വിളക്ക് നന്നായി വിലപേശി വാങ്ങിയതായിരുന്നു, അത് എന്റെ വീട്ടിലെ ഓഫീസിന് അനുയോജ്യമാണെന്ന് തോന്നി – ശരിയായ നിറം, വലുപ്പം, വില. എന്നിരുന്നാലും, വീട്ടില്‍ മടങ്ങിച്ചെന്നു കഴിഞ്ഞ്, ഞാന്‍ കോര്‍ഡ് കുത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല. വെളിച്ചമില്ല. വൈദ്യുതിയില്ല. ഒന്നുമില്ല!
സാരമില്ല, എന്റെ ഭര്‍ത്താവ് എനിക്ക് ഉറപ്പ് നല്കി. ”എനിക്ക് അത് പരിഹരിക്കാന്‍ കഴിയും. വളരെയെളുപ്പം.” അദ്ദേഹം വിളക്ക് അഴിച്ച ഉടനെ കുഴപ്പം കണ്ടു. പ്ലഗ് ഒന്നുമായി ബന്ധിപ്പിച്ചിട്ടില്ല. ഊര്‍ജ്ജ സ്രോതസ്സിലേക്ക് വയറിംഗ് നടത്താതെ, ”എല്ലാം തികഞ്ഞ” സുന്ദരമായ വിളക്ക് ഉപയോഗശൂന്യമായിരുന്നു.
നമുക്കും ഇത് ബാധകമാണ്. യേശു ശിഷ്യന്മാരോടു പറഞ്ഞു: ”ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ കൊമ്പുകളും ആകുന്നു; ഒരുത്തന് എന്നിലും ഞാന്‍ അവനിലും വസിക്കുന്നു എങ്കില്‍ അവന് വളരെ ഫലം കായ്ക്കും.”എന്നിട്ട് അവന് ഓര്‍മ്മപ്പെടുത്തല്‍ കൂട്ടിച്ചേര്‍ത്തു, ”എന്നെപ്പിരിഞ്ഞ് നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല” (യോഹന്നാന് 15:5).
മുന്തിരി വളരുന്ന പ്രദേശത്താണ് ഈ പഠിപ്പിക്കല്‍ നല്‍കിയത്, അതിനാല്‍ അവന്റെ ശിഷ്യന്മാര്ക്ക് അത് മനസ്സിലായി. മുന്തിരി കാഠിന്യമുള്ള സസ്യമാണ്, അവയുടെ ശാഖകള്‍ കഠിനമായ മുറിച്ചുമാറ്റല്‍ സഹിക്കുന്നു. എന്നിരുന്നാലും, അവയുടെ ജീവിത സ്രോതസ്സില്‍ നിന്ന് മുറിച്ചുമാറ്റുന്ന ശാഖകള്‍ ഉപയോഗശൂന്യമായി ഉണങ്ങിപ്പോകും. നാമും അതുപോലെയാണ്.
നാം യേശുവില്‍ വസിക്കുകയും അവന്റെ വചനങ്ങള്‍ നമ്മില്‍ വസിക്കുകയും ചെയ്യുമ്പോള്‍, നമ്മുടെ ജീവിത സ്രോതസ്സായ ക്രിസ്തുവിനോടു നാം ബന്ധപ്പെട്ടിരിക്കുന്നു. യേശു പറഞ്ഞു, ”നിങ്ങള്‍ വളരെ ഫലം കായ്ക്കുന്നതിനാല് എന്റെ പിതാവ് മഹത്ത്വപ്പെടുന്നു; അങ്ങനെ നിങ്ങള്‍ ന്റെ ശിഷ്യന്മാര് ആകും” (വാ. 8). എന്നിരുന്നാലും, അത്തരം ഫലപ്രദമായ ഫലത്തിന് ദൈനംദിന പോഷണം ആവശ്യമാണ്. ദൈവം അത് തിരുവെഴുത്തുകളിലൂടെയും അവന്റെ സ്നേഹത്തിലൂടെയും നല്കുന്നു. അതിനാല്‍ അവനോട് ബന്ധപ്പെട്ട് പഴച്ചാറ് ഒഴുകാന്‍ അനുവദിക്കുക!
നിങ്ങള്‍ യേശുവില്‍ തുടരുന്നതിന്റെ അര്‍ത്ഥമെന്താണ്? അവനുവേണ്ടി ഫലം കായ്ക്കാന്‍ അവന് നിങ്ങളെ എങ്ങനെയാണ് സജ്ജമാക്കിയിട്ടുള്ളത്?
സര്‍വ്വശക്തനായ ദൈവമേ, അങ്ങയില്‍ തുടരാന്‍ എന്നെ ശക്തിപ്പെടുത്തുകയും അങ്ങയുടെ സ്നേഹവചനം എന്നില്‍ നല്ല ഫലം പുറപ്പെടുവിക്കാന്‍ അനുവദിക്കുകയും ചെയ്യുക.
ആത്മീയമായി വളരുന്നതിനെക്കുറിച്ച് കൂടുതലറിയാന്‍, christianuniversity.org/SF104 സന്ദര്‍ശിക്കുക.