അയാളുടെ പേര് ധ്യാന്‍ എന്നാണ്, താന്‍ ഒരു ലോക വിദ്യാര്‍ത്ഥിയാണെന്നാണ്് അയാള്‍ കരുതുന്നത്. ”ഇത് വളരെ വലിയ പാഠശാലയാണ്,” താന്‍ കടന്നുപോയ എല്ലാ നഗരങ്ങളെയും പട്ടണങ്ങളെയും കുറിച്ച് അയാള്‍ പറയുന്നു. ആളുകളെ കണ്ടുമുട്ടുന്നതിനും അവരില്‍ നിന്നും പഠിക്കുന്നതിനുമായി 2016 ല്‍ അയാള്‍ സൈക്കിളില്‍ നാല് വര്‍ഷത്തെ യാത്ര ആരംഭിച്ചു. ഒരു ഭാഷാ തടസ്സം ഉണ്ടാകുമ്പോള്‍, ചിലപ്പോള്‍ പരസ്പരം നോക്കുന്നതിലൂടെ ആളുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമെന്ന് അയാള്‍ കണ്ടെത്തി. ആശയവിനിമയം നടത്താനായി തന്റെ ഫോണിലെ ഒരു പരിഭാഷാ അപ്ലിക്കേഷനെ ആശ്രയിക്കുന്നു. അയാള്‍ സഞ്ചരിച്ച മൈലുകളിലോ കണ്ട കാഴ്ചകളിലോ അല്ല അയാള്‍ തന്റെ യാത്രയെ അളക്കുന്നത് പകരം, തന്റെ ഹൃദയത്തില്‍ ഒരു മുദ്ര പതിപ്പിച്ച ആളുകളിലൂടെ അയാള്‍ ഇത് അളക്കുന്നു: ”ഒരുപക്ഷേ എനിക്ക് നിങ്ങളുടെ ഭാഷ അറിയില്ലായിരിക്കാം, പക്ഷേ നിങ്ങള്‍ ആരാണെന്ന് കണ്ടെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”

ഇത് വളരെ വലിയ ഒരു ലോകമാണ്, എങ്കിലും അതിനെക്കുറിച്ചും അതിലുള്ള ആളുകളെക്കുറിച്ചും എല്ലാം ദൈവത്തിന് മുഴുവനായും പൂര്‍ണ്ണമായും അറിയാം. സങ്കീര്‍ത്തനക്കാരനായ ദാവീദ് ദൈവത്തിന്റെ കൈകളുടെ എല്ലാ പ്രവൃത്തികളെയും – ആകാശം, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം (സങ്കീര്‍ത്തനം 8:3) – പരിഗണിക്കുമ്പോള്‍ ദൈവത്തെ ഭയഭക്തിയോടെ നോക്കി. ”മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിന് അവന്‍ എന്ത്? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന് അവന്‍ എന്തുമാത്രം?” (വാ. 4) എന്നവന്‍ ആശ്ചര്യപ്പെട്ടു,

മറ്റാര്‍ക്കും കഴിയുന്നതിനേക്കാള്‍ ആഴമായി ദൈവം നിങ്ങളെ അറിയുന്നു, അവന്‍ നിങ്ങള്‍ക്കായി കരുതുന്നു. പരിപാലിക്കുന്നു. ‘ഞങ്ങളുടെ കര്‍ത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു’ (വാ. 1,9) എന്ന് മാത്രമേ നമുക്ക് പ്രതികരിക്കാന്‍ കഴിയൂ.