Month: മെയ് 2021

ഏതാണ്ട് 2900 വര്‍ഷങ്ങള്‍ക്കുമുമ്പ്, യെഹോശാഫാത്ത് രാജാവും യിസ്രായേല്‍ ജനങ്ങളും, ഇന്നു നാം നമ്മുടെ രാജ്യത്ത് അഭിമുഖീകരിക്കുന്ന സാഹചര്യത്തിനു സമാനമായ ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചു. ഒരു വലിയ സൈന്യം,…

രഹസ്യദാതാവ്

ശാരീരികവൈകല്യമുള്ള മുന്‍ സൈനികനായ ക്രിസ്റ്റഫറിനെ സംബന്ധിച്ചിടത്തോളം, ദൈനംദിനകാര്യങ്ങള്‍ ചെയ്യുന്നത് കൂടുതല്‍ വെല്ലുവിളിയായിത്തീര്‍ന്നു അവ ചെയ്തുതീര്‍ക്കാന്‍ കൂടുതല്‍ സമയമെടുത്തു. വേദന കൂടി. എന്നിട്ടും ഭാര്യയെയും കുട്ടിയെയും ശുശ്രൂഷിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. എല്ലാ ആഴ്ചയും അദ്ദേഹം തന്റെ തോട്ടത്തില്‍ കഠിനാധ്വാനം ചെയ്യുന്നത് വഴിപോക്കര്‍ കാണാറുണ്ട്.

ഒരു ദിവസം, ക്രിസ്റ്റഫറിന് ഒരു അജ്ഞാതദാതാവില്‍ നിന്ന് ഒരു കത്തു ലഭിച്ചു; ഒപ്പം, തന്റെ തോട്ടം ജോലികളില്‍ സഹായമായി വിലയേറിയ ഒരു യന്ത്രവും. ആവശ്യത്തിലിരിക്കുന്ന ഒരാളെ സഹായിക്കാന്‍ ലഭിച്ച പദവിയിലൂടെയാണ് രഹസ്യദാതാവിനു സംതൃപ്തി ലഭിച്ചത്.

നമ്മുടെ ദാനമെല്ലാം രഹസ്യമായിരിക്കണം എന്ന് യേശു പറയുന്നില്ല. എന്നാല്‍ നാം നല്‍കുന്നതിന്റെ പിന്നിലെ നമ്മുടെ ഉദ്ദേശ്യങ്ങള്‍ പരിശോധിക്കാന്‍ അവിടുന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്നു (മത്തായി 6:1). യേശു പറഞ്ഞു: “ഭിക്ഷ കൊടുക്കുമ്പോള്‍, മനുഷ്യരാല്‍ മാനം ലഭിക്കുവാന്‍ പള്ളികളിലും വീഥികളിലും കപടഭക്തിക്കാര്‍ ചെയ്യുന്നതുപോലെ നിന്റെ മുമ്പില്‍ കാഹളം ഊതിക്കരുത്’’ (വാ. 2). കൈതുറന്ന ദാതാക്കളായിരിക്കാന്‍ ദൈവം നമ്മെക്കുറിച്ചു പ്രതീക്ഷിക്കുമ്പോള്‍ത്തന്നെ, മറ്റുള്ളവരുടെ കൈയടിയും അംഗീകാരവും ലഭിക്കുന്നതിനായി ജനങ്ങളുടെ മുമ്പില്‍വെച്ചു സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കാന്‍ അവിടുന്നു നമ്മെ പ്രോത്സാഹിപ്പിക്കുന്നു. 

നമ്മുടെ പക്കലുള്ളതെല്ലാം ദൈവത്തില്‍നിന്നുള്ളതാണെന്നു നാം മനസ്സിലാക്കുമ്പോള്‍, നമ്മുടെ സ്വന്തം തോളില്‍ തട്ടുന്നതിനോ മറ്റുള്ളവരുടെ പ്രശംസ നേടുന്നതിനോ ആവശ്യമില്ലാത്ത രഹസ്യ ദാതാക്കളാകാന്‍ നമുക്കു കഴിയും. എല്ലാ നന്മകളുടെയും ഉറവിടമായ നമ്മുടെ സര്‍വ്വജ്ഞാനിയായ ദൈവം, തന്റെ ജനത്തിന്റെ നിഷ്‌കളങ്കമായ ഔദാര്യത്തില്‍ ആനന്ദിക്കുന്നു. അവിടുത്തെ അംഗീകാരമെന്ന പ്രതിഫലത്തെ കടത്തിവെട്ടുന്ന യാതൊന്നുമില്ല.

