Month: ഒക്ടോബർ 2021

കോവിഡാനന്തരം

2004-ൽ ശ്രീലങ്കയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും സുനാമി ആഞ്ഞടിച്ചപ്പോൾ, "യൂത്ത് ഫോർ ക്രൈസ്റ്റ്" പ്രസ്ഥാനത്തിന്റെ അന്നത്തെ നാഷണൽ ഡയറക്ടറായി സേവനം അനുഷ്ഠിച്ച അജിത് ഫെർണാൻഡോ താൻ നേരിൽ കണ്ട കഷ്ടതയെ ആധാരമാക്കി രചിച്ച ലഘുലേഖ ആയിരുന്നു "സുനാമിക്ക് ശേഷം." പിന്നീട് അമേരിക്കയിലെ ഗൾഫ് തീരത്ത് ശക്തമായി ആഞ്ഞടിച്ച കത്രീന, റീത്താ ചുഴലിക്കാറ്റുകൾക്ക് ശേഷം ഇതേ പുസ്തകം പരിഷ്കരിച്ച് ഉപയോഗിക്കുകയുണ്ടായി.

വിവരിക്കാനാകാത്ത വിപത്തുകളും ദുരന്തങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നവർക്ക് ഈ പുസ്തകം കാലാതീതമായ സന്ദേശം നൽകുന്നു. അതിനാൽ കോവിഡ്-19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ പുസ്തകം ഒരിക്കൽക്കൂടി നിങ്ങളുടെ…

താഴ്‌വരയിൽ നമ്മോടൊപ്പം

മരണക്കിടക്കയിൽ വച്ച് എഴുതിയ എഴുത്തിൽ ഹന്നാ വിൽബെർഫോഴ്‌സ്‌ (പ്രശസ്തനായ ഒരു അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകന്റെ ആന്റി) യേശുവിലുള്ള ഒരു സഹവിശ്വാസിയുടെ വിയോഗത്തെപ്പറ്റി കേട്ടത് രേഖപ്പെടുത്തിയിരിക്കുന്നു. "ദൈവ മഹത്വത്തിലേക്ക് പ്രവേശിച്ച പ്രിയ സ്നേഹിതൻ, താൻ കാണാതെ സ്നേഹിച്ച യേശുവിന്റെ സാന്നിധ്യത്തിലായതിൽ എന്റെ ഹൃദയം സന്തോഷത്താൽ നിറയുന്നു." പിന്നീട് അവർ സ്വന്തം അവസ്ഥ ഇങ്ങനെ വിവരിക്കുന്നു "ഞാൻ, നല്ലതും ചീത്തയുമായിരിക്കുന്നു, യേശു എപ്പോഴത്തെയുംപോലെ നല്ലവനാണ്."

അവളുടെ വാക്കുകൾ എന്നെ സങ്കീർത്തനം 23 നെപ്പറ്റി ചിന്തിക്കുവാൻ ഇടയാക്കി, അവിടെ ദാവീദ് ഇപ്രകാരം എഴുതുന്നു, "കൂരിരുൾതാഴ്വരയിൽ കൂടി [മരണ നിഴൽ താഴ്‌വരയിൽ] നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ" (വാ.4). ആ വാക്കുകൾ ആ പേജിൽ ഉയർന്നു നിൽക്കുന്നു കാരണം, മരണനിഴൽ താഴ്‌വരയുടെ നടുവിൽ, ദാവീദിന്റെ വിവരണം തീർത്തും സ്വകാര്യമാവുന്നു. സങ്കീർത്തനത്തിന്റെ പ്രാരംഭത്തിൽ "യഹോവ എന്റെ ഇടയനാകുന്നു" (വാ.1) എന്ന് ദൈവത്തെക്കുറിച്ച് പറഞ്ഞതിൽ നിന്ന് മാറി, "നീ എന്നോട് കൂടെയുണ്ട്" എന്ന് ദൈവത്തോട് പറയുന്നു(വാ.4).

