എനിക്കും ഭാര്യയ്ക്കും പുറത്തു പോകാന്‍ അവസരമുണ്ടാകേണ്ടതിന് ഞങ്ങളുടെ കുഞ്ഞുങ്ങളെ നോക്കാന്‍ ഔദാര്യവാനായ ഒരു സുഹൃത്തു തയ്യാറായി. ‘രസകരമായ എവിടേക്കെങ്കിലും നിങ്ങള്‍ പോകൂ” അവള് പറഞ്ഞു. പ്രായോഗികമായി ചിന്തിക്കുന്നവരെന്ന നിലയില്‍ ഞങ്ങള്‍ പലചരക്കു സാധനങ്ങള്‍ വാങ്ങുന്നതിനാണ് സമയം വിനിയോഗിച്ചത്. കൈയില്‍ പലചരക്കു സാധനങ്ങള്‍ നിറച്ച സഞ്ചികളുമായി ഞങ്ങള്‍ മടങ്ങിവന്നപ്പോള്‍, എന്തുകൊണ്ടാണ് വിശേഷതയുള്ള എന്തെങ്കിലും നിങ്ങള്‍ ചെയ്യാതിരുന്നത് എന്നു സുഹൃത്തു ചോദിച്ചു. ഒരു ഡേറ്റിനെ വിശേഷപ്പെട്ടതാക്കുന്നത് നിങ്ങള്‍ എന്തുചെയ്യുന്നു എന്നതല്ല, ആരുടെകൂടെയാണു നിങ്ങള്‍ എന്നതാണ് എന്നു ഞങ്ങള്‍ അവളോടു പറഞ്ഞു.
ദൈവം നേരിട്ട് എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്തതായി രേഖപ്പെടുത്താത്ത വേദപുസ്തകത്തിലെ ചുരുക്കം പുസ്തകങ്ങളിലൊന്നായ രൂത്തിന്റെ പുസ്തകം സാധാരണയായി തോന്നുന്ന ഒരു പുസ്തകമാണ്. അ്തിനാല്‍ ചില ആളുകള്‍ അതിനെ കാണുന്നത് ഹൃദയസ്പര്ശിയായിരിക്കുമ്പോള് തന്നെ മാനുഷികമായി രണ്ടു വ്യക്തികള്‍ ഒരു ബന്ധത്തിലേക്കു വരുന്നതുമായിട്ടാണ്.
എന്നാല്‍ സത്യത്തില്‍, അസാധാരണമായ ഒരു കാര്യം അവിടെ നടക്കുന്നുണ്ട്. രൂത്തിന്റെ അവസാന അധ്യായത്തില്‍, രൂത്തിന്റെയും ബോവസിന്റെ ബന്ധത്തിലൂടെ ദാവീദിന്റെ പിതാമഹനായ ഓബേദ് എന്ന ഒരു മകന് ജനിക്കുന്നതിനെക്കുറിച്ചു കാണുന്നു (4:17). മത്തായി 1:1 ല്‍ ദാവീദിന്റെ കുടുംബത്തിലാണ് യേശു ജനിച്ചത് എന്നു കാണുന്നു. യേശുവാണ് രൂത്തിന്റെയും ബോവസിന്റെയും സാധാരണ കഥയിലൂടെ ദൈവത്തിന്റെ അതിസയകരമായ പദ്ധതിയുടെയും ഉദ്ദേശ്യത്തിന്റെയും അസാധാരണ കഥയാക്കി മാറ്റുന്നത്.
പലപ്പോഴും നാം നമ്മുടെ ജീവിതത്തെ ഇതേ നിലയിലാണ് കാണാറുള്ളത്: സാധാരമമായതും പ്രത്യേക ഉദ്ദേശ്യങ്ങള്‍ ഒന്നുമില്ലാത്തതും എന്ന നിലയില്‍. എന്നാല്‍ നാം നമ്മുടെ ജീവിതങ്ങളെ ക്രിസ്തുവിലൂടെ കാണുമ്പോഴാണ് ഏറ്റവും സാധാരണമായ സാഹചര്യങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും നിത്യമായ പ്രാധാന്യം കൈവരുന്നത്.
കര്‍ത്താവായ യേശുവേ, ഏറ്റവും സാധാരണമായ സാഹചര്യങ്ങള്ക്കുപോലും അവിടുന്ന് നിത്യമായ ഉദ്ദേശ്യവും അര്‍ത്ഥവും നല്കുന്നു. എന്റെ എല്ലാ ബന്ധങ്ങളയും സാഹചര്യങ്ങളെയും അങ്ങയിലൂടെ കാണാന്‍ എന്നെ സഹായിക്കണമേ.