മൂല്യമുള്ളവനോ യോഗ്യനോ?

ആഫ്രിക്കന്‍ കോംഗോയിലെ ഇംഗ്ലിഷ് മിഷനറി ഡോക്ടറായിരുന്ന ഹെലന്‍ റോസ്‌വെയറിനെ, 1964 ലെ സിംബ കലാപസമയത്ത് കലാപകാരികള്‍ തടവുകാരിയാക്കി. അവര്‍ അവളെ നിര്‍ദ്ദയം മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതിനാല്‍ അവള്‍ ഭയങ്കരമായ കഷ്ടം അനുഭവിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍, 'ഇതു മൂല്യമുള്ളതാണോ?' എന്ന് അവള്‍ സ്വയം ചോദിക്കുമായിരുന്നു.

യേശുവിനെ അനുഗമിക്കുന്നതിന്റെ ചെലവ് അവള്‍ ആലോചിക്കാന്‍ തുടങ്ങിയപ്പോള്‍, ദൈവം തന്നോട് അതിനെക്കുറിച്ചു സംസാരിക്കുന്നതായി അവള്‍ക്കു മനസ്സിലായി. വര്‍ഷങ്ങള്‍ക്കുശേഷം അവള്‍ ഒരു അഭിമുഖത്തില്‍ വിശദീകരിച്ചു, “കലാപസമയത്ത് ഭയാനകമായ നിമിഷങ്ങളില്‍ അതിനു വില കൊടുക്കാനാവില്ലെന്നു തോന്നിയപ്പോള്‍, കര്‍ത്താവ് എന്നോടു പറഞ്ഞു, 'ചോദ്യം മാറ്റുക. 'ഇതു മൂല്യമുള്ളതാണോ?’ എന്നല്ല, 'ഞാന്‍ യോഗ്യയാണോ?'എന്നാണു ചോദിക്കേണ്ടത്.'' അവള്‍ അനുഭവിച്ച വേദനകള്‍ക്കിടയിലും,' എപ്പോഴും ഉത്തരം, അതെ, അവന്‍ യോഗ്യനാണ്’ 'എന്നായിരുന്നു എന്നവള്‍ വിശദീകരിച്ചു.

അവളുടെ കഠിനമായ അഗ്‌നിപരീക്ഷയ്ക്കിടെ അവളുടെയുള്ളില്‍ പ്രവര്‍ത്തിച്ച ദൈവകൃപയിലൂടെ, എന്തുതന്നെ നേരിട്ടാലും, അവള്‍ക്കുവേണ്ടി മരണം പോലും അനുഭവിച്ച രക്ഷകന്‍  പിന്തുടരാന്‍ യോഗ്യനാണെന്ന് ഹെലന്‍ റോസ് വെയര്‍ തീരുമാനിച്ചു. 'അവന്‍ യോഗ്യനാണ്' എന്ന അവളുടെ വാക്കുകള്‍, വെളിപ്പാടിന്റെ പുസ്തകത്തില്‍ യേശുവിന്റെ സിംഹാസനത്തിനു ചുറ്റുമുള്ളവരുടെ ആര്‍പ്പിനെ പ്രതിധ്വനിക്കുന്നു: “അവര്‍ അത്യുച്ചത്തില്‍: അറുക്കപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും

ബഹുമാനവും മഹത്ത്വവും സ്‌തോത്രവും ലഭിക്കുവാന്‍ യോഗ്യന്‍ എന്ന് പറഞ്ഞു!'' (5:12).

നാം നിത്യജീവനും പ്രത്യാശയും പ്രാപിക്കുന്നതിനായി നമ്മുടെ രക്ഷകന്‍ നമുക്കുവേണ്ടി കഷ്ടം അനുഭവിക്കുകയും രക്തം ചിന്തുകയും മരിക്കുകയും, തന്നെ പൂര്‍ണ്ണമായി നമുക്കു നല്‍കുകയും ചെയ്തു. നമ്മെ മൊത്തമായി അവിടുന്ന് അര്‍ഹിക്കുന്നു. അവിടുന്ന് യോഗ്യനാണ്!

