ഒരു ട്രാക്ടര്‍ നേരായ വരികളിലൂടെ ഓടിക്കാന്‍ സ്ഥിരതയുള്ള കണ്ണും കര്‍ഷകന്റെ ഉറച്ച കൈയും ആവശ്യമുണ്ട്. പക്ഷേ, ഏറ്റവും മികച്ച കണ്ണുകള്‍ പോലും വരികളെ കാണാതെ വിട്ടുപോയേക്കാം. ദിവസാവസാനത്തോടെ ഏറ്റവും ശക്തമായ കൈകള്‍ പോലും തളര്‍ന്നുപോകും. എന്നാല്‍ നടീല്‍, കൃഷി, തളിക്കല്‍ എന്നിവയില്‍ ഒരിഞ്ചിനുള്ളില്‍ കൃത്യത അനുവദിക്കുന്ന ജിപിഎസ് അധിഷ്ഠിത സാങ്കേതികവിദ്യയുള്ള ഓട്ടോസ്റ്റീയര്‍ ഇന്നുണ്ട്. ഇത് അവിശ്വസനീയമാംവിധം കാര്യക്ഷമവും ഹാന്‍ഡ്സ് ഫ്രീയുമാണ് . ഒരു വലിയ ട്രാക്ടറില്‍ ഇരിക്കുന്നതായും ചക്രം പിടിക്കുന്നതിനുപകരം നിങ്ങള്‍ ഒരു ചിക്കന്‍ കാല് നുണയുന്നതായും സങ്കല്‍പ്പിക്കുക. നിങ്ങളെ നേരെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു അത്ഭുതകരമായ ഉപകരണമാണത്.

നിങ്ങള്‍ക്ക് യോശീയാ എന്ന പേര് ഓര്‍മ്മ വന്നേക്കാം. ”എട്ടു വയസ്സുള്ളപ്പോള്‍” അവന്‍ രാജാവായി കിരീടമണിഞ്ഞു (2 രാജാക്കന്മാര്‍ 22:1). വര്‍ഷങ്ങള്‍ക്കുശേഷം, തന്റെ ഇരുപതുകളുടെ മദ്ധ്യത്തില്‍, മഹാപുരോഹിതനായ ഹില്‍ക്കിയാവ് ആലയത്തില്‍ ”ന്യായപ്രമാണപുസ്തകം” കണ്ടെത്തി (വാ. 8). തന്റെ പൂര്‍വ്വികര്‍ ദൈവത്തോടു കാണിച്ച അനുസരണക്കേടില്‍ ദുഃഖിതനായി വസ്ത്രം വലിച്ചുകീറിയ യുവ രാജാവിനെ അദ്ദേഹം ഇത് വായിച്ചുകേള്‍പ്പിച്ചു. ‘യഹോവയ്ക്കു പ്രസാദമായുള്ളതു പ്രവര്‍ത്തിക്കാന്‍’ യോശീയാവ് തയ്യാറായി (വാ. 2). ആളുകളെ വലത്തോട്ടോ ഇടത്തോട്ടോ തിരിയാതെ വഴിതിരിച്ചുവിടുന്നതിനുള്ള ഒരു ഉപകരണമായി ഈ പുസ്തകം മാറി. കാര്യങ്ങള്‍ നേരെയാക്കാന്‍ ദൈവത്തിന്റെ നിര്‍ദേശങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ടായിരുന്നു.

ദിനംപ്രതി നമ്മെ നയിക്കാന്‍ തിരുവെഴുത്തുകളെ അനുവദിക്കുന്നത് ദൈവത്തെയും അവന്റെ ഹിതത്തെയും അറിയുന്നതിനനുസൃതമായി നമ്മുടെ ജീവിതത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതിശയകരമായ ഒരു ഉപകരണമാണ് ബൈബിള്‍, അത് പിന്തുടരുകയാണെങ്കില്‍ അതു നമ്മെ നേരെ മുന്നോട്ട് കൊണ്ടുപോകുന്നു.