Month: ഒക്ടോബർ 2021

കാലത്തെ വീണ്ടെടുക്കുക

കാലത്തെ വീണ്ടെടുക്കുവാൻ ലെയ്‌സ ഒരു വഴി തേടുകയായിരുന്നു. അവൾ കണ്ട അലങ്കാരങ്ങളിൽ പലതും മരണം ആഘോഷിക്കുന്നതായിരുന്നു, ചിലപ്പോൾ അവ ഭയാനകവും ഭീകരവുമായ രീതിയിൽ. അന്ധകാരത്തെ ചെറിയ രീതിയിൽ എതിരിടുവാൻ തീരുമാനിച്ചു ലെയ്‌സ ഒരു വലിയ മത്തങ്ങയിൽ നിറംമങ്ങാത്ത മഷിയിൽ തനിക്ക് നന്ദിയുള്ള കാര്യങ്ങൾ എഴുതുവാ തുടങ്ങി. "സൂര്യപ്രകാശ" മായിരുന്നു ആദ്യത്തെ കാര്യം. വേഗം തന്നെ സന്ദർശകരും അവളുടെ പട്ടികയോട് കൂട്ടിച്ചേർത്തു. ചിലതൊക്കെ വിചിത്രമായിരുന്നു, ഉദാഹരണത്തിന് "ഡൂഡ്‌ലിംഗ് "(കുത്തിവര). മറ്റു ചിലത് പ്രയോഗികമായിരുന്നു "ഒരു ഊഷ്മളമായ വീട്"., "ഉപയോഗ യോഗ്യമായ കാർ". എങ്കിലും മറ്റു ചിലത് ഹൃദയഭേദകമായിരുന്നു, വിടവാങ്ങിയ പ്രീയപ്പെട്ടവരുടെ പേരുകൾ. കൃതജ്ഞതയുടെ ശൃംഖല തന്നെ മത്തങ്ങക്കു ചുറ്റും അലയടിച്ചു. 

സങ്കീർത്തനം 104 ൽ നാം വേഗത്തിൽ മറക്കാനിടയുള്ള കാര്യങ്ങൾക്കായി ദൈവത്തെ സ്തുതിക്കുന്നു. ദൈവം "ഉറവുകളെ താഴ്വരകളിലേക്കു ഒഴുക്കുന്നു; അവ മലകളുടെ ഇടയിൽകൂടി ഒലിക്കുന്നു" (വാ.10) എന്നു സങ്കീർത്തനകാരൻ പറയുന്നു. "അവൻ മൃഗങ്ങൾക്കു പുല്ലും മനുഷ്യന്റെ ഉപയോഗത്തിന്നായി സസ്യവും മുളെപ്പിക്കുന്നു. (വാ.14) രാത്രിപോലും അനുയോജ്യമായി കാണപ്പെടുന്നു.  "നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോൾ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു (വാ.20). എന്നാൽ അതിനു ശേഷം "സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; തങ്ങളുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.  മനുഷ്യൻ തന്റെ പണിക്കു പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലെക്കായി തന്നേ"( വാ.22-23). ഇവയെ എല്ലാം സങ്കീർത്തനകാരൻ ഉപസംഹരിച്ചിരിക്കുന്നത് "ഞാൻ ഉള്ളേടത്തോളം എന്റെ ദൈവത്തിന്നു കിർത്തനം പാടും" (വാ.33).

മരണത്തെ എങ്ങനെ നേരിടണമെന്നറിയാത്ത ഒരു ലോകത്ത്‌, നമ്മുടെ സൃഷ്ടാവിന് അർപ്പിക്കുന്ന ഏറ്റവും ചെറിയ നന്ദി പോലും പ്രത്യാശയുടെ തിളങ്ങുന്ന കാര്യങ്ങളായി മാറുന്നു .

