റേഡിയോയുടെ സുവർണ്ണ കാലഘട്ടത്തിൽ, ഫ്രെഡ് അലൻ (1894 – 1956) തന്റെ, ഹാസ്യാത്മകമായ അശുഭപ്രതീക്ഷകൾ, യുദ്ധഭീതിയും സാമ്പത്തിക മാന്ദ്യവും ബാധിച്ച ഒരു തലമുറയെ രസിപ്പിക്കാൻ ഉപയോഗിച്ചു. അദ്ദേഹത്തിന് ഈ നർമ്മബോധം സിദ്ധിച്ചത് തന്റെ സ്വാകാര്യ നൊമ്പരങ്ങളിൽ നിന്നാണ്.തനിക്ക് 3 വയസ്സാകുന്നതിന് മുമ്പെ അമ്മയെ നഷ്ടപ്പെട്ട അലന്, പിന്നീട് പിതാവിന്റെ മദ്യപാനം കൂടുതൽ ദുഃഖകാരണമായി. ഇദ്ദേഹം ഒരിക്കൽ ന്യൂയോർക്ക് സിറ്റിയിലെ വാഹനത്തിരക്കിനിടയിൽ അപകടത്തിൽ നിന്ന് ഒരു ആൺകുട്ടിയെ രക്ഷിച്ചു കൊണ്ട് പറഞ്ഞ വാചകം രസകരമാണ്: “നിനക്കെന്താണ് കുട്ടി പറ്റിയത്? നിനക്കും വലുതായി പ്രശ്നങ്ങളൊക്കെ അനുഭവിക്കേണ്ടേ?”
ഇയ്യോബിന്റെ ജീവിതം പ്രശ്നങ്ങൾ നിറഞ്ഞ ഒരു യാഥാർത്ഥ്യമായിരുന്നു. തന്റെ ആദ്യ വിശ്വാസം പതിയെ നിരാശക്കു വഴിമാറുമ്പോൾ; തന്റെ സ്നേഹിതർ പരിക്കിനെ അപമാനിച്ചു കൊണ്ട് വേദനകളെ വർധിപ്പിച്ചു. വളരെ യുക്തിഭദ്രമെന്ന് തോന്നിക്കുന്ന വാദങ്ങൾ നിരത്തി,തന്റെ തെറ്റുകളെ ഏറ്റു പറയാനും (4:7-8) ദൈവത്തിന്റെ തിരുത്തലിന് വിധേയപ്പെടാനും അങ്ങനെ പ്രശ്നങ്ങളെ സന്തോഷത്തോടെ അഭിമുഖീകരിക്കാൻ ശക്തി നേടാനും സ്നേഹിതർ നിർബന്ധിക്കുന്നു (5:22).
ഇയ്യോബിന്റെ ” ആശ്വാസകർ” നല്ല അർത്ഥമുള്ള തെറ്റായ ചിന്താഗതിക്കാരായിരുന്നു (1:6-12). അവർ ഒരിക്കലും വിചാരിച്ചില്ല ” ഇങ്ങനെയുള്ള കൂട്ടുകാരുണ്ടെങ്കിൽ, ശത്രുക്കൾ എന്തിനാണ് ” എന്ന ചൊല്ലിന് തങ്ങൾ ഉദാഹരണമാകുമെന്ന്. ഇയ്യോബ് അവർക്കുവേണ്ടി പ്രാർത്ഥിമ്പോൾ ഉണ്ടാകുന്ന പ്രയോജനത്തെപ്പറ്റിയും അവർ ചിന്തിച്ചില്ല; അല്ലെങ്കിൽ അവർ പ്രാർഥനയുടെ ആവശ്യകയെക്കുറിച്ച് തന്നെ ചിന്തിച്ചില്ല(42:7-9).നമ്മുടെ ശാശ്വതമായ സന്തോഷത്തിനു വേണ്ടി സകലവിധ തെറ്റിദ്ധാരണകൾക്കും വിധേയനായി കഷ്ടം സഹിച്ചവനെതിരേ ദുരാരോപണങ്ങൾ നിരത്തിയവരുടെ നിഴലുകളായി തങ്ങൾ മാറുമെന്നും അവർക്ക് സങ്കല്പിക്കാനായില്ല.
മറ്റുള്ളവർ നിങ്ങളെ എങ്ങനെയാണ് തെറ്റായി വിധിച്ചിട്ടുള്ളത്, നിങ്ങൾക്ക് അപ്പോൾ എന്ത് തോന്നി? മറ്റുളളവരെ, അവരുടെ സങ്കടങ്ങൾ ഗൗനിക്കാതെ നിങ്ങൾ എന്നാണ് വിമർശിച്ചിട്ടുള്ളത്?
പിതാവെ, ഇയ്യോബിന്റെ സ്നേഹിതരെപ്പോലെ, ഞാനും പലപ്പോഴും, പ്രശ്നങ്ങളിലായിരിക്കുന്നവർ അത് അർഹിക്കുന്നത് തന്നെയാണെന്ന് ചിന്തിച്ചു പോയിട്ടുണ്ട്. കുറ്റം വിധിക്കുന്നവന്റെ വാക്കുകളോടെയും ചിന്തകളോടെയുമല്ല, അവിടുത്തെ പുത്രന്റെ ആത്മാവിൽ ജീവിക്കുവാൻ എന്നെ സഹായിക്കണമേ.