ഇംഗ്ലീഷ് ഫുട്ബോളിന്റെ ഒരു രഹസ്യാത്മക ഘടകം, ഓരോ കളിയുടെയും ആരംഭത്തില്‍ ടീമിന്റെ ഫാന്‍സ് ടീമിന്റെ ഗാനം പാടുന്നു എന്നതാണ്. ഈ ഗാനങ്ങള്‍ വിനോദ സ്വഭാവമുള്ളതു മുതല്‍ (‘ഗ്ലാഡ് ഓള് ഓവര്‍’) അതിശയകരമായ വിചിത്ര സ്വഭാവം (‘ഐ ആം ഫോറെവര്‍ ബ്ലോവിംഗ് ബബ്ലിള്സ്’) പുലര്ത്തുന്നതുവരെയാണ്. ഉദാഹരണത്തിന് ‘സങ്കീര്‍ത്തനം 23’, വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോണില്‍ നിന്നുള്ള ഒരു ടീമിന്റെ ഗാനമാണ്. ആ സങ്കീര്‍ത്തനത്തിന്റെ വരികള്‍ ടീമിന്റെ സ്റ്റേഡിയത്തിനുള്ളില്‍ അലയടിക്കുകയും നല്ലവനും, ശ്രേഷ്ഠനും പ്രധാന ഇടയനുമായവന്റെ കരുതലിനെക്കുറിച്ച് ‘വെസ്റ്റ് ബ്രോം ബാഗിള്സിന്റെ’ കളി കാണാന്‍ വരുന്ന എല്ലാവരോടും പ്രഖ്യാപിക്കുകയും ചെയ്യുന്നു.
സങ്കീര്‍ത്തനം 23 ല്‍ ‘യഹോവ എന്റെ ഇടയനാകുന്നു’ എന്ന കാലാതിവര്‍ത്തിയായ പ്രസ്താവന ദാവീദ് നടത്തുന്നു (വാ. 1). പിന്നീട് സുവിശേഷകനായ മത്തായി നമ്മോടു പറയുന്നു, ‘അവന് പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ട് അവരെക്കുറിച്ച് മനസ്സലിഞ്ഞു’ (മത്തായി 9:36). യോഹന്നാന് 10 ല്‍ തന്റെ തലമുറയിലുള്ള മനുഷ്യ ‘ആടുകളോടുള്ള’ തന്റെ സ്നേഹത്തെയും കരുതലിനെയും യേശു പ്രഖ്യാപിക്കുന്നു. ‘ഞാന്‍ നല്ല ഇടയന് ആകുന്നു’ അവന് പറഞ്ഞു. ‘നല്ല ഇടയന് ആടുകള്‍ക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.’ യേശുവിന്റെ മനസ്സലിവാണ് പുരുഷാരവുമായി ഇടപെടുവാനും, അവരുടെ ആവശ്യങ്ങളോടു പ്രതികരിക്കാനും ഒടുവിലായി അവര്‍ക്ക് (നമുക്കും) പകരമായി യാഗമാകുവാനും അവനെ പ്രേരിപ്പിച്ചത്.
‘യഹോവ എന്റെ ഇടയനാകുന്നു’ എന്നത് ഒരു പുരാതന ഗാനത്തിനും ബുദ്ധിപരമായ മുദ്രാവാക്യത്തിനും വളരെ മീതെയാണ്. നമ്മുടെ വലിയവനായ ദൈവത്താല്‍ അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുക എന്നാല്‍ എന്താണെന്നതിന്റെ – അവന്റെ പുത്രനാല്‍ രക്ഷിക്കപ്പെടുക എന്നാലെന്താണെന്നതിന്റെയും – ഉറപ്പേറിയ പ്രസ്താവനയാണത്.
ഏതെല്ലാം വിധങ്ങളിലാണ് ദൈവം നിങ്ങള്‍ക്ക് വേണ്ടി കരുതുന്നത് നിങ്ങള്‍ കണ്ടിട്ടുള്ളത്? ഇന്ന് അവനെക്കുറിച്ചു ആരോടു നിങ്ങള്‍ക്ക് പറയാന്‍ കഴിയും?
പിതാവേ, ഞങ്ങള്‍ക്ക് നല്കിയ ഇടയന്റെ ദാനം എത്ര മഹത്തായത്! അവന്റെ ശബ്ദത്തോടു പ്രതികരിക്കാനും അങ്ങയുടെ അടുത്തേക്ക് വരുവാനും ഞങ്ങളെ സഹിക്കേണമേ.