"സർവ്വ ലോകത്തേയും ഉളവാക്കിയ അത്യുന്നതനായ ദൈവം" (സങ്കീ.90:2) ഏറ്റവും ദുഷ്കരമായ പാതയിലും നമ്മോടൊപ്പം നടക്കാൻ കരുണയുള്ളവനാണെന്നത് എത്ര ആശ്വാസപ്രദമാണ്.  നമ്മുടെ സാഹചര്യങ്ങൾ നല്ലതോ ചീത്തയോ ആയിക്കോട്ടെ, നമ്മുടെ ഇടയനും, രക്ഷകനും, സുഹൃത്തുമായ കർത്താവിലേക്ക് നോക്കി അവിടുന്ന് "എപ്പോഴും നല്ലവനാണ്" എന്ന് മനസിലാക്കാം. മരണം തന്നെ ഇല്ലാതാകുന്നത് വളരെ നല്ലതാണ്, നമ്മൾ "യഹോവയുടെ ആലയത്തിൽ എന്നേക്കും വസിക്കും" (23: 6).

ചാരത്തിൽ നിന്ന് നവ ചൈതന്യം

"കൊയ്ത്തിന്റെ നിയമം'' മനസ്സിലാക്കാൻ എളുപ്പമാണ്. ഏതൊന്നും സമാനമായതിനെ ഉല്പാദിപ്പിക്കുന്നു. അപ്പൊസ്തലനായ പൗലൊസ് ഗലാത്യയിലെ ആദിമ നൂറ്റാണ്ടിലെ സഭയ്ക്ക് എഴുതുന്നതു പോലെ, വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചു കൂടാ; മനുഷ്യൻ വിതയ്ക്കുന്നതുതന്നെ കൊയ്യും (ഗലാ. 6:7).
ഇതേ ആശയം വളരെ മുമ്പുതന്നെ ഇയ്യോബിന്റെ പുസ്തകത്തിൽ പ്രകടിപ്പിച്ചിരുന്നു. ഇയ്യോബിനെ പതിയിരുന്നാക്രമിച്ച എല്ലാ ദുരന്തങ്ങൾക്കും അവൻ അർഹതയുള്ളവനാണ് എന്ന് സൂചിപ്പിച്ചുകൊണ്ട് ഇയ്യോബിന്റെ സ്‌നേഹിതന്മാരിൽ ഒരാൾ അവനോട് ചോദിച്ചു, ''ഓർത്തുനോക്കുക: നിർദോഷിയായി നശിച്ചവൻ ആർ? നേരുള്ളവർ എവിടെ മുടിഞ്ഞു പോയിട്ടുള്ളൂ? ഞാൻ കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതയ്ക്കുന്നവർ അതുതന്നെ കൊയ്യുന്നു''…

വേർപാടിനുശേഷമുള്ള ജീവിതം

"സുഖമുള്ള വേദന!” എന്നത് വളരെ വിചിത്രമായ ഒരു പദപ്രയോഗമാണ്. സത്യത്തിൽ അങ്ങനെ ഒന്നുണ്ടോ, ദുഃഖം സുഖമുള്ള ഒരു അനുഭവമാണോ. ദുഃഖം മാറി കഴിയുമ്പോൾ മനസ്സിന് സുഖം തോന്നും എന്നുള്ളത് വാസ്തവമാണ്. ലിവിങ് വിത്ത് ലോസ് എന്ന പുസ്തകത്തിൽ, നമ്മുടെ നഷ്ടങ്ങളെ ഓർത്തു ദുഃഖിക്കുമ്പോൾ നമ്മുടെ ആത്മാവിന് ആശ്വാസം കണ്ടെത്തേണ്ടത് എങ്ങനെയെന്നു വിവരിച്ചിരിക്കുന്നു. തുടർന്നുള്ള പേജുകളിൽ, ഉപദേശകനും സമ-ദു:ഖിതനുമായ ടിം ജാക്സൺ, ജീവിതത്തിന്റെ മനോവ്യധകളിൽ ചായുന്നത് സൃഷ്ടാവിലും പരസ്പരവും ആശ്രയിക്കുന്നതിലേക്ക് നമുക്ക് വഴിതെളിക്കുന്നത് എങ്ങനെയെന്ന് പരിഗണിക്കാൻ നമ്മെ ക്ഷണിക്കുന്നു.

