ഒരു സുഹൃത്തും ഞാനും അവളുടെ പേരക്കുട്ടികളുമായി നടക്കുവാൻ പോയി. അവളുടെ ഉന്തുവണ്ടി തള്ളുന്നതിനിടയ്ക്ക്, തന്റെ ചുവടുകൾ പാഴായിപ്പോകുകയാണെന്ന് അവർ അഭിപ്രായപ്പെട്ടു. കൈ ആടാതിരുന്നതിനാൽ, അവളുടെ കൈയ്യിൽ ധരിച്ചിരുന്ന ചലനമാപിനിയിൽ അത് രേഖപ്പെടുത്തിയിരുന്നില്ല. ആ ചുവടുകൾ അവളുടെ ഭൌതീക ആരോഗ്യത്തിന് സഹായകരമാണെന്ന് ഞാൻ അവളെ ഓർമ്മിപ്പിച്ചു. അവൾ ചിരിച്ചു, “അതേ”, “പക്ഷേ എനിക്ക് ആ ഇലക്ട്രോണിക് സ്വർണ്ണ നക്ഷത്രം നേടണമായിരുന്നു.”
അവളുടെ തോന്നൽ എനിക്കു മനസ്സിലാകും! ഉടനെ ഫലം ലഭ്യമല്ലാത്ത എന്തിനെങ്കിലും വേണ്ടി പ്രവർത്തിക്കുന്നത് നിരാശാജനകമാണ്. എന്നാൽ എല്ലാ പ്രതിഫലങ്ങളും ക്ഷിപ്രവും ഉടനെ ദൃശ്യവുമല്ല.
സംഗതി ഇങ്ങനെയായിരുന്നാൽ, നാം ചെയ്യുന്ന നല്ലകാര്യങ്ങൾ ഉപയോഗശൂന്യമായി തോന്നും, ആ സഹായം ഒരു സുഹൃത്തിനോടായാലും അപരിചിതനോടായാലും. ഗലാത്യയിലെ സഭയോട് പൌലോസ് ഇപ്രകാരം വിവരിച്ചു, “മനുഷ്യൻ വിതയ്ക്കുന്നതു തന്നേ കൊയ്യും”. (ഗലാത്യർ 6:7). എന്നാൽ “നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.” (വാക്യം 9). നന്മ ചെയ്യുന്നത് രക്ഷ പ്രാപിക്കാനുള്ള വഴിയല്ല, മാത്രവുമല്ല നാം കൊയ്യുന്നത് ഇപ്പോഴാണോ അതോ സ്വർഗ്ഗത്തിലാണോ എന്നും വേദഭാഗം വ്യക്തമാക്കുന്നില്ല. എന്നാൽ “അനുഗ്രഹത്തിന്റെ ഒരു കൊയ്ത്തു” ഉണ്ടെന്നുള്ള ഉറപ്പോടെ നമുക്ക് ആയിരിക്കാം (6:9).
നന്മ ചെയ്യുന്നത് പ്രയാസകരമാണ്, പ്രത്യേകിച്ചും “കൊയ്ത്ത്” നമ്മൾ കാണാതിരിക്കുകയോ, അത് എന്താണെന്ന് അറിയാതിരിക്കുകയോ ചെയ്യുമ്പോൾ. എങ്കിലും, നടത്തം ഉള്ളതിനാൽ എന്റെ സുഹൃത്ത് ശാരീരിക പ്രയോജനം തുടർന്നും നേടിയതുപോലെ, ഒരു അനുഗ്രഹം വരുന്നു എന്നുള്ളതിനാൽ നന്മ തുടർന്നും ചെയ്യുന്നത് ഗുണകരമാണ്!
എല്ലാ പ്രതിഫലങ്ങളും ക്ഷിപ്രവും ദൃശ്യവുമല്ല.