ഒരു സുഹൃത്തും ഞാനും അവളുടെ പേരക്കുട്ടികളുമായി നടക്കുവാൻ പോയി. അവളുടെ ഉന്തുവണ്ടി തള്ളുന്നതിനിടയ്ക്ക്, തന്‍റെ ചുവടുകൾ പാഴായിപ്പോകുകയാണെന്ന് അവർ അഭിപ്രായപ്പെട്ടു. കൈ ആടാതിരുന്നതിനാൽ, അവളുടെ കൈയ്യിൽ ധരിച്ചിരുന്ന ചലനമാപിനിയിൽ അത് രേഖപ്പെടുത്തിയിരുന്നില്ല. ആ ചുവടുകൾ അവളുടെ ഭൌതീക ആരോഗ്യത്തിന് സഹായകരമാണെന്ന് ഞാൻ അവളെ ഓർമ്മിപ്പിച്ചു. അവൾ ചിരിച്ചു, “അതേ”, “പക്ഷേ എനിക്ക് ആ ഇലക്ട്രോണിക് സ്വർണ്ണ നക്ഷത്രം നേടണമായിരുന്നു.”

അവളുടെ തോന്നൽ എനിക്കു മനസ്സിലാകും! ഉടനെ ഫലം ലഭ്യമല്ലാത്ത എന്തിനെങ്കിലും വേണ്ടി പ്രവർത്തിക്കുന്നത് നിരാശാജനകമാണ്. എന്നാൽ എല്ലാ പ്രതിഫലങ്ങളും ക്ഷിപ്രവും ഉടനെ ദൃശ്യവുമല്ല.

സംഗതി ഇങ്ങനെയായിരുന്നാൽ, നാം ചെയ്യുന്ന നല്ലകാര്യങ്ങൾ ഉപയോഗശൂന്യമായി തോന്നും, ആ സഹായം ഒരു സുഹൃത്തിനോടായാലും അപരിചിതനോടായാലും. ഗലാത്യയിലെ സഭയോട് പൌലോസ് ഇപ്രകാരം വിവരിച്ചു, “മനുഷ്യൻ വിതയ്ക്കുന്നതു തന്നേ കൊയ്യും”. (ഗലാത്യർ 6:7). എന്നാൽ “നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.” (വാക്യം 9). നന്മ ചെയ്യുന്നത് രക്ഷ പ്രാപിക്കാനുള്ള വഴിയല്ല, മാത്രവുമല്ല നാം കൊയ്യുന്നത് ഇപ്പോഴാണോ അതോ സ്വർഗ്ഗത്തിലാണോ എന്നും വേദഭാഗം വ്യക്തമാക്കുന്നില്ല. എന്നാൽ “അനുഗ്രഹത്തിന്‍റെ ഒരു കൊയ്ത്തു” ഉണ്ടെന്നുള്ള ഉറപ്പോടെ നമുക്ക് ആയിരിക്കാം (6:9).

നന്മ ചെയ്യുന്നത് പ്രയാസകരമാണ്, പ്രത്യേകിച്ചും “കൊയ്ത്ത്” നമ്മൾ കാണാതിരിക്കുകയോ, അത് എന്താണെന്ന് അറിയാതിരിക്കുകയോ ചെയ്യുമ്പോൾ. എങ്കിലും, നടത്തം ഉള്ളതിനാൽ എന്‍റെ സുഹൃത്ത് ശാരീരിക പ്രയോജനം തുടർന്നും നേടിയതുപോലെ, ഒരു അനുഗ്രഹം വരുന്നു എന്നുള്ളതിനാൽ നന്മ തുടർന്നും ചെയ്യുന്നത് ഗുണകരമാണ്!