്കാൻ യേശു ഫിലിപ്പോസിനെ ക്ഷണിച്ചശേഷം (യോഹന്നാൻ 1:43), അപ്പൊസ്തലൻ ഉടനെ തന്‍റെ സ്നേഹിതനായ നഥനയേലിനോട് യേശുവിനെക്കുറിച്ച്, ഇങ്ങനെ പറഞ്ഞു, "ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവൻ" (വാക്യം 45). നഥനയേൽ സംശയം പ്രകടിപ്പിച്ചപ്പോൾ, ഫിലിപ്പോസിനോട് തർക്കിക്കുകയോ, വിമർശിക്കുകയോ, തന്‍റെ സുഹൃത്തിനെ ഉപേക്ഷിക്കുകയോ ചെയ്തില്ല. പകരം, യേശുവിനെ മുഖാമുഖം കാണുവാൻ അവൻ ക്ഷണിച്ചു. "വന്നു കാണുക," എന്ന് അവൻ പറഞ്ഞു (വാക്യം 46).

നഥനയേൽ യേശുവിനെ "ദൈവപുത്രൻ" എന്നും "യിസ്രായേലിന്‍റെ രാജാവ്" എന്നും പ്രഖ്യാപിച്ചപ്പോൾ (വാക്യം 49), ഫിലിപ്പോസിനുണ്ടായ സന്തോഷം, എനിക്ക് വിഭാവന ചെയ്യുവാൻ കഴിയും. അവർ കാണുമെന്ന് യേശു വാഗ്ദാനം ചെയ്ത "വലിയ കാര്യങ്ങൾ", തന്‍റെ സുഹൃത്തിന് നഷ്ടമാകുകയില്ല എന്നറിയുന്നത്, എത്ര അനുഗ്രഹകരമാണ് (വാക്യങ്ങൾ 50-51).

പരിശുദ്ധാത്മാവാണ്, ദൈവവുമായുള്ള നമ്മുടെ ഉറ്റബന്ധം  തുടങ്ങിവെക്കുന്നത്, തദനന്തരം വിശ്വാസത്തിൽ പ്രതികരിക്കുന്ന എല്ലാവരിലും ജീവിക്കുന്നു. വ്യക്തിപരമായി അവനെ അറിയുന്നതിനും, അവന്‍റെ ആത്മാവിനാലും തിരുവെഴുത്തുകളാലും അവനെ അനുദിനം കണ്ടുമുട്ടുവാൻ മറ്റുള്ളവരെ ക്ഷണിക്കുന്നതിനും അവൻ നമ്മെ പ്രാപ്തരാക്കുന്നു. പ്രാപിക്കുന്നതിനും നൽകുന്നതിനുമുള്ള ഏറ്റവും ശ്രേഷ്ഠമായ ഒരു ദാനമാണ്, യേശുവിനെ കൂടുതൽ നന്നായി അറിയുവാനുള്ള ഒരു ക്ഷണം.

സൃഷ്ടിതാവും പരിപാലകനും

ഭൂതക്കണ്ണാടിയും ചെറുചവണകളുമായി പ്രവർത്തിക്കുമ്പോൾ ഫിലിപ്പ് എന്ന സ്വിസ് ഘടികാരനിർമ്മാതാവ്, താൻ എങ്ങനെയാണ് പ്രത്യേക യാന്ത്രിക ഘടികാരങ്ങളുടെ സൂക്ഷ്മമായ വിവിധ ഭാഗങ്ങൾ, ഇളക്കി മാറ്റുന്നതും വൃത്തിയാക്കുന്നതും പുനഃസംഘടിപ്പിക്കുന്നതും എന്ന് എനിക്ക് വിശദമായി വിവരിച്ചു തന്നു.

എല്ലാ സങ്കീർണ്ണമായ ഭാഗങ്ങളും വീക്ഷിച്ചുകൊണ്ട്, ഘടികാരത്തിന്‍റെ പരമപ്രധാനമായ ഘടകമായ മെയിൻസ്പ്രിംഗ്, ഫിലിപ്പ് എനിക്ക് കാണിച്ചു തന്നു. മെയിൻസ്പ്രിംഗാണ് എല്ലാ ഗീയറുകളെയും ചലിപ്പിച്ചു കൊണ്ട് സമയം സൂക്ഷിക്കുവാൻ അനുവദിക്കുന്നത്. വളരെ വിദഗ്ദ്ധമായി രൂപകൽപ്പന ചെയ്ത വാച്ചുകൾ പോലും, അതിനെ കൂടാതെ പ്രവർത്തിക്കുകയില്ല.

