തിളങ്ങുന്ന പ്രകാശം
ഒരു പ്രാദേശിക സഭയില്‍ പഠിപ്പിക്കാമെന്നു ഞാന്‍ സമ്മതിച്ച അഞ്ച് ആഴ്ചത്തെ ബൈബിള്‍ ക്ലാസ്സിനെക്കുറിച്ച് എനിക്ക് ഉള്‍ക്കിടിലം തോന്നി. വിദ്യാര്‍ത്ഥികള്‍ക്ക് അത് ഇഷ്ടപ്പെടുമോ? അവര്‍ എന്നെ ഇഷ്ടപ്പെടുമോ? എന്റെ ഉത്കണ്ഠ തെറ്റായ കേന്ദ്രത്തിലേക്കായിരുന്നു. അതെന്നെ പാഠ പദ്ധതിയും പ്രദര്‍ശന സാമഗ്രികളും വിതരണത്തിനുള്ള നോട്ടുകളും അമിതമായി തയ്യാറാക്കുന്നതിലേക്കു നയിച്ചു. ഒരാഴ്ച കൂടി ബാക്കിയുണ്ടായിട്ടും, പങ്കെടുക്കാന്‍ ഞാന്‍ അനേകരെ പ്രോത്സാഹിപ്പിച്ചിരുന്നില്ല.
എന്നിരുന്നാലും, എന്റെ പ്രാര്‍ത്ഥനയില്‍, ദൈവത്തിങ്കലേക്കു വെളിച്ചം വീശുന്ന ഒരു ശുശ്രൂഷയാണ് എന്റെ ക്ലാസ് എന്ന് ദൈവം എന്നെ ഓര്‍മ്മപ്പെടുത്തി. നമ്മുടെ സ്വര്‍ഗ്ഗീയപിതാവിലേക്ക് ആളുകളെ നയിക്കാന്‍ പരിശുദ്ധാത്മാവ് ക്ലാസിനെ ഉപയോഗിക്കുന്നതിനാല്‍, പരസ്യമായി സംസാരിക്കുന്നതിനെക്കുറിച്ചുള്ള എന്റെ ഉത്കണ്ഠയെ അതിജീവിക്കാന്‍ എനിക്ക് കഴിഞ്ഞു. യേശു തന്റെ ശിഷ്യന്മാരെ പര്‍വതപ്രസംഗത്തില്‍ പഠിപ്പിച്ചപ്പോള്‍ അവരോടു പറഞ്ഞു, ''നിങ്ങള്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേല്‍ ഇരിക്കുന്ന പട്ടണം മറഞ്ഞിരിക്കുവാന്‍ പാടില്ല. വിളക്ക് കത്തിച്ച് പറയിന്‍കീഴല്ല തണ്ടിന്മേലത്രെ വയ്ക്കുന്നത്; അപ്പോള്‍ അത് വീട്ടിലുള്ള എല്ലാവര്‍ക്കും പ്രകാശിക്കുന്നു' (മത്തായി 5:14-15).
ആ വാക്കുകള്‍ വായിച്ച ഞാന്‍ അവസാനം സോഷ്യല്‍ മീഡിയയില്‍ ക്ലാസിനെക്കുറിച്ചുള്ള ഒരു അറിയിപ്പ് ഇട്ടു. ഉടന്‍ തന്നെ ആളുകള്‍ നന്ദിയും ആവേശവും പ്രകടിപ്പിച്ചുകൊണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങി. അവരുടെ പ്രതികരണങ്ങള്‍ കണ്ട് ഞാന്‍ യേശുവിന്റെ പഠിപ്പിക്കലിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചു: 'മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട്്, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ' (വാ. 16).
