Month: സെപ്റ്റംബർ 2019

ഉടനടി പരിഹാരം

പാര്‍ക്ക് ഗൈഡിന്റെ പിന്നാലെ നടന്ന്, ബഹാമിയന്‍ പൗരാണിക വനത്തിലെ സസ്യങ്ങളെക്കുറിച്ചുള്ള അയാളുടെ വിവരണങ്ങള്‍ ഞാന്‍ കുറിച്ചുകൊണ്ടിരുന്നു. ഏതു വൃക്ഷങ്ങളെ ഒഴിവാക്കണം എന്നയാള്‍ പറഞ്ഞു. വിഷത്തടി വൃക്ഷത്തില്‍ നിന്നു പുറപ്പെടുന്ന കറുത്ത കറ ചൊറിച്ചിലും വേദനയും ഉള്ള വ്രണത്തിനു കാരണമാകും. എന്നാല്‍ ഭയപ്പെടേണ്ട. അതിന്റെ തൊട്ടടുത്തു തന്നെ അതിനുള്ള മറുമരുന്നും കാണും. 'എലമി പശ മരത്തിന്റെ ചുവന്ന തൊലി വെട്ടിയിട്ട് അതിന്റെ കറ പുരട്ടിയാല്‍ ഉടനെ സൗഖ്യമാകാന്‍ തുടങ്ങും' അയാള്‍ പറഞ്ഞു.

അത്ഭുതം കൊണ്ട് എന്റെ പെന്‍സില്‍ കൈയില്‍നിന്നു താഴെവീണു. വനത്തില്‍ രക്ഷയുടെ ഒരു ചിത്രം കാണുമെന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. എന്നാല്‍ എലമി പശ മരത്തില്‍, ഞാന്‍ യേശുവിനെ കണ്ടു. എപ്പോള്‍ പാപത്തിന്റെ വിഷം കണ്ടാലും അതിനുള്ള ഉടനടി പരിഹാരം ഇതാ ഇവിടെ. ആ മരത്തിന്റെ ചുവന്ന തൊലിപോലെ യേശുവിന്റെ രക്തം സൗഖ്യം നല്‍കുന്നു.

മനുഷ്യന് സൗഖ്യം ആവശ്യമാണെന്ന് പ്രവാചകനായ യെശയ്യാവ് മനസ്സിലാക്കി. പാപത്തിന്റെ വ്രണം നമ്മെ ബാധിച്ചു. തന്റെമേല്‍ നമ്മുടെ രോഗത്തെ വഹിക്കുന്ന 'കഷ്ടപ്പെടുന്ന ഒരു മനുഷ്യനിലൂടെ' നമുക്കു സൗഖ്യം ലഭിക്കുമെന്ന് യെശയ്യാവു വാഗ്ദാനം ചെയ്തു (യെശയ്യാവ് 53:3). ആ മനുഷ്യന്‍ യേശു ആയിരുന്നു. നാം രോഗികളായിരുന്നു, എന്നാല്‍ നമ്മുടെ സ്ഥാനത്തു മുറിവേല്‍ക്കുവാന്‍ യേശു തയ്യാറായി. നാം അവനില്‍ വിശ്വസിക്കുമ്പോള്‍, പാപത്തിന്റെ രോഗത്തില്‍നിന്നു നമുക്കു സൗഖ്യം ലഭിക്കും (വാ. 5).
സൗഖ്യമായവരെപ്പോലെ ജീവിക്കുവാന്‍ പഠിക്കുവാന്‍ ഒരു ജീവിതകാലം മുഴുവനും വേണ്ടിവന്നേക്കാം-നമ്മുടെ പാപങ്ങളെ തിരിച്ചറിയുവാനും ഒരു പുതിയ സ്വത്വത്തിനുവേണ്ടി അവയെ ഉപേക്ഷിക്കുവാനും-എങ്കിലും യേശു നിമിത്തം നമുക്കതിനു കഴിയും.

ഞാന്‍ ആരാണ്?

ഡേവ് തന്റെ ജോലി ആസ്വദിച്ചിരുന്നു, എങ്കിലും ഏറെക്കാലമായി എന്തിലേക്കോ തന്നെ വലിക്കുന്നതായി അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഇപ്പോള്‍ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടുകൊണ്ട് മിഷനറി പ്രവര്‍ത്തനത്തിനായി അദ്ദേഹം ചുവടുവയ്ക്കുകയാണ്. എങ്കിലും വിചിത്രമെന്നു പറയട്ടെ, ഗൗരവമായ സംശയങ്ങളും അദ്ദേഹത്തെ അലട്ടി.

