ചിത്രങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്ന ഒരാൾ തന്റെ പക്കലുള്ള, വാൻ ഗോഗിന്റെ (പ്രസിദ്ധനായ പാശ്ചാത്യ ചിത്രകാരൻ ), ചിത്രം ഒരു ചിത്രകലാ വിദഗ്ദനെ കാണിച്ചു. അത് യഥാർത്ഥമല്ലെന്ന് ഒറ്റനോട്ടത്തിൽത്തന്നെ അദ്ദേഹം പറഞ്ഞു. അതിനാൽ ചിത്രത്തിന്റെ ഉടമ ആ ചിത്രത്തെ തന്റെ തട്ടിൻ മുകളിൽ ഉപേക്ഷിച്ചു; 50 വർഷത്തോളം അതവിടെ കിടന്നു. അദ്ദേഹത്തിന്റെ മരണശേഷം 4 ദശാബ്ദങ്ങളിൽ, പലപ്പോഴായി ഇത് ഒറിജിനൽ യഥാർത്ഥമാണോയെന്ന് പരിശോധിക്കപ്പെടുകയും അല്ലെന്ന് കാണുകയുമുണ്ടായി. എന്നാൽ 2012 ൽ ഒരു വിദഗ്ദൻ, കമ്പ്യൂട്ടറിന്റെ സഹായത്തോടെ ,കാൻവാസിന്റെ നൂലിന്റെ ഘടന അപഗ്രഥിച്ചപ്പോൾ അത് , വാൻ ഗോഗിന്റെ മറ്റൊരു ചിത്രത്തിന് ഉപയോഗിച്ച കാൻവാസിന്റെ തന്നെ ഭാഗമാണ് എന്ന് കണ്ടെത്തി. യഥാർത്ഥത്തിൽ വാൻ ഗോവിന്റെ യഥാർത്ഥമായ ചിത്രം തന്നെയായിരുന്നു അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്.
നിങ്ങൾ ഒരു വ്യാജൻ ആണെന്ന് സ്വയം തോന്നാറുണ്ടോ? ആളുകൾ നിങ്ങളെ അടുത്തറിയുമ്പോൾ നിങ്ങൾ പ്രാർത്ഥിക്കുന്നതിലും ദാനം ചെയ്യുന്നതിലും സേവനം ചെയ്യുന്നതിലും ഒക്കെ ഒത്തിരി കുറവുള്ളവനെന്ന് മനസ്സിലാക്കുമെന്ന് ഭയപ്പെടുന്നുണ്ടോ? വിശകലനം ചെയ്യുന്നവരിൽ നിന്നകന്ന് തട്ടിൻ പുറത്ത് ഒളിക്കാൻ തോന്നുന്നുണ്ടോ?
കുറച്ചു കൂടി ആഴത്തിലേക്ക് നോക്കാം, ജീവിതത്തിന്റെ നിറത്തിനും രൂപത്തിനുമപ്പുറമായി. നിങ്ങൾ സ്വന്ത വഴികൾ ഉപേക്ഷിച്ച് യേശുവിൽ വിശ്വാസം അർപ്പിക്കുന്നു എങ്കിൽ, യേശു എന്ന അതേ കാൻവാസിന്റെ ഭാഗമാണ് നിങ്ങളും എന്ന് കാണും. യേശുവിന്റെ വാക്കുകളിൽ: ” ഞാൻ മുന്തിരി വള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു ” (യോഹ.15:5) യേശുവും നിങ്ങളും ചേർന്ന് കൂട്ടിത്തയ്യലില്ലാത്ത വിധം ഒന്നായിരിക്കുന്നു.
യേശുവിൽ ശരണപ്പെട്ടാൽ അവന്റെ യഥാർത്ഥ ശിഷ്യനായി മാറും; നമ്മുടെ ചിത്രം മിഴിവുറ്റതാക്കാൻ ഇതല്ലാതെ മറ്റൊരു മാർഗവുമില്ല. യേശു പറഞ്ഞു: “ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല” (വാ.5).
നിങ്ങൾ യേശുവിന്റെ ഒരു യഥാർത്ഥ ശിഷ്യനാണെന്നതിൽ നിങ്ങൾക്ക് സംശയമുളവാക്കുന്നത് എന്തൊക്കെയാണ്? ഈ സന്ദേഹം നിങ്ങളെ അവനിലേക്ക് കൂടുതൽ അടുപ്പിക്കുന്നുണ്ടോ?
യേശുവേ, ഒരു കൊമ്പ് മുന്തിരിച്ചെടിയോട് ചേർന്നിരിക്കുന്നതുപോലെ ഞാൻ അങ്ങയിൽ ആയിരിക്കുന്നു.