മെഷീന് ഓപ്പറേറ്റര്‍മാര്‍ക്ക് ഓരോ പ്രദേശവുമായി ബന്ധപ്പെട്ടു സംഭവിക്കുന്ന ഒരു സാധാരണ അപകടമുണ്ട്- അപകടങ്ങള്‍ക്കുള്ള സാധ്യതയാണത്. കനത്ത യന്ത്രസാമഗ്രികളുടെ തിരിയുന്ന ചക്രങ്ങള്‍ക്കിടയില്‍ വിരലുകള്‍ കുടുങ്ങിപ്പോകുന്നതാണ് ഒരു സാധാരണ അപകടം; പ്രത്യേകിച്ച് തള്ളവിരല്‍ നഷ്ടപ്പെടുന്നത് വളരെ വേദനാജനകമാണ്. ഇത് തൊഴില്‍ അവസാനിപ്പിക്കുന്ന പരിക്ക് അല്ല, പക്ഷേ പെരുവിരലിന്റെ അഭാവം കാര്യങ്ങളെ മാറ്റുന്നു. നിങ്ങളുടെ തള്ളവിരല്‍ ഉപയോഗിക്കാതെ, പല്ല് തേക്കാനോ ഷര്‍ട്ട് ബട്ടണ്‍ ഇടാനോ മുടി ചീകാനോ ഷൂ കെട്ടാനോ ഭക്ഷണം കഴിക്കാനോ ഒന്നു ശ്രമിക്കുക. നിങ്ങളുടെ ശരീരത്തിലെ അവഗണിക്കപ്പെട്ട ആ അവയവം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
സഭയിലെ സമാനമായ ഒരു സാഹചര്യം അപ്പൊസ്തലനായ പൗലൊസ് സൂചിപ്പിക്കുന്നു. പലപ്പോഴും കാണപ്പെടാത്തവരും ശബ്ദമില്ലാത്തവരുമായ ആളുകള്‍ ചിലപ്പോള്‍ മറ്റുള്ളവരില്‍ നിന്ന് ”എനിക്ക് നിങ്ങളെ ആവശ്യമില്ല” എന്ന പ്രതികരണം അനുഭവിക്കാറുണ്ട് (1 കൊരിന്ത്യര്‍ 12:21). സാധാരണയായി ഇതാരും പറയാറില്ല, എന്നാല്‍ ഇത് ഉറക്കെ പറയുന്ന സമയങ്ങളുമുണ്ട്.
പരസ്പരം തുല്യ പരിഗണനയും ആദരവും പുലര്‍ത്താന്‍ ദൈവം നമ്മെ വിളിച്ചിരിക്കുന്നു (വാ. 25). നമ്മില്‍ ഓരോരുത്തരും ലഭിച്ചിരിക്കുന്ന വരങ്ങളുടെ അളവ് പരിഗണിക്കാതെ തന്നെ ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമാണ് (വാ. 27), നമുക്ക് പരസ്പരം ആവശ്യമാണ്. നമ്മില്‍ ചിലര്‍ കണ്ണും ചെവിയുമാണ്, അതുപോലെ നമ്മില്‍ ചിലര്‍ തള്ളവിരലുകള്‍ ആണ്. എന്നാല്‍ നാം ഓരോരുത്തരും ക്രിസ്തുവിന്റെ ശരീരത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു, ചിലപ്പോള്‍ കണ്ണില്‍ പെടുന്നതിനേക്കാള്‍ കൂടുതല്‍.
പിതാവേ, ഞങ്ങള്‍ ഓരോരുത്തരും ക്രിസ്തുവിന്റെ ശരീരത്തിലെ ഒരു അവയവമാണെന്ന് ഓര്‍മ്മിക്കുന്നതില്‍ പരാജയപ്പെട്ടത് ക്ഷമിക്കണമേ. ഞങ്ങള്‍ അവയവങ്ങളാണ്, അങ്ങ്, അങ്ങു മാത്രമാണ് ശിരസ്സ്.