എന്റെ നഷ്ടത്തിന്റെ വേനൽക്കാലം

മനോഹരമായ ഒരു ഉച്ചതിരിഞ്ഞ്, ഞാൻ ഒരു…

ആശ്വാസത്തിനായി ഒരു നിമിഷം

അദ്ദേഹം ശ്വസിക്കുന്നതും നോക്കി, മുറിയുടെ മൂലയിലിട്ട കനത്ത കുഷ്യനുള്ള നീലക്കസേരയിൽ ഞാൻ ഇരിക്കാറുണ്ടായിരുന്നു. അദ്ദേഹം ഒരേ സമയം ജീവിക്കാനും മരിക്കാനും ശ്രമിക്കുകയായിരുന്നു. വിവാഹിതരായ പങ്കാളികളുടെ ശ്വസനവും ഹൃദയ താളവും കാലക്രമേണ സമന്വയിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. മറ്റുള്ളവർക്കതു മനസ്സിലാകണമെന്നില്ല, പക്ഷേ അതു സത്യമാണെന്ന് എനിക്കും നിങ്ങൾക്കുമറിയാം. ഉച്ഛ്വാസത്തിനും നിശ്വാസത്തിനും ഇടയിലുള്ള അവസാനത്തെ താല്ക്കാലിക വിരാമം മേലാൽ ഒരു വിരാമമല്ലാതായപ്പോൾ ... കൂടുതൽ ഉച്ഛ്വാസങ്ങൾ ഇല്ലാതെ കാത്തിരിപ്പ് അവസാനിച്ചപ്പോൾ ... നിങ്ങളുടെ ഹൃദയം നിലച്ചു, നിങ്ങൾക്ക് ആശ്വാസം അറ്റുപോയി. എനിക്കും ആശ്വാസം അറ്റുപോയി. നിങ്ങൾ അവിടെ ഇല്ലായിരുന്നെങ്കിലും;…

ദുഃഖത്തിന്റെ ഭാരം

എന്റെ ആദ്യ ബാല്യകാല സ്മരണകളിൽ ഒന്ന്, എന്റെ മാതാപിതാക്കൾ ദുഃഖത്തോടു പോരാടുന്നതിനെക്കുറിച്ചുള്ളതായിരുന്നു. എന്റെ അമ്മാവൻ, ഒരു ക്രിസ്തുമസിന്റെ ചില ആഴ്ചകൾക്കു മുൻപ് കാറപകടത്തിൽ കൊല്ലപ്പെടുകയും, അമ്മായിയും (പിതാവിന്റെ സഹോദരി) മൂന്നു കൊച്ചു കുട്ടികളും തനിച്ചാവുകയും ചെയ്തു.

എന്റെ മാതാപിതാക്കൾ ഒന്നിനു പുറകെ ഒന്നായി അനുഭവിച്ചുകൊണ്ടിരുന്ന ദുഃഖം എനിക്കു മനസ്സിലാക്കാവുന്നതിനും അപ്പുറമായിരുന്നു. ശരിക്കും അവിടെ കണ്ണുനീരുണ്ടായിരുന്നു, അവിടെ നഷ്ടങ്ങളുണ്ടായിരുന്നു, അവിടെ പോരാട്ടമുണ്ടായിരുന്നു. അവിടെ ആശയക്കുഴപ്പമുണ്ടായിരുന്നു, എങ്കിലും അവരുടെ വികാരങ്ങളുടെയോ ഭാവങ്ങളുടെയോ ആഴം എന്റെ കുഞ്ഞു മനസ്സിന് വിശകലനം ചെയ്തു മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. ദുഃഖത്തിന്റെ ഭാരമേറിയ ശക്തിയെക്കുറിച്ചുള്ള എന്റെ…