യേശുവിലൂടെ ദൈവം ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചിരിക്കുന്നതിനാൽ, എബ്രായർക്കുള്ള പുസ്തകത്തിലെ സുന്ദരമായ ഒരു പുതിയനിയമ വചനത്തിൽ, രചയിതാവ് യേശുവിനെ പ്രാഗത്ഭ്യത്തോടെ പ്രശംസിക്കുന്നു. ഒരു പ്രത്യേകതരം ഘടികാരത്തിന്‍റെ സങ്കീർണ്ണത പോലെ, പ്രപഞ്ചത്തിലെ സകല വിശദാംശങ്ങളും യേശുവിനാൽ സൃഷ്ടിക്കപ്പെട്ടു (എബ്രായർ 1:2). സൗരയൂഥത്തിന്‍റെ വിശാലത മുതൽ നമ്മുടെ വിരലടയാളങ്ങളുടെ നിസ്തുല്യത വരെ, സകലവും അവനാൽ രചയിതമായി.

എന്നാൽ സ്രഷ്ടാവിനേക്കാൾ ഉപരിയായി, സൃഷ്ടിയുടെ പ്രവർത്തനക്ഷമതയ്ക്കും ഔന്നത്യത്തിനും, ഒരു ക്ലോക്കിന്‍റെ മെയിൻസ്പ്രിംഗ് പോലെ, യേശുവും അത്യാവശ്യമാണ്. അവന്‍റെ സാന്നിധ്യം എല്ലായ്പ്പോഴും "സകലത്തേയും തന്‍റെ ശക്തിയുള്ള വചനത്താൽ വഹിക്കുകയും" (വാക്യം 3), താൻ സൃഷ്ടിച്ച സകലതിനെയും അതിന്‍റെ അതിശയകരമായ സങ്കീർണ്ണതയിൽ ഒരുമിച്ച് പ്രവർത്തനക്ഷമമായി സൂക്ഷിക്കുകയും ചെയ്യുന്നു.

നിങ്ങൾക്ക് ഇന്ന് സൃഷ്ടിയുടെ സൌന്ദര്യം അനുഭവവേദ്യമാക്കുവാൻ അവസരമുള്ളപ്പോൾ, “അവൻ സകലത്തിനും ആധാരമായിരിക്കുന്നു” എന്ന് ഓർക്കുക (കൊലൊസ്സ്യർ 1:17). പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിലും നിലനിർത്തുന്നതിലും ഉള്ള യേശുവിന്‍റെ മുഖ്യപങ്കിനെക്കുറിച്ചുള്ള തിരിച്ചറിവ് നമ്മിൽ സന്തോഷമുള്ള ഒരു ഹൃദയവും, നമുക്കായുള്ള അവന്‍റെ നിരന്തര കരുതലിനെക്കുറിച്ചുള്ള തിരിച്ചറിവ് നമ്മിൽ സ്തുതിയുടെ പ്രതികരണവും ഉളവാക്കട്ടെ.

 

പ്രദീപ്തമായ പ്രകാശങ്ങൾ

2015-ലെ വേനൽക്കാലത്ത്, കെനിയയിലെ നയിരോബിയിലുള്ള ചേരിപ്രദേശങ്ങളിലൊന്നായ മത്താരെയിൽ ഞങ്ങൾ കണ്ടത്, ഞങ്ങളുടെ സഭയിലെ ഒരു വിഭാഗത്തിന് സുബോധം വരുത്തുന്നതായിരിന്നു. വൃത്തിഹീനമായ തറയും, തുരുമ്പിക്കുന്ന ലോഹ ചുവരുകളും, തടിബെഞ്ചുകളും ഉള്ള ഒരു വിദ്യാലയം ഞങ്ങൾ സന്ദർശിച്ചു. എന്നാൽ ഇത്രയും ദീനമായ ചുറ്റുപാടുകളുടെ പശ്ചാത്തലത്തിലും ഒരാൾ, ശ്രദ്ധേയയായി.

അവളുടെ പേര് ബ്രില്ല്യന്‍റ് എന്നായിരുന്നു, ആ പേര് അവൾക്ക് കൂടുതൽ അനുയോജ്യമാകാതിരുന്നില്ല. തന്‍റെ ദൗത്യത്തിന് അനുയോജ്യമായ, സന്തോഷവും നിശ്ചയദാർഢ്യവും ഉണ്ടായിരുന്ന, ഒരു പ്രാഥമിക വിദ്യാലയ അധ്യാപികയായിരുന്നു, അവൾ. നിറമുള്ള വസ്ത്രധാരണം, അവളുടെ ആകാരം, കുട്ടികളോടുള്ള ആനന്ദത്തിലൂന്നിയ അധ്യാപനം പ്രോത്സാഹനം തുടങ്ങിയവ, അത്യാകർഷകമായിരുന്നു.

