രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രഞ്ച് ഗ്രാമവാസികള്‍ നാസികളില്‍നിന്ന് യെഹൂദ അഭയാര്‍ത്ഥികളെ രക്ഷിച്ചുകൊണ്ടിരുന്ന സമയത്ത്, ചിലര്‍ തങ്ങളുടെ പട്ടണത്തിനു ചുറ്റുമുള്ള കൊടുങ്കാട്ടില്‍ പോയി പാട്ടുകള്‍ പാടിയിരുന്നു-അപകടമില്ലെന്നും ഒളിച്ചിരിക്കുന്ന സ്ഥലത്തു നിന്ന് പുറത്തു വരാനും യെഹുദ അഭയാര്‍ത്ഥികള്‍ക്കുള്ള അടയാളമായിരുന്നു അത്. ‘ലാ മൊണ്ടാനെ പ്രോട്ടസ്റ്റന്റെ’ എന്നറിയപ്പെട്ടിരുന്ന പീഠപ്രദേശത്തുള്ള ലെ ചാമ്പോന്‍-സര്-ലിഗ്നോണ് പട്ടണത്തിലെ ഈ ധൈര്യശാലികളായ ആളുകള്‍, അവരുടെ പാസ്റ്റര്‍ ആന്‍ഡ്രെ ട്രോക്മെയുടെയും ഭാര്യ മഗ്ഡയുടെയും ആഹ്വാനമനുസരിച്ചാണ് യെഹൂദ ജനത്തിന് അഭയം നല്‍കിയത്. സുനിശ്ചിതമായിരുന്ന മരണത്തില്‍ നിന്ന് 3000 ലധികം യെഹൂദന്മാരെ രക്ഷിച്ച ഗ്രാമവാസികളുടെ ധീരതയുടെ സവിശേഷതകളില്‍ ഒന്നു മാത്രമായിരുന്നു അവരുടെ സംഗീത അടയാളം.
മറ്റൊരു അപകടകരമായ സമയത്ത്, ദാവീദിനെ വധിക്കുവാനായി ശത്രുവായ ശൗല്‍ കൊലയാളികളെ രാത്രിയില്‍ അയച്ചപ്പോള്‍ ദാവീദ് പാട്ടുപാടി. അവന്റെ സംഗീതം ഒരു അടയാളമായിരുന്നില്ല; മറിച്ച് തന്റെ സങ്കേതമായ ദൈവത്തോടുള്ള നന്ദിയുടെ സംഗീതമായിരുന്നു. ‘ഞാനോ നിന്റെ ബലത്തക്കുറിച്ചു പാടും; അതികാലത്തു ഞാന്‍ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു’ എന്നു ദാവീദ് സന്തോഷിച്ചു പാടി (സങ്കീര്‍ത്തനം 59:16).
അത്തരം സംഗീതം അപകട സമയത്ത് രാത്രിയിലെ ചൂളമടി അല്ല. പകരം ദാവീദിന്റെ സംഗീതം സര്‍വ്വശക്തനായ ദൈവത്തിലുള്ള അവന്റെ ആശ്രയത്തെയാണു കാണിക്കുന്നത്. ‘ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ’ (വാ. 17).
ദാവീദിന്റെ സ്തുതിയും ലെ ചാമ്പോന്‍ ഗ്രാമവാസികളുടെ പാട്ടും, ഇന്ന് നമ്മുടെ പാട്ടിലൂടെ ദൈവത്തെ സ്തുതിക്കുവാന്‍, ജീവിത ഭാരങ്ങളുടെ നടുവിലും അവനു സംഗീതം ആലപിക്കുവാന്‍, നമ്മോടുള്ള ഒരു ആഹ്വാനമാണ്. അവന്റെ സ്നേഹാര്‍ദ്രമായ സാന്നിധ്യം നമ്മുടെ ഹൃദയത്തെ ശക്തീകരിച്ചുകൊണ്ട് പ്രതികരിക്കുക തന്നെ ചെയ്യും.
പ്രിയ ദൈവമേ, എന്റെ ഭയങ്ങളെയും ഭാരങ്ങളെയും അങ്ങയോടുള്ള ആരാധനയായി മാറ്റുന്ന സ്തുതികള്‍കൊണ്ട് എന്റെ ഹൃദയത്തെ ശക്തീകരിക്കണമേ.