റേഡിയോയുടെ സുവർണ്ണ കാലഘട്ടത്തിൽ, ഫ്രെഡ് അലൻ (1894 – 1956) തന്റെ, ഹാസ്യാത്മകമായ അശുഭപ്രതീക്ഷകൾ, യുദ്ധഭീതിയും സാമ്പത്തിക മാന്ദ്യവും ബാധിച്ച ഒരു തലമുറയെ രസിപ്പിക്കാൻ ഉപയോഗിച്ചു. അദ്ദേഹത്തിന് ഈ നർമ്മബോധം സിദ്ധിച്ചത് തന്റെ സ്വാകാര്യ നൊമ്പരങ്ങളിൽ നിന്നാണ്.തനിക്ക് 3 വയസ്സാകുന്നതിന് മുമ്പെ അമ്മയെ നഷ്ടപ്പെട്ട അലന്, പിന്നീട് പിതാവിന്റെ മദ്യപാനം കൂടുതൽ ദുഃഖകാരണമായി. ഇദ്ദേഹം ഒരിക്കൽ ന്യൂയോർക്ക് സിറ്റിയിലെ വാഹനത്തിരക്കിനിടയിൽ അപകടത്തിൽ നിന്ന് ഒരു ആൺകുട്ടിയെ രക്ഷിച്ചു കൊണ്ട് പറഞ്ഞ വാചകം രസകരമാണ്: “നിനക്കെന്താണ് കുട്ടി പറ്റിയത്? നിനക്കും വലുതായി പ്രശ്നങ്ങളൊക്കെ അനുഭവിക്കേണ്ടേ?” 

ഇയ്യോബിന്റെ ജീവിതം പ്രശ്നങ്ങൾ നിറഞ്ഞ ഒരു യാഥാർത്ഥ്യമായിരുന്നു. തന്റെ ആദ്യ വിശ്വാസം പതിയെ നിരാശക്കു വഴിമാറുമ്പോൾ; തന്റെ സ്നേഹിതർ പരിക്കിനെ അപമാനിച്ചു കൊണ്ട് വേദനകളെ വർധിപ്പിച്ചു. വളരെ യുക്തിഭദ്രമെന്ന് തോന്നിക്കുന്ന വാദങ്ങൾ നിരത്തി,തന്റെ തെറ്റുകളെ ഏറ്റു പറയാനും (4:7-8) ദൈവത്തിന്റെ തിരുത്തലിന് വിധേയപ്പെടാനും അങ്ങനെ പ്രശ്നങ്ങളെ സന്തോഷത്തോടെ അഭിമുഖീകരിക്കാൻ ശക്തി നേടാനും സ്നേഹിതർ നിർബന്ധിക്കുന്നു (5:22).

ഇയ്യോബിന്റെ ” ആശ്വാസകർ” നല്ല അർത്ഥമുള്ള തെറ്റായ ചിന്താഗതിക്കാരായിരുന്നു (1:6-12). അവർ ഒരിക്കലും വിചാരിച്ചില്ല ” ഇങ്ങനെയുള്ള കൂട്ടുകാരുണ്ടെങ്കിൽ, ശത്രുക്കൾ എന്തിനാണ് ” എന്ന ചൊല്ലിന് തങ്ങൾ ഉദാഹരണമാകുമെന്ന്. ഇയ്യോബ് അവർക്കുവേണ്ടി പ്രാർത്ഥിമ്പോൾ ഉണ്ടാകുന്ന പ്രയോജനത്തെപ്പറ്റിയും അവർ ചിന്തിച്ചില്ല; അല്ലെങ്കിൽ അവർ പ്രാർഥനയുടെ ആവശ്യകയെക്കുറിച്ച് തന്നെ ചിന്തിച്ചില്ല(42:7-9).നമ്മുടെ ശാശ്വതമായ സന്തോഷത്തിനു വേണ്ടി സകലവിധ തെറ്റിദ്ധാരണകൾക്കും വിധേയനായി കഷ്ടം സഹിച്ചവനെതിരേ ദുരാരോപണങ്ങൾ നിരത്തിയവരുടെ നിഴലുകളായി തങ്ങൾ മാറുമെന്നും അവർക്ക് സങ്കല്പിക്കാനായില്ല.