കൊച്ചുകുട്ടി ആവേശത്തോടെ തന്റെ പട്ടാളത്തിലുള്ള തന്റെ ഡാഡി അയച്ചുകൊടുത്ത ഒരു വലിയ പെട്ടി തുറന്നു; തന്റെ ജന്മദിനം ആഘോഷിക്കാന്‍ ഡാഡി വീട്ടിലുണ്ടാവില്ലെന്ന് അവന് വിശ്വസിച്ചു. ആ പെട്ടിക്കുള്ളില്‍ മറ്റൊരു സമ്മാനം പൊതിഞ്ഞ പെട്ടി ഉണ്ടായിരുന്നു, ആ പെട്ടിക്കുള്ളില്‍ ”സര്‍പ്രൈസ്!” എന്നെഴുതിയ ഒരു കടലാസ് കഷണം വെച്ചിരുന്നു. ആശയക്കുഴപ്പത്തിലായ ആ കുട്ടി മുകളിലേക്ക് നോക്കി – അവന്റെ ഡാഡി മുറിയിലേക്കു പ്രവേശിച്ച നിമിഷം തന്നെ. കണ്ണീരോടെ മകന് പിതാവിന്റെ കൈകളിലേക്ക് കുതിച്ചു, ”ഡാഡി, ഞാന്‍ അങ്ങയെ മിസ്സ് ചെയ്തു”, ”ഞാന്‍ ഡാഡിയെ സ്നേഹിക്കുന്നു!”
ആ കണ്ണുനീരണിഞ്ഞ സന്തോഷകരമായ പുനഃസമാഗമം എനിക്കു തരുന്ന ചിത്രം വെളിപ്പാട് 21-ല്‍ ദൈവത്തിന്റെ മക്കള്‍ തങ്ങളുടെ സ്നേഹവാനായ പിതാവിനെ മുഖാമുഖം കാണുന്ന മഹത്വകരമായ നിമിഷത്തെക്കുറിച്ചുള്ളതാണ് – പൂര്‍ണ്ണമായും പുതുക്കപ്പെട്ടതും പുനഃസ്ഥാപിക്കപ്പെട്ടതുമായ സൃഷ്ടിയില്‍. അവിടെ, (ദൈവം) നമ്മുടെ കണ്ണില്‍ നിന്ന് കണ്ണുനീര് എല്ലാം തുടച്ചുകളയും.” മേലില്‍ നമുക്ക് വേദനയോ ദുഃഖമോ അനുഭവപ്പെടുകയില്ല, കാരണം നാം നമ്മുടെ സ്വര്‍ഗ്ഗീയപിതാവിനൊപ്പമായിരിക്കും. വെളിപ്പാടു 21-ലെ ”മഹാ ശബ്ദം” പ്രഖ്യാപിക്കുന്നതുപോലെ, ”ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവന് അവരോടുകൂടെ വസിക്കും” (വാ. 3-4).
1 പത്രൊസ് 1:8 വിവരിക്കുന്നതുപോലെ, യേശുവിന്റെ അനുയായികള്‍ ഇതിനകം ദൈവത്തോടൊപ്പം ആസ്വദിക്കുന്ന ആര്‍ദ്രമായ സ്നേഹവും സന്തോഷവുമുണ്ട്: ”അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു; ഇപ്പോള്‍ കാണാതെ വിശ്വസിച്ചുംകൊണ്ടു˜നിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കുകയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കുകയും ചെയ്യുന്നു.”എന്നിട്ടും നാം സ്നേഹിക്കുകയും അവിടുത്തെ തുറന്ന കരങ്ങളിലേക്ക് നമ്മെ സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്ത അവനെ കാണുമ്പോള്‍ നമുക്കുണ്ടാകുന്ന അവിശ്വസനീയവും കവിഞ്ഞൊഴുകുന്നതുമായ സന്തോഷം സങ്കല്‍പ്പിക്കുക!
സ്നേഹവാനായ ദൈവമേ, ഞങ്ങള്‍ അങ്ങയോടൊപ്പം ആയിരിക്കുന്ന ദിവസത്തെ സന്തോഷത്തോടെ കാത്തിരിക്കുന്നു. അതുവരെ, ഞങ്ങള്‍ കാത്തിരിക്കുന്ന സമയം അങ്ങയെ സന്തോഷത്തോടെ സേവിക്കാന്‍ ഞങ്ങളെ സഹായിക്കണമേ.