ടിക്ക്്ള്‍ മി എല്‍മോ, കാബോജ് പാച്ച് കിഡ്സ്, ദി ഫര്‍ബി എന്നിവ ഓര്‍ക്കുന്നുണ്ടോ? എന്താണ് അവയ്ക്കു പൊതുവായിട്ടുള്ളത്? എക്കാലത്തെയും ഇരുപതു മികച്ച ക്രിസ്തുമസ് സമ്മാനങ്ങളില്‍ അവ ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവയില്‍ നമുക്കിഷ്ടപ്പെട്ട മോണോപ്പോളി, ദി നൈന്റെന്‍ഡോ ഗെയിം ബോയ്, വി എന്നിവയുമുണ്ട്.

ക്രിസ്തുമസിന് സമ്മാനം കൊടുക്കുന്നതില്‍ നാമെല്ലാം ആനന്ദം കണ്ടെത്തുന്നു. എന്നാല്‍ ആദ്യ ക്രിസ്തുമസ് സമ്മാനം നല്‍കിയ ദൈവത്തിന്റെ ആനന്ദവുമായി താരതമ്യപ്പെടുത്തിയാല്‍ അതൊന്നുമല്ല. ആ സമ്മാനം വന്നത് ബേത്ത്ലഹേമിലെ ഒരു പുല്‍ത്തൊട്ടിയില്‍ പിറന്ന ഒരു ശിശുവിന്റെ രൂപത്തിലായിരുന്നു (ലൂക്കൊസ് 2:7).

അവന്റെ ജനനം താണ നിലയിലായിരുന്നുവെങ്കിലും ശിശുവിന്റെ വരവ് പ്രഖ്യാപിച്ചത് ഒരു സംഘം മാലാഖമാരായിരുന്നു. അവര്‍ പ്രഖ്യാപിച്ചു, ‘ഭയപ്പെടേണ്ടാ; സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ളൊരു മഹാസന്തോഷം ഞാന്‍ നിങ്ങളോടു സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു” (വാ. 10-11). ഈ ഉദാത്തമായ വാര്‍ത്തയെത്തുടര്‍ന്ന് ഒരു ‘സ്വര്‍ഗ്ഗീയ സംഘം” പ്രത്യക്ഷപ്പെട്ട് ‘ദൈവത്തെ പുകഴ്ത്തി.
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു
സമാധാനം എന്നു പറഞ്ഞു.” (വാ. 13-14).

ഈ ക്രിസ്തുമസില്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്നതില്‍ സന്തോഷിക്കുക, എന്നാല്‍ കൊടുക്കുന്നതിന്റെ കാരണം ഒരിക്കലും മറന്നുകളയരുത്-നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നു രക്ഷിക്കുന്നതിനായി തന്റെ സ്വന്തം പുത്രനെ സമ്മാനമായി നല്‍കിയതിലൂടെ ദൃശ്യമായ തന്റെ സൃഷ്ടിയോടുള്ള ദൈവത്തിന്റെ പ്രീതി. നമുക്കവനെ നന്ദിയോടെ ആരാധിക്കാം.