മരണ മേഖല

2019 ല്‍, ഒരു പര്‍വ്വതാരോഹകന്‍ എവറസ്റ്റ് കൊടുമുടിയില്‍ നിന്നുകൊണ്ട് തന്റെ അവസാനത്തെ സൂര്യോദയം ദര്‍ശിച്ചു. അപകടകരമായ കയറ്റം അദ്ദേഹം കയറിയെങ്കിലും ഉയരത്തിലെ മര്‍ദ്ദം അദ്ദേഹത്തിന്റെ ഹൃദയത്തിനു താങ്ങാവുന്നതിലുമധികമായിരുന്നതിനാല്‍ ഇറങ്ങുന്നവേളയില്‍ അദ്ദേഹം മരിച്ചു. കൊടുമുടിയെ തങ്ങളുടെ യാത്രയുടെ അവസാനമായി കരുതരുതെന്ന് ഒരു മെഡിക്കല്‍ വിദഗ്ധന്‍ മലകയറ്റക്കാര്‍ക്കു മുന്നറിയിപ്പു നല്‍കുന്നു. 'തങ്ങള്‍ മരണമേഖലയിലാണുള്ളത്' എന്ന് ഓര്‍മ്മിച്ചുകൊണ്ട് അവര്‍ വേഗത്തില്‍ താഴേയ്ക്കിറങ്ങണം.

മുകളിലേക്കുള്ള അപകടകരമായ കയറ്റത്തെ ദാവീദ് അതിജീവിച്ചു. അവന്‍ സിംഹങ്ങളെയും കരടികളെയും കൊന്നു, ഗൊല്യാത്തിനെ കൊന്നു, ശൗലിന്റെ കുന്തത്തെയും പിന്തുടര്‍ന്ന സൈന്യത്തെയും ഒഴിഞ്ഞുപോയി, ഫെലിസ്ത്യരെയും അമ്മോന്യരെയും കീഴടക്കി പര്‍വതത്തിന്റെ രാജാവായി.

എന്നാല്‍ താന്‍ മരണമേഖലയിലാണെന്ന് ദാവീദ് മറന്നു. അവന്റെ വിജയത്തിന്റെ ഉച്ചകോടിയില്‍, 'ചെന്നിടത്തൊക്കെയും യഹോവ അവനു ജയം നല്കിയ' (2 ശമൂവേല്‍ 8:6) സമയത്ത്, അവന്‍ വ്യഭിചാരവും കൊലപാതകവും ചെയ്തു. അവന്റെ പ്രാരംഭ തെറ്റ്? അവന്‍ കൊടുമുടിയില്‍ താമസിച്ചു. അവന്റെ സൈന്യം പുതിയ വെല്ലുവിളികള്‍ നേരിടാന്‍ പുറപ്പെട്ടപ്പോള്‍, അവന്‍ “യെരൂശലേമില്‍ തന്നെ താമസിച്ചു’’ (11:1). ദാവീദ് ഒരിക്കല്‍ ഗൊല്യാത്തിനെതിരെ പോരാടാന്‍ സന്നദ്ധനായി; ഇപ്പോള്‍ അവന്‍ തന്റെ വിജയങ്ങളുടെ അംഗീകാരങ്ങളില്‍ വിശ്രമിച്ചു.

നിങ്ങള്‍ പ്രത്യേകതയുള്ളവനാണെന്ന് ദൈവമടക്കം എല്ലാവരും പറയുമ്പോള്‍, തറയില്‍ നില്‍ക്കാന്‍ പ്രയാസമാണ് (7:11-16). പക്ഷേ നാമതു ചെയ്യണം. നാം ചില വിജയങ്ങള്‍ നേടിയിട്ടുണ്ടെങ്കില്‍, നാം ഈ നേട്ടങ്ങള്‍ ഉചിതമായി ആഘോഷിക്കുകയും അഭിനന്ദനങ്ങള്‍ സ്വീകരിക്കുകയും ചെയ്‌തേക്കാം, പക്ഷേ നാം മുന്നോട്ടു പോകണം. ഞങ്ങള്‍ മരണമേഖലയിലാണ്. മലയിറങ്ങുക. നിങ്ങളുടെ ഹൃദയത്തെയും ചുവടുകളെയും കാത്തുസൂക്ഷിക്കാന്‍ ദൈവത്തോട് അപേക്ഷിച്ചുകൊണ്ട് താഴ്‌വരയിലുള്ള മറ്റുള്ളവരെ താഴ്മയോടെ സേവിക്കുക.