തന്‍റെ പരിസ്ഥിതികളിൽ, ബ്രില്ല്യന്‍റ് പകർന്ന പ്രദീപ്തമായ പ്രകാശം സാമ്യമായിരിക്കുന്നത്, ഒന്നാം നൂറ്റാണ്ടിൽ ഫിലിപ്പിയിലെ ക്രിസ്ത്യാനികളോട് തങ്ങളുടെ ലോകത്തിൽ അവർ ആയിരിക്കേണ്ടുന്ന സ്ഥാനത്തെക്കുറിച്ച് പൗലോസ് എഴുതിയതിനോടാണ്. ആത്മീകനിർദ്ധനതയുടെ പശ്ചാത്തലത്തിലുള്ള ഒരു ലോകത്തിൽ, കർത്താവായ  യേശുക്രിസ്തുവിലുള്ള വിശ്വാസികൾ "ആകാശത്തിലെ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു" (ഫിലിപ്പിയർ 2:15). നമ്മുടെ കർത്തവ്യം മാറിയിട്ടില്ല. പ്രദീപ്തമായ പ്രകാശങ്ങൾ എല്ലായിടത്തും ആവശ്യമാണ്! “ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നവനിലൂടെ” (വാക്യം 13), യേശുവിലെ വിശ്വാസികൾക്ക്, തന്നെ അനുഗമിക്കുന്നവരെക്കുറിച്ച് യേശു നൽകിയ വിവരണത്തിന് ഉതകുന്ന വിധത്തിൽ പ്രശോഭിക്കുവാൻ കഴിയും. നമ്മോട് ഇപ്പോഴും അവൻ പറയുന്നത്, “നിങ്ങൾ ലോകത്തിന്‍റെ വെളിച്ചം ആകുന്നു.... മറ്റുള്ളവർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്തായി 5:14-16).

ദൈവത്താൽ ആവരണം ചെയ്യപ്പെട്ട

തിരക്കേറിയ ഒരു വിമാനത്താവളത്തിൽ, ഒരു യുവതിയായ മാതാവ് ഒറ്റയ്ക്ക് ആയാസപ്പെട്ടു. അവളുടെ കുഞ്ഞ് പൂർണ്ണമായും കലഹിക്കുന്ന വിധത്തിലായിരുന്നു – നിലവിളിക്കുകയും തൊഴിക്കുകയും വിമാനത്തിൽ കയറാൻ വിസമ്മതിക്കുകയും ചെയ്തു. പരവശയും പൂർണ്ണ ഗർഭിണിയുമായ, ക്ലേശിച്ച യുവതിയായ മാതാവ് അവസാനം ശ്രമം ഉപേക്ഷിച്ചു, നിരാശയിൽ തറയിൽ ഇരുന്നു, മുഖം മൂടി, ഏങ്ങലടിച്ചു കരയുവാൻ ആരംഭിച്ചു.

പെട്ടെന്നു അപരിചിതരായ ആറോ, ഏഴോ വനിത യാത്രക്കാർ, ലഘുഭക്ഷണം, വെള്ളം എന്നിവ പങ്കിട്ട്,  മൃദുവായി ആലിംഗനം, ഒരു നഴ്സറി ഗാനം എന്നിവയാൽ യുവതിയായ അമ്മയെയും കുഞ്ഞിനെയും വലയം ചെയ്തു. അവരുടെ സ്നേഹവലയം അമ്മയെയും കുഞ്ഞിനെയും ശാന്തരാക്കുകയും തുടർന്ന് അവർ വിമാനത്തിലേയ്ക്ക് കയറുകയും ചെയ്തു. മറ്റു സ്ത്രീകൾ അവരുടെ ഇരിപ്പിടത്തിലേക്ക് മടങ്ങിയെത്തി, അവർ ചെയ്ത കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാതെ തന്നെ, അവർ അവൾക്ക് യഥാസമയം നൽകിയ സഹായം, ഒരു യുവതിയായ അമ്മയെയും കുഞ്ഞിനെയും ശക്തീകരിച്ചെന്ന് അവർ അറിഞ്ഞിരുന്നു.

സങ്കീർത്തനം 125 ൽ നിന്നുള്ള മനോഹരമായ ഒരു വസ്തുതയെ ഇത് ചിത്രീകരിക്കുന്നു. "പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നതു പോലെ”. 2-ാം വാക്യത്തിൽ കാണുന്നു, “യഹോവ തന്‍റെ ജനത്തെ ചുറ്റിയിരിക്കുന്നു." ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നത്, തിരക്കുള്ള നഗരമായ യെരുശലേം തീർച്ചയായും പർവ്വതങ്ങളാൽ - ഒലീവ് മല, സീയോൻ മല, മോറിയാ മല എന്നിവ ഉൾപ്പെടുന്ന -  ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

അതുപോലെ, ദൈവം തന്‍റെ ജനത്തെ - "ഇന്നുമുതൽ, എന്നേക്കും," നമ്മുടെ ആത്മാക്കൾക്ക് സഹായവും സംരക്ഷണവും നൽകിക്കൊണ്ട് - ആവരണം ചെയ്തിരിക്കുന്നു. ആയതിനാൽ, സങ്കീർത്തനക്കാരൻ രേഖപ്പെടുത്തുന്നതു പോലെ, കഠിനമായ ദിനങ്ങളിൽ “പർവ്വതങ്ങളിലേയ്ക്ക്” കണ്ണുയർത്തുക (സങ്കീർത്തനം 121:1). സുശക്തമായ സഹായം, സ്ഥിരതയുള്ള പ്രത്യാശ, നിത്യസ്നേഹം എന്നിവയുമായി ദൈവം കാത്തിരിക്കുന്നു.