ഒരു പുതിയ വിളി

കൗമാരക്കാരുടെ ഗ്യാങ് ലീഡറായ കേസിയും അനുയായികളും പലരുടെയും വീടുകളും, കാറുകളും, കടകളും തകർക്കുകയും മറ്റു ഗ്യാങ്ങുകളുമായി പോരടിക്കുകയും ചെയ്തു. കേസ്സിയെ അറസ്റ്റുചെയ്ത് തടവിലാക്കി. ജയിലിൽ അവൻ അകത്തുള്ള വഴക്കുകളിൽ കത്തികൾ വിതരണം ചെയ്യുന്ന ഒരു  "ഷോട്ട് കോളറായി"( ജയിലിനുള്ളിലെ ഗ്യാങ് ലീഡർ).

ചില നാളുകൾക്ക് ശേഷം അവനെ ഏകാന്തമായ തടവറയിലാക്കി. തന്റെ സെല്ലിൽ ദിവാസ്വപ്നം കണ്ടുകൊണ്ടിരുന്നപ്പോൾ കേസ്സിക്ക് തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും യേശുവിനെ ക്രൂശിലേക്ക് നയിക്കുന്നതും ആണികൾ തറക്കുന്നതും "ഇത് ഞാൻ നിനക്കായി ചെയ്യുന്നു" എന്ന് യേശു പറയുന്നതിന്റെയും ഒരു "ചലച്ചിത്രം" ദൃശ്യമായി. അപ്പോൾ തന്നെ കേസ്സി കരഞ്ഞുകൊണ്ട് തറയിൽവീണ് തന്റെ പാപങ്ങളെ ഏറ്റുപറഞ്ഞു. പിന്നീട് അയാൾ തന്റെ അനുഭവത്തെക്കുറിച്ചു ഒരു ചാപ്ലയിനോട് പറയുകയും, അദ്ദേഹം യേശുവിനെക്കുറിച്ചു കൂടുതൽ പങ്കുവയ്ക്കുകയും ഒരു ബൈബിൾ നൽകുകയും ചെയ്തു. "അതായിരുന്നു എൻറെ വിശ്വാസ യാത്രയുടെ ആരംഭം" എന്ന് കേസ്സി പറഞ്ഞു. ഒടുവിൽ, അവനെ പ്രധാന ജയിലിലേക്ക് കൊണ്ടുവരികയും, അവിടെ തന്റെ വിശ്വാസത്തിനായി മോശംപെരുമാറ്റം ഏൽക്കുകയും ചെയ്തു. എന്നാൽ അവൻ സമാധാനം അനുഭവിച്ചു, കാരണം "മറ്റ് അന്തേവാസികളോട് യേശുവിനെ പങ്കുവയ്ക്കുക എന്ന പുതിയ ഒരു വിളി അവൻ കണ്ടെത്തിയിരുന്നു".

തിമൊഥെയൊസിനു എഴുതിയ ലേഖനത്തിൽ അപ്പോസ്തലനായ് പൗലോസ് "ജീവിതങ്ങളിൽ രൂപാന്തരം വരുത്തുന്ന ക്രിസ്തുവിന്റെ ശക്തിയെപ്പറ്റി പറയുന്നു: ദൈവം നമ്മെ തെറ്റുകളിൽനിന്ന് യേശുവിനെ അനുഗമിക്കുവാനും സേവിക്കുവാനും വിളിക്കുന്നു (2 തിമൊ.1:9). നാം വിശ്വസത്താൽ അവിടുത്തെ സ്വീകരിക്കുമ്പോൾ, നാം ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ജീവിക്കുന്ന സാക്ഷികളാകുവാൻ നാം ആഗ്രഹിക്കുന്നു. സുവിശേഷം പങ്കുവെക്കുവാനുള്ള നമ്മുടെ ഉദ്യമത്തിൽ നാം കഷ്ടപ്പെടുമ്പോഴും പരിശുദ്ധാത്മാവു നമ്മെ അതിനായി സഹായിക്കുന്നു (വാ.8). കേസ്സിയെപ്പോലെ നമുക്കും നമ്മുടെ പുതിയവിളിക്കനുസരിച്ചു ജീവിക്കാം.