'ഇതിനുള്ള അര്‍ഹത എനിക്കില്ല' അദ്ദേഹം ഒരു സുഹൃത്തിനോടു പറഞ്ഞു. 'മിഷന്‍ ബോര്‍ഡിന് യഥാര്‍ത്ഥ എന്നെ അറിയില്ല. ഞാന്‍ ഇതിനു പറ്റിയവനല്ല.'

ഡേവിനു നല്ല പറ്റിയ കൂട്ടുകാരുണ്ടായിരുന്നു. മോശെയുടെ പേരു കേട്ടാല്‍ ഉടനെ നാംചിന്തിക്കുന്നത് നേതൃത്വം, ശക്തി, പത്തു കല്പനകള്‍ എന്നിവയെക്കുറിച്ചാണ്. ഒരു മനുഷ്യനെ കൊന്നതിനുശേഷം മരുഭൂമിയിലേക്ക് ഓടിപ്പോയവനാണ് മോശ എന്നതു നാം…

'കേവലം ജോലിസ്ഥലമോ?'

ഉത്തര ഇംഗ്ലണ്ടിലെ ലങ്കാഷയറിലുള്ള പച്ചപ്പണിഞ്ഞ മൊട്ടക്കുന്നുകളിലേക്കു ഞാന്‍ ദൃഷ്ടി പായിച്ചു, കുന്നുകളില്‍ മേഞ്ഞുനടക്കുന്ന പൊട്ടുപോലെ തോന്നിക്കുന്ന ആടുകള്‍ക്കു ചുറ്റും കെട്ടിയിരിക്കുന്ന കല്‍മതില്‍ ശ്രദ്ധിച്ചു. തെളിഞ്ഞ ആകാശത്തില്‍ പഞ്ഞിക്കെട്ടുപോലെ മേഘങ്ങള്‍ നീങ്ങുന്നു. ആ കാഴ്ചകള്‍ ആസ്വദിച്ച് ഞാന്‍ ദീര്‍ഘമായി നിശ്വസിച്ചു. ഞാന്‍ സന്ദര്‍ശിച്ച റിട്രീറ്റ് സെന്ററില്‍ ജോലി ചെയ്യുന്ന സ്ത്രീയോട് ആ മനോഹര കാഴ്ചയെക്കുറിച്ചു ഞാന്‍ സൂചിപ്പിച്ചപ്പോള്‍ അവള്‍ പറഞ്ഞു, 'നിങ്ങള്‍ക്കറിയാമോ, ഞങ്ങളുടെ അതിഥികള്‍ ചൂണ്ടിക്കാണിക്കുന്നതിനു മുമ്പ് ഞാനൊരിക്കലും അതു ശ്രദ്ധിച്ചിരുന്നില്ല. ഞങ്ങളിവിടെ വര്‍ഷങ്ങളായി ജീവിക്കുന്നു; ഞങ്ങള്‍ കൃഷിക്കാരായിരുന്നപ്പോള്‍ അതു ജോലിസ്ഥലം മാത്രമായിരുന്നു!'

നമ്മുടെ നേരെ മുമ്പിലുള്ള സമ്മാനം പലപ്പോഴും നാം എളുപ്പത്തില്‍ നഷ്ടപ്പെടുത്താറുണ്ട്, പ്രത്യേകിച്ചു നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ സൗന്ദര്യം. ദിവസവും നമ്മിലും നമുക്കു ചുറ്റും ദൈവം പ്രവര്‍ത്തിക്കുന്ന മനോഹരമായ വിധങ്ങളും നാം കാണാതെപോകും. അപ്പൊസ്തലനായ പൗലൊസ് എഫെസൊസിലുള്ള വിശ്വാസികള്‍ക്കുള്ള ലേഖനത്തില്‍ എഴുതിയതുപോലെ, യേശുവിലുള്ള വിശ്വാസികളില്‍ ദൈവം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു ഗ്രഹിക്കുന്നതിന് നമ്മുടെ ആത്മീയ ദൃഷ്ടി പ്രകാശിപ്പിക്കുന്നതിനായി ദൈവത്തോടു പ്രാര്‍ത്ഥിക്കുവാന്‍ നമുക്കു കഴിയും. ദൈവത്തെ നന്നായി അറിയുന്നതിനായി അവന്‍ അവര്‍ക്കു ജ്ഞാനവും വെളിപ്പാടും നല്‍കണമെന്ന് പൗലൊസ് വാഞ്ഛിക്കുന്നു (എഫെസ്യര്‍ 1:17). അവര്‍ ദൈവത്തിന്റെ പ്രത്യാശ, വാഗ്ദത്തം ചെയ്ത ഭാവി, ശക്തി എന്നിവ അറിയേണ്ടതിന് അവരുടെ ഹൃദയം പ്രകാശിപ്പിക്കപ്പെടണം എന്ന് അവന്‍ പ്രാര്‍ത്ഥിച്ചു (വാ. 18-19).