എന്‍റെ പിതാവിനെ അനുസ്മരിക്കൽ

എന്‍റെ പിതാവിനെ ഓർക്കുമ്പോൾ, എന്നിൽ വരുന്ന ദൃശ്യം അദ്ദേഹം പുറത്ത് ചുറ്റികയടിക്കുന്നതോ, ഉദ്യാനക്കൃഷി ചെയ്യുന്നതോ, താഴത്തെ നിലയിൽ അദ്ദേഹത്തിന്‍റെ ആകർഷകമായ പണിയായുധങ്ങളും ഉപകരണങ്ങളും നിറഞ്ഞു ചിതറിക്കിടക്കുന്ന പണിമുറിയിൽ ആയിരിക്കുന്നതോ ആണ്. ആദ്ദേഹത്തിന്‍റെ കരങ്ങൾ എല്ലായ്പ്പോഴും ഒരു ദൌത്യത്തിലോ പ്രോജക്റ്റിലോ വ്യാപൃതമായിരുന്നു. ചിലപ്പോൾ പണിതുകൊണ്ട് (ഒരു ഗാരേജ്, അല്ലെങ്കിൽ ഇരിപ്പിടം അല്ലെങ്കിൽ പക്ഷിക്കൂട്), ചിലപ്പോൾ പൂട്ടിന്‍റെ പണി, അല്ലെങ്കിൽ ആഭരണങ്ങളുടെ രൂപകൽപ്പനയോ നിറമുള്ള കണ്ണാടിയോ ഒക്കെ.

എന്‍റെ പിതാവിനെക്കുറിച്ചുള്ള ഓർമ്മ, എല്ലായ്പ്പോഴും പ്രവൃത്തിയിൽ വ്യാപൃതനായിരിക്കുന്ന എന്‍റെ സ്വർഗ്ഗീയപിതാവും സ്രഷ്ടാവുമായവനെക്കുറിച്ച് ചിന്തിക്കുവാൻ എപ്പോഴും എന്നെ പ്രേരിപ്പിക്കുന്നു. ആദിയിൽ "[ദൈവം] ഭൂമിയുടെ അടിസ്ഥാനങ്ങൾ ഇട്ടു . . അതിന്‍റെ അളവു നിയമിച്ചിരിക്കുന്നു. . . പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൂതന്മാരും സന്തോഷിച്ചാർക്കും" (ഇയ്യോബ് 38: 4-7). അവൻ സൃഷ്ടിച്ചിട്ടുള്ളതെല്ലാം കലാസൃഷ്ടി, ഒരു വിദഗ്ധസൃഷ്ടി. ആവേശമുണർത്തുന്ന തരത്തിലുള്ള അതിശയകരമായ ഒരു ലോകത്തെ അവൻ രൂപകൽപ്പന ചെയ്തു, അതിനെ "വളരെ നല്ലത്" (ഉൽപത്തി 1: 31) എന്ന് പറയുകയും ചെയ്തു.

അതിൽ ഞാനും നിങ്ങളും ഉൾപ്പെടുന്നു. ദൈവം നമ്മെ ദൃഢബദ്ധവും ഗഹനവുമായ തരത്തിൽ രൂപകൽപ്പന ചെയ്തു (സങ്കീർത്തനം 139:13-16); പ്രവർത്തിക്കുന്നതിനുള്ള ലക്ഷ്യവും ആഗ്രഹവും അവൻ നമ്മെ ഭരമേൽപ്പിക്കുകയും നമ്മെ (അവന്‍റെ സാദൃശ്യ വാഹകർ) പ്രബോധിപ്പിക്കുകയും ചെയ്തു. ഇതിൽ ഭൂമിയുടെയും അതിലെ സൃഷ്ടികളുടെയും ഭരണവും പരിപാലനവും ഉൾപ്പെട്ടിരിക്കുന്നു (ഉൽപത്തി 1:26-28; 2:15). നാം ചെയ്യുന്ന പ്രവൃത്തി എന്തുതന്നെയായാലും – നമ്മുടെ പ്രവർത്തന വേളയിലോ വിശ്രമ വേളയിലോ) - സമ്പൂർണ്ണ ഹൃദയത്തോടെ അവനു വേണ്ടി പ്രവർത്തിക്കുന്നതിന് ദൈവം നമ്മെ ശക്തീകരിക്കുകയും നമുക്ക് പ്രവർത്തിക്കുവാൻ ആവശ്യമായവ നൽകുകയും ചെയ്യുന്നു.

നാം ചെയ്യുന്ന ഓരോ കാര്യവും, അവനെ പ്രസാദിപ്പിക്കേണ്ടതിനായ് ചെയ്യണം.

