Month: ജൂലൈ 2020

ചട്ടക്കൂടിനു പുറത്തെ കൃപ

സുരേഷിന്റെ കമ്പനിയെ ഉപദേശിക്കുന്ന ഒരു നിയമ സ്ഥാപനത്തിലാണ് വിജയ് ജോലി ചെയ്തിരുന്നത്. അവര്‍ സുഹൃത്തുക്കളായിരുന്നു, വിജയ് കമ്പനിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്നതുവരെ മാത്രമേ ആ സൗഹൃദം നിലനിന്നുള്ളു. വാര്‍ത്ത സുരേഷിനെ വേദനിപ്പിക്കുകയും കോപിപ്പിക്കുകയും ചെയ്തു, എങ്കിലും ക്രിസ്തു വിശ്വാസിയായ തന്റെ ബോസ്സില്‍ നിന്ന് ബുദ്ധിപരമായ ഉപദേശം സുരേഷിനു ലഭിച്ചു. വിജയ് കടുത്ത ലജ്ജയും അനുതാപവും പ്രകടിപ്പിച്ചതായി ബോസ് ശ്രദ്ധിച്ചു. അതിനാല്‍ ആരോപണങ്ങള്‍ ഒഴിവാക്കി വിജയിനെ വീണ്ടും ജോലിയേല്‍പ്പിക്കാന്‍ അദ്ദേഹം സുരേഷിനെ ഉപദേശിച്ചു. ' അവന് ന്യായമായ ശമ്പളം നല്‍കുക, അങ്ങനെ അയാള്‍ക്ക് കടം വീട്ടാനുള്ള അവസരം നല്‍കുക. നിങ്ങള്‍ക്ക് ഒരിക്കലും ഇതിലധികം കൂടുതല്‍ നന്ദിയും വിശ്വസ്തതയുമുള്ള ഒരു ജീവനക്കാരന്‍ കിട്ടുകയില്ല. സുരേഷ് അങ്ങനെ ചെയ്തു, വിജയിന്റെ കാര്യത്തിലും അതു തന്നെ സംഭവിച്ചു.

ശൗല്‍ രാജാവിന്റെ കൊച്ചുമകനായ മെഫീബോശെത്ത് ഒരു തെറ്റും ചെയ്തിട്ടില്ല, പക്ഷേ ദാവീദ് രാജാവായപ്പോള്‍ അവന്‍ കടുത്ത പ്രതിസന്ധിയിലായി. മിക്ക രാജാക്കന്മാരും രാജകീയ പരമ്പരയെ കൊല്ലുമായിരുന്നു. എന്നാല്‍ ദാവീദ് ശൗലിന്റെ മകന്‍ യോനാഥാനെ സ്നേഹിക്കുകയും ജീവിച്ചിരിക്കുന്ന അവന്റെ മകനെ തന്റെ മകനായി പരിഗണിക്കുകയും ചെയ്തു (2 ശമൂവേല്‍ 9:1-13 കാണുക). അവന്റെ കൃപ ഒരു ആജീവനാന്ത സുഹൃത്തിനെ നേടി. ''അടിയന്റെ പിതൃഭവനമൊക്കെയും മരണയോഗ്യര്‍ ആയിരുന്നു; എങ്കിലും അടിയനെ അവിടുത്തെ മേശയിങ്കല്‍ ഭക്ഷിക്കുന്നവരുടെ കൂട്ടത്തില്‍ ആക്കി'' (19:28) എന്നു മെഫീബോശെത്ത് അതിശയിക്കുന്നു. ദാവീദിന്റെ പുത്രനായ അബ്ശാലോം യെരൂശലേമില്‍ നിന്ന് ദാവീദിനെ ഓടിച്ചപ്പോഴും അവന്‍ ദാവീദിനോട് വിശ്വസ്തനായി തുടര്‍ന്നു (2 ശമൂവേല്‍ 16:1-4; 19:24-30).

