ബ്രിട്ടീഷ് എൻജിനീയറായിരുന്ന എഡ്വേർഡ് നെയിർനെ പെൻസിൽ റബ്ബർ കണ്ടുപിടിച്ചപ്പോൾ, അത് റൊട്ടിക്കഷണങ്ങൾക്ക്  പകരമാകുകയായിരുന്നു. 1770-ൽ, കടലാസ്സിലെ അടയാളം മായ്ക്കുന്നതിന് ബ്രെഡ് കഷണങ്ങൾ ഉപയോഗിച്ചിരുന്നു. റബ്ബർക്കറയുടെ കഷണം അബദ്ധത്തിൽ ഉപയോഗിച്ചത്, തന്‍റെ പിശക് മായിച്ചു കളഞ്ഞതായ് നെയിർനെ കണ്ടെത്തി, കൈ കൊണ്ട് എളുപ്പത്തിൽ തുടച്ചുകളയുവാൻ സാധിക്കുന്ന തരത്തിലുള്ള, റബ്ബറിനാലുള്ള “കഷണങ്ങൾ” അവശേഷിപ്പിച്ചു കൊണ്ട്.

നമ്മുടെ ജീവിതത്തിലുള്ള വളരെ മോശമായ പിശകുകൾ തുടച്ചുമാറ്റുവാൻ കഴിയും. അതു നമ്മുടെ കർത്താവ് – ജീവന്‍റെ അപ്പം – തന്‍റെ ജീവിതം കൊണ്ട് അവയെ കഴുകുകയും നമ്മുടെ പാപങ്ങളെ ഒരിക്കലും ഓർമ്മിക്കുകയും ഇല്ലായെന്ന് വാഗ്ദത്തം നൽകുകയും ചെയ്തു. “എന്‍റെ നിമിത്തം ഞാൻ, ഞാൻ തന്നേ, നിന്‍റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു,” യെശയ്യാവു 43:25 ൽ നിന്‍റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല.” എന്ന് പറയുന്നു.

ഇത് ശ്രദ്ധേയമായ ഒരു പരിഹാരമായി തോന്നാം – മാത്രവുമല്ല അത് അനർഹവുമാണ്. അനേകർക്ക്, ദൈവം നമ്മുടെ കഴിഞ്ഞ പാപങ്ങൾ, “പ്രഭാതത്തിലെ മഞ്ഞു പോലെ” മായിച്ചു കളയും എന്ന വസ്തുത, വിശ്വസിക്കുവാൻ പ്രയാസമുള്ള വസ്തുതയാണ്. എല്ലാം അറിയുന്നവനായ ദൈവം, അവയെ ഇത്ര എളുപ്പത്തിൽ മറക്കുമോ?

അതാണ് യേശുവിനെ നമ്മുടെ രക്ഷകനായി നാം സ്വീകരിക്കുമ്പോൾ ദൈവം കൃത്യമായും ചെയ്യുന്നത്. നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും “ഇനി അവയെ ഒരിക്കലും ഓർക്കാതിരിക്കുകയും” ചെയ്യുന്നതിലൂടെ, നമ്മുടെ സ്വർഗീയപിതാവ്, മുന്നോട്ടു ചലിക്കുവാൻ നമ്മെ സ്വതന്ത്രരാക്കുന്നു. പൂർവ്വകാലതെറ്റുകളാൽ വീണ്ടും വലിച്ചിഴയ്ക്കപ്പെടുന്നില്ല, നാം അവശിഷ്ടമുക്തരും, ഇന്നും എന്നെന്നേയ്ക്കുമായുള്ള സേവയ്ക്കായ് വൃത്തിയാക്കപ്പെട്ടവരുമാണ്.

അതെ, പരിണതഫലങ്ങൾ നിലനിൽക്കുമായിരിക്കാം. എന്നാൽ ദൈവം നമ്മുടെ പാപങ്ങളെ തുടച്ചുമാറ്റിക്കൊണ്ട്, ഒരു നവ ശുദ്ധമായ ജീവിതത്തിനായ്, അവനിലേയ്ക്ക് മടങ്ങി വരുവാൻ നമ്മെ ക്ഷണിക്കുന്നു. പൂർണ്ണമായും തുടച്ചുമാറ്റപ്പെടുന്നതിനായി, മറ്റൊരു മികച്ച വഴിയുമില്ല.