മൃദുരോമവും മറ്റു വസ്തുക്കളും

വിന്നീ പൂഹ് പ്രശസ്തമായി പറഞ്ഞു, "നിങ്ങൾ ആരോടാണോ സംസാരിക്കുന്നത് അവർ നിങ്ങളെ ശ്രദ്ധിക്കുന്നില്ലെങ്കിൽ, ക്ഷമയോടെ കാത്തിരിക്കുക. ഒരു പക്ഷേ അത്, അയാളുടെ ചെവിയിൽ ഒരു ചെറിയ പഞ്ഞി കഷണം ഉള്ളതു കൊണ്ടായിരിക്കാം. "

വിന്നി എന്തെങ്കിലും ഉദ്ദേശിച്ചതായിരിക്കാം എന്ന് വർഷങ്ങൾക്ക് ശേഷം ഞാൻ പഠിച്ചു. നിങ്ങളുടെ ഉപദേശം പ്രയോജനപ്രദമാണെങ്കിലും ആരെങ്കിലും നിങ്ങളെ ശ്രദ്ധിക്കാതെ ഇരുന്നാൽ, അവരുടെ ചെവിയിലുള്ള ഒരു ചെറിയ പഞ്ഞി കഷണം മാത്രമായിരിക്കാം, അവരുടെ മൂകഭാവം. അല്ലെങ്കിൽ മറ്റൊരു തടസ്സം ഉണ്ടാകാം: തകർന്നവരും നിരുത്സാഹപ്പെട്ടവരുമായതിനാൽ നന്നായി കേൾക്കുവാൻ ചിലർക്ക് ബുദ്ധിമുട്ട് തോന്നുന്നു.

യിസ്രായേൽ മക്കളോടു സംസാരിച്ചതായി മോശെ പറഞ്ഞു, എന്നാൽ അവരുടെ മനോവ്യസനം കൊണ്ടും ജീവിതം കഠിനമായതു കൊണ്ടും അവർ ശ്രദ്ധിച്ചില്ല (പുറപ്പാട് 6:9). എബ്രായ വാചകത്തിൽ നിരുത്സാഹപ്പെടുത്തൽ എന്ന പദത്തിന്‍റെ അക്ഷരീകാർത്ഥം "ശ്വാസ തടസ്സം" എന്നാണ്. അത് മിസ്രയീമിലെ അവരുടെ കയ്പുള്ള അടിമത്തത്തിന്‍റെ ഫലമായിരുന്നു. കാര്യം ഇങ്ങനെയായിരിക്കുമ്പോൾ, മോശയുടെ പ്രബോധനം ശ്രദ്ധിക്കുന്നതിനുള്ള ഇസ്രായേലിന്‍റെ വിമുഖതമദ്ധ്യേ അനിവാര്യമായിരിക്കുന്നത്, ഗ്രഹണശക്തി മനസ്സലിവ് തുടങ്ങിയവയാണ്, അല്ലാതെ, അധിക്ഷേപമല്ല.

മറ്റുള്ളവർ നമ്മെ ശ്രദ്ധിക്കാതിരിക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്? വിന്നി പൂഹയുടെ വാക്കുകൾ പ്രതിഷ്ഠിച്ചിരിക്കുന്നത് ജ്ഞാനത്തെയാണ്: "ക്ഷമയോടെ ഇരിക്കുക." ദൈവം പറയുന്നത് "സ്നേഹം ക്ഷമയാണ്, സ്നേഹം ദയയാണ്" (1 കൊരിന്ത്യർ 13:4); അത് കാത്തിരിക്കാൻ തയ്യാറാണ്. ദൈവം ആ വ്യക്തിയുമായുള്ള കാര്യങ്ങൾ അവസാനിപ്പിച്ചിട്ടില്ല. അവരുടെ ദുഃഖം, നമ്മുടെ സ്നേഹം, പ്രാർഥനകൾ എന്നിവയിലൂടെ അവൻ പ്രവർത്തിക്കുന്നു. ഒരുപക്ഷേ അവന്‍റെ സമയമാകുമ്പോൾ, കേൾക്കുവാൻ തക്കവണ്ണം അവൻ അവരുടെ ചെവികൾ തുറക്കും. ക്ഷമയോടെ ഇരിക്കുക.

അനുഗ്രഹം വന്നുകൊണ്ടിരിക്കുന്നു

ഒരു സുഹൃത്തും ഞാനും അവളുടെ പേരക്കുട്ടികളുമായി നടക്കുവാൻ പോയി. അവളുടെ ഉന്തുവണ്ടി തള്ളുന്നതിനിടയ്ക്ക്, തന്‍റെ ചുവടുകൾ പാഴായിപ്പോകുകയാണെന്ന് അവർ അഭിപ്രായപ്പെട്ടു. കൈ ആടാതിരുന്നതിനാൽ, അവളുടെ കൈയ്യിൽ ധരിച്ചിരുന്ന ചലനമാപിനിയിൽ അത് രേഖപ്പെടുത്തിയിരുന്നില്ല. ആ ചുവടുകൾ അവളുടെ ഭൌതീക ആരോഗ്യത്തിന് സഹായകരമാണെന്ന് ഞാൻ അവളെ ഓർമ്മിപ്പിച്ചു. അവൾ ചിരിച്ചു, “അതേ”, “പക്ഷേ എനിക്ക് ആ ഇലക്ട്രോണിക് സ്വർണ്ണ നക്ഷത്രം നേടണമായിരുന്നു.”

