നീ എന്നെ കളിപ്പിക്കുകയാണോ? ഞാൻ മുന്നമേ വൈകിപ്പോയിരിക്കുന്നു. എന്നാൽ, എന്‍റെ  പ്രതീക്ഷകൾ ക്രമപ്പെടുത്തുക എന്നാണ് എന്‍റെ മുന്നിലുള്ള വഴിയടയാളം എന്നോട് നിർദ്ദേശിക്കുന്നത്,: അത് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്, “വൈകലുകൾ പ്രതീക്ഷിക്കുക.” ഗതാഗതം സാവധാനഗതിയിലേയ്ക്ക് വന്നു കൊണ്ടിരുന്നു.

എനിക്ക് ചിരിക്കേണ്ടതുണ്ടായിരുന്നു: എന്‍റെ മികച്ച സമയക്രമത്തിൽ കാര്യങ്ങൾ സംഭവിക്കണമെന്ന്  ഞാൻ പ്രതീക്ഷിക്കുന്നു. റോഡ് നിർമ്മാണം ഞാൻ പ്രതീക്ഷിക്കുന്നില്ല.

ഒരു ആത്മീയ തലത്തിൽ നോക്കിയാൽ, നമ്മിൽ കുറച്ചുപേർ നമ്മുടെ ജീവിതത്തെ മന്ദീഭവിപ്പിക്കുന്ന അല്ലെങ്കിൽ നമ്മുടെ ജീവിതമാർഗം പുനഃക്രമീകരിക്കുന്ന പ്രതിസന്ധികൾക്കായി തയ്യാറായിരിക്കുന്നു. എന്നിട്ടും, ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, സാഹചര്യങ്ങൾ എന്നെ – വലുതും ചെറുതുമായ വഴികളിലൂടെ- പല തവണ എന്നെ വ്യതിചലിപ്പിച്ചത്, ഓർത്തെടുക്കുവാനാകും. വൈകലുകൾ സംഭവിക്കാം.

“വൈകലുകൾ പ്രതീക്ഷിക്കുക” എന്നൊരു അടയാളം ഒരിക്കലും ശലോമോൻ കണ്ടിട്ടില്ല. എന്നാൽ സദൃശ്യവാക്യങ്ങൾ 16-ൽ ദൈവീകകരുതലിൻ മാർഗ്ഗദർശനവുമായി നമ്മുടെ പദ്ധതികളെ, അവൻ വൈപരീത്യം ചെയ്തു നോക്കുന്നു. ഒന്നാം ഖണ്ഡികയയ്ക്ക് ഇങ്ങനെ ഒരു ഭാവാർത്ഥവിവരണം നൽകുവാൻ സാധിക്കും: “മർത്ത്യർ വിപുലമായ പദ്ധതികൾ ഒരുക്കുന്നു, എന്നാൽ അന്തിമവാക്ക് ദൈവത്തിന്‍റേതാണ്.” വാക്യം 9-ൽ ശലോമോൻ ആ ആശയം പുനഃപ്രസ്താവിക്കുന്നു,”നാം [നമ്മുടെ] പദ്ധതി ഒരുക്കുന്നു, … യഹോവ [നമ്മുടെ] കാലടികളെ ക്രമപ്പെടുത്തുന്നു. “മറ്റൊരു തരത്തിൽ പറഞ്ഞാൽ, സംഭവിക്കേണ്ടതിനെക്കുറിച്ച് നമുക്ക് ചില ആശയങ്ങൾ ഉണ്ട്, പക്ഷേ ചിലപ്പോൾ ദൈവത്തിന് നമുക്ക് വേണ്ടി മറ്റൊരു പാത ഉണ്ട്.

ഈ ആത്മീയ സത്യത്തിന്‍റെ പാത ഞാൻ എങ്ങനെയാണ് വിട്ടു പോകുന്നത്? ചിലപ്പോഴൊക്കെ ഞാൻ എന്‍റെ പദ്ധതികൾ തയ്യാറാക്കുന്നു, എന്നാൽ അവന്‍റെ പദ്ധതികൾ എന്തൊക്കെയാണെന്നു ചോദിക്കാൻ മറന്നുപോകുന്നു. തടസ്സങ്ങൾ മദ്ധ്യേ വന്നാൽ എനിക്ക് നിരാശയുണ്ട്.

എന്നാൽ, ആ ആശങ്കയ്ക്കു പകരം, ശലോമോൻ പഠിപ്പിക്കുന്നത് പോലെ, നാം പ്രാർഥനാപൂർവ്വം അവനെ അന്വേഷിക്കുമ്പോൾ, അവന്‍റെ നടത്തിപ്പിനായ് കാത്തിരിക്കുമ്പോൾ, അതെ –  നമ്മെ നിരന്തരം വഴിതിരിച്ചുവിടുവാൻ അനുവദിക്കുമ്പോൾ, ദൈവം നമ്മെ പടിപടിയായി വഴി നയിക്കും.