ഒരു ക്രിസ്തുമസിന് എന്റെ മുത്തശ്ശി എനിക്ക് മനോഹരമായ ഒരു നെക്ക്ലസ് സമ്മാനിച്ചു. മനോഹരമായ മുത്തുകള്‍ എന്റെ കഴുത്തില്‍ തിളങ്ങിക്കൊണ്ടിരുന്നു; എന്നാല്‍ ഒരു ദിവസം അതിന്റെ ചരടു പൊട്ടി. മുത്തുകള്‍ ഞങ്ങളുടെ വീടിന്റെ പലക പാകിയ തറയിലെമ്പാടും ചിതറി. പലകയുടെ മുകളിലൂടെ ഇഴഞ്ഞ് ഓരോ ചെറിയ ഗോളവും ഞാന്‍ കണ്ടെടുത്തു. ഒറ്റയ്ക്ക് അവ വളരെ ചെറുതായിരുന്നു. എന്നാല്‍ ചരടില്‍ കോര്‍ക്കുമ്പോള്‍ ആ മുത്തുകള്‍ വളരെ ആകര്‍ഷണീയമായിരുന്നു.
ചിലപ്പോള്‍ ദൈവത്തോടുള്ള എന്റെ സമ്മതങ്ങള്‍ അപ്രധാനമെന്നു തോന്നാറുണ്ട് – ആ ഒറ്റയൊറ്റ മുത്തുകള്‍ പോലെ. അതിസയകരമാംവിധം അനുസരണയുള്ളവളായിരുന്ന യേശുവിന്റെ അമ്മ മറിയയുമായി ഞാന്‍ എന്നെ താരതമ്യം ചെയ്യാറുണ്ട്. മശിഹായെ ഗര്‍ഭം ധരിക്കാനുള്ള ദൈവവിളി സ്വീകരിച്ചപ്പോള്‍ അവള് സമ്മതമറിയിച്ചു, ‘ഇതാ, ഞാന്‍ കര്‍ത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു” (ലൂക്കൊസ് 1:38). അവളില്‍നിന്നു പ്രതീക്ഷിക്കുന്നതെന്തെല്ലാമാണെന്ന് അവള് പൂര്‍ണ്ണമായി മനസ്സിലാക്കിയിരുന്നുവോ? തന്റെ പുത്രനെ ക്രൂശിലേക്കു വിട്ടുകൊടുക്കാന്‍ കുറെക്കൂടി വലിയൊരു സമ്മതം ആവശ്യമായിരുന്നു എന്ന കാര്യം?
മാലാഖമാരുടെയും ഇടയന്മാരുടെയും സന്ദര്‍ശനത്തിനുശേഷം, ലൂക്കൊസ് 2:19 നമ്മോടു പറയുന്നത്, ‘മറിയ ഈ വാര്‍ത്ത ഒക്കെയും ഹൃദയത്തില്‍ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു” എന്നാണ്. സംഗ്രഹിക്കുക എന്നതിനര്‍ത്ഥം ‘സൂക്ഷിച്ചുവയ്ക്കുക” എന്നാണ്. ധ്യാനിക്കുക എന്നതിനര്‍ത്ഥം ‘ചരടില്‍ കോര്‍ക്കുക” എന്നാണ്. 2:51 ലും മറിയയെക്കുറിച്ച് ഈ പ്രയോഗം ഉപയോഗിച്ചിട്ടുണ്ട്. തന്റെ ജീവിതകാലത്ത് അനേക സമ്മതങ്ങള്‍ അവള്‍ക്കു മൂളേണ്ടി വന്നിട്ടുണ്ട്.
മറിയയെപ്പോലെ നമ്മുടെ അനുസരണത്തിന്റെ താക്കോല്‍ , നമ്മുടെ പിതാവിന്റെ വിളികളോട് വിവിധ സമയങ്ങളില്‍ നാം പറഞ്ഞിട്ടുള്ള സമ്മതങ്ങള്‍, സമര്‍പ്പിത ജീവിതത്തിന്റെ നിധിയായി ഒരു മാലയാകുന്നതുവരെ ഒരു സമയത്ത് ഒന്നു വീതം ചരടില്‍ കോര്‍ക്കുന്നതായിരിക്കാം.
പ്രിയ ദൈവമേ, ഞങ്ങളുടെ ജീവിതത്തിലെ അങ്ങയുടെ തുടരുന്ന പ്രവൃത്തികളോട് ഒരു സമയത്ത് ഒന്നു വീതം പ്രതികരിക്കാന്‍ ഞങ്ങളെ സഹായിക്കണമേ.