അടുത്തയിടെ, ഞങ്ങളുടെ സഭയിലെ നിരവധി ആളുകള്‍ – സ്വന്ത പിതാവുമായി മോശം ബന്ധം സൂക്ഷിച്ചിരുന്ന ആളുകള്‍ – എന്നോട് ഒരു സ്നേഹവാനായ പിതാവിന്റെ സ്ഥാനത്തുനിന്നുകൊണ്ട് അവരെ അനുഗ്രഹിക്കാന്‍ ആവശ്യപ്പെട്ടു. ആ അനുഗ്രഹത്തില്‍ അവരുടെ പിതാവ് ഈ കുഞ്ഞുങ്ങളെ വിവിധ നിലകളില്‍ മുറിവേല്പിച്ചതിനുള്ള – വലിയ പ്രതീക്ഷ അവുരടെമേല്‍ ചുമത്തിയും അവരില്‍ നിന്ന് അകലം പാലിച്ചും സ്നേഹമസൃണ സാന്നിധ്യവും ഉറപ്പിക്കലും നല്കുന്നതില് പരാജയപ്പെട്ടും – ക്ഷമാപണവും ഉള്‍പ്പെട്ടിരുന്നു. അത് ആനന്ദവും ആദരവും സമൃദ്ധിയായ സ്നേഹവും അവരുടെമേല്‍ വര്‍ഷിപ്പിക്കുന്നതിനുള്ള അനുഗ്രഹമായിരുന്നു.അനുഗ്രഹം പങ്കുവെച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ കണ്ണുനീര് വാര്‍ത്തു. അത്തരം വാക്കുകള്‍ കേള്‍ക്കുവാന്‍ ഞാന്‍ ഇപ്പോഴും എത്രമാത്രം ആഗ്രഹിക്കുന്നു എന്നും എന്റെ മക്കള്‍ക്ക് അവ എത്രമാത്രം ആവശ്യമായിരിക്കുന്നുവെന്നും ഞാന്‍ ഗ്രഹിച്ചു.
ദൈവം നമ്മുടെ പിതാവാണെന്ന് തിരുവചനം ആവര്‍ത്തിച്ചു പറയുന്നു. നമുക്കുള്ള വളച്ചൊടിക്കപ്പെട്ട പിതൃബിംബത്തെ പൂര്‍ണ്ണമായി മാറ്റിയെടുക്കാവുന്ന ഒരു യാഥാര്‍ത്ഥ്യമാണിത്. നമ്മുടെനിത്യ പിതാവായ ദൈവം നമ്മുടെ മേല്‍ തന്റെ പൂര്‍ണ്ണതയുള്ള സ്നേഹം പകര്‍ന്ന് നമ്മെ ”തന്റെ മക്കളാക്കിയിരിക്കുന്നു’ (1 യോഹന്നാന് 3:1). ദൈവത്തിന്റെപുത്രന്മാരും പുത്രിമാരും എന്ന നിലയിലുള്ള നമ്മുടെ സ്വത്വം അനിശ്ചിതവും ഭയത്താല്‍ വശീകരിക്കുന്ന ഒരു ലോകത്തില്‍ നമ്മെ ഉറപ്പിച്ചു നിര്‍ത്തുന്നു. ‘നാം ഇന്നത് ആകും എന്ന് ഇതുവരെ പ്രത്യക്ഷമായില്ല” എങ്കിലും ‘നാം ദൈവമക്കളാകുന്നു” എന്നു യോഹന്നാന് പറയുന്നു (വാ. 2). എക്കാലത്തെയും വെല്ലുവിളികളെ നേരിട്ടുകൊണ്ട്, നമ്മുടെ പിതാവ് നമ്മെ എക്കാലവും സ്നേഹിക്കുന്നു എന്നും നമ്മോടുള്ള കരുതല്‍ നിര്‍ത്തുന്നില്ല എന്നും ഉള്ള യാഥാര്‍ത്ഥ്യത്തില്‍ നമുക്കുറയ്ക്കാം. എല്ലാറ്റിനും ശേഷം, നാം അവനെപ്പോലെ ആകും എന്നു നമുക്കുറപ്പിക്കാന്‍ കഴിയും എന്ന് യോഹന്നാനിലൂടെയുള്ള ദൈവശ്വാസീയ വചനത്തിലൂടെ ദൈവം പറയുന്നു (വാ. 2).
നമ്മുടെ ഉത്ക്കണ്ഠകളുടെയും മുറിവുകളുടെയും പരാജയങ്ങളുടെയും മധ്യത്തില്‍ നമ്മുടെ നല്ല പിതാവ് തീരാത്ത സ്നേഹത്തിന്റെ അനുഗ്രഹം നമ്മോടു പറയുന്നു. അവന് നമ്മെ തന്റെ മക്കളാക്കി തീര്‍ത്തതുകൊണ്ട് നാം അവന്റേതായിരിക്കുവാന്‍ അവന് നിര്‍ബന്ധിക്കുന്നു.
ദൈവമേ, അങ്ങ് എങ്ങനെയാണ് എന്റെ ദൈവമായിരിക്കുന്നത് എന്നതിനെക്കുറിച്ച് എന്നെ കൂടുതല്‍ പഠിപ്പിക്കണമേ. അങ്ങയുടെ കരുതലിനെ ഞാന്‍ അനുഭവിക്കുകയും അറിയുകയും ചെയ്യട്ടെ.