വിശ്വസ്തനായ ഒരു ആജീവനാന്ത സുഹൃത്തിനെ നിങ്ങള്‍ക്ക് ആവശ്യമുണ്ടോ? അസാധാരണനായ ആരെങ്കിലും നിങ്ങളോട് അസാധാരണമായ എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെട്ടേക്കാം. ശിക്ഷിക്കുക എന്ന് സാമാന്യബുദ്ധി പറയുമ്പോള്‍ കൃപ തിരഞ്ഞെടുക്കുക. അവരെ ഉത്തരവാദിയാക്കി പിടിക്കുക, എന്നാല്‍ ക്ഷമയ്ക്ക് അര്‍ഹതയില്ലാത്തവര്‍ക്ക് കാര്യങ്ങള്‍ ശരിയാക്കാന്‍ അവസരം നല്‍കുക. കൂടുതല്‍ നന്ദിയുള്ള, അര്‍പ്പണബോധമുള്ള ഒരു സുഹൃത്തിനെ നിങ്ങള്‍ക്ക് മറ്റൊരിടത്തും കണ്ടെത്താന്‍ കഴിയില്ല. ചട്ടക്കൂടിനു പുറത്ത് കൃപയോടെ ചിന്തിക്കുക.

ദൈവം നമ്മെ മുന്നോട്ടു നയിക്കുന്നു

തിരുനാമം നിമിത്തം എന്നെ നീതിപാതകളില്‍ നടത്തുന്നു. സങ്കീര്‍ത്തനം 23:3

നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തിന് ഒരു ലക്ഷ്യമുണ്ട്.

ബ്രിട്ടീഷ് ക്രിസ്തീയ ഗാനരചയിതാവായ വില്യം കൂപ്പര്‍ (1731-1800) പലപ്പോഴും…

അന്തിമ ഫലം

ഞാന്‍ ഇതു ഗ്രഹിക്കുവാന്‍ നിരൂപിച്ചപ്പോള്‍ അത് എനിക്കു പ്രയാസമായി തോന്നി;
ഒടുവില്‍ ഞാന്‍ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തില്‍ ചെന്നു അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു. സങ്കീര്‍ത്തനം 73:16-17

ആ…

എന്നേക്കുമുള്ള ദയ

യഹോവയ്ക്കു സ്‌തോത്രം ചെയ്യുവിന്‍; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്. സങ്കീര്‍ത്തനം 136:1

ഒന്നും നിത്യമായി നിലനില്‍ക്കുന്നില്ല എന്നറിയാന്‍ നിങ്ങള്‍ ഈ ലോകത്തില്‍ വളരെക്കാലം ജീവിക്കണമെന്നില്ല. വാങ്ങിയ സമയത്ത്…

അവന്റെ ഉറപ്പേകുന്ന സാന്നിധ്യം

എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാന്‍ നിനക്കു സ്വസ്ഥത നല്‍കും. പുറപ്പാട് 33:14

ആശുപത്രിയില്‍ ആദ്യമായി താമസിച്ചത് ഞാന്‍ ഒരിക്കലും മറക്കില്ല. 7 വയസ്സുള്ള ഒരു കുട്ടിയായ എനിക്ക്…

ദുഃഖവേളകളില്‍ ദൈവത്തിലാശ്രയിക്കുക

''പപ്പാ ജോണ്‍'' എന്നറിയപ്പെട്ടിരുന്ന ഒരാള്‍ തനിക്ക് ഗുരുതരമായ ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍, അദ്ദേഹവും ഭാര്യ കരോളും അവരുടെ രോഗത്തിന്റെ നാള്‍വഴി ഓണ്‍ലൈനില്‍ പങ്കിടാന്‍ ദൈവം അവരോടു പറയുന്നതായി മനസ്സിലാക്കി. അവരുടെ സുതാര്യതയിലൂടെ ദൈവം അനേകരെ ശുശ്രൂഷിക്കും എന്നു വിശ്വസിച്ചുകൊണ്ട് അവര്‍ തങ്ങളുടെ സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും വേദനയുടെയും നിമിഷങ്ങള്‍ രണ്ടു വര്‍ഷത്തോളം പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു.

