ഫിലിപ്പ് യാന്സിയുമായി സഹകരിച്ച് എഴുതിയ ഫീയര്ഫുളി ആന്‍ഡ് വണ്ടര്‍ഫുളി മെയ്ഡ് (ഭയങ്കരവും അതിശയകരവുമായി സൃഷ്ടിക്കപ്പെട്ടത്) എന്ന ഗ്രന്ഥത്തില്‍ ഡോ. പോള്‍ ബ്രാന്‍ഡ്, ഇങ്ങനെ നിരീക്ഷിച്ചിരിക്കുന്നു: ‘ഒരു ഹമ്മിംഗ്ബേര്‍ഡിന്റെ ഹൃദയം ഒരു ഔണ്‍സിന്റെ ചെറിയൊരു ഭാഗം മാത്രം ഭാരമുള്ളതാണെങ്കിലും, ഒരു മിനിറ്റില്‍ എണ്ണൂറു തവണ മിടിക്കുന്നു; ഒരു നീലത്തിമിംഗലത്തിന്റെ ഹൃദയത്തിന് അര ടണ്‍ ഭാരം, മിനിറ്റില്‍ പത്തു തവണ മാത്രം മിടിക്കുന്നു, അതു രണ്ടു മൈല്‍ അകലെവരെ കേള്‍ക്കാന്‍ കഴിയും. രണ്ടില്‍നിന്നും വ്യത്യസ്തമായി, മനുഷ്യഹൃദയം മോശമായ നിലയില്‍ പ്രവര്ത്തിക്കുന്നതായിത്തോന്നുന്നു. എങ്കിലും, വിശ്രമമില്ലാതെ, ഒരു ദിവസം 100,000 പ്രാവശ്യം (മിനിറ്റില്‍ 65-70 പ്രാവശ്യം) മിടിക്കുകയും എഴുപതു വര്‍ഷമോ അതില്‍ കൂടുതലോ കാലം പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ട് അതിന്റെ ജോലി ചെയ്യുന്നു.”
ഈ അതിശയകരമായ ഹൃദയം, ജീവിതകാലം മുഴുവനും നമ്മെ സമഗ്രമായി ശക്തിപ്പെടുത്തുന്നതിനാല്‍, അതു നമ്മുടെ മൊത്തത്തിലുള്ള ആന്തരികക്ഷേമത്തിന്റെ ഒരു രൂപകമായി മാറിയിരിക്കുന്നു. എന്നിരുന്നാലും, നമ്മുടെ ശാരീരികവും സാദൃശ്യവുമായ ഹൃദയങ്ങള്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ട്. നമുക്ക് എന്തു ചെയ്യാന്‍ കഴിയും?
യിസ്രായേലിന്റെ ആരാധനാനേതാവായ സങ്കീര്‍ത്തനക്കാരനായ ആസാഫ് 73-ാം സങ്കീര്‍ത്തനത്തില്‍ യഥാര്‍ത്ഥ ശക്തി മറ്റെവിടെ നിന്നോ – മറ്റൊരാളില്‍ നിന്നോ – ആണു വരുന്നതെന്ന് അംഗീകരിക്കുന്നു. അവന് എഴുതി: ‘എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു” (വാ. 26). ആസാഫ് പറഞ്ഞതു ശരിയായിരുന്നു. ജീവനുള്ള ദൈവമാണ് നമ്മുടെ ആത്യന്തികവും ശാശ്വതവുമായ ശക്തി. ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവെന്ന നിലയില്‍, തന്റെ പൂര്ണ്ണശക്തിക്ക് അത്തരം പരിമിതികളൊന്നും അവനില്ല.
നമ്മുടെ പ്രയാസത്തിന്റെയും വെല്ലുവിളിയുടെയും കാലഘട്ടത്തില്‍, ആസാഫ് സ്വന്തം പോരാട്ടങ്ങളിലൂടെ പഠിച്ച കാര്യങ്ങള്‍ നമുക്കു കണ്ടെത്താം: ദൈവം നമ്മുടെ ഹൃദയത്തിന്റെ യഥാര്ത്ഥശക്തിയാണ്. നമുക്ക് ഓരോ ദിവസവും ആ ശക്തിയില്‍ വിശ്രമിക്കാം.
നിങ്ങളുടെ സാദൃശ്യ ഹൃദയം നിങ്ങളുടെ ആത്മീയഹൃദയത്തെ എങ്ങനെയാണ് ഇഷ്ടപ്പെടുന്നത്? നിങ്ങള്‍ക്കു 'ഹൃദയം നഷ്ടപ്പെടുന്നു'' എന്ന് തോന്നുമ്പോള്‍, നിങ്ങളുടെ സ്നേഹവാനും കരുതലുള്ളവനുമായ പിതാവില്‍ നിങ്ങള്‍ക്ക് എങ്ങനെ ശക്തി കണ്ടെത്താനാകും?
സ്വര്‍ഗ്ഗീയ പിതാവേ, ഞാന്‍ ബലഹീനനായിരിക്കുമ്പോള് അങ്ങു ശക്തനായിരിക്കുന്നതിനു നന്ദി. ഞാന്‍ അസ്വസ്ഥനാകുമ്പോള്‍, അങ്ങു മതിയായവനാണ്. എനിക്ക് ആശയക്കുഴപ്പമുണ്ടാകുമ്പോള്‍, അങ്ങേയ്ക്കു തികഞ്ഞ വ്യക്തതയുണ്ട്.