ക്രിസ്തുമസിനു തൊട്ടുമുമ്പാണ്, അവളുടെ മക്കള്‍ കൃതജ്ഞതയോടുള്ള ബന്ധത്തില്‍ വളരെ ബുദ്ധിമുട്ടുന്ന സമയമായിരുന്നു അത്. അത്തരം ചിന്തകളിലേക്കു വഴുതിപ്പോകുക എളുപ്പമാണെന്നവള്‍ക്കറിയാം, എങ്കിലും തന്റെ മക്കളുടെ ഹൃദയങ്ങള്‍ക്ക് മെച്ചമായ ചിലതു വേണമെന്നവള്‍ക്കു തോന്നി. അതിനാല്‍ അവള്‍ വീട്ടിലെല്ലാം പരതിയിട്ട് ലൈറ്റ് സ്വിച്ചുകളിലും അടുക്കളയിലും റഫ്രിജറേറ്ററിന്റെ കതകിലും വാഷിംഗ് മെഷീനിലും ഡ്രൈയറിലും വാട്ടര്‍ ഫോസറ്റുകളിലും എല്ലാം ചുവന്ന ബോകള്‍ ഒട്ടിച്ചു. ഓരോ ബോയിലും കൈകൊണ്ടെഴുതിയ നോട്ടുകളുണ്ടായിരുന്നു, ‘ദൈവം നമുക്കു നല്‍കുന്ന ചില ദാനങ്ങള്‍ അവഗണിച്ചുകളയാന്‍ സാധ്യതയുണ്ട്. അതിനാല്‍ അതിന്റെമേല്‍ ഞാന്‍ ഒരു ബോ വയ്ക്കുന്നു. നമ്മുടെ കുടുംബത്തിന് അവന്‍ നല്ലവനാണ്. എവിടെ നിന്നാണ് സമ്മാനം വരുന്നതെന്നു മറക്കരുത്.’

ആവര്‍ത്തനപുസ്തകം 6 ല്‍, യിസ്രായേല്‍ രാജ്യത്തിന്റെ ഭാവി വിഷയത്തില്‍ അവിടെയുള്ള രാജ്യങ്ങളെ കീഴടക്കുന്നത് ഉള്‍പ്പെട്ടിരിക്കുന്നു എന്നു നാം കാണുന്നു. അങ്ങനെ അവര്‍ പണിതിട്ടില്ലാത്ത വലിയ പട്ടണങ്ങളിലും (വാ. 10) അവര്‍ അധ്വാനിച്ചിട്ടില്ലാത്ത നല്ല വസ്തുക്കളെക്കൊണ്ടു നിറഞ്ഞ വീടുകളിലും അവര്‍ പാര്‍ക്കാനും അവര്‍ വെട്ടിയിട്ടില്ലാത്ത കിണറുകളിലെ വെള്ളം കുടിക്കാനും നട്ടിട്ടില്ലാത്ത മുന്തിരിത്തോട്ടത്തിന്റെ ഫലം അനുഭവിക്കാനും അവര്‍ക്ക് ഇടയാകും (വാ. 10). ഈ അനുഗ്രഹങ്ങളെല്ലാം ലഭിക്കുന്നത് ഒരൊറ്റ ഉറവിടത്തില്‍നിന്നായിരിക്കും – ‘നിന്റെ ദൈവമായ യഹോവ” (വാ. 10). ദൈവം ഈ ദാനങ്ങളും അതിലധികവും സ്നേഹപൂര്‍വ്വം നല്‍കുമ്പോള്‍, ജനം അവനെ മറക്കാതിരിക്കാന്‍ സൂക്ഷിക്കണമെന്ന് ഉറപ്പാക്കുവാന്‍ മോശ ആഗ്രഹിച്ചു (വാ. 12).

ജീവിതത്തിലെ ചില പ്രത്യേക അവസരങ്ങളില്‍ മറക്കുക എളുപ്പമാണ്. എന്നാല്‍ സകല അനുഗ്രഹങ്ങളുടെയും ഉറവിടമായ ദൈവത്തിന്റെ നന്മകളെ നമുക്കു മറക്കാതിരിക്കാം.