ഞാന്‍ കാറിലേക്കു പ്രവേശിക്കുവാന്‍ തുടങ്ങുമ്പോഴാണ് ഒരു തിളക്കം എന്റെ ശ്രദ്ധയില്‍ പെട്ടത്: ഒരു ആണി കാറിന്റെ പിന്‍ടയറിന്റെ വശത്തു തറച്ചിരിക്കുന്നു. കാറ്റു പോകുന്ന ശബ്ദം ഞാന്‍ കേട്ടു. കുറഞ്ഞപക്ഷം തല്‍ക്കാലത്തേക്കെങ്കിലും ആ ദ്വാരം അടഞ്ഞിരിക്കുന്നതില്‍ ഞാന്‍ നന്ദിയുള്ളവനാണ്.
ഒരു ടയര്‍ കടയിലേക്കു കാറോടിക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു: എത്ര സമയമായിക്കാണും ആ ആണി അവിടെ ഇരിക്കാന്‍ തുടങ്ങിയിട്ട്? ദിവസങ്ങള്‍? ആഴ്ചകള്‍? ഉണ്ടെന്നുപോലും ഞാന്‍ അറിയാത്ത ഒരു ഭീഷണിയില്‍ നിന്ന് എത്ര സമയമായി ഞാന്‍ സംരക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു?
ചിലപ്പോഴൊക്കെ, നാമാണ് നിയന്ത്രിക്കുന്നത് എന്ന മിഥ്യാബോധത്തില്‍ ജീവിക്കാന്‍ നമുക്കു കഴിയും. എന്നാല്‍ നാമല്ല എന്ന് ആ ആണി എന്നെ ഓര്‍മ്മിപ്പിച്ചു.
എന്നാല്‍ ജീവിതം നിയന്ത്രണാതീതവും അസ്ഥിരവുമാകുമ്പോള്‍, നമുക്കാശ്രയിക്കാന്‍ കഴിയുന്ന ദൈവം നമുക്കുണ്ട്. സങ്കീര്‍ത്തനം 18 ല്‍ തന്നെ കാത്തുരക്ഷിക്കുന്നതിന് ദാവീദ് ദൈവത്തിനു നന്ദി പറയുന്നു (വാ. 34-35). ദാവീദ് പറയുന്നു, ‘എന്നെ ശക്തികൊണ്ട് അരമുറുക്കുകയും … ഞാന്‍ കാലടി വയ്ക്കേതിന് നീ വിശാലത വരുത്തി; എന്റെ നരിയാണികള്‍ വഴുതിപ്പോയതുമില്ല” (വാ. 32, 36).ഈ സ്തുതിഗീതത്തില്‍, ദൈവത്തിന്റെ സംരക്ഷിത സാന്നിധ്യത്തെ ദാവീദ് സ്തുതിക്കുന്നു (വാ. 35).
ഞാന്‍ വ്യക്തിപരമായി ദാവീദിനെപ്പോലെ യുദ്ധത്തിലേക്കു മാര്‍ച്ച് ചെയ്യുന്നില്ല; അനാവശ്യ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഞാന്‍ വഴി മാറി നടക്കും. എന്നിട്ടും എന്റെ ജീവിതം പലപ്പോഴും പ്രശ്നങ്ങളിലാകുന്നു.
എങ്കിലും, നമ്മുടെ എല്ലാ ജീവിത പ്രശ്നങ്ങളില്‍ നിന്നും സംരക്ഷണം ദൈവം വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും ഞാന്‍ എവിടെയാണ് എന്ന് അവനറിയാം എന്ന അറിവില്‍ എനിക്കു സ്വസ്ഥമായിരിക്കാന്‍ കഴിയും. ഞാന്‍ എവിടേക്കാണ് പോകുന്നത് എന്നും എന്താണ് നേരിടുന്നത് എന്നും അവന് എല്ലായ്പ്പോഴും അറിയുന്നു. അവന് അതിന്റെയെല്ലാം – നമ്മുടെ ജീവിതത്തിലെ ”ആണികളുടെയും” – കര്‍ത്താവാണ്.
പിതാവേ, ഞങ്ങള്‍ വയ്ക്കുന്ന ഓരോ ചുവടും അങ്ങറിയുന്നു എന്ന് ദിനംതോറും ഓര്‍ക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. ഇന്നു ഞങ്ങള്‍ നേരിടുന്ന ഓരോ പ്രശ്നത്തിനും അല്ലെങ്കിലും പെട്ടെന്നുണ്ടാകുന്ന പരാജയത്തിനും അങ്ങയുടെ സഹായത്തിനായി അങ്ങയില്‍ ആശ്രയിക്കാന്‍ ഞങ്ങളെ സഹായിക്കണമേ.