അവളുടെ തോന്നൽ എനിക്കു മനസ്സിലാകും! ഉടനെ ഫലം ലഭ്യമല്ലാത്ത എന്തിനെങ്കിലും വേണ്ടി പ്രവർത്തിക്കുന്നത് നിരാശാജനകമാണ്. എന്നാൽ എല്ലാ പ്രതിഫലങ്ങളും ക്ഷിപ്രവും ഉടനെ ദൃശ്യവുമല്ല.

സംഗതി ഇങ്ങനെയായിരുന്നാൽ, നാം ചെയ്യുന്ന നല്ലകാര്യങ്ങൾ ഉപയോഗശൂന്യമായി തോന്നും, ആ സഹായം ഒരു സുഹൃത്തിനോടായാലും അപരിചിതനോടായാലും. ഗലാത്യയിലെ സഭയോട് പൌലോസ് ഇപ്രകാരം വിവരിച്ചു, “മനുഷ്യൻ വിതയ്ക്കുന്നതു തന്നേ കൊയ്യും”. (ഗലാത്യർ 6:7). എന്നാൽ "നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും." (വാക്യം 9). നന്മ ചെയ്യുന്നത് രക്ഷ പ്രാപിക്കാനുള്ള വഴിയല്ല, മാത്രവുമല്ല നാം കൊയ്യുന്നത് ഇപ്പോഴാണോ അതോ സ്വർഗ്ഗത്തിലാണോ എന്നും വേദഭാഗം വ്യക്തമാക്കുന്നില്ല. എന്നാൽ "അനുഗ്രഹത്തിന്‍റെ ഒരു കൊയ്ത്തു" ഉണ്ടെന്നുള്ള ഉറപ്പോടെ നമുക്ക് ആയിരിക്കാം (6:9).

നന്മ ചെയ്യുന്നത് പ്രയാസകരമാണ്, പ്രത്യേകിച്ചും “കൊയ്ത്ത്” നമ്മൾ കാണാതിരിക്കുകയോ, അത് എന്താണെന്ന് അറിയാതിരിക്കുകയോ ചെയ്യുമ്പോൾ. എങ്കിലും, നടത്തം ഉള്ളതിനാൽ എന്‍റെ സുഹൃത്ത് ശാരീരിക പ്രയോജനം തുടർന്നും നേടിയതുപോലെ, ഒരു അനുഗ്രഹം വരുന്നു എന്നുള്ളതിനാൽ നന്മ തുടർന്നും ചെയ്യുന്നത് ഗുണകരമാണ്!

ആത്മാവിലുള്ള ആലാപനം

ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ നടന്ന വെൽഷ് ഉണർവ്വുകളിൽ, ബൈബിൾ അധ്യാപകനും എഴുത്തുകാരനുമായ ജി. കാംപ്ബെൽ മോർഗൻ താൻ നിരീക്ഷിച്ച കാര്യങ്ങൾ വിവരിച്ചു. "വിശുദ്ധ ഗാനത്തിന്‍റെ വൻ തിരമാലകളുടെ ഓളത്തിന്മേൽ", ദൈവീക പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യം ചലിച്ചിരുന്നു, എന്ന് അദ്ദേഹം വിശ്വസിച്ചു. മോർഗൻ ഇപ്രകാരം എഴുതി: സ്വമേധയുള്ള പ്രാർത്ഥനകൾ, ഏറ്റുപറച്ചിൽ, ആത്മപ്രചോദിത ഗാനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഗീതത്തിന്‍റെ ഏകീകൃത സ്വാധീനം, അദ്ദേഹം യോഗങ്ങളിൽ കണ്ടു. ആരെങ്കിലും അവരുടെ വൈകാരികതയാൽ നിയന്ത്രണം മാറിപ്പോകുകയോ ദീർഘമായ് പ്രാർത്ഥിക്കുകയോ, മറ്റുള്ളവർക്ക് ഉൾക്കൊള്ളുവാൻ കഴിയാത്ത തരത്തിൽ സംസാരിക്കുകയോ ചെയ്താൽ, ആരെങ്കിലും പതുക്കെ പാടുവാൻ തുടങ്ങുമായിരുന്നു. മറ്റുള്ളവർ മൃദുവായി ചേരുകയും, മറ്റെല്ലാ ശബ്ദവും മുങ്ങിപ്പോകുന്നതു  വരെ ഗായകസംഘഗാനം ഉയർന്നു വരികയും ചെയ്യും.

