നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് Peter Chin

വെറുതെ കാത്തിരിക്കുന്നതിലുമധികം

റോഡില്‍ നിന്നും നടപ്പാതയിലേക്കു കയറ്റി കാറോടിച്ചതിന് ഒരു സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു. കുട്ടികളെ ഇറക്കിക്കൊണ്ടിരുന്ന ഒരു സ്‌കൂള്‍ ബസിനു പിന്നില്‍ കാത്തുനില്‍ക്കാന്‍ മനസ്സില്ലാത്തതുകൊണ്ടാണ് അവള്‍ ഈ സാഹസത്തിനു മുതിര്‍ന്നത്.

കാത്തിരിപ്പ് നമ്മെ അക്ഷമരാക്കും എന്നതു സത്യമായിരിക്കുമ്പോള്‍ തന്നേ, കാത്തിരിപ്പില്‍ ചെയ്യാനും പഠിക്കാനും കഴിയുന്ന നല്ല കാര്യങ്ങള്‍ ഉണ്ട്. 'യെരുശലേം വിട്ടുപോകരുത്' (പ്രവൃ. 1:4) എന്നു ശിഷ്യന്മാരോടു പറഞ്ഞപ്പോള്‍ യേശു ഇക്കാര്യം അറിഞ്ഞിരുന്നു. 'പരിശുദ്ധാത്മാവു കൊണ്ടുള്ള സ്‌നാനത്തിനായി'' അവര്‍ കാത്തിരിക്കുകയായിരുന്നു (വാ. 5).

ആവേശത്തിന്റെയും പ്രതീക്ഷയുടെയുമായ ഒരു അവസ്ഥയില്‍ മാളിക മുറിയില്‍ കൂടിയിരുന്ന അവരോട് കാത്തിരിക്കാന്‍ യേശു പറഞ്ഞപ്പോള്‍, ഒന്നും ചെയ്യാതെ ഇരിക്കുക എന്നല്ല അവന്‍ അര്‍ത്ഥമാക്കിയത് എന്നവര്‍ മനസ്സിലാക്കി. അവര്‍ പ്രാര്‍ത്ഥനയില്‍ സമയം ചിലവഴിച്ചു (വാ. 14): വചനം പറയുന്നതുപോലെ, യൂദായുടെ സ്ഥാനത്തേക്ക് പുതിയൊരു ശിഷ്യനെ അവര്‍ തിരഞ്ഞെടുത്തു (വാ. 26). ആരാധനയിലും പ്രാര്‍ത്ഥനയിലും അവര്‍ ഐകമത്യപ്പെട്ടപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ ഇറങ്ങിവന്നു (2:1-4).

ശിഷ്യന്മാര്‍ വെറുതെ കാത്തിരിക്കുകയായിരുന്നില്ല. അവര്‍ തയ്യാറെടുക്കുകയായിരുന്നു. നാം ദൈവത്തിനായി കാത്തിരിക്കുമ്പോള്‍, ഒന്നും ചെയ്യാതെ വെറുതെയിരിക്കുക എന്നോ അല്ലെങ്കില്‍ അക്ഷമരായി മുന്നോട്ട് കുതിക്കുക എന്നോ അല്ല അര്‍ത്ഥം. മറിച്ച് അവന്‍ പ്രവര്‍ത്തിക്കുന്നതിനായി പ്രതീക്ഷിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കാനും ആരാധിക്കാനും കൂട്ടായ്മ ആസ്വദിക്കാനും നമുക്ക് കഴിയും. കാത്തിരിപ്പ് നമ്മുടെ ഹൃദയങ്ങളെയും മനസ്സുകളെയും ശരീരങ്ങളെയും വരാന്‍ പോകുന്ന കാര്യത്തിനായി ഒരുക്കും.

അതേ, കാത്തിരിക്കാന്‍ ദൈവം നമ്മോടാവശ്യപ്പെടുമ്പോള്‍, നമുക്ക് അവനിലും നമുക്കുവേണ്ടി അവന്‍ തയ്യറാക്കുന്ന പദ്ധതികളിലും നമുക്കാശ്രയിക്കാം കഴിയും എന്നറിഞ്ഞുകൊണ്ട് നമുക്ക് ആവേശഭരിതരാകാം.

തുലനാതീതമായ ജീവിതം

ഒരു ടി.വി പരിപാടിയിൽ, കൌമാരപ്രായക്കാരുടെ ജീവിതം കൂടുതൽ നന്നായി മനസ്സിലാക്കുന്നതിനായ് യൌവനക്കാർ ഉയർന്ന ഹൈസ്കൂൾ വിദ്യാർത്ഥികളായി അഭിനയിച്ചു. കൗമാരപ്രായക്കാരുടെ സ്വന്തമൂല്യം കണക്കാക്കുന്നതിൽ സോഷ്യൽ മീഡിയ ഒരു സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് അവർ കണ്ടെത്തി. ഒരു സഹകാരിയുടെ നിരീക്ഷണം, "[വിദ്യാർത്ഥികളുടെ] സ്വന്തമൂല്യം സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ടിരിക്കുന്നു - അത് ഒരു ഫോട്ടോ എത്ര പേർ ഇഷ്ടപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു." മറ്റുള്ളവരാലുള്ള സ്വീകാര്യത എന്ന ഈ ആവശ്യം, ഓൺലൈനിലെ തീവ്രമായ പെരുമാറ്റത്തിലേയ്ക്ക് യൌവനക്കാരെ കൊണ്ടെത്തിക്കുന്നു.

പരസ്വീകാര്യതയ്ക്കായുള്ള ആഗ്രഹം മുൻപേ ഉണ്ടായിരുന്നതാണ്. ഉൽപത്തി 29- ൽ ലേയ തന്‍റെ ഭർത്താവായ യാക്കോബിന്‍റെ സ്നേഹത്തിനായ് അതിയായി കാംക്ഷിക്കുന്നു. അവളുടെ ആദ്യ മൂന്നു ആൺമക്കളുടെ പേരുകളിൽ അതു് പ്രതിഫലിക്കുന്നു- എല്ലാം അവളുടെ ഏകാന്തതയെ ദൃശ്യമാക്കുന്നു (വാക്യം 31-34). എന്നാൽ സങ്കടകരമെന്നു പറയട്ടെ, യാക്കോബ് അവൾക്കു സ്വീകാര്യമായ അംഗീകാരം നൽകിയെന്നതിന് യാതൊരു സൂചനയും ലഭ്യമല്ല.

തന്‍റെ നാലാമത്തെ കുഞ്ഞിന്‍റെ ജനനത്തോടു കൂടി ലേയ, അവളുടെ ഭർത്താവിലേയ്ക്കല്ല, പകരം ദൈവത്തിങ്കലേക്ക് തിരിഞ്ഞു, നാലാമത്തെ പുത്രന്,  "സ്തുതി" എന്ന് അർത്ഥമുള്ള, യഹൂദാ എന്നു പേരിട്ടു (വാക്യം 35). ലേയ ഒരു പക്ഷേ, തന്‍റെ പ്രാധാന്യം ദൈവത്തിൽ കണ്ടെത്തി. അവൾ ദൈവീക രക്ഷാചരിത്രത്തിന്‍റെ ഭാഗമായിത്തീർന്നു: ദാവീദിന്‍റെയും, പിൽക്കാലത്ത് യേശുവിന്‍റെയും പൂർവികനാണ്, യഹൂദ.

നമ്മുടെ പ്രാധാന്യം  കണ്ടെത്തുവാൻ പല വിധത്തിൽ ശ്രമിക്കാവുന്നതാണ്. എന്നാൽ, യേശുവിൽ മാത്രമാണ് നമുക്ക് ദൈവമക്കൾ, ക്രിസ്തുവിനോട് കൂട്ടവകാശികൾ, നമ്മുടെ സ്വർഗീയ പിതാവിനോടൊപ്പം നിത്യകാലം വസിക്കുന്നവർ എന്നിങ്ങനെയുള്ള വ്യക്തിത്വം ലഭ്യമാകുന്നത്. പൌലോസ് എഴുതിയിരിക്കുന്നതു പോലെ, ഈ ലോകത്തിലെ യാതൊന്നും, "ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്‍റെ ശ്രേഷ്ഠതയോട്" തുലനം ചെയ്യാവുന്നതല്ല (ഫിലിപ്പിയർ 3:8).

ദ്രവ്യത്തെക്കാൾ വലുത് പങ്കുവെക്കൽ

എന്നാൽ എന്റെ ഏറ്റവും ഇളയ കുട്ടി, പ്ലാസ്റ്റിക്ക് കഷണങ്ങൾ ചേർത്തുവച്ചുണ്ടാക്കുന്ന കളിപ്പാട്ടത്തിന്റെ പല കഷണങ്ങളിൽ ഒരു കഷണമെങ്കിലും അവൻ ഉപേക്ഷിക്കേണ്ടതായി വരും എന്ന നിലയിൽ മനസ്സ് തകർന്നവനായി “എനിയ്ക്ക് പങ്കുവെക്കാൻ താല്പര്യമില്ല!” എന്ന് ഉച്ചത്തിൽ നിലവിളിച്ചു.  അവന്റെ അപക്വതയോട് ഞാൻ കണ്ണുരുട്ടി, എന്നാൽ വാസ്തവമായി, ഈ മനോഭാവം കുട്ടികളിൽ പരിമിതപ്പെടുന്നില്ല. എന്റെ സ്വന്തം ജീവിവും മനുഷ്യർ എല്ലാവരിലുമുള്ള അനുഭവവും മറ്റുള്ളവർക്ക് സൌജന്യമായും ഔദാര്യമായും കൊടുക്കുന്നതിനെ എത്ര മാത്രം ചെറുത്തുനിൽക്കുന്നു?

 യേശുവിൽ വിശ്വസിയ്ക്കുന്നവർ എന്ന നിലയിൽ, നമ്മുടെ ജീവിതത്തെതന്നെ അന്യോന്യം പങ്കുവെക്കുവാൻ നാം വിളിക്കപ്പെട്ടിരിയ്ക്കുന്നു. രൂത്ത് തന്റെ അമ്മാവിയമ്മയായ നൊവൊമിയോട് അപ്രകാരംതന്നെ ചെയ്തു. ഉപേക്ഷിക്കപ്പെട്ട വിധവ എന്ന നിലയിൽ, നൊവൊമിയ്ക്ക് രൂത്തിനോട് വാഗ്ദത്തം ചെയ്യുവാൻ ഒന്നും ഇല്ലായിരുന്നു. എന്നിട്ടും മരണത്തിനുപോലും തങ്ങളെ വേർപെടുത്തുവാൻ സാധിക്കുകയില്ലായെന്ന് ശപഥം ചെയ്തുകൊണ്ട്‍ രൂത്ത് തന്റെ സ്വന്തം ജീവിതത്തെ തന്റെ അമ്മാവിയമ്മയോട് ബന്ധിപ്പിച്ചു. അവൾ നൊവൊമിയോട്, “നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം” (രൂത്ത് 1:16). അവൾ സൌജന്യമായും ഔദാര്യമായും- പ്രായമുള്ള സ്ത്രീയ്ക്ക് സ്നേഹവും അനുകമ്പയും പ്രദർശിപ്പിക്കുവാൻ തന്നെ സമർപ്പിച്ചു.

 ഇത്തരത്തിൽ നമ്മുടെ ജീവിതത്തെ പങ്കുവെക്കുന്നത് കഠിനമായിരിയ്ക്കാം, നാം ഇത്തരത്തിലുള്ള ഔദാര്യത്തിന്റെ ഫലം ഓർക്കേണ്ടതാകുന്നു. രൂത്ത് തന്റെ ജീവിതം നൊവൊമിയുമായി

പങ്കുവെച്ചു, എന്നാൽ പിന്നീട് അവൾ ദാവീദ് രാജാവിന്റെ മുത്തച്ഛനായ ഒരു മകനെ പ്രസവിച്ചു. യേശു തന്റെ സ്വന്തം ജീവിതത്തെ നമ്മോട് പങ്കുവച്ചു, എന്നാൽ താൻ ഉയർത്തപ്പെടുകയും ഇപ്പോൾ സ്വർഗ്ഗത്തിൽ പിതാവിന്റെ വലതുഭാഗത്തിരുന്നുകൊണ്ട് ഭരിക്കുന്നു. നാം ഔദാര്യമായി അന്യോന്യം പങ്കുവെക്കുമ്പോൾ, മഹത്വമേറിയ ജീവിതം നമുക്കുണ്ടാകുമെന്ന് നമുക്ക് ഉറപ്പിയ്ക്കാം!