ഞങ്ങളുടെ മൂത്ത കുട്ടി കൗമാരത്തിലെത്തിയപ്പോള്‍, ഞാനും ഭാര്യയും അവളുടെ ജനനം മുതല്‍ ഞങ്ങള്‍ എഴുതുന്ന ഒരു ജേണല്‍ അവള്‍ക്ക് നല്‍കി. അവളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും, തമാശകളും, അവിസ്മരണീയമായ ഒറ്റ വാചകങ്ങളും ഞങ്ങള്‍ രേഖപ്പെടുത്തി. ചില ഘട്ടങ്ങളില്‍ രേഖപ്പെടുത്തലുകള്‍ കത്തുകള്‍ പോലെയായിരുന്നു, അവളില്‍ ഞങ്ങള്‍ കാണുന്നതും അവളില്‍ ദൈവത്തിന്റെ പ്രവൃത്തി കാണുന്നതുമാണ് അവയില്‍ വിവരിച്ചത്. അവളുടെ പതിമൂന്നാം ജന്മദിനത്തില്‍ ഞങ്ങള്‍ അത് അവള്‍ക്ക് നല്‍കിയപ്പോള്‍, അവള്‍ അമ്പരന്നു. അവളുടെ സ്വത്വത്തിന്റെ ഉത്ഭവത്തിന്റെ നിര്‍ണായക ഭാഗം അറിയാനുള്ള സമ്മാനം ഞങ്ങള്‍ അവള്‍ക്ക് നല്‍കി.

അപ്പം പോലെ സാധാരണമായ എന്തിനെയെങ്കിലും അനുഗ്രഹിക്കുന്നതിലൂടെ, യേശു അതിന്റെ വ്യക്തിത്വം വെളിപ്പെടുത്തുകയായിരുന്നു. അത് എന്തിനാല്‍ നിര്‍മ്മിക്കപ്പെട്ടോ അത് -മറ്റെല്ലാ സൃഷ്ടികളും – ദൈവത്തിന്റെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്നു. ഭൗതിക ലോകത്തിന്റെ ഭാവിയിലേക്കാണ് യേശു വിരല്‍ ചൂണ്ടിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാ സൃഷ്ടികളും ഒരു ദിവസം ദൈവത്തിന്റെ മഹത്വത്താല്‍ നിറയും. അതിനാല്‍, അപ്പം അനുഗ്രഹിക്കുന്നതില്‍ (മത്തായി 26:26), സൃഷ്ടിയുടെ ഉത്ഭവത്തെയും അന്ത്യത്തെയും യേശു ചൂണ്ടിക്കാണിക്കുന്നു (റോമര്‍ 8:21-22).

നിങ്ങളുടെ കഥയുടെ ”തുടക്കം” ഒരുപക്ഷേ താറുമാറായിരിക്കാം. ഒരുപക്ഷേ ഭാവിയുണ്ടെന്ന് നിങ്ങള്‍ കരുതുന്നില്ലായിരിക്കാം. എന്നാല്‍ ഒരു വലിയ കഥയുണ്ട്. നിങ്ങളെ ഉദ്ദേശ്യത്തോടെയും ഉദ്ദേശ്യത്തിനുവേണ്ടിയും സൃഷ്ടിച്ച നിങ്ങളില്‍ സന്തോഷിക്കുന്ന ഒരു ദൈവത്തിന്റെ കഥയാണത്. നിങ്ങളെ രക്ഷിക്കാന്‍ വന്ന ദൈവത്തിന്റെ കഥയാണത് (മത്തായി 26:28); നിങ്ങളെ പുതുക്കാനും നിങ്ങളുടെ വ്യക്തിത്വം വീണ്ടെടുക്കാനും തന്റെ ആത്മാവിനെ നിങ്ങളില്‍ ഉള്‍പ്പെടുത്തിയ ഒരു ദൈവം. നിങ്ങളെ അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ദൈവത്തിന്റെ കഥയാണത്.