സംഗീതത്തിന് ഒരു പ്രധാന പങ്കുള്ള തിരുവെഴുത്തുകളിലാണ് മോർഗൻ വിവരിക്കുന്ന ഗാനത്തിലെ പുതുക്കത്തിന്‍റെ കഥയുള്ളത്. വിജയങ്ങൾ ആഘോഷിക്കുവാൻ സംഗീതം ഉപയോഗിച്ചിരുന്നു (പുറപ്പാട് 15:1-21); ആലയത്തിന്‍റെ ആരാധനമയമായ സമർപ്പണത്തിൽ (2 ദിനവൃത്താന്തം 5:12-14); സൈനിക തന്ത്രത്തിന്‍റെ ഭാഗമായി (20:21-23). ബൈബിളിന്‍റെ മദ്ധ്യഭാഗത്ത് നമുക്ക് ഒരു പാട്ടുപുസ്തകം കണ്ടെത്തുവാൻ സാധിക്കും (സങ്കീർത്തനങ്ങൾ 1-150). എഫേസ്യർക്ക് പൗലോസ് എഴുതിയ പുതിയ നിയമ ലേഖനത്തിൽ, ആത്മാവിലുള്ള ജീവിതത്തെക്കുറിച്ച് നാം ഇങ്ങനെ വായിക്കുന്നു: “സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും” (എഫെസ്യർ 5:19).

സംഘർഷങ്ങളിൽ, ആരാധനയിൽ, മുഴുവൻ ജീവിതത്തിലും, ഒരു ശബ്ദം കണ്ടെത്തുവാൻ, നമ്മുടെ വിശ്വാസത്തിന്‍റെ സംഗീതം നമ്മെ സഹായിക്കുന്നു. പഴയതും പുതിയതുമായ പൊരുത്തങ്ങളിൽ നാം വീണ്ടും വീണ്ടും നവീകരിക്കപ്പെടുന്നത് നമ്മുടെ ശക്തിയാലോ ബലത്താലോ അല്ല, പ്രത്യുത പരിശുദ്ധാത്മാവിനാലും ദൈവത്തിനായുള്ള നമ്മുടെ ഗാനങ്ങളാലും ആണ്.

മേഘങ്ങളാൽ മറയ്ക്കപ്പെട്ട

2016 നവംബറിൽ ഒരു അപൂർവ സൂപ്പർമൂൺ പ്രത്യക്ഷപ്പെട്ടു-അറുപത് വർഷത്തിനു ശേഷം ചന്ദ്രൻ അതിന്‍റെ ഭ്രമണപഥത്തിൽ ഭൂമിയുടെ ഏറ്റവും അടുത്ത സ്ഥാനത്ത് എത്തിച്ചേർന്നു. ആയതിനാൽ മറ്റു സമയങ്ങളേക്കാൾ വലുതും തിളക്കമേറിയതുമായി കാണപ്പെട്ടു. എന്നാൽ എന്‍റെ കാഴ്ചപ്പാടിൽ ആ ദിവസം ആകാശം ചാരനിറത്തിൽ മൂടിയിരുന്നു. ഞാൻ മറ്റു സ്ഥലങ്ങളിലെ സുഹൃത്തുക്കളിൽ നിന്ന് ഈ അത്ഭുതത്തിന്‍റെ ഫോട്ടോകൾ കണ്ടു എങ്കിലും ഞാൻ മുകളിലേയ്ക്ക് ഉറ്റുനോക്കി, ഈ മേഘങ്ങളുടെ പിന്നിൽ സൂപ്പർമൂൺ പതുങ്ങിയിരിക്കുന്നതായ് വിശ്വസിക്കണമായിരുന്നു.

അപ്പൊസ്തലനായ പൗലോസ് കോരീന്തിലുള്ള സഭയെ കഷ്ടപ്പാടുകൾ അഭിമുഖീകരിക്കുമ്പോൾ അദൃശമായതും എന്നാൽ എന്നേക്കും നിലനിൽക്കുന്നതുമായതിൽ വിശ്വസിക്കാൻ ഉദ്ബോധിപ്പിച്ചു. തന്‍റെ "നൊടി നേരത്തേക്കുള്ള കഷ്ടം", "തേജസ്സിന്‍റെ നിത്യഘനം" പ്രാപിക്കുന്നതെങ്ങനെയാണെന്ന്, അദ്ദേഹം പ്രസ്താവിച്ചു (2 കൊരി 4:17). ആയതിനാൽ, "ദൃശ്യമായതിൽ അല്ല, അദൃശ്യമായതിൽ" താൻ ശ്രദ്ധ പതിപ്പിച്ചു, കാരണം ആദൃശ്യമായാണ് നിത്യം (വാക്യം 18). വളരെ കഷ്ടപ്പാടുകൾ അഭിമുഖീകരിക്കുകയാണെങ്കിലും കോര്യന്തരുടെ വിശ്വാസം വളരണമെന്ന് പൌലോസ് ആശിച്ചു. അവനെ കാണുവാൻ അവർക്ക് സാധിക്കില്ലായിരിക്കാം, എങ്കിലും അവൻ തങ്ങളെ അനുദിനവും പുതുക്കുകയാണെന്ന് അവർക്ക് വിശ്വസിക്കാം (വാക്യം 16).