ദൈവം നിങ്ങൾക്കായി പാടുന്നു

പതിനേഴ് മാസത്തിന് ശേഷം ഞങ്ങളുടെ ആദ്യത്തെ കുട്ടി- ഒരാൺകുട്ടി  ജനിച്ചു, ഒപ്പം തന്നെ ഒരു പെൺകുട്ടിയും ജനിച്ചു. ഒരു മകളെ ലഭിച്ചതിൽ ഞാൻ വളരെ സന്തോഷിച്ചു, പക്ഷെ എനിക്ക് അല്പം അസ്വസ്ഥത തോന്നി കാരണം ചെറിയ ആൺകുട്ടികളെക്കുറിച്ചു അറിയാമെങ്കിലും, എനിക്ക് ഈ മേഖല അപരിചിതമായിരുന്നു. ഞങ്ങൾ അവൾക്ക് സാറാ എന്ന് പേരിട്ടു, ഒപ്പം എനിക്കു ലഭിച്ച ഒരു പദവി എന്നത് എന്റെ ഭാര്യക്ക് വിശ്രമിക്കാനായി അവളെ ആട്ടി ഉറക്കുക എന്നതായിരുന്നു. എന്തിനാണെന്നറിയില്ലെങ്കിലും ഞാൻ അവളെ പാടിയുറക്കുവാൻ ആരംഭിച്ചു. "യു ആർ മൈ സൺ ഷൈൻ" (നീയാണെന്റെ സൂര്യകിരണം) എന്ന പാട്ടായിരുന്നു ഞാൻ തിരഞ്ഞെടുത്തത്. അവളെ എടുത്തുകൊണ്ട് നിൽക്കുകയാണെങ്കിലും അവളുടെ തൊട്ടിലിനരികിലാണെങ്കിലും ആ പാട്ട് ഞാൻ അക്ഷരാർത്ഥത്തിൽ അവൾക്കായി പാടുകയും, അതിന്റെ ഓരോ നിമിഷവും ആസ്വദിക്കുകയും ചെയ്തു. ഇപ്പോൾ അവൾ അവളുടെ ഇരുപതുകളിലാണ്, ഇപ്പോഴും ഞാൻ അവളെ സൺഷൈൻ ( സൂര്യകിരണം) എന്നാണ് വിളിക്കുന്നത്.

മാലാഖമാർ പാടുന്നതിനെപ്പറ്റി നാം ചിന്തിക്കാറുണ്ട്. എന്നാൽ ദൈവം പാടുന്നതിനെപ്പറ്റി അവസാനമായി നിങ്ങൾ ചിന്തിച്ചതെപ്പോഴാണ്? അതുതന്നെ- ദൈവം പാടുന്നു. അതിലുമുപരിയായി, ദൈവം നിങ്ങൾക്കായി പാടുന്നതിനെപ്പറ്റി അവസാനമായി നിങ്ങൾ ചിന്തിച്ചതെപ്പോഴാണ്? യെരുശലേമിനോടുള്ള തന്റെ സന്ദേശത്തിൽ സെഫന്യാവ് വളരെ വ്യക്തമായി പറയുന്നു "നിന്റെ ദൈവമായ യഹോവ" നിന്നിൽ അത്യന്തം സന്തോഷിക്കും; "ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും" (3:17). ഇത് യെരുശലേമിനായുള്ള സന്ദേശമാണെങ്കിലും, യേശുവിനെ രക്ഷകനായി സ്വീകരിച്ച നാമോരോരുത്തർക്കുംവേണ്ടി ദൈവം പാടുന്നു. ഏതു പാട്ടാണ് ദൈവം പാടുന്നത്? ദൈവവചനം ആ കാര്യത്തിൽ വ്യക്തത നൽകുന്നില്ല. എന്നാൽ ആ പാട്ട് അവിടുത്തെ സ്നേഹത്തിൽ നിന്നും ഉടലെടുത്തതാണ്, അതിനാൽ അത് സത്യവും ശ്രേഷ്ഠവും നേരും മനോഹരവും ശുദ്ധവും പ്രശംസനീയവുമാണ് എന്ന് നമുക്ക് വിശ്വസിക്കാം.(ഫിലി.4:8) 

ദൈവം കേൾക്കുന്നുണ്ടോ?

