എന്റെ സഭയുടെ പരിചരണ സംഗത്തിൽ ഞാൻ പ്രവർത്തിച്ചപ്പോൾ, ആരാധന മദ്ധ്യേ ലഭിക്കുന്ന പ്രാർത്ഥനാ വിഷയങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതായിരുന്നു എന്റെ ചുമതല. ഒരു ആന്റിയുടെ ആരോഗ്യം. ഒരു കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ. ഒരു കൊച്ചു മകൻ ദൈവത്തെ അറിയുവാൻ. വളരെ വിരളമായി മാത്രമേ ഈ പ്രാർത്ഥനകളുടെ മറുപടി ഞാൻ കേട്ടിട്ടുള്ളൂ. ദൈവം ഈ ആവശ്യങ്ങളിൽ എങ്ങനെയാണ് പ്രാർത്ഥിച്ചതെന്നറിയുവാൻ യാതൊരു മാർഗ്ഗവുമില്ലായിരുന്നു, കാരണം പല വിഷയങ്ങളിലും പേരില്ലായിരുന്നു. ദൈവം കേൾക്കുന്നുണ്ടോ? എന്റെ പ്രാർത്ഥനകളുടെ മറുപടിയായി എന്തെങ്കിലും സംഭവിക്കാറുണ്ടോ? എന്ന് ഞാൻ പലപ്പോഴും ഓർക്കാറുണ്ടായിരുന്നു.

നമ്മുടെ ജീവിതത്തിലുടനീളം നമ്മിൽ പലരും ഇങ്ങനെ ചോദിക്കാറുണ്ട്, “ദൈവം എന്നെ കേൾക്കുന്നുണ്ടോ?” ഹന്നയെപ്പോലെ ഒരു കുഞ്ഞിനായുള്ള എന്റെ പ്രാർത്ഥനകൾ വർഷങ്ങളോളം ഉത്തരം ലഭിക്കാതിരുന്നത് ഞാൻ ഓർക്കുന്നു. അതുപോലെ എന്റെ പിതാവ് വിശ്വസത്തിൽ വരേണ്ടതിന് വേണ്ടിയും ദീർഘനാളുകൾ അപേക്ഷിച്ചു എങ്കിലും മാനസാന്തരം കൂടാതെ അദ്ദേഹം മരിച്ചു.

അടിമത്തത്തിലായിരുന്ന യിസ്രായേലിന്റെ നിലവിളികൾക്ക് ദൈവം ചെവിചായ്ച്ചു കേൾക്കുന്നതിന്റെ എണ്ണമറ്റ ഉദാഹരണങ്ങളാണ് സഹസ്രാബ്ദങ്ങൾക്കപ്പുറത്ത് രേഖപ്പെടുത്തിയിരിക്കുന്നത് (പുറ.2:24); മോശെയ്ക്കു സീനായി മലയിൽ (ആവ.9:19); യോശുവയ്ക്ക് ഗില്ഗാലിൽ (യോശു.10:14); ഒരു കുഞ്ഞിനായുള്ള ഹന്നയുടെ പ്രാർത്ഥനയിലേക്ക് (1 ശമു.1:10-17); ശൗലിൽ നിന്നുള്ള മോചനത്തിനായി കരയുന്ന ദാവീദിനോട് (2ശമൂ. 22:7).

1 യോഹ. 5:14 ൽ, “അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു” എന്നത് ഉറപ്പിക്കുന്നു. “കേൾക്കുക” എന്ന വാക്കിനർത്ഥം ശ്രദ്ധിച്ചു കേൾക്കുകയും കേട്ടതിന് ഉത്തരം നൽകുക എന്നതുമാണ്.

നാം ഇന്ന് ദൈവത്തോട് അടുത്തു ചെല്ലുമ്പോൾ, ചരിത്രത്തിലുടനീളം അവിടുത്തെ ജനത്തിന്റെ പ്രാർത്ഥന കേൾക്കുന്നു എന്ന ആത്മവിശ്വാസം നമ്മിൽ ഉണ്ടാവട്ടെ. അവിടുന്ന് നമ്മുടെ നിലവിളി കേൾക്കുന്നു.