മേഘങ്ങൾക്കു മറവിലായ് സൂപ്പർമൂൺ ഉണ്ട് എന്നറിഞ്ഞ്, മേഘങ്ങളെ ഉറ്റു നോക്കിയ ദിവസം, ദൈവം അദൃശ്യനാണെങ്കിലും നിത്യവാനാണ് എന്നു ഞാൻ ചിന്തിച്ചു. അടുത്ത തവണ ദൈവം എന്നിൽ നിന്നും അകലെയാണെന്ന് വിശ്വസിക്കുവാൻ ഞാൻ പ്രലോഭിതനാകുന്ന ദിവസം, അദൃശ്യമായതിൽ എന്‍റെ നോട്ടം പതിപ്പിക്കുവാൻ ഞാൻ തീരുമാനിച്ചു.

തെറ്റുകളുടെ നുകം ചുമക്കുക

തന്‍റെ ശിക്ഷാവിധിയുടെ, ഏകദേശം മുപ്പത്തിയെട്ട് വർഷങ്ങൾക്കു ശേഷം, 2018 ജനുവരി 30 ന്, മാൽകോം അലക്സാണ്ടർ തടവിൽ നിന്ന് മോചിതനായി, ഒരു സ്വതന്ത്ര മനുഷ്യനെപ്പോലെ നടന്നു പോയി. ദാരുണവും ന്യായരഹിതവുമായ അസംഖ്യം കോടതി നടപടികളുടെ മദ്ധ്യേയും, തന്‍റെ നിരപരാധിത്വം ദൃഢതരമായ് കാത്തുസൂക്ഷിച്ച അലക്സാണ്ടറിന്‍റെ വിമോചനകാരണമായത്, DNA തെളിവായിരുന്നു. പ്രതിഭാഗത്തെ അയോഗ്യനായ അഭിലാഷകൻ (പിന്നീട് നിരോധിതനായി) കൃത്രിമമായ തെളിവുകൾ, അവ്യക്തമായ അന്വേഷണ തന്ത്രങ്ങൾ, എന്നിവയെല്ലാം കൂടി ചേർന്ന്, നിരപരാധിയായ ഒരു മനുഷ്യനെ നാലു ദശാബ്ദത്തോളം, കാരാഗ്രഹത്തിലടച്ചു. ഒടുവിൽ മോചിതനായപ്പോൾ അലക്സാണ്ടർ അത്യന്തം ദയാലുത്വം കാണിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു, "നിങ്ങൾക്ക് കോപിക്കുവാനാകില്ല". "കോപിച്ചിരിക്കുവാൻ മതിയായ സമയം ഇല്ല."

അലക്സാണ്ടറുടെ വാക്കുകൾ ആഴമായ കൃപയുടെ തെളിവാണ്. മുപ്പത്തിയെട്ട് വർഷത്തെ നമ്മുടെ ജീവിതത്തെ അനീതി അപഹരിച്ചുവെങ്കിൽ, നമ്മുടെ സൽപ്പേര് നശിപ്പിച്ചുവെങ്കിൽ, നാം രോഷാകുലരും അതിക്രുദ്ധരും ആയിത്തീരും. ദൈർഘ്യമേറിയതും ഹൃദയഭേദകവും ആയ വർഷങ്ങളോളം, തന്‍റെമേൽ അടിച്ചേൽപ്പിക്കപ്പെട്ട തെറ്റുകളുടെ നുകം വഹിച്ചുവെങ്കിലും, അലക്സാണ്ടർ തിൻമയാൽ മോശക്കാരൻ ആയില്ല. പ്രതികാരം ചെയ്യുന്നതിനായ് തന്‍റെ ഊർജ്ജം വിനിയോഗിക്കുന്നതിനു പകരം, പത്രോസ് ഉപദേശിച്ച അംഗവിന്യാസമാണ്, അദ്ദേഹം പ്രദർശിപ്പിച്ചത്:

"ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യരുത്" (1 പത്രോസ് 3:9).

തിരുവെഴുത്തുകൾ ഒരു പടി കൂടി മുന്നോട്ട് പോകുന്നു: പ്രതികാരം അന്വേഷിക്കുന്നതിനു പകരം, നാം അനുഗ്രഹിക്കണം എന്നാണ് അപ്പൊസ്തലനായ പത്രൊസ് പറയുന്നത് (വാക്യം 9). നമ്മോട് അന്യായമായി തെറ്റ് ചെയ്തവർക്ക് ക്ഷമയും പ്രത്യാശയുടെ ക്ഷേമവും നാം പ്രദാനം ചെയ്യുന്നു. അവരുടെ ദുഷ്പ്രവൃത്തികളെ   നിർദ്ദോഷമാക്കുന്നതിന് പകരം ദൈവത്തിന്‍റെ പ്രകോപനകരമായ കരുണയോടെ അവരെ അഭിമുഖീകരിക്കുവാൻ കഴിയും. നമുക്ക് കൃപ ലഭിക്കുന്നതിനും അത് നമ്മോട് അതിക്രമം ചെയ്തവരിലേക്കും വിപുലമാക്കുന്നതിനുമായ്, യേശു ക്രൂശിൽ നമ്മുടെ പാപങ്ങളുടെ ഭാരം വഹിച്ചു.