തിരക്കേറിയ ഒരു വിമാനത്താവളത്തിൽ, ഒരു യുവതിയായ മാതാവ് ഒറ്റയ്ക്ക് ആയാസപ്പെട്ടു. അവളുടെ കുഞ്ഞ് പൂർണ്ണമായും കലഹിക്കുന്ന വിധത്തിലായിരുന്നു – നിലവിളിക്കുകയും തൊഴിക്കുകയും വിമാനത്തിൽ കയറാൻ വിസമ്മതിക്കുകയും ചെയ്തു. പരവശയും പൂർണ്ണ ഗർഭിണിയുമായ, ക്ലേശിച്ച യുവതിയായ മാതാവ് അവസാനം ശ്രമം ഉപേക്ഷിച്ചു, നിരാശയിൽ തറയിൽ ഇരുന്നു, മുഖം മൂടി, ഏങ്ങലടിച്ചു കരയുവാൻ ആരംഭിച്ചു.

പെട്ടെന്നു അപരിചിതരായ ആറോ, ഏഴോ വനിത യാത്രക്കാർ, ലഘുഭക്ഷണം, വെള്ളം എന്നിവ പങ്കിട്ട്,  മൃദുവായി ആലിംഗനം, ഒരു നഴ്സറി ഗാനം എന്നിവയാൽ യുവതിയായ അമ്മയെയും കുഞ്ഞിനെയും വലയം ചെയ്തു. അവരുടെ സ്നേഹവലയം അമ്മയെയും കുഞ്ഞിനെയും ശാന്തരാക്കുകയും തുടർന്ന് അവർ വിമാനത്തിലേയ്ക്ക് കയറുകയും ചെയ്തു. മറ്റു സ്ത്രീകൾ അവരുടെ ഇരിപ്പിടത്തിലേക്ക് മടങ്ങിയെത്തി, അവർ ചെയ്ത കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാതെ തന്നെ, അവർ അവൾക്ക് യഥാസമയം നൽകിയ സഹായം, ഒരു യുവതിയായ അമ്മയെയും കുഞ്ഞിനെയും ശക്തീകരിച്ചെന്ന് അവർ അറിഞ്ഞിരുന്നു.

സങ്കീർത്തനം 125 ൽ നിന്നുള്ള മനോഹരമായ ഒരു വസ്തുതയെ ഇത് ചിത്രീകരിക്കുന്നു. “പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നതു പോലെ”. 2-ാം വാക്യത്തിൽ കാണുന്നു, “യഹോവ തന്‍റെ ജനത്തെ ചുറ്റിയിരിക്കുന്നു.” ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നത്, തിരക്കുള്ള നഗരമായ യെരുശലേം തീർച്ചയായും പർവ്വതങ്ങളാൽ – ഒലീവ് മല, സീയോൻ മല, മോറിയാ മല എന്നിവ ഉൾപ്പെടുന്ന –  ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

അതുപോലെ, ദൈവം തന്‍റെ ജനത്തെ – “ഇന്നുമുതൽ, എന്നേക്കും,” നമ്മുടെ ആത്മാക്കൾക്ക് സഹായവും സംരക്ഷണവും നൽകിക്കൊണ്ട് – ആവരണം ചെയ്തിരിക്കുന്നു. ആയതിനാൽ, സങ്കീർത്തനക്കാരൻ രേഖപ്പെടുത്തുന്നതു പോലെ, കഠിനമായ ദിനങ്ങളിൽ “പർവ്വതങ്ങളിലേയ്ക്ക്” കണ്ണുയർത്തുക (സങ്കീർത്തനം 121:1). സുശക്തമായ സഹായം, സ്ഥിരതയുള്ള പ്രത്യാശ, നിത്യസ്നേഹം എന്നിവയുമായി ദൈവം കാത്തിരിക്കുന്നു.