എന്‍റെ പിതാവിനെ ഓർക്കുമ്പോൾ, എന്നിൽ വരുന്ന ദൃശ്യം അദ്ദേഹം പുറത്ത് ചുറ്റികയടിക്കുന്നതോ, ഉദ്യാനക്കൃഷി ചെയ്യുന്നതോ, താഴത്തെ നിലയിൽ അദ്ദേഹത്തിന്‍റെ ആകർഷകമായ പണിയായുധങ്ങളും ഉപകരണങ്ങളും നിറഞ്ഞു ചിതറിക്കിടക്കുന്ന പണിമുറിയിൽ ആയിരിക്കുന്നതോ ആണ്. ആദ്ദേഹത്തിന്‍റെ കരങ്ങൾ എല്ലായ്പ്പോഴും ഒരു ദൌത്യത്തിലോ പ്രോജക്റ്റിലോ വ്യാപൃതമായിരുന്നു. ചിലപ്പോൾ പണിതുകൊണ്ട് (ഒരു ഗാരേജ്, അല്ലെങ്കിൽ ഇരിപ്പിടം അല്ലെങ്കിൽ പക്ഷിക്കൂട്), ചിലപ്പോൾ പൂട്ടിന്‍റെ പണി, അല്ലെങ്കിൽ ആഭരണങ്ങളുടെ രൂപകൽപ്പനയോ നിറമുള്ള കണ്ണാടിയോ ഒക്കെ.

എന്‍റെ പിതാവിനെക്കുറിച്ചുള്ള ഓർമ്മ, എല്ലായ്പ്പോഴും പ്രവൃത്തിയിൽ വ്യാപൃതനായിരിക്കുന്ന എന്‍റെ സ്വർഗ്ഗീയപിതാവും സ്രഷ്ടാവുമായവനെക്കുറിച്ച് ചിന്തിക്കുവാൻ എപ്പോഴും എന്നെ പ്രേരിപ്പിക്കുന്നു. ആദിയിൽ “[ദൈവം] ഭൂമിയുടെ അടിസ്ഥാനങ്ങൾ ഇട്ടു . . അതിന്‍റെ അളവു നിയമിച്ചിരിക്കുന്നു. . . പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൂതന്മാരും സന്തോഷിച്ചാർക്കും” (ഇയ്യോബ് 38: 4-7). അവൻ സൃഷ്ടിച്ചിട്ടുള്ളതെല്ലാം കലാസൃഷ്ടി, ഒരു വിദഗ്ധസൃഷ്ടി. ആവേശമുണർത്തുന്ന തരത്തിലുള്ള അതിശയകരമായ ഒരു ലോകത്തെ അവൻ രൂപകൽപ്പന ചെയ്തു, അതിനെ “വളരെ നല്ലത്” (ഉൽപത്തി 1: 31) എന്ന് പറയുകയും ചെയ്തു.

അതിൽ ഞാനും നിങ്ങളും ഉൾപ്പെടുന്നു. ദൈവം നമ്മെ ദൃഢബദ്ധവും ഗഹനവുമായ തരത്തിൽ രൂപകൽപ്പന ചെയ്തു (സങ്കീർത്തനം 139:13-16); പ്രവർത്തിക്കുന്നതിനുള്ള ലക്ഷ്യവും ആഗ്രഹവും അവൻ നമ്മെ ഭരമേൽപ്പിക്കുകയും നമ്മെ (അവന്‍റെ സാദൃശ്യ വാഹകർ) പ്രബോധിപ്പിക്കുകയും ചെയ്തു. ഇതിൽ ഭൂമിയുടെയും അതിലെ സൃഷ്ടികളുടെയും ഭരണവും പരിപാലനവും ഉൾപ്പെട്ടിരിക്കുന്നു (ഉൽപത്തി 1:26-28; 2:15). നാം ചെയ്യുന്ന പ്രവൃത്തി എന്തുതന്നെയായാലും – നമ്മുടെ പ്രവർത്തന വേളയിലോ വിശ്രമ വേളയിലോ) – സമ്പൂർണ്ണ ഹൃദയത്തോടെ അവനു വേണ്ടി പ്രവർത്തിക്കുന്നതിന് ദൈവം നമ്മെ ശക്തീകരിക്കുകയും നമുക്ക് പ്രവർത്തിക്കുവാൻ ആവശ്യമായവ നൽകുകയും ചെയ്യുന്നു.

നാം ചെയ്യുന്ന ഓരോ കാര്യവും, അവനെ പ്രസാദിപ്പിക്കേണ്ടതിനായ് ചെയ്യണം.