തന്റെ ഭര്‍ത്താവ് ''യേശുവിന്റെ വിരിക്കപ്പെട്ട കൈകളിലേക്ക് കടന്നുപോയി'' എന്ന് കരോള്‍ എഴുതിയപ്പോള്‍, നൂറുകണക്കിന് ആളുകള്‍ അവരുടെ തുറന്നുപറച്ചിലിന് കരോളിനോട് നന്ദി പറഞ്ഞുകൊണ്ടു പ്രതികരിച്ചു. മരിക്കുന്നതിനെക്കുറിച്ച് ക്രിസ്തീയ വീക്ഷണകോണില്‍ നിന്ന് കേള്‍ക്കുന്നത് ആരോഗ്യകരമാണെന്ന് ഒരു വ്യക്തി അഭിപ്രായപ്പെട്ടു, കാരണം ''നാമെല്ലാവരും ഒരു ദിവസം മരിക്കണം.' മറ്റൊരാള്‍ പറഞ്ഞത്, താന്‍ ഒരിക്കലും ദമ്പതികളെ വ്യക്തിപരമായി കണ്ടിട്ടില്ലെങ്കിലും, അവരുടെ സാക്ഷ്യത്തിലൂടെ ദൈവത്തെ വിശ്വസിക്കുന്നതിന് അവള്‍ക്ക് എത്രമാത്രം പ്രോത്സാഹനം ലഭിച്ചു എന്നാണ്.

പപ്പാ ജോണിന് ചിലപ്പോള്‍ കഠിനമായ വേദന അനുഭവപ്പെട്ടിരുന്നുവെങ്കിലും, ദൈവം അവരെ എങ്ങനെ പിന്തുണച്ചു എന്ന് തെളിയിക്കുന്നതിനായി അദ്ദേഹവും കരോളും അവരുടെ കഥ പങ്കുവെച്ചു. തങ്ങളുടെ സാക്ഷ്യം ദൈവത്തിനുവേണ്ടി ഫലം കായിക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു. അതിനാല്‍ 'ഞാന്‍ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവന്‍ എന്റെ ഉപനിധി, ആ ദിവസംവരെ സൂക്ഷിക്കുവാന്‍ ശക്തന്‍ എന്ന് ഉറച്ചുമിരിക്കുന്നു' (2 തിമൊഥെയൊസ് 1:12) എന്നു പൗലൊസ് തിമൊഥെയൊസിന് എഴുതിയതിനെ പ്രതിധ്വനിപ്പിക്കുന്നതായിരുന്നു അവരുടെ സാക്ഷ്യം.

ക്രിസ്തുയേശുവില്‍ നമുക്കു ലഭ്യമായ കൃപയിലൂടെ ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തെ (മറ്റുള്ളവരുടെ വിശ്വാസത്തെയും) ശക്തിപ്പെടുത്തുന്നതിന് പ്രിയപ്പെട്ട ഒരാളുടെ മരണത്തെപ്പോലും ദൈവത്തിന് ഉപയോഗിക്കാന്‍ കഴിയും (വാ. 9). നിങ്ങള്‍ വേദനയും പ്രയാസവും അനുഭവിക്കുകയാണെങ്കില്‍, അവന് ആശ്വാസവും സമാധാനവും നല്‍കാന്‍ കഴിയുമെന്ന് അറിയുക.