എന്റെ സഭയുടെ പരിചരണ സംഗത്തിൽ ഞാൻ പ്രവർത്തിച്ചപ്പോൾ, ആരാധന മദ്ധ്യേ ലഭിക്കുന്ന പ്രാർത്ഥനാ വിഷയങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതായിരുന്നു എന്റെ ചുമതല. ഒരു ആന്റിയുടെ ആരോഗ്യം. ഒരു കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ. ഒരു കൊച്ചു മകൻ ദൈവത്തെ അറിയുവാൻ. വളരെ വിരളമായി മാത്രമേ ഈ പ്രാർത്ഥനകളുടെ മറുപടി ഞാൻ കേട്ടിട്ടുള്ളൂ. ദൈവം ഈ ആവശ്യങ്ങളിൽ എങ്ങനെയാണ് പ്രാർത്ഥിച്ചതെന്നറിയുവാൻ യാതൊരു മാർഗ്ഗവുമില്ലായിരുന്നു, കാരണം പല വിഷയങ്ങളിലും പേരില്ലായിരുന്നു. ദൈവം കേൾക്കുന്നുണ്ടോ? എന്റെ പ്രാർത്ഥനകളുടെ മറുപടിയായി എന്തെങ്കിലും സംഭവിക്കാറുണ്ടോ? എന്ന് ഞാൻ പലപ്പോഴും ഓർക്കാറുണ്ടായിരുന്നു.

നമ്മുടെ ജീവിതത്തിലുടനീളം നമ്മിൽ പലരും ഇങ്ങനെ ചോദിക്കാറുണ്ട്, "ദൈവം എന്നെ കേൾക്കുന്നുണ്ടോ?" ഹന്നയെപ്പോലെ ഒരു കുഞ്ഞിനായുള്ള എന്റെ പ്രാർത്ഥനകൾ വർഷങ്ങളോളം ഉത്തരം ലഭിക്കാതിരുന്നത് ഞാൻ ഓർക്കുന്നു. അതുപോലെ എന്റെ പിതാവ് വിശ്വസത്തിൽ വരേണ്ടതിന് വേണ്ടിയും ദീർഘനാളുകൾ അപേക്ഷിച്ചു എങ്കിലും മാനസാന്തരം കൂടാതെ അദ്ദേഹം മരിച്ചു.

അടിമത്തത്തിലായിരുന്ന യിസ്രായേലിന്റെ നിലവിളികൾക്ക് ദൈവം ചെവിചായ്ച്ചു കേൾക്കുന്നതിന്റെ എണ്ണമറ്റ ഉദാഹരണങ്ങളാണ് സഹസ്രാബ്ദങ്ങൾക്കപ്പുറത്ത് രേഖപ്പെടുത്തിയിരിക്കുന്നത് (പുറ.2:24); മോശെയ്ക്കു സീനായി മലയിൽ (ആവ.9:19); യോശുവയ്ക്ക് ഗില്ഗാലിൽ (യോശു.10:14); ഒരു കുഞ്ഞിനായുള്ള ഹന്നയുടെ പ്രാർത്ഥനയിലേക്ക് (1 ശമു.1:10-17); ശൗലിൽ നിന്നുള്ള മോചനത്തിനായി കരയുന്ന ദാവീദിനോട് (2ശമൂ. 22:7).

1 യോഹ. 5:14 ൽ, "അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു" എന്നത് ഉറപ്പിക്കുന്നു. "കേൾക്കുക" എന്ന വാക്കിനർത്ഥം ശ്രദ്ധിച്ചു കേൾക്കുകയും കേട്ടതിന് ഉത്തരം നൽകുക എന്നതുമാണ്.

നാം ഇന്ന് ദൈവത്തോട് അടുത്തു ചെല്ലുമ്പോൾ, ചരിത്രത്തിലുടനീളം അവിടുത്തെ ജനത്തിന്റെ പ്രാർത്ഥന കേൾക്കുന്നു എന്ന ആത്മവിശ്വാസം നമ്മിൽ ഉണ്ടാവട്ടെ. അവിടുന്ന് നമ്മുടെ നിലവിളി കേൾക്കുന്നു.

