നമ്മുടെ നഗരത്തിലെയും ലോകമെമ്പാടുമുള്ള അയല്‍ക്കാരുമായും ചങ്ങാതിമാരുമായും മറ്റുള്ളവരുമായും ബന്ധപ്പെടാനുള്ള ശക്തമായ ഉപകരണമായി സോഷ്യല്‍ മീഡിയ മാറിയിരിക്കുന്നു. വെള്ളപ്പൊക്കത്തിലും മറ്റ് പ്രകൃതിദുരന്തങ്ങളിലും ഭക്ഷണം, വസ്ത്രം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ കണ്ടെത്താനുള്ള ഉറവിടങ്ങളിലേക്ക് എത്താനുള്ള മാര്‍ഗ്ഗമായി ഇത് മാറിയിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ, ഇന്നത്തെ അതിവേഗ ലോകത്ത് അടുത്ത് താമസിക്കുന്നവര്‍ തമ്മില്‍ പലപ്പോഴും നഷ്ടപ്പെട്ടുപോകുന്ന ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുവാന്‍ ഇടയാകുന്നുണ്ട്. സമീപത്തുള്ളവരുമായി ബന്ധം പുലര്‍ത്തുന്നത്, വളരെ മുമ്പു തന്നെ, ശലോമോന്‍ രാജാവിന്റെ കാലത്ത് പോലും പ്രാധാന്യമുള്ളതായിരുന്നു.

കുടുംബബന്ധങ്ങള്‍ യഥാര്‍ഥത്തില്‍ പ്രധാനപ്പെട്ടതും വലിയ പിന്തുണയുടെ ഉറവിടവുമാണെങ്കിലും, ഒരു സുഹൃത്തിന്റെ പങ്ക് നിര്‍ണായകമാണെന്ന് ശലോമോന്‍ സൂചിപ്പിക്കുന്നു – പ്രത്യേകിച്ചും ”കഷ്ടകാലത്ത്” (സദൃശവാക്യങ്ങള്‍ 27:10). ബന്ധുക്കള്‍ അവരുടെ കുടുംബാംഗങ്ങളെ വളരെയധികം കരുതുകയും അത്തരം സാഹചര്യങ്ങളില്‍ സഹായിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍ അവര്‍ അകലെയാണെങ്കില്‍, വിപത്ത് സംഭവിക്കുന്ന നിമിഷങ്ങളില്‍ അവര്‍ക്ക് വളരെ കുറച്ച് മാത്രമേ ചെയ്യാനാകൂ. എന്നിരുന്നാലും, അയല്‍ക്കാര്‍ സമീപത്തായതിനാല്‍, ആവശ്യം വേഗത്തില്‍ അറിയാന്‍ സാധ്യതയുണ്ട്, മാത്രമല്ല കൂടുതല്‍ എളുപ്പത്തില്‍ സഹായിക്കാനും കഴിയും.

ലോകമെമ്പാടുമുള്ള പ്രിയപ്പെട്ടവരുമായി ബന്ധം നിലനിര്‍ത്തുന്നത് സാങ്കേതികവിദ്യ മുമ്പത്തേക്കാളും എളുപ്പമാക്കിയതിനാല്‍, സമീപത്ത് താമസിക്കുന്നവരെ അവഗണിക്കാന്‍ നാം പ്രലോഭിപ്പിക്കപ്പെടാം. യേശുവേ, ഞങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ അങ്ങ് ഞങ്ങളെ സഹായിക്കണമേ!