നിരവധി വര്‍ഷത്തെ വരള്‍ച്ചയ്ക്കുശേഷം, അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീ, അവ ദൈവത്തിന്റെ പ്രവൃത്തികളാണെന്നു ചിന്തിക്കാന്‍ ചിലരെ പ്രേരിപ്പിച്ചു. വാര്‍ത്താ സ്രോതസ്സുകള്‍ അതിലൊന്നിനെ വിശുദ്ധ അഗ്‌നി എന്ന് വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ അസ്വസ്ഥജനകമായ ധാരണ കൂടുതല്‍ ശക്തിപ്പെട്ടു. എന്നിരുന്നാലും ഈ പ്രദേശത്തെ ”ഹോളി ജിം മലയിടുക്ക് പ്രദേശം” എന്നാണ് വിളിച്ചിരുന്നത് എന്നത് പലര്‍ക്കും അറിയാത്ത കാര്യമായിരുന്നു.

”പരിശുദ്ധാത്മാവിലും തീയിലും” ഉളള സ്‌നാനത്തെക്കുറിച്ചുള്ള യോഹന്നാന്‍ സ്‌നാപകന്റെ പരാമര്‍ശവും അതിനെ സംബന്ധിച്ച കഥയോടും വിശദീകരണത്തോടുമൊപ്പമാണ് നമുക്കു ലഭിക്കുന്നത് (ലൂക്കോസ് 3:16). പുറകോട്ടു തിരിഞ്ഞുനോക്കി, മലാഖി പ്രവാചകന്‍ മുന്‍കൂട്ടി കണ്ട തരത്തിലുള്ള മശിഹായെക്കുറിച്ചും തീകൊണ്ടുള്ള ശുദ്ധീകരണത്തെക്കുറിച്ചുമായിരിക്കാം അവന്‍ ചിന്തിച്ചിരിക്കുക (3:1-3; 4:1). എന്നാല്‍, ദൈവാത്മാവ് കാറ്റും തീയും പോലെ യേശുവിന്റെ അനുയായികളുടെമേല്‍ വന്നതിനുശേഷം മാത്രമാണ് മലാഖിയുടെയും യോഹന്നാന്റെയും വാക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടത് (പ്രവൃ. 2:1-4).

യോഹന്നാന്‍ പ്രവചിച്ച അഗ്‌നിയല്ല അവര്‍ പ്രതീക്ഷിച്ചത്. ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ പ്രവൃത്തി എന്ന നിലയില്‍, വ്യത്യസ്തമായ ഒരു മശിഹായെയും വിശുദ്ധ അഗ്നിയെയും കുറിച്ചു പ്രഖ്യാപിക്കാന്‍ അവര്‍ ധൈര്യത്തോടെ വന്നു. യേശുവിന്റെ ആത്മാവില്‍, അത് നമ്മുടെ വ്യര്‍ത്ഥമായ മനുഷ്യ ശ്രമങ്ങളെ തുറന്നുകാട്ടുകയും നശിപ്പിക്കുകയും ചെയ്തു- അപ്പോള്‍ തന്നേ, പരിശുദ്ധാത്മാവിന്റെ സ്‌നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം എന്നിവ നമ്മില്‍ ഇടം പിടിക്കുന്നു (ഗലാത്യര്‍ 5:22-23 കാണുക). അവ നമ്മില്‍ പ്രവര്‍ത്തിക്കാന്‍ ദൈവം ആഗ്രഹിക്കുന്ന അവന്റെ പ്രവൃത്തികളാണ്.