യേശു വരുന്നു എന്ന നിലയില്‍ ജീവിക്കുക

തദ്ദേശീയ ഗായകനായ ടിം മക്ഗ്രോയുടെ 'ലീവ് ലൈക്ക് യു വേര്‍ ഡൈയിംഗ്' (നിങ്ങള്‍ മരിക്കുകയാണ് എന്ന നിലയില്‍ ജീവിക്കുക) എന്ന ഗാനം എന്നെ പ്രചോദിപ്പിച്ചു. ഒരു മനുഷ്യന് തന്റെ മോശമായ ആരോഗ്യം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചശേഷം അയാള്‍ ആവേശപൂര്‍വ്വം ചെയ്യാന്‍ ശ്രമിച്ച ചില കാര്യങ്ങളുടെ പട്ടികയാണ് ആ പാട്ടില്‍ വിവരിക്കുന്നത്. കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ആളുകളെ സ്നേഹിക്കുവാനും ക്ഷമിക്കുവാനും - അവരോടു കൂടുതല്‍ സൗമ്യമായി സംസാരിക്കുവാനും - അയാള്‍ തയ്യാറായി. നമ്മുടെ ജീവിതം ഉടനെ അവസാനിക്കും എന്ന മട്ടില്‍ നന്നായി ജീവിക്കാനാണ് പാട്ട് ശുപാര്‍ശ ചെയ്യുന്നത്.

ഈ ഗാനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നമ്മുടെ സമയത്തിനു പരിമിതിയുണ്ടെന്നാണ്. ഇന്നു നാം ചെയ്യേണ്ടത് നാളത്തേയ്ക്കു മാറ്റിവയ്ക്കരുത് എന്നത് വളരെ പ്രധാനമാണ്, കാരണം ഒരു ദിവസം നമ്മുടെ നാളെകള്‍ നഷ്ടമാകും. യേശുവില്‍ വിശ്വസിക്കുന്നവരെ, ഏതു നിമിഷവും യേശു മടങ്ങിവരും (ഒരുപക്ഷേ നിങ്ങള്‍ ഇതു വായിക്കുന്ന ആ നിമിഷത്തില്‍ തന്നേ) എന്നു വിശ്വസിക്കുന്നവരെ, സംബന്ധിച്ച് ഇതു പ്രത്യേകം അടിയന്തിര പ്രാധാന്യമുള്ളതാണ്. മണവാളന്‍ വരുന്നനേരം ഒരുങ്ങാതിരുന്ന 'ബുദ്ധിയില്ലാത്ത' കന്യകമാരില്‍ നിന്നു വ്യത്യസ്തമായി ഒരുങ്ങിയിരിക്കാന്‍ യേശു നമ്മെ നിര്‍ബന്ധിക്കുന്നു (മത്തായി 25:6-10).

മക്ഗ്രോയുടെ സംഗീതം മുഴുവന്‍ കഥയും പറയുന്നില്ല. യേശുവിനെ സ്നേഹിക്കുന്ന നമുക്ക് ഒരിക്കലും നാളെകള്‍ നഷ്ടമാകുകയില്ല. യേശു പറഞ്ഞു, 'ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരുനാളും മരിക്കുകയില്ല' (യോഹന്നാന്‍ 11:25-26). അവനിലുള്ള നമ്മുടെ ജീവിതം ഒരുനാളും അവസാനിക്കുന്നില്ല.
അതുകൊണ്ട് മരിക്കുന്നവരെപ്പോലെ നിങ്ങള്‍ ജീവിക്കരുത്. കാരണം നിങ്ങള്‍ മരിക്കയില്ല. മറിച്ച് യേശു വരുന്നു എന്ന നിലയില്‍ ജീവിക്കുക. കാരണം അവന്‍ വരുന്നു!