''മനസ്സലിവുള്ള പിതാവും സര്‍വ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവന്‍. ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങള്‍ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാന്‍ ശക്തരാകേണ്ടതിന്നു…

മഴവില്‍ പ്രഭാവലയം

ഒരു മലകയറ്റത്തിനിടയില്‍, താന്‍ നില്‍ക്കുന്നതിനു താഴെ മേഘങ്ങള്‍ ചലിക്കുന്നത് അഡ്രിയാന്‍ കണ്ടു. തനിക്കു പിന്നിലുള്ള സൂര്യന്‍, മലഞ്ചരിവില്‍ തന്റെ നിഴല്‍ വീഴ്ത്തിയതും ഒപ്പം ബ്രോക്കണ്‍ സ്‌പെക്ടര്‍ എന്നറിയപ്പെടുന്ന സുന്ദരമായ ഒരു പ്രഭാവലയം തനിക്കു ചുറ്റും വിരിയുന്നതും അഡ്രിയാന്‍ കണ്ടു. ഈ പ്രതിഭാസം ഒരു മഴവില്ലിന്റെ പ്രഭാവലയത്തോടു സാമ്യമുള്ളതാണ്, ഇതു വ്യക്തിയുടെ നിഴലിനെ പൊതിയുന്നു. സൂര്യപ്രകാശം താഴെയുള്ള മേഘങ്ങളില്‍ തട്ടി പ്രതിഫലിക്കുമ്പോളാണ് ഇതു സംഭവിക്കുന്നത്. അഡ്രിയാന്‍ അതിനെ ഒരു 'മാന്ത്രിക' നിമിഷമായി വിശേഷിപ്പിച്ചു, അതവനെ വളരെയധികം സന്തോഷിപ്പിച്ചു.

ആദ്യത്തെ മഴവില്ലു കാണുന്നതു നോഹയ്ക്ക് എത്രത്തോളം അത്ഭുതകരമായിരുന്നെന്നു നമുക്കു ഊഹിക്കാനാകും. അവന്റെ കണ്ണുകള്‍ക്ക് ആനന്ദം എന്നതിലുപരിയായി, വക്രീകരിച്ച പ്രകാശവും തല്‍ഫലമായുണ്ടാകുന്ന വര്‍ണ്ണങ്ങളും ദൈവത്തില്‍നിന്നുള്ള ഒരു വാഗ്ദത്തത്തോടൊപ്പം വന്നു. വിനാശകരമായ ഒരു വെള്ളപ്പൊക്കത്തിനുശേഷം, നോഹയ്ക്കും അന്നുമുതല്‍ ജീവിച്ചിരിക്കുന്ന എല്ലാ 'ജീവജാലങ്ങള്‍ക്കും' ദൈവം ഉറപ്പുനല്‍കി, “ഇനി സകല ജഡത്തെയും നശിപ്പിക്കുവാന്‍ വെള്ളം ഒരു പ്രളയമായിത്തീരുകയുമില്ല'' (ഉല്പത്തി 9:15).

നമ്മുടെ ഭൂമി ഇപ്പോഴും വെള്ളപ്പൊക്കവും ഭയാനകമായ ദുരന്തങ്ങള്‍ക്കു കാരണമാകുന്ന മറ്റു കാലാവസ്ഥാ വ്യതിയാനങ്ങളും അനുഭവിക്കുന്നു. പക്ഷേ ലോകവ്യാപകമായ ജലപ്രളയത്തിലൂടെ ദൈവം ഭൂമിയെ ഒരിക്കലും ന്യായം വിധിക്കുകയില്ല എന്ന വാഗ്ദത്തമാണ് മഴവില്ല്. അവിടുത്തെ വിശ്വസ്തതയുടെ ഈ വാഗ്ദാനം, ഈ ഭൂമിയില്‍ വ്യക്തിപരമായ നഷ്ടങ്ങളും ശാരീരിക മരണവും - രോഗം, പ്രകൃതിദുരന്തം, തെറ്റായ പ്രവൃത്തികള്‍, അല്ലെങ്കില്‍ വാര്‍ദ്ധക്യം - അനുഭവിക്കുമെങ്കിലും, നാം നേരിടുന്ന പ്രതിസന്ധികളിലുടനീളം ദൈവം തന്റെ സ്‌നേഹവും സാന്നിധ്യവും ഉപയോഗിച്ച് നമ്മെ ശക്തിപ്പെടുത്തുന്നു എന്ന ഓര്‍മ്മപ്പെടുത്തലാണിത്. വെള്ളത്തിലൂടെ വര്‍ണ്ണങ്ങളെ പ്രതിഫലിപ്പിക്കുന്ന സൂര്യപ്രകാശം, അവിടുത്തെ സ്വരൂപം വഹിക്കുകയും അവിടുത്തെ മഹത്വം മറ്റുള്ളവര്‍ക്കു പ്രതിഫലിപ്പിക്കുകയും ചെയ്യുന്നവരെക്കൊണ്ടു ഭൂമിയെ നിറയ്ക്കാനുള്ള അവിടുത്തെ വിശ്വസ്തതയുടെ ഓര്‍മ്മപ്പെടുത്തലാണ്.