സ്നേഹത്തിലും അനുകമ്പയിലും വളരുവാനായ്, 1989 മുതൽ എല്ലാ വർഷവും ഏതാനും ദിവസങ്ങൾ ഭവനരഹിതനായ് കഴിയുവാൻ, കെയ്ത്ത് വസ്സർമാൻ തീരുമാനിച്ചു. ഗുഡ് വർക്ക്സ്, ഇൻകോർപ്പറേറ്റഡ് എക്സിക്യുട്ടീവ് ഡയറക്ടർ കീത്ത് പറയുന്നത്, “ജീവിക്കുവാൻ ഒരു വീടില്ലാത്ത ആളുകളെക്കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാടുകളും ബോധവും വികസിപ്പിക്കാുവാനാണ് ഞാൻ തെരുവിലേക്ക് പോയി ജീവിക്കുന്നത്”.

താൻ സേവിക്കുന്നവരോടൊപ്പം ഒന്നായിത്തീരണമെന്ന കെയ്ത്തിന്‍റെ സമീപനം, യേശു നമുക്കുവേണ്ടി ചെയ്തതിന്‍റെ ഒരു ചെറിയ ചിത്രം ആയിരുന്നുവോ എന്ന് ഞാൻ ചിന്തിക്കുന്നു. നമുക്ക് ദൈവവുമായുള്ള ഒരു ബന്ധം അനുഭവവേദ്യമാക്കുന്നതിന്, ദൈവമായിരുന്നവൻ, പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവായവൻ തന്നെ, ദുർബ്ബലാവസ്ഥയുള്ള ഒരു കുഞ്ഞിന്‍റെ അവസ്ഥയിലേയ്ക്ക് ഒതുങ്ങി, ഒരു മനുഷ്യനായി ജീവിക്കുവാനും, നമുക്കെല്ലാവർക്കുമുള്ള അനുഭവങ്ങൾ അനുഭവിക്കാനും, ആത്യന്തികമായി മനുഷ്യന്‍റെ കൈയിൽ മരിക്കുവാനും തീരുമാനിച്ചു.

എബ്രായ ലേഖനത്തിന്‍റെ രചയിതാവ് പറയുന്നത്, യേശു, “അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്‍റെ അധികാരിയായ പിശാചിനെ തന്‍റെ മരണത്താൽ നീക്കി” എന്നാണ് (2:14). അവൻ ദൂതൻമാരുടെ സ്രഷ്ടാവാണെങ്കിലും, അവരേക്കാൾ താഴ്ന്നവനായി വന്നു (വാക്യം 9). അനശ്വരനായിരുന്നുവെങ്കിലും,  അവൻ ഒരു മനുഷ്യനായി മാറി, മരിച്ചു. അവൻ സർവശക്തനായ ദൈവമാണെങ്കിലും അവൻ നമുക്കായി കഷ്ടതയനുഭവിച്ചു. അവൻ എന്തുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്? നാം പരീക്ഷകളിലൂടെ കടന്നുപോകുമ്പോൾ നമ്മെ സഹായിക്കുന്നതിനും നമുക്ക് ദൈവവുമായുള്ള അനുരഞ്ജനം പ്രാപ്തമാക്കുന്നതിനുമാണ് (വാക്യങ്ങൾ 17-18).

അവൻ നമ്മുടെ മാനുഷികതയെ മനസ്സിലാക്കുന്നുവെന്നും നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ ശുദ്ധീകരിക്കപ്പെടാനുള്ള വഴികൾ ഇതിനകം നൽകിയിട്ടുണ്ടെന്നും ഉള്ള തിരിച്ചറിവോടെ, ഇന്നു നാം അവന്‍റെ സ്നേഹം അനുഭവിച്ചറിയട്ടെ.