വിശ്വാസ-നില്‍പ്പ്

ഡെസ്മണ്ട് ഡോസ്സ് രണ്ടാം ലോകമഹായുദ്ധത്തില്‍ പോരാട്ടത്തിനല്ലാതെ നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മതവിശ്വാസം തോക്കു കൊണ്ടുനടക്കുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കിയിരുന്നുവെങ്കിലും അദ്ദേഹം ആതുര സേവകനായി പ്രവര്‍ത്തിച്ചു. ഒരു യുദ്ധത്തില്‍, മുറിവേറ്റ എഴുപത്തിയഞ്ചു പടയാളികളെ കഠിനമായ വെടിവെയ്പിന്റെ നടുവില്‍ അദ്ദേഹം രക്ഷിച്ച് സുരക്ഷിതസ്ഥാനത്താക്കി. അദ്ദേഹത്തിന്റെ കഥ 'ദി കോണ്‍ഷ്യെന്‍ഷ്യസ് ഒബ്ജക്ടര്‍' എന്ന ഡോക്യുമെന്ററിയിലും 'ഹാക്ക്സോ റിഡ്ജ്' എന്ന സിനിമയിലും ചിത്രീകരിച്ചിട്ടുണ്ട്.

ക്രിസ്തീയ വിശ്വാസ വീരന്മാരുടെ ഒരു പട്ടികയില്‍ അബ്രഹാം, മോശെ, ദാവീദ്, ഏലീയാവ്, പത്രൊസ്, പൗലൊസ് തുടങ്ങിയ അത്തരത്തിലുള്ള ധൈര്യശാലികളായ ആളുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അരിമഥ്യയിലെ യോസേഫ്, നിക്കോദേമൊസ് തുടങ്ങി പ്രകീര്‍ത്തിക്കപ്പെടാത്ത വീരന്മാരുമുണ്ട്. അവര്‍ യെഹൂദ പ്രമാണിമാരോടൊപ്പമുള്ള തങ്ങളുടെ സ്ഥാനം വകവയ്ക്കാതെ ക്രിസ്തുവിന്റെ ക്രൂശിത ശരീരം താഴെയിറക്കുവാനും അവനു നല്ലൊരു അടക്കം നല്‍കുവാനും തങ്ങളുടെ ജീവനെ തൃണവല്‍ഗണിച്ചു മുന്നിട്ടിറങ്ങി (യോഹന്നാന്‍ 19:40-42). യേശുവിന്റെ രഹസ്യ ശിഷ്യനും ഭീരുവുമായ ഒരുവന്റെയും രാത്രിയില്‍ മാത്രം യേശുവിനെ സന്ദര്‍ശിക്കാന്‍ ധൈര്യപ്പെട്ട മറ്റൊരുവനായ നിക്കോദേമൊസിന്റെയും (വാ. 38-39) ഭാഗത്തുനിന്നുള്ള ധൈര്യപൂര്‍വ്വമായ ചുവടുവയ്പായിരുന്നു ഇത്. ഇതിനെക്കാളെല്ലാം ശ്രദ്ധേയം യേശു കല്ലറയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്ക്കുന്നതിനു മുമ്പായിരുന്നു അവരിതു ചെയ്തത് എന്നതായിരുന്നു. എന്തുകൊണ്ട്?

ഒരുപക്ഷേ യേശുവിന്റെ മരണവിധവും അതിനെത്തുടര്‍ന്നുള്ള സംഭവങ്ങളും (മത്തായി 27:50-54) ഈ ഭീരുക്കളായ ശിഷ്യന്മാരുടെ ചഞ്ചല വിശ്വാസത്തെ ഉറപ്പിച്ചിരിക്കാം. അല്ലെങ്കില്‍ മനുഷ്യര്‍ക്ക് തങ്ങളോടു ചെയ്യാന്‍ കഴിയുന്ന കാര്യത്തെക്കാള്‍ ദൈവം ആരാണ് എന്നതില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കാം. പ്രേരകം എന്തായിരുന്നാലും, നമുക്ക് അവരുടെ മാതൃക പിന്‍തുടര്‍ന്ന് മറ്റുള്ളവര്‍ക്കുവേണ്ടി നമ്മുടെ ദൈവത്തിലുള്ള വിശ്വാസത്തിനുവേണ്ടി ധൈര്യം കാട്ടുവാന്‍ തയ്യാറാകാം.