അങ്ങനെ ശരിയായ കാഴ്ചപ്പാടു ലഭിച്ച ഞാന്‍ സന്തോഷത്തോടെ ക്ലാസ്സ് പഠിപ്പിച്ചു. എന്റെ ലളിതമായ പ്രവൃത്തി, ദൈവത്തിനുവേണ്ടി തങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രകാശകിരണമായിത്തീരട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
-പട്രീഷ്യ റെയ്ബന്‍
ആവശ്യത്തിലിരിക്കുന്നവരെ സ്പര്‍ശിക്കുക
മദര്‍ തെരേസയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചപ്പോള്‍ ആരും അതിശയിച്ചില്ല. അതിന്റെ ശരിയായ രൂപത്തിലാണ് അവര്‍ അവാര്‍ഡ് വാങ്ങിയത്, ''വിശക്കുന്നവരുടെയും നഗ്‌നരുടെയും ഭവനരഹിതരുടെയും അന്ധരുടെയും കുഷ്ഠരോഗികളുടെയും ആര്‍ക്കും ആവശ്യമില്ലാത്ത, സ്‌നേഹിക്കാത്ത, സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാത്ത എല്ലാവരുടെയും പേരില്‍'' ആയിരുന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും അവള്‍ ശുശ്രൂഷിച്ചിരുന്നത് അവരെയായിരുന്നു.
സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെ എങ്ങനെ സ്‌നേഹിക്കാമെന്നും ശുശ്രൂഷിക്കാമെന്നും ഉള്ളതിന് യേശു മാതൃക കാണിച്ചു. രോഗികളെക്കാള്‍ ശബ്ബത്ത് നിയമത്തെ ബഹുമാനിച്ച സിനഗോഗ് നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി (ലൂക്കൊസ് 13:14), യേശു രോഗിയായ ഒരു സ്ത്രീയെ ദേവാലയത്തില്‍വെച്ചു കണ്ടപ്പോള്‍ അവന്റെ മനസ്സലിഞ്ഞു. ശാരീരിക വൈകല്യത്തിനപ്പുറത്തേക്ക് നോക്കിയ അവന്‍ ദൈവത്തിന്റെ മനോഹരമായ സൃഷ്ടി അടിമത്തത്തില്‍ ഇരിക്കുന്നതു കണ്ടു. അവന്‍ അവളെ തന്റെ അടുത്തേക്ക് വിളിച്ചു, അവള്‍ സുഖം പ്രാപിച്ചുവെന്ന് പറഞ്ഞു. അവന്‍ ''അവളുടെ മേല്‍ കൈവച്ചു. അവള്‍ ക്ഷണത്തില്‍ നിവര്‍ന്നു ദൈവത്തെ മഹത്വപ്പെടുത്തി'' (വാ. 13). അവളെ സ്പര്‍ശിച്ചതുകൊണ്ട്, അവന്‍ ശബ്ബത്തിനെ അശുദ്ധമാക്കി എന്നതില്‍ പള്ളിപ്രമാണി അസ്വസ്ഥനായി. ശബ്ബത്തിന്റെ കര്‍ത്താവായ യേശു (ലൂക്കൊസ് 6:5), രണ്ടു പതിറ്റാണ്ടോളം അസ്വസ്ഥതയും അപമാനവും നേരിട്ട ഒരു സ്ത്രീയെ സൗഖ്യമാക്കുവാന്‍ മനസ്സലിവോടെ തയ്യാറായി.
നമ്മുടെ മനസ്സലിവിന് അര്‍ഹതയില്ലാത്തവരെന്നു കരുതുന്ന ആളുകളെ നാം എത്രയോ തവണ കണ്ടുമുട്ടാറുണ്ടെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. അല്ലെങ്കില്‍ മറ്റൊരാളുടെ നിലവാരം പാലിക്കാത്തതിനാല്‍ നാം തിരസ്‌കരണം അനുഭവിക്കുന്നുണ്ടാകം. സഹമനുഷ്യരെക്കാള്‍ നിയമങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്ന മതനേതാക്കളെപ്പോലെ നാമാകരുത്. പകരം, നമുക്ക് യേശുവിന്റെ മാതൃക പിന്തുടരുകയും മറ്റുള്ളവരോട് മനസ്സലിവോടും സ്‌നേഹത്തോടും മാന്യതയോടും കൂടെ പെരുമാറുകയും ചെയ്യാം.