ദൈവത്തിന്റെ ലോകത്തെ വളര്‍ത്തിയെടുക്കുക

''ഡാഡീ, ഡാഡി എന്തുകൊണ്ടാണ് ജോലിക്ക് പോകേണ്ടിവരുന്നത്?'' എന്റെ ചെറിയ മകള്‍, അവളുടെ കൂടെ ഞാന്‍ കളിക്കാന്‍ ചെല്ലേണ്ടതിന് എന്നെ പ്രേരിപ്പിക്കാനായി ചോദിച്ചു. ജോലി ഒഴിവാക്കി അവളോടൊപ്പം സമയം ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുമായിരുന്നു, പക്ഷേ ജോലിസ്ഥലത്ത് എന്റെ ശ്രദ്ധ ആവശ്യമായ കാര്യങ്ങളുടെ പട്ടിക അനുദിനം വര്‍ദ്ധിച്ചു വരികയായിരുന്നു. എന്നിരുന്നാലും മകള്‍ ചോദിച്ചത് ഒരു നല്ല ചോദ്യമാണ്. എന്തുകൊണ്ടാണ്് നാം ജോലി ചെയ്യേണ്ടത്? നമുക്കും നമ്മുടെ പ്രിയപ്പെട്ട ആളുകള്‍ക്കും ആവശ്യമായവ നല്‍കുക എന്നതു മാത്രമാണോ? ശമ്പളം ലഭിക്കാത്ത അധ്വാനത്തെക്കുറിച്ച് എന്തുപറയുന്നു? - എന്തുകൊണ്ടാണ് നാം അത് ചെയ്യുന്നത്?

യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടുപോയി 'ഏദെന്‍ തോട്ടത്തില്‍ വേല ചെയ്യുവാനും അതിനെ കാക്കുവാനും' അവിടെയാക്കി എന്ന് ഉല്പത്തി 2 നമ്മോടു പറയുന്നു. എന്റെ ഭാര്യാപിതാവ് ഒരു കൃഷിക്കാരനാണ്, ഭൂമിയേയും കന്നുകാലികളേയും സ്‌നേഹിക്കുന്നതിനാലാണ് താന്‍ കൃഷി ചെയ്യുന്നതെന്ന് അദ്ദേഹം പലപ്പോഴും എന്നോട് പറയാറുണ്ട്. അത് മനോഹരമാണ്, പക്ഷേ ഇത് സ്വന്തം ജോലിയെ ഇഷ്ടപ്പെടാത്തവരുടെ മുമ്പില്‍ നീണ്ടുനില്‍ക്കുന്ന ചോദ്യങ്ങള്‍ ഇട്ടുകൊടുക്കുന്നു. എന്തുകൊണ്ടാണ് ദൈവം ഒരു പ്രത്യേക ദൗത്യവുമായി ഞങ്ങളെ ഒരു പ്രത്യേക സ്ഥലത്ത് ആക്കിയത്?

ഉല്പത്തി 1 അതിനുള്ള ഉത്തരം നമുക്ക് നല്‍കുന്നു. അവന്‍ സൃഷ്ടിച്ച ലോകത്തെ ശ്രദ്ധാപൂര്‍വ്വം പരിപാലിക്കുന്നതിനാണ് നാം ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടത് (വാ. 26). ലോക സൃഷ്ടിയെക്കുറിച്ചുള്ള ജാതീയ കഥകള്‍ ''ദേവന്മാര്‍'' മനുഷ്യരെ സൃഷ്ടിച്ചത് അവരുടെ അടിമകളായിരിക്കുന്നതിനുവേണ്ടിയാണെന്നു പ്രഖ്യാപിക്കുന്നു. എന്നാല്‍ ഏക സത്യ ദൈവം മനുഷ്യരെ തന്റെ പ്രതിനിധികളാക്കി - തനിക്കുവേണ്ടി താന്‍ ഉണ്ടാക്കിയ കാര്യങ്ങളെ സൂക്ഷിക്കാനായി. - മാറ്റിയതായി ഉല്പത്തി പ്രഖ്യാപിക്കുന്നു. അവിടുത്തെ ജ്ഞാനവും സ്‌നേഹമുള്ള ക്രമവും നമുക്കു ലോകത്തിലേക്ക് പ്രതിഫലിപ്പിക്കാം. അവന്റെ മഹത്വത്തിനായി ലോകത്തെ നട്ടുവളര്‍ത്തുന്നതിനുള്ള ഒരു ആഹ്വാനമാണ് ജോലി.