നാം ആരാധിക്കുന്നിടത്തെല്ലാം

കടുത്ത തലവേദനയും ക്ഷീണവും കാരണം എന്റെ സഭാ ആരാധനയിൽ പങ്കെടുക്കാൻ എനിക്ക് സാധിച്ചില്ല.   കൂട്ടായ്മയിൽ പങ്കെടുക്കുവാൻ കഴിയാഞ്ഞതിന്റെ ദുഃഖത്തിൽ ഞാൻ ഒരു ഓൺലൈൻ പ്രസംഗം കേട്ടു. ആദ്യം തന്നെ, അതിലെ കുറവുകൾ എന്നെ മുഷിപ്പിച്ചു. അതിലെ ദൃശ്യത്തിന്റെയും ശബ്ദത്തിന്റെയും വ്യക്തതക്കുറവ് എന്നെ അലോസരപ്പെടുത്തി. എന്നാൽ, ആ വീഡിയോയിലെ ശബ്ദം വളരെ പരിചിതമായ ഒരു പഴയ ഗീതം ആലപിച്ചു. ആ വരികൾ പാടിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി: "എന്റെ ഹൃദയത്തിന്റെ കർത്താവേ, നീ എന്റെ ദർശനമാകുക. നീയല്ലാതെ മറ്റൊന്നും എനിക്ക് മതിയാകില്ല. പകലിലും രാത്രിയിലും,ഉണരുമ്പോഴും ഉറങ്ങുമ്പോഴും നീയാണെന്റെ ചിന്ത, നിന്റെ സാന്നിദ്ധ്യം എന്റെ വെളിച്ചം" ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തിന്റെ ദാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, എന്റെ സ്വീകരണമുറിയിൽ ഇരുന്നുകൊണ്ട് ഞാൻ അവനെ ആരാധിച്ചു.

ഒന്നിച്ചു കൂടിയുള്ള ആരാധനയുടെ പ്രാധാന്യത്തെപ്പറ്റി ദൈവവചത്തിൽ പറയുമ്പോഴും ( എബ്രായർ 10:25), ദൈവം ഒരു സഭയുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നില്ല. ശമര്യ സ്ത്രീയുമായി കിണറ്റിന്റെ അരികിൽ വച്ചു യേശു നടത്തിയ സംഭാഷണത്തിൽ, മിശിഹായെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളെയും അവിടുന്ന് വെല്ലുവിളിച്ചു (യോഹ.4:9). അവളെ കുറ്റം വിധിക്കുന്നതിനു പകരം, കിണറിന്റെ അരികെ നിന്ന അവളോട് യേശു സത്യം സംസാരിക്കുകയും അവളെ സ്നേഹിക്കുകയും ചെയ്തു (വാ.10). അവിടുത്തെ മക്കളെക്കുറിച്ചുള്ള പരിജ്ഞാനവും അടുപ്പവും അവിടുന്ന് വെളിപ്പെടുത്തി (വാ.17-18). പരിശുദ്ധാത്മാവിലുള്ള സത്യാരാധന ജനങ്ങളുടെ ഹൃദയങ്ങളിൽ നിന്നാവണം, മറിച്ച് ഭൗതികമായ ഒരു പ്രത്യേക സ്ഥലത്തുനിന്നല്ല എന്ന് അവിടുത്തെ ദൈവീകത പ്രഖ്യാപിക്കുന്നതിലൂടെ യേശു  പ്രസ്താവിച്ചു. (വാ. 23-24)

ദൈവം ആരാണെന്നും, അവിടുന്ന് എന്താണ് ചെയ്തതെന്നും, അവിടുന്ന് എന്താണ് വാഗ്ദാനം ചെയ്തതെന്നും നാം ശ്രദ്ധിച്ചാൽ, നമുക്ക് മറ്റു വിശ്വാസികളോടൊപ്പമോ, സ്വീകരണമുറിലോ എവിടെവേണമെങ്കിലും, ഇരുന്നു അവിടുത്തെ നിരന്തര സാന്നിധ്യത്തിൽ ആരാധിക്കുവാൻ കഴിയും.