ദൈവം ഓര്‍മ്മിക്കുന്നു
അവന്‍ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവന്‍ ഓര്‍ക്കുന്നു. സങ്കീര്‍ത്തനം 103:14
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ചാപ്പല്‍ സെഷനില്‍ പാസ്റ്റര്‍ ജോസഫ് ബോവര്‍ ആര്‍ബിസി മിനിസ്ട്രീസ് സ്റ്റാഫിനു…
ഒരിക്കലും വിട്ടുമാറാത്ത സ്‌നേഹം
നിത്യ സ്‌നേഹം കൊണ്ടു ഞാന്‍ നിന്നെ സ്‌നേഹിച്ചിരിക്കുന്നു; അതുകൊണ്ട് ഞാന്‍ നിന്നെ എങ്കലേക്ക് അടുപ്പിച്ചിരിക്കുന്നു. യിരെമ്യാവ് 31:3
ഒരു അജ്ഞാത രചയിതാവ് ദൈവസ്‌നേഹത്തെ വിവരിച്ചിരിക്കുന്നത്, ഒരിക്കലും തണുത്തുറയ്ക്കാത്ത നീര്‍ച്ചാല്‍, ഒരിക്കലും…
നിങ്ങളുടെ ഹൃദയംകൊണ്ട് അവനില്‍ ആശ്രയിക്കുക
യഹോവ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാര്‍ത്ഥനയോ അവന്‍ കേള്‍ക്കുന്നു. സദൃശവാക്യങ്ങള്‍ 15:29
സ്‌പോര്‍ട്‌സ് ലേഖകനായ വാഡ്ഡി സ്‌പോയെല്‍സ്ട്രായും പത്‌നി ജീനും ഓരോ ദിവസവും യേശുക്രിസ്തുവിലുള്ള വിശ്വാസ ജീവിതത്തിന്റെ പ്രാധാന്യത്തെ…
നിങ്ങളുടെ ഭയത്തെ ശമിപ്പിക്കുക
ഞാന്‍ യഹോവയോട് അപേക്ഷിച്ചു; അവന്‍ എനിക്ക് ഉത്തരമരുളി എന്റെ സകല ഭയങ്ങളില്‍ നിന്നും എന്നെ വിടുവിച്ചു. സങ്കീര്‍ത്തനം 34:4
സ്റ്റീവന്റെ മൂക്കില്‍ വളരുന്ന ദശ ഒരു ശസ്ത്രക്രിയയിലൂടെ നീക്കുന്നതിന്റെ…
ദൈവം മനസ്സിലാക്കുന്നു
അവന്‍ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ. സങ്കീര്‍ത്തനം 103:14
മോട്ടോര്‍ വാഹനങ്ങള്‍ പ്രചാരത്തിലായ ആദ്യനാളുകളില്‍, ഒരു മോഡല്‍-ടി ഫോര്‍ഡ് വഴിമദ്ധ്യേ പെട്ടെന്ന് നിന്നുപോയി. ഡ്രൈവര്‍ തന്നാല്‍ കഴിയുംവിധമെല്ലാം പരിശ്രമിച്ചിട്ടും ക്രമീകരണങ്ങള്‍…
ദൈവത്തിന്റെ വിസ്മയാവഹമായ ശക്തി
ഭൂമിയേ, നീ കര്‍ത്താവിന്റെ സന്നിധിയില്‍ വിറയ്ക്കുക. സങ്കീര്‍ത്തനം 114:7
മുമ്പോട്ടും പുറകോട്ടും, മുമ്പോട്ടും പുറകോട്ടും കടലിലെ തിരമാലകള്‍ അടിച്ചുകൊണ്ടിരുന്നു. പൂര്‍വ്വ കാലങ്ങള്‍ മുതല്‍, ഭൂഖണ്ഡങ്ങളെ മഹാസമുദ്രങ്ങള്‍ വേര്‍തിരിക്കുന്നു. മനുഷ്യന്‍…