2016 നവംബറിൽ ഒരു അപൂർവ സൂപ്പർമൂൺ പ്രത്യക്ഷപ്പെട്ടു-അറുപത് വർഷത്തിനു ശേഷം ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ ഭൂമിയുടെ ഏറ്റവും അടുത്ത സ്ഥാനത്ത് എത്തിച്ചേർന്നു. ആയതിനാൽ മറ്റു സമയങ്ങളേക്കാൾ വലുതും തിളക്കമേറിയതുമായി കാണപ്പെട്ടു. എന്നാൽ എന്റെ കാഴ്ചപ്പാടിൽ ആ ദിവസം ആകാശം ചാരനിറത്തിൽ മൂടിയിരുന്നു. ഞാൻ മറ്റു സ്ഥലങ്ങളിലെ സുഹൃത്തുക്കളിൽ നിന്ന് ഈ അത്ഭുതത്തിന്റെ ഫോട്ടോകൾ കണ്ടു എങ്കിലും ഞാൻ മുകളിലേയ്ക്ക് ഉറ്റുനോക്കി, ഈ മേഘങ്ങളുടെ പിന്നിൽ സൂപ്പർമൂൺ പതുങ്ങിയിരിക്കുന്നതായ് വിശ്വസിക്കണമായിരുന്നു.
അപ്പൊസ്തലനായ പൗലോസ് കോരീന്തിലുള്ള സഭയെ കഷ്ടപ്പാടുകൾ അഭിമുഖീകരിക്കുമ്പോൾ അദൃശമായതും എന്നാൽ എന്നേക്കും നിലനിൽക്കുന്നതുമായതിൽ വിശ്വസിക്കാൻ ഉദ്ബോധിപ്പിച്ചു. തന്റെ “നൊടി നേരത്തേക്കുള്ള കഷ്ടം”, “തേജസ്സിന്റെ നിത്യഘനം” പ്രാപിക്കുന്നതെങ്ങനെയാണെന്ന്, അദ്ദേഹം പ്രസ്താവിച്ചു (2 കൊരി 4:17). ആയതിനാൽ, “ദൃശ്യമായതിൽ അല്ല, അദൃശ്യമായതിൽ” താൻ ശ്രദ്ധ പതിപ്പിച്ചു, കാരണം ആദൃശ്യമായാണ് നിത്യം (വാക്യം 18). വളരെ കഷ്ടപ്പാടുകൾ അഭിമുഖീകരിക്കുകയാണെങ്കിലും കോര്യന്തരുടെ വിശ്വാസം വളരണമെന്ന് പൌലോസ് ആശിച്ചു. അവനെ കാണുവാൻ അവർക്ക് സാധിക്കില്ലായിരിക്കാം, എങ്കിലും അവൻ തങ്ങളെ അനുദിനവും പുതുക്കുകയാണെന്ന് അവർക്ക് വിശ്വസിക്കാം (വാക്യം 16).
മേഘങ്ങൾക്കു മറവിലായ് സൂപ്പർമൂൺ ഉണ്ട് എന്നറിഞ്ഞ്, മേഘങ്ങളെ ഉറ്റു നോക്കിയ ദിവസം, ദൈവം അദൃശ്യനാണെങ്കിലും നിത്യവാനാണ് എന്നു ഞാൻ ചിന്തിച്ചു. അടുത്ത തവണ ദൈവം എന്നിൽ നിന്നും അകലെയാണെന്ന് വിശ്വസിക്കുവാൻ ഞാൻ പ്രലോഭിതനാകുന്ന ദിവസം, അദൃശ്യമായതിൽ എന്റെ നോട്ടം പതിപ്പിക്കുവാൻ ഞാൻ തീരുമാനിച്ചു.
കർത്താവായ, ദൈവമേ, ചിലപ്പോൾ എന്നിൽ നിന്നും നീ വളരെ ദൂരത്തിലാണെന്ന് എനിക്കു തോന്നുന്നു. നിന്റെ സാന്നിദ്ധ്യം എനിക്കു സംവേദനീയമായാലും ഇല്ലെങ്കിലും, നീ എക്കാലവും സമീപസ്ഥനാണെന്ന സത്യം വിശ്വസിക്കുവാൻ എന്നെ സഹായിക്കേണമേ..