പത്തു വയസ്സുകാരിയായ വിയോള, ഒരു പ്രസംഗകനെ അനുകരിക്കുന്നതിന് ഒരു മൈക്രോഫോൺ പോലെ ഒരു വൃക്ഷത്തിൻറെ ശിഖരം ഉപയോഗിച്ച് അനുകരിക്കുന്നതു കണ്ടതിനു ശേഷം, വിയോളയ്ക്ക് ഒരു ഗ്രാമീണ സുവിശേഷഘോഷണത്തിനിടയിൽ “പ്രസംഗിക്കുവാൻ” അവസരം നൽകാൻ മിഷേൽ തീരുമാനിച്ചു. വിയോള അത് സ്വീകരിച്ചു. തെക്കൻ സുഡാനിലെ ഒരു മിഷനറിയായ മൈക്കിൾ ഇങ്ങനെ എഴുതി: “ജനക്കൂട്ടം ഹര്‍ഷപുളകിതരായി. . . . ഉപേക്ഷിക്കപ്പെട്ട ഒരു കൊച്ചു പെൺകുട്ടി അധികാരത്തോടെ അവരുടെ മുമ്പാകെ രാജാധിരാജാവിന്‍റെ മകളായി നിന്നുകൊണ്ട് ശക്തിയോടെ ദൈവരാജ്യത്തിന്‍റെ യാഥാർത്ഥ്യം പങ്കുവെച്ചു. യേശുവിനെ സ്വീകരിക്കാൻ പകുതി ആൾക്കൂട്ടം മുന്നോട്ടുവന്നു “(മിഷേൽ പെറി, സ്നേഹത്തിന് ഒരു മുഖമുണ്ട്).

ആ ദിവസം ജനക്കൂട്ടം ഒരു കുട്ടി പ്രസംഗിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഈ സംഭവം സങ്കീർത്തനം 8-ലെ “ശിശുക്കളുടെ വായിൽനിന്നു പുറപ്പെടുന്നതായി” എന്ന വാക്യം ഓർമ്മിപ്പിക്കുന്നു. ദാവീദ് ഇങ്ങനെ എഴുതി, “നിന്‍റെ ശത്രുക്കൾ നിമിത്തം ശിശുക്കളെയും മുലകുടിക്കുന്നവരുടേയും വായിൽ നിന്ന് നീ പുകഴ്ച ഒരുക്കിയിരിക്കുന്നു.” (വാ 2). യെരുശലേമിലെ ആലയത്തിൽ യേശുവിനു സ്തുതി കരേറ്റുന്ന കുട്ടികളെ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും വിമർശിച്ചതിനുശേഷം യേശു മത്തായി 21:16-ൽ ഈ വാക്യം ഉദ്ധരിച്ചു. കുട്ടികൾ ഈ നേതാക്കന്മാർക്ക് ശല്യമായി. ഈ തിരുവെഴുത്തു ഉദ്ധരിച്ചുകൊണ്ട്, ഈ കുട്ടികളുടെ പ്രശംസ ദൈവം ഗൗരവമായി എടുത്തുവെന്നു യേശു തെളിയിച്ചു. നേതാക്കന്മാർ ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യം അവർ ചെയ്തു: ദീർഘ കാലമായ് കാത്തിരുന്ന മിശിഹായ്ക്ക് മഹത്വം കൊടുത്തു.

വിയോളയും, ദൈവാലയത്തിൽ കുട്ടികളും കാണിച്ചതുപോലെ, തനിക്ക് മഹത്വം ഉളവാക്കേണ്ടതിന് ഒരു ശിശുവിനെപ്പോലും ഉപയോഗിക്കുവാൻ ദൈവത്തിനാകും. മനസ്സൊരുക്കമുള്ള ഹൃദയങ്ങളിൽനിന്ന് സ്തുതിയുടെ ഉറവ് പുറത്തേയ്ക്ക് വരുന്നു.