സഹനത്തിന്റെ ഉദ്ദേശ്യം

"അപ്പോൾ താങ്കൾ പറയുന്നത് ഇത് എന്റെ തെറ്റായിരിക്കില്ല എന്നാണല്ലേ". ആ സ്ത്രീയുടെ വാക്കുകൾ എന്നെ അത്ഭുതപ്പെടുത്തി. അവളുടെ സഭയിലെ ഒരു അഥിതി പ്രഭാഷകനെന്ന നിലയിൽ ആ പ്രഭാതത്തിൽ ഞാൻ പങ്കുവെച്ചതിനെപ്പറ്റിയായിരുന്നു ഞങ്ങളുടെ സംഭാഷണം. "എനിക്കൊരു മാറാരോഗമുണ്ട്, സൗഖ്യം ലഭിക്കേണ്ടതിനുവേണ്ടി ഞാൻ പ്രാർത്ഥിക്കുകയും, ഉപവസിക്കുകയും, പാപങ്ങളെ ഏറ്റുപറയുകയും എന്നാൽ ചെയ്യാവുന്നതെല്ലാം ഞാൻ ചെയ്തു" അവൾ വിവരിച്ചു. "എന്നാൽ ഞാനിപ്പോഴും രോഗിയാണ്, അതുകൊണ്ട് ഞാൻ കരുതി തെറ്റ് എന്റെ ഭാഗത്താണെന്ന്". 

ആ സ്ത്രീയുടെ ഏറ്റുപറച്ചിലിൽ എനിക്ക് വിഷമം തോന്നി. അവളുടെ പ്രശ്നം പരിഹരിക്കുവാൻ നൽകിയ ആത്മീയ "സൂത്രവാക്യം" വേണ്ട ഫലം ചെയ്യാത്തതിൽ അവൾ സ്വയം കുറ്റപ്പെടുത്തുകയായിരുന്നു. സഹനത്തോടുള്ള ഇത്തരം സൂത്രവാക്യങ്ങൾ വേണ്ട ഫലം ചെയ്യില്ലെന്ന് തലമുറകൾ മുൻപേ തെളിഞ്ഞതാണ്.

ലളിതമായി പറഞ്ഞാൽ, ഈ സൂത്രവാക്യം പറയുന്നത് നിങ്ങൾക്ക് കഷ്ടതയുണ്ടെങ്കിൽ നിങ്ങൾ പാപാപം ചെയ്തിരിക്കുന്നു. ഇയ്യോബിന്‌ തന്റെ ആടുമാടുകളും, മക്കളും ആരോഗ്യവും നഷ്ടപ്പെട്ടപ്പോൾ, തന്റെ സുഹൃത്തുക്കളും ഇതേ രീതിയാണ് അവലംബിച്ചത്. "നിർദ്ദോഷിയായി നശിച്ചവൻ ആർ?" എന്നാണ് ഇയ്യോബിന്റെമേൽ ദോഷം നിരൂപിച്ചു എലിഫസ് ചോദിച്ചത് (ഇയ്യോ.4:7). തന്റെ മക്കൾ പാപം ചെയ്തതുകൊണ്ട് അവർ മരിച്ചുപോയി എന്നാണ് ബിൽദാദ് പറഞ്ഞത് (8:4). ഇയ്യോബിന്റെ ജീവിതത്തിലെ ദുരിതങ്ങളുടെ(1:6 - 2:10)  യഥാർത്ഥ അർത്ഥം മനസ്സിലാക്കാതെ സാമാന്യമായ കാര്യങ്ങൾ പറഞ്ഞാണ് അവർ അവനെ അസഹ്യപ്പെടുത്തിയതും പിന്നീട് ദൈവം അവരെ ശാസിച്ചതും. (42:6)

വീണുപോയ ലോകത്ത് ജീവിക്കുന്നതിന്റെ ഭാഗമാണ് കഷ്ടത. ജോബിനെപ്പോലെ, നമുക്ക് ഒരിക്കലും അറിയാത്ത കാരണങ്ങളാൽ ഇത് സംഭവിക്കാം. എന്നാൽ നിങ്ങൾ സഹിക്കുന്ന വേദനകൾക്കപ്പുറം ദൈവത്തിന് ഒരു ലക്ഷ്യമുണ്ട്. ലളിതമായ സൂത്രവാക്യങ്ങളിൽ വീണു സ്വയം നിരുത്സാഹപ്പെടരുത്.