ഒരു സാംസ്കാരികപ്രതിഭാസമായി മാറിയ ഒരു വീഡിയോ ഗെയിമില്‍, ഒരു വെര്‍ച്വല്‍ ദ്വീപില്‍ നൂറു കളിക്കാരെ ആക്കിയിട്ട് ഒരു കളിക്കാരന് അവശേഷിക്കുന്നതുവരെ പോരാടുന്നു. ഒരു കളിക്കാരന് നിങ്ങളെ മത്സരത്തില്‍ നിന്ന് ഒഴിവാക്കുമ്പോഴെല്ലാം, ആ കളിക്കാരന്റെ വീക്ഷണ പോയിന്റിലൂടെ നിങ്ങള്‍ക്ക് തുടര്‍ന്നും കാണാന്‍ കഴിയും. ഒരു പത്രപ്രവര്ത്തകന് സൂചിപ്പിക്കുന്നതുപോലെ, ‘നിങ്ങള്‍ മറ്റൊരു കളിക്കാരന്റെ ഷൂസില്‍ കാലെടുത്തുവയ്ക്കുകയും അവരുടെ കാഴ്ചപ്പാടില്‍ വസിക്കുകയും ചെയ്യുമ്പോള്‍, വൈകാരിക സ്ഥിതി. . . സ്വയ-സംരക്ഷണത്തില്‍നിന്നു മാറി. . . സാമുദായിക ഐക്യത്തിലേക്കു മാറുകയും . . . അല്പം മുമ്പ്, നിങ്ങളെ ഇല്ലായ്മ ചെയ്ത അപരിചിതനില്‍ നിങ്ങളെത്തന്നെ അനുഭവിക്കാന്‍ തുടങ്ങുന്നു.’
മറ്റൊരാളുടെ അനുഭവം കാണാനായി നാം നമ്മെത്തന്നെ തുറന്നുകൊടുക്കുകയും നമ്മുടെ സ്വന്തം കാഴ്ചപ്പാടിനപ്പുറത്തേക്കു നോക്കി മറ്റൊരാളുടെ വേദന, ഭയം അല്ലെങ്കില്‍ പ്രതീക്ഷകള്‍ നേരിടുകയും ചെയ്യുമ്പോഴെല്ലാം രൂപാന്തരം സംഭവിക്കുന്നു. നാം യേശുവിന്റെ മാതൃക പിന്തുടര്ന്ന് ‘ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ” പകരം ‘താഴ്മയോടെ മറ്റുള്ളവനെ നമ്മെക്കാള്‍ ശ്രേഷ്ഠന് എന്നെണ്ണുമ്പോള്‍” മറിച്ചായിരുന്നെങ്കില്‍ നമുക്കു നഷ്ടമാകുമായിരുന്ന കാര്യങ്ങള്‍ കാണാന്‍ നാം പ്രാപ്തരാകുന്നു (ഫിലി. 2:3). നമ്മുടെ താല്പര്യങ്ങള് വിശാലമാകുന്നു. നാം വ്യത്യസ്തമായ ചോദ്യങ്ങള്‍ ചോദിക്കുന്നു. നമ്മുടെ സ്വന്തം ആവശ്യങ്ങള്‍, അല്ലെങ്കില്‍ ഉത്ക്കണ്ഠ എന്നിവയില്‍ മാത്രം മുഴുകുന്നതിനുപകരം, മറ്റുള്ളവരുടെ ക്ഷേമത്തിനായി നാം നമ്മെത്തന്നെ നിക്ഷേപിക്കുന്നു. നമ്മുടെ ‘സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ” നാം നോക്കുന്നു (വാ. 4). നാം അഭിവൃദ്ധി പ്രാപിക്കണമെന്ന് നാം ആഗ്രഹിക്കുന്ന കാര്യങ്ങളെ സംരക്ഷിക്കുന്നതിനുപകരം, മറ്റുള്ളവരെ വളരാന്‍ സഹായിക്കുന്നതെന്തും നാം സന്തോഷത്തോടെ പിന്തുടരുന്നു.
രൂപാന്തരപ്പെട്ട ഈ കാഴ്ചപ്പാടിലൂടെ നാം മറ്റുള്ളവരോട് അനുകമ്പയുള്ളവരാകുന്നു. നമ്മുടെ കുടുംബത്തെ സ്നേഹിക്കാനുള്ള പുതിയ വഴികള്‍ നാം കണ്ടെത്തുന്നു. ഒരു ശത്രുവില്‍ നിന്നുപോലും നാം ഒരു സ്നേഹിതനെ ഉണ്ടാക്കിയേക്കാം!
ചെറുതോ ഇടുങ്ങിയതോ സ്വാര്‍ത്ഥമായതോ ആകുന്നത് ഒഴിവാക്കാന്‍ പരിശുദ്ധാത്മാവിനു നിങ്ങളെ എങ്ങനെ സഹായിക്കാനാകും? മറ്റുള്ളവരെ പുതിയ കണ്ണുകളിലൂടെ കാണാന്‍ ദൈവം നിങ്ങളെ ക്ഷണിക്കുന്നതെങ്ങനെയെന്നാണു നിങ്ങള്‍ കരുതുന്നത്?
യേശുവേ, പലപ്പോഴും ഞാന്‍ കാണുന്നത് എന്റെ ഭയം, വേദന അല്ലെങ്കില്‍ ഇല്ലായ്മ മാത്രമാണ്. എന്റെ സഹോദരിമാരെയും സഹോദരന്മാരെയും കാണാന്‍ എന്നെ സഹായിക്കണമേ. അവരെ യഥാര്‍ത്ഥമായി കാണാനും സ്നേഹിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.