ഇന്ന് വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരിയായ കെയ്റ്റ്ലിന്‍, ഒരു ആക്രമണത്തെ എതിരിട്ടതിനുശേഷം താന്‍ പോരാടിക്കൊണ്ടിരുന്ന വിഷാദത്തെക്കറിച്ചു വിവരിക്കുന്നു.വൈകാരികമായ ആക്രമണം തന്റെ ശാരീരിക പോരാട്ടത്തെക്കാള്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതായിരുന്നു, കാരണം ‘ഞാന്‍ എത്രമാത്രം അനാകര്‍ഷണീയയാണ്. നിങ്ങള്‍ അറിയാന്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പെണ്‍കുട്ടിയേയല്ല ഞാന്‍’ എന്ന കാര്യം ്അതു തെളിയിച്ചു എന്നവള്‍ക്കു അനുഭവപ്പെട്ടു. സ്നേഹിക്കപ്പെടാന്‍ താന്‍ യോഗ്യയല്ല, മറ്റുള്ളവര്‍ക്ക് ഉപയോഗിച്ചശേഷം ഉപേക്ഷിച്ചുകളയാനുള്ളവള്‍ മാത്രമാണ് എന്നവള്‍ക്കു തോന്നി.

ദൈവത്തിനു മനസ്സിലാകും. അവന്‍ സ്്നേഹത്തോടെ യിസ്രായേലിനെ പരിപാലിച്ചു, എന്നാല്‍ തനിക്ക് എത്രമാത്രം വിലമതിക്കുമെന്നു ചോദിച്ചപ്പോള്‍ ‘അവര്‍ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു” (സെഖര്യാവ് 11:4). ഒരു അടിമയുടെ വിലയാണിത്; അടിമ യാദൃച്ഛികമായി കൊല്ലപ്പെട്ടാല്‍ അവരുടെ യജമാനനു നല്‍കേണ്ട നഷ്ടപരിഹാരമാണത് (പുറപ്പാട് 21:32). സാധ്യമായ ഏറ്റവും കുറഞ്ഞ വിലനല്‍കി ദൈവത്തെ അപമാനിച്ചു- ‘അവര്‍ എന്നെ മതിച്ചിരിക്കുന്ന മനോഹരമായൊരു വില” പരിഹാസദ്യോതകമായി അവന്‍ പറഞ്ഞു (സെഖര്യാവ് 11:13). സെഖര്യാവിനെക്കൊണ്ട് അവന്‍ ആ പണം എറിഞ്ഞു കളയിച്ചു.

യേശുവിനു മനസ്സിലാകും. അവന്റെ തന്റെ സ്നേഹിതനാല്‍ കേവലം ഒറ്റിക്കൊടുക്കപ്പെടുകയായിരുന്നില്ല; നിന്ദാപൂര്‍വ്വം ഒറ്റിക്കൊടുക്കപ്പെടുകയായിരുന്നു. യെഹൂദ പ്രമാണികള്‍ യേശുവിനെ വെറുത്തു, അതിനാല്‍ അവര്‍ യൂദായ്ക്ക് മുപ്പതു വെള്ളിക്കാശ് നല്‍കി – ഒരു വ്യക്തിക്കു നിങ്ങള്‍ മതിക്കാവുന്ന ഏറ്റവും കുറഞ്ഞ വില – അവനതു സ്വീകരിച്ചു (മത്തായി 26:14-15; 27:9). യൂദാ യേശുവിനെ വിലയില്ലാത്തവനായി കണ്ടതിനാല്‍ വെറുതെ അവനെ വിറ്റുകളഞ്ഞു.
ആളുകള്‍ യേശുവിനെ വിലകുറച്ചു കണ്ടെങ്കില്‍, അവര്‍ നിങ്ങളെയും വില കുറച്ചു കണ്ടാല്‍ അത്ഭുതപ്പെടരുത്. മറ്റുള്ളവര്‍ പറയുന്നതല്ല നിങ്ങളുടെ വില. നിങ്ങള്‍ പറയുന്നതുപോലുമല്ല. അത് പൂര്‍ണ്ണമായും ദൈവം പറയുന്നതു മാത്രമാണ്. നിങ്ങള്‍ക്കുവേണ്ടി മരിക്കാന്‍ തക്കവണ്ണം നിങ്ങള്‍ വിലയുള്ളവരാണ്.