ഒരു പ്രകാശരശ്മി പോലെ പെയിന്റിംഗ് എന്റെ കണ്ണില്‍പ്പെട്ടു. ഒരു വലിയ സിറ്റി ഹോസ്പിറ്റലിലെ നീണ്ട ഹാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ആ ചിത്രത്തിന്റെ കടുത്ത നിറങ്ങളും നവാജോ പ്രാദേശിക അമേരിക്കന്‍ രൂപങ്ങളും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതായതിനാല്‍ അതു വീക്ഷിക്കുന്നതിനായി ഞാന്‍ നിന്നു. ‘അത് നോക്കൂ’ ഞാന്‍ എന്റെ ഭര്‍ത്താവ് ഡാനിയോട് പറഞ്ഞു.

അദ്ദേഹം മുമ്പില്‍ നടക്കുകയായിരുന്നു എങ്കിലും ഭിത്തിയിലെ മറ്റു പെയിന്റിംഗുകള്‍ എല്ലാം അവഗണിച്ച് ഇതിനെ മാത്രം ഞാന്‍ ശ്രദ്ധിച്ചു, ‘മനോഹരം’ ഞാന്‍ മന്ത്രിച്ചു.

ജീവിതത്തിലെ അനേക സംഗതികള്‍ തീര്‍ച്ചയായും സുന്ദരങ്ങളാണ്. മികച്ച പെയിന്റിംഗുകള്‍, സുന്ദരമായ പ്രകൃതി ദൃശ്യങ്ങള്‍, കലാരൂപങ്ങള്‍. അതുപോലെ തന്നെയാണ് ഒരു കുഞ്ഞിന്റെ പുഞ്ചിരി. ഒരു സുഹൃത്തിന്റെ അഭിവാദ്യം. ഒരു റോബിന്റെ നീല മുട്ട. കടല്‍ ചിപ്പിയുടെ ബലമുള്ള തോട്. ജീവിത ഭാരങ്ങള്‍ ലഘൂകരിക്കുന്നതിനായി ‘അവന്‍ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു’ (സഭാപ്രസംഗി 3:11). അത്തരം സൗന്ദര്യത്തില്‍ ദൈവസൃഷ്ടിയുടെ പരിപൂര്‍ണ്ണതയുടെ ഒരു കാഴ്ച – വരാനിരിക്കുന്ന അവന്റെ തികവാര്‍ന്ന ഭരണത്തിന്റെ മഹത്വവും – നമുക്ക് ലഭിക്കുന്നു എന്നു വേദപണ്ഡിതന്മാര്‍ വിശദീകരിക്കുന്നു.

അത്തരം പരിപൂര്‍ണ്ണതയെ സങ്കല്‍പ്പിക്കാനേ നമുക്ക് കഴിയൂ, അതിനാല്‍ ജീവിതത്തിന്റെ മനോഹാരിതയിലൂടെ അതിന്റെ ഒരു മുന്‍രുചി ദൈവം നമുക്ക് നല്‍കുന്നു. ഈ വിധത്തില്‍, ദൈവം ‘നിത്യതയും മനുഷ്യരുടെ ഹൃദയത്തില്‍ വെച്ചിരിക്കുന്നു’ (വാ. 11). ചില ദിവസങ്ങളില്‍ ജീവിതം നിറം കെട്ടതും നിഷ്പ്രയോജനവുമായി തോന്നാം. എങ്കിലും ദൈവം കരുണയോടെ സുന്ദരനിമിഷങ്ങള്‍ നമുക്ക് പ്രദാനം ചെയ്യുന്നു.
ഞാന്‍ ആസ്വദിച്ച പെയിന്റിംഗിന്റെ കലാകാരന്‍ ജെറാര്‍ഡ് കര്‍ട്ടിസ് ഡെലാനോ അത് മനസ്സിലാക്കിയിരുന്നു. ‘സൗന്ദര്യം സൃഷ്ടിക്കുന്നതിനായി ഒരു കഴിവ് ദൈവം എനിക്ക് നല്‍കി,’ അദ്ദേഹം ഒരിക്കല്‍ പറഞ്ഞു, ‘ഇതാണ് ഞാന്‍ ചെയ്യാന്‍ അവനാഗ്രഹിച്ചത്.’

അത്തരം സൗന്ദര്യം കാണുമ്പോള്‍ എങ്ങനെ നമുക്ക് പ്രതികരിക്കാന്‍ കഴിയും? നാം കണ്ടുകഴിഞ്ഞ മഹത്വം ആസ്വദിക്കാന്‍ തയ്യാറായിക്കൊണ്ടു തന്നെ വരാനിരിക്കുന്ന നിത്യതയ്ക്കായി ദൈവത്തിനു നന്ദി പറയാന്‍